zzzzestament

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -5

ഈജിപ്ഷ്യന്‍ ചര്‍ച്ച് ‘ഇഞ്ചീല്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മസീഹിന്റെ വചനങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ യവാകീം ഇറമ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇഞ്ചീല്‍ സുവിശേഷങ്ങളെയും അവയുടെ ക്രോഡീരണത്തത്തെയും സംബന്ധിച്ച രണ്ട് യാഥാര്‍ത്ഥ്യം നാം മുന്നില്‍ വെക്കേണ്ടതുണ്ട്. മസീഹുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ആചാരങ്ങളത്രെയും ദീര്‍ഘകാലത്തോളം വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഏകദേശം മുപ്പത്തഞ്ച് വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നു. നീറോ ചക്രവര്‍ത്തി ക്രൈസ്തവരെ പീഢിപ്പിക്കുന്ന കാലത്താണ് ഈ രീതിക്ക് മാറ്റം സംഭവിച്ചത്. ക്രിസ്താബ്ദം 64 ല്‍ ചര്‍ച്ചിന്റെ അധികാരികളും, പുരോഹിതന്മാരും ഒരുമിച്ച് കൂടുകയും, ചര്‍ച്ച് അവലംബിച്ചിരുന്ന പല പ്രമാണങ്ങളും നഷ്ടപ്പെട്ടതായി വിലയിരുത്തുകയും ചെയ്തു. പത്രോസിന്റെ കൂട്ടുകാരനും, മാര്‍ക്കോസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുകയും ചെയ്തിരുന്ന യോഹന്നാ തന്റെ ഓര്‍മയില്‍ ശേഷിക്കുന്ന മസീഹിന്റെ വചനങ്ങളും അദ്ധ്യാപനങ്ങളും രേഖപ്പെടുത്തി വെക്കുക മാത്രമെ വഴിയുള്ളൂ എന്നവര്‍ അഭിപ്രായപ്പെട്ടു. അതേതുടര്‍ന്ന് മാര്‍ക്കോസ് തന്റെ സംഗ്രഹരൂപത്തിലുള്ള സുവിശേഷം എഴുതി തയ്യാറാക്കുകയും, അത് അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. മസീഹിന്റെ ജീവചരിത്രത്തിന്റെ ഏറ്റവും പഴക്കം ചെന്ന ക്രോഡീകരണമാണിത്.
മാര്‍ക്കോസ് മസീഹിന്റെ വചനങ്ങളും അദ്ധ്യാപനങ്ങളും ക്രോഡീകരിച്ചത് പ്രസ്തുത മാര്‍ഗം പിന്തുടരാന്‍ പലര്‍ക്കും പ്രചോദനമായി എന്നതാണ് രണ്ടാമത്തെ യാഥാര്‍ത്ഥ്യം. അതേതുടര്‍ന്ന് ധാരാളം പേര്‍ മസീഹിന്റെ വചനങ്ങള്‍ ക്രോഡീകരിക്കാനും, രേഖപ്പെടുത്താനും തുടങ്ങുകയും, എണ്ണമറ്റ സുവിശേഷങ്ങള്‍ രംഗത്ത് വരികയും ചെയ്തു. സുവിശേഷങ്ങള്‍ അധികരിക്കുന്നുവെന്ന് മനസ്സിലാക്കിയ ചര്‍ച്ച് നിലവിലുള്ള നാല് സുവിശേഷങ്ങള്‍ മാത്രം പരിഗണിക്കുകയും, മറ്റുള്ളവയെല്ലാം ശേഖരിച്ച് കത്തിച്ച് കളയുകയും ചെയ്തു).
ഇഞ്ചീലുമായി ബന്ധപ്പെട്ട് സവിശേഷ പരിഗണനയര്‍ഹിക്കുന്ന ഒരു കാര്യം കൂടി ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. മേല്‍പറഞ്ഞ ഇഞ്ചീലുകളിില്‍ ഒന്നിനെയും ക്രൈസ്തവതയുടെ ആദ്യകാലത്ത് ഇഞ്ചീല്‍ എന്ന് പേര് വിളിച്ചിരുന്നില്ല. ഉപദേശം എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമായ കാറോസോത എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്താണ് അവക്ക് ഇഞ്ചീല്‍ എന്ന് പേര് നല്‍കപ്പെട്ടത്.
ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ പുരോഹിതനായിരുന്ന ജസ്റ്റിന്‍ ഈ ഗ്രന്ഥങ്ങളെ ദൂതന്മാരുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന് പേര് വിളിച്ചു.
പുതിയ നിയമത്തിന്റെ ക്രോഡീകരണ ചരിത്രത്തെക്കുറിച്ച് യശോവ പുരോഹിത ആമുഖം തന്നെ കുറിക്കുന്നത് ഇപ്രകാരമാണ് (മാര്‍ക്കോസിന്റെ ഇഞ്ചീല്‍ ഏകദേശം ക്രിസ്താബ്ദം 65 നും 70 നുമിടയിലാണ് രചിക്കപ്പെട്ടത്. എന്നാല്‍ മത്തായിയുടെയും, ലൂക്കായുടെയും ഇഞ്ചീലുകളില്‍ മാര്‍ക്കോസിന്റെ കാലത്തെ സാമൂഹിക സാഹചര്യമല്ല പ്രതിഫലിക്കുന്നത്. അവ രണ്ടും മറ്റൊരു സാഹചര്യത്തിലാണ് രചിക്കപ്പെട്ടത് എന്നതിനാലാണിത്. മാര്‍ക്കോസിന്റെ ഇഞ്ചീലിന് ശേഷം പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവ രണ്ടും രചിക്കപ്പെട്ടത്).
രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ യഹൂദരെ മാതൃകയാക്കി ക്രൈസ്തവരുടെ വേദഗ്രന്ഥങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമാണ് ഇന്ന് നമ്മുടെ കയ്യിലുള്ള പുതിയ നിയമം.
പുതിയ നിയമത്തന്റെ ഫ്രഞ്ച് മുഖവുരയില്‍ ഇപ്രകാരം കാണാവുന്നതാണ് (അവസാനത്തെ അപോസ്തലനും മരണപ്പെട്ടതിന് ശേഷമാണ് അവരുടെ പ്രവര്‍ത്തനങ്ങളും, അവര്‍ രേഖപ്പെടുത്തിയവയും ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകത ക്രൈസ്തവര്‍ക്ക് ബോധ്യപ്പെട്ടത്).

About dr. munqid assakar

Check Also

zzzwomen1

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് …

Leave a Reply

Your email address will not be published. Required fields are marked *