6877

പ്രവാചകത്വത്തിന്റെ ഉറവിടം -5

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് തുടങ്ങിയവ ചേര്‍ന്ന ത്രിയേകത്വ വിശ്വാസം വികലമാക്കപ്പെട്ട പുതിയ നിയമം മുന്നോട്ട് വെക്കുന്നു. ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന പ്രസ്തുത ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് മുഹമ്മദ്(സ) തന്റെ കറകളഞ്ഞ ഏകദൈവ വിശ്വാസം കടമെടുത്തതെന്ന് ആരോപിക്കാന്‍ അല്‍പബുദ്ധികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. മസീഹിന്റെ കുരിശാരോഹണവുമായി ബന്ധപ്പെട്ട ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് ഖുര്‍ആനിക വിവരണം എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നിരിക്കെ പരസ്പരം വിരുദ്ധമായ രണ്ട് ആശയങ്ങളില്‍ ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണെന്ന ആരോപണത്തിന് ബുദ്ധിപരമായ എന്ത് വിശ്വാസ്യതയും അടിത്തറയുമാണുള്ളത്?
പഴയ-പുതിയ നിയമങ്ങളിലെ ന്യൂനതകള്‍ ഖുര്‍ആനിക വചനങ്ങളില്‍ കാണുന്നില്ല എന്നത് തന്നെയാണ് അവയില്‍ നിന്ന് ഭിന്നമായ, ദൈവികമായ സ്വതന്ത്ര അസ്തിത്വമാണ് അതിനുള്ളത് എന്നതിനെക്കുറിക്കുന്ന ആധികാരികമായ തെളിവ്. മുഹമ്മദ് പ്രവാചകന്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ യഹൂദരില്‍ നിന്നോ, ക്രൈസ്തവരില്‍ നിന്നോട് കടമെടുത്തതായിരുന്നില്ല എന്നതിന്റെ അതിശക്തമായ തെളിവുകളിലൊന്ന് അവയ്ക്കിടയിലെ വിശ്വാസപരവും നിയമപരവുമായ വൈരുദ്ധ്യങ്ങളും ഭിന്നതകളും തന്നെയാണ്. മാത്രവുമല്ല, പല ആരാധനകളിലും നിയമങ്ങളിലും അവരോട് വിയോജിപ്പ് പുലര്‍ത്തുകയെന്നത് ഇസ്ലാം നയമായി സ്വീകരിച്ചിരിക്കുന്നു. ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെച്ച പല നിയമങ്ങളുടെ മാനദണ്ഡം തന്നെയും ജൂത-ക്രൈസ്തവര്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുക എന്നതായിരുന്നു.
ഉദാഹരണമായി തിരുദൂതര്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു (യഹൂദരും ക്രൈസ്തവരും നര വന്ന മുടിക്ക് ചായം തേക്കാറില്ല, നിങ്ങള്‍ അവര്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുക). മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ് (നിങ്ങള്‍ യഹൂദര്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുക. അവര്‍ ചെരുപ്പോ ഷൂവോ അണിഞ്ഞ് നമസ്‌കരിക്കാറില്ല).
അതേസമയം ഇസ്ലാമിലെ ചില പ്രതീകങ്ങള്‍ ജൂത-ക്രൈസ്തവരോട് യോജിച്ച് കൊണ്ട് വന്നതായും കാണാവുന്നതാണ്. അവ മുന്നില്‍ വെച്ചാണ് മുഹമ്മദ് തന്റെ ആശയം മറ്റുള്ളവരില്‍ നിന്ന് കടമെടുത്തതാണെന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ മറ്റുള്ളവരോട് യോജിച്ച് വരുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ അതിനുള്ള കാരണവും തിരുദൂതര്‍(സ) വ്യക്തമാക്കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി ആശൂറാഅ് ദിനത്തിലെ നോമ്പിനെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്. (തിരുദൂതര്‍(സ) മദീനയില്‍ വന്നതിന് ശേഷം അവിടത്തെ യഹൂദര്‍ ആശൂറാഅ് നോമ്പനുഷ്ടിക്കുന്നതായി കാണുകയും ‘ഇതെന്താണ്?’ എന്നന്വേഷിക്കുകയും ചെയ്തു. ‘ഇതൊരു നല്ല ദിവസമാണ്. ഇന്നാണ് അല്ലാഹു ബനൂ ഇസ്രയേലിനെ അവരുടെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതിനാല്‍ ഈ ദിനത്തില്‍ മൂസാ നോമ്പെടുക്കാറുണ്ടായിരുന്നു’. ഇതുകേട്ട തിരുമേനി(സ) നോമ്പെടുക്കുകയും, മറ്റുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു).
മൂസാ(അ)യുടെ വിജയത്തിലുള്ള സന്തോഷവും, പ്രസ്തുത അനുഗ്രഹത്തിനുള്ള നന്ദിയുമാണ് പ്രസ്തുത നോമ്പിന് പ്രവാചകന് പ്രചോദനമായത്. അതോടൊപ്പം തന്നെ പ്രസ്തുത ദിനത്തിന് മുമ്പോ ശേഷമോ നോമ്പെടുക്കുമെന്ന ശപഥം വഴി യഹൂദരെ പാടെ അനുകരിക്കുന്നതില്‍ നിന്ന് തിരുദൂതര്‍(സ) അകലുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) തന്നെ ഉദ്ധരിക്കുന്നു (ആശൂറാഅ് ദിനത്തില്‍ നോമ്പെടുക്കുകയും അനുയായികളോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തപ്പോള്‍ ചിലര്‍ തിരുമേനി(സ)യോട് ചോദിച്ചുവത്രെ ‘അല്ലാഹുവിന്റെ ദൂതരെ, ഇത് യഹൂദരും ക്രൈസ്തവരും മഹത്വപ്പെടുത്തുന്ന ദിനമല്ലേ? തിരുദൂതര്‍(സ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘അടുത്ത വര്‍ഷമുണ്ടെങ്കില്‍ നാം ഒമ്പതിനും -പത്തിന് മാത്രമല്ല- നോമ്പെടുക്കുന്നതാണ്).

About dr. ibrahim ivadh

Check Also

zzztwalakku6

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ …

Leave a Reply

Your email address will not be published. Required fields are marked *