ഹൈന്ദവ വേദങ്ങള്‍ -2

ആത്മീയതയിലൂന്നിയ ദര്‍ശനമാണ് ഹൈന്ദവത എന്നതിനാല്‍ തന്നെ നിരവധി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ് അതിന്റെ അനുയായികള്‍. ദൈവങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല,

വേദഗ്രന്ഥത്തിന്റെ കാര്യത്തിലും ഈ ആധിക്യം കാണാവുന്നതാണ്. നൂറ് കണക്കിന് വിശുദ്ധ വേദങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഹൈന്ദവരെന്ന് പല ഗവേഷകന്മാരും ചൂണ്ടിക്കാണിക്കുന്നു.

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും മഹത്തായ വേദത്തിന്റെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണ് പില്‍ക്കാലത്ത് വിവിധ വേദങ്ങളായി രൂപാന്തരപ്പെട്ടത്. കാലങ്ങള്‍ കഴിഞ്ഞതോടെ വേദഭാഷ മനസ്സിലാക്കുന്നത് ദുഷ്‌കരമാവുകയും, അതേതുടര്‍ന്ന് വിവിധ വിശദീകരണ ഗ്രന്ഥങ്ങള്‍ രംഗത്ത് വരികയും ചെയ്തു. ഈ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്കെല്ലാം ഹൈന്ദവര്‍ വിശുദ്ധിയും പവിത്രതയും കല്‍പിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇവക്ക് വീണ്ടും വിശദീകരണങ്ങള്‍ ആവശ്യമായി വരികയും അതേതുടര്‍ന്ന് മറ്റ് പല ഗ്രന്ഥങ്ങളും രചിക്കപ്പെടുകയും ചെയ്തു. ഇവയും പില്‍ക്കാലത്ത് ദൈവികമായി വിലയിരുത്തപ്പെടുകയാണുണ്ടായത്. പിന്നീട് ഈ വ്യാഖ്യാനങ്ങള്‍ക്ക് സംഗ്രഹ ഗ്രന്ഥങ്ങള്‍ ആവശ്യമായപ്പോള്‍ വീണ്ടും പുതുതായി പല രചനകളും പുറത്ത് വരികയും, അവയും വിശുദ്ധമായി പരിഗണിക്കപ്പെടുകയും ചെയ്തു.

ഇവ കൂടാതെ വേദവുമായി യാതൊരു ബന്ധവുമില്ലാത്ത, തികച്ചും സ്വതന്ത്രമായി രചിക്കപ്പെട്ട പല മതഗ്രന്ഥങ്ങളും ഹൈന്ദവ വേദങ്ങളില്‍ ഇടംനേടി. വേദഗ്രന്ഥങ്ങളുടെ ഈ ആധിക്യം ഹൈന്ദവ ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.

ഹൈന്ദവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം ഒരേ പദവിയില്‍ ഉള്ളവയല്ല. വളരെ കുറഞ്ഞ പ്രചാരമുള്ളവ അവയിലുണ്ട്. ചില ഹൈന്ദവര്‍ മാത്രം വാഴ്ത്തുന്നവ അവയിലുണ്ട്. വ്യക്തതയേക്കാള്‍ കൂടുതല്‍ നിഗൂഢതയും, അവ്യക്തതയുമുള്ള ഗ്രന്ഥങ്ങളും അവയില്‍ കാണാവുന്നതാണ്. വേദവും, മനുസ്മൃതിയുമാണ് ഹൈന്ദവര്‍ ഏറ്റവും കൂടുതല്‍ മഹത്വവല്‍ക്കരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങള്‍.

ഹൈന്ദവ തത്വങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അനുസൃതമായ വേദവ്യാഖ്യാനമാണ് മനുസ്മൃതി. ബി. സി. മൂന്നാം നൂറ്റാണ്ടിലാണ് ഇത് തയ്യാറാക്കപ്പെട്ടത്. ബുദ്ധ-ജൈന മതങ്ങള്‍ പ്രസരിപ്പിച്ച ദൈവനിരാസ പ്രവണതക്ക് മേല്‍ ഹൈന്ദവത വിജയം വരിച്ച കാലമായിരുന്നു അത്. മേല്‍പറഞ്ഞവ കൂടാതെ മഹാഭാരതം, ഗീത, ഭഗവത്ഗീത, രാമായണം തുടങ്ങിയവയും ഹൈന്ദവര്‍ വിശുദ്ധി കല്‍പിക്കുന്ന ഗ്രന്ഥങ്ങളാണ്.

1. മഹാഭാരതം:- സംസ്‌കൃത ഭാഷയില്‍ എഴുതപ്പെട്ട പുരാതന ഇന്ത്യയുടെ ഇതിഹാസകാവ്യമാണ് ഇത്. ഗ്രീക്കിലെ എലിയഡിനും ഒഡീസക്കും സമാനമായ വീരകാവ്യം. രചയിതാവിനെ അറിയാവുന്ന അപൂര്‍വം ചില അപൂര്‍വം ചില ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. വ്യാസമുനിയാണ് അതിന്റെ രചയിതാവ്.

ഏകദേശം ബി. സി. 950-ലാണ് ഇതുമായി ബന്ധപ്പെട്ട യുദ്ധം നടന്നത്. ഒരു രാജകുടുംബത്തിലെ ഭരണാധികാരികള്‍ക്കിടയിലെ യുദ്ധമായിരുന്നു അത്. പക്ഷെ, ഇന്ത്യയിലെ ഏകദേശം എല്ലാ രാജാക്കന്മാരും ഇരുമുന്നണികളില്‍ ഏതെങ്കിലും ഒന്നിനെ പിന്തുണച്ച് പ്രസ്തുത യുദ്ധത്തില്‍ പങ്ക് കൊള്ളുകയുണ്ടായി. പുരാണങ്ങള്‍ വിശദീകരിക്കുന്നത് പ്രകാരം ചില ഹൈന്ദവ ദൈവങ്ങളും ഈ യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവത്രെ.

ഈ വേദത്തിന്റെ ഉള്ളടക്കം യുദ്ധകഥകളാണെങ്കില്‍ പോലും അവയ്ക്കിടയില്‍ മഹത്തായ മര്യാദകളും, ധാര്‍മികതകളും പകര്‍ന്ന് നല്‍കുന്നുണ്ട്. കരാര്‍പാലനം, പാപമോചനം, പശ്ചാതാപം തുടങ്ങിയവ അവയില്‍പെടുന്നു. ചുരുക്കത്തില്‍ ഭാവനകളാലും, അന്ധവിശ്വാസങ്ങളാലും സമ്പുഷ്ഠമായ ഒരു രചനയാണ് അത്.

2. ഗീത: മഹാഭാരത ഇതിഹാസ കാവ്യത്തിന്റെ ഒരു ഭാഗമാണ് ഇത്. ഒരേ രാജവംശത്തില്‍ നിന്നുള്ള രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ ഘോരമായ യുദ്ധത്തിന്റെ വര്‍ണനയാണിത്. ഹൈന്ദവ ദൈവവും, വീരനായകനുമായ കൃഷ്ണനാണ് ഇതിന്റെ രചയിതാവെന്ന് പറയപ്പെടുന്നു. പ്രസ്തുത യുദ്ധത്തില്‍ അര്‍ജ്ജുനന്റെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. മഹാഭാരതത്തിലെ തന്നെ മറ്റ് ഭാഗങ്ങളെ പോലെ കഥാപരവും, അന്ധവിശ്വാസപരവുമായ മുഖമല്ല ഇതിനുള്ളത്. മറിച്ച് തത്വശാസ്ത്രപരവും, സാമൂഹികവുമായ വിശദീകരണങ്ങളാണ് ഇതിന്റെ താളുകളില്‍ കാണാന്‍ കഴിയുക.

സാംസ്‌കാരികവും, വിശ്വാസപരവുമായ ധാരാളം അദ്ധ്യാപനങ്ങള്‍ ഗീത സമ്മാനിക്കുന്നുണ്ട്. അക്കാലഘട്ടത്തിലെ ഇന്ത്യയുടെ സാമൂഹിക സ്ഥിതിവിശേഷങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഇത് പര്യാപ്തമാണ്. അക്കാലത്തെ മതവിശ്വാസം, സാമൂഹിക സമ്പ്രദായങ്ങള്‍, തത്വശാസ്ത്ര ചിന്തകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ച പൊതുസങ്കല്‍പം തുടങ്ങിയവയെല്ലാം ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

ജനങ്ങള്‍ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുവെന്നും, വിവിധ ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അവര്‍ ഇരയായെന്നും അതേതുടര്‍ന്ന് മതത്തിന്റെ അകക്കാമ്പ് ഉപേക്ഷിച്, പുറംതോട് മുറുകെ പിടിച്ചുവെന്നും ഗീത വിശദീകരിക്കുന്നുണ്ട്.

About super user

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *