(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008.
AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX
(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008. AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX

പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിനെ വായിച്ചത് -1

ആധികാരിക പ്രമാണങ്ങളും പൂര്‍വകാല ചരിത്രങ്ങളും സമര്‍പിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിനെയും പടിഞ്ഞാറന്‍ ക്രൈസ്തവത രൂപപ്പെടുത്തിയ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന വികൃതമായ ഇസ്ലാമിനെയും താരതമ്യം ചെയ്ത് നിക്ഷപക്ഷമായി ലോകത്തിന് മുന്നില്‍ കാര്യങ്ങളവതരിപ്പിച്ച പടിഞ്ഞാറന്‍ ഗവേഷകന്മാര്‍ ധാരാളമുണ്ട്. രോഗാതുരമായ പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിന്റെ മുഖം വികലമാക്കുന്നതിനായി തങ്ങളുടെ ഭാവനകളുടെ കടിഞ്ഞാണ്‍ അഴിച്ചുവിടുകയും, ഇസ്ലാമിന്റെ പിടിയില്‍ നിന്ന് കിഴക്കിനെ മോചിപ്പിക്കുന്നതിനായുള്ള കുരിശ് യുദ്ധങ്ങള്‍ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്.
പ്രമുഖ ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (ക്രിസ്താബ്ദം 1000 നും 1140 നുമിടയില്‍ ജീവിച്ചിരുന്ന ലാറ്റിന്‍ എഴുത്തുകാര്‍ പൊതുജനങ്ങളുടെ താല്‍പര്യ പൂര്‍ത്തീകരണത്തിന് വേണ്ടി യാതൊരു സൂക്ഷ്മതയും പുലര്‍ത്താതെ തങ്ങളുടെ അദ്ധ്വാനം മുഴുവന്‍ മുഹമ്മദിന്റെ ജീവിതത്തില്‍ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെക്കുറിച്ച് അവര്‍ പല ഭാവനകളും കെട്ടിയുണ്ടാക്കി. അവരുടെ നിര്‍വചന പ്രകാരം ആഫ്രിക്കയിലെയും പൗരസ്ത്യനാടുകളിലെയും ചര്‍ച്ചുകളെ മാരണം വഴി തകര്‍ത്ത ആഭിചാരകനായിരുന്നു മുഹമ്മദ്. വൈകൃതമായ ലൈംഗിക ബന്ധങ്ങള്‍ യഥേഷ്ടം അനുവദിച്ചത് കൊണ്ടാണ് അയാള്‍ തന്റെ ഉദ്യമത്തില്‍ വിജയം കണ്ടത്).
മറ്റൊരു ഇറ്റാലിയന്‍ ഓറിയന്റലിസ്റ്റ് Francesco Gabrieli കുറിച്ചത് ഇപ്രകാരമാണ് (പടിഞ്ഞാറിന്റെ മധ്യകാലഘട്ടം ഇസ്ലാമിന്റെ ആഗമനത്തെയും വ്യാപനത്തെയും ക്രൈസ്തവ ചര്‍ച്ചിന്റെ നെഞ്ചകം തകര്‍ത്ത പൈശാചിക പ്രവര്‍ത്തനമായാണ് വിലയിരുത്തിയത്. അപരിഷ്‌കൃതരായ ജനതയുടെ ദുഷ്ടലാക്കായിരുന്നു അതെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തു).
‘മധ്യകാല സാഹിത്യത്തിലെ ഇസ്ലാമിന്റെ ചിത്രം’ എന്ന വിഷയത്തില്‍ പഠനം നടത്തിയ ജര്‍മന്‍ ചിന്തകന്‍ Hubert Van Herkomer ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു (ഇസ്ലാമിലെ പ്രവാചകന്‍ കാത്തോലിക് കര്‍ദിനാളായിരുന്നുവെന്നും പോപ്പിന്റെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച് തന്നെ അവഗണിച്ചതിനെ തുടര്‍ന്ന് പ്രതികാരമെന്നോണം പൗരസ്ത്യ ദേശത്ത് പുതിയൊരു വിഭാഗത്തിന് അയാള്‍ രൂപം നല്‍കുകയാണ് ചെയ്തതെന്നും യൂറോപ്യന്‍മാര്‍ അവകാശപ്പെട്ടു. ക്രൈസ്തവതയുപേക്ഷിച്ച് മറ്റൊരു മതത്തിന് രൂപം നല്‍കിയ ഏറ്റവും വലിയ മതപരിത്യാഗിയാണ് മുഹമ്മദെന്നായിരുന്നു മധ്യകാലഘട്ടത്തിലെ യൂറോപ്യന്‍ ക്രൈസ്തവര്‍ പ്രചരിപ്പിച്ചത്. മാനവകുലത്തിന്റെ പകുതിയോളം വരുന്ന ജനങ്ങളെ ക്രൈസ്തവതയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയാണ് അയാള്‍ ചെയ്തത്!).
ജര്‍മന്‍ ഓറിയന്റലിസ്റ്റായിരുന്ന Dr. Sigrid Hunke തന്റെ അഭിപ്രായം കുറിച്ചത് കാണുക (അറബികളോട് അജ്ഞതയിലും, അക്രമത്തിലും അധിഷ്ഠിതമായ അവജ്ഞത പുലര്‍ത്തുകയെന്നത് മഹാഭൂരിപക്ഷം യൂറോപ്യരുടെയും മനസ്സുകളില്‍ അടിയുറച്ച പ്രവണതയാണ്. ഒട്ടകങ്ങളെയും ആടുകയും മേച്ചു നടക്കുന്ന, ബുദ്ധിയും വിവേകവും തൊട്ട്തീണ്ടിയിട്ടില്ലാത്ത, പിശാചിനെ ആരാധിക്കുന്ന, ആഭിചാരകരും മാരണക്കാരുമാണ് അറബികള്‍ എന്ന് അവര്‍ വിശ്വസിച്ച് പോന്നു. അതിനാല്‍ തന്നെ അവരുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാവാന്‍ മുഹമ്മദിന് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അയാളുടെ കാല്‍പാദങ്ങള്‍ക്ക് മുന്നില്‍ സാമീപ്യം തേടി ശിഷ്യന്മാര്‍ നരബലി നടത്താറുണ്ടായിരുന്നു)!!
(തെമ്മാടികളും നിഷേധികളുമാണ് അവര്‍. മസീഹിന്റെയോ, ദൈവത്തിന്റെയോ മതം അവര്‍ സ്വീകരിക്കുകയില്ല. നിസ്സാരമായ പുഴുക്കളല്ലാതെ മറ്റൊന്നുമല്ല അവര്‍. ദൈവത്തിന്റെയും മസീഹിന്റെയും ശത്രുക്കള്‍. മസീഹിന്റെ ശ്മശാനം അനുവദനീയമാക്കിയവര്‍)!!
ചരിത്രകാരനായ ടോയന്‍ബി മുസ്ലിംകളെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ് (നാഗരികത്വമില്ലാത്തവരാണ് അവര്‍. ഹെലനിയന്‍ ലോകത്തിന് നിന്ന് വളരെ വിദൂരത്ത് ജീവിക്കുന്നവര്‍. ഗ്രീക്ക് ഹെലനിയന്‍ നാഗരികതയിലേക്ക് അവര്‍ പിച്ചവെക്കുന്നതേയുള്ളൂ. ആദിവാസികളായ മുഹമ്മദീയവരാണ് അവര്‍. പടിഞ്ഞാറന്‍ മതത്തിന്റെ വ്യാജന്മാരും അവിവേകികളായ അപരിഷ്‌കൃതരുമാണവര്‍ എന്നാണ് അവരേക്കുറിച്ച് പറയാനാവുക. അതിനാല്‍ തന്നെ ക്രൈസ്തവത സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുകയില്ല)!!

About dr muhammad imara

Check Also

564868c

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -4

ക്രൈസ്തവ ലോകത്തിന്റെ ഹൃദയമായി വിലയിരുത്തപ്പെടുന്ന യൂറോപ്പ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുസ്ലിം ലോകത്തിന്റെ ഹൃദയമായി മാറുമെന്ന ആശങ്കയായിരുന്നു പോപ്പ് ബെനഡിക്ട് …

Leave a Reply

Your email address will not be published. Required fields are marked *