നിന്ദ്യതയല്ല, ആദരവാണ് ജിസ്‌യ

വ്യക്തികളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിയാണ് ഇസ്ലാമിക രാഷ്ട്രത്തിലെ ജിസ്‌യ. ജസാഅ് അഥവാ പ്രതിഫലം എന്ന പദത്തില്‍ നിന്നാണ് ജിസ്‌യ ഉല്‍ഭവിച്ചിരിക്കുന്നത്. സംരക്ഷണത്തിനും പ്രതിരോധത്തിനും പകരമായി രാഷ്ട്രത്തിന് നല്‍കുന്ന പ്രതിഫലമാണ് ജിസ്‌യ എന്നതാണ് യഥാര്‍ത്ഥ വിശദീകരണം. പ്രസ്തുത പദം പേര്‍ഷ്യനാണെന്ന് ചില ഭാഷാ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. യുദ്ധത്തിന് സഹായിക്കുന്ന നികുതി എന്നാണത്രെ പേര്‍ഷ്യനില്‍ അതിന്റെ അര്‍ത്ഥം. ചരിത്രത്തിലാദ്യമായി ജിസ്‌യ സംവിധാനം പ്രയോഗത്തില്‍ കൊണ്ട് വന്നത് കിസ്‌റയാണെന്ന് കൂടി അവര്‍ പറയുന്നു. ഈയര്‍ത്ഥത്തില്‍ ജിസ്‌യ ഇസ്ലാം ആവിഷ്‌കരിച്ച നിയമമല്ല, മറിച്ച പേര്‍ഷ്യനില്‍ നിന്ന് കടമെടുത്തതാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇസ്ലാം വിജയിച്ചടക്കിയ നാടുകളില്‍ ജീവിക്കുന്ന മുസ്ലിമേതര വ്യക്തികളില്‍ നിന്നാണ് ഇസ്ലാമിക ഭരണകൂടം ജിസ്‌യ പിരിക്കുന്നത്. മുസ്ലിം സൈന്യം അവരുടെ ജീവനും സ്വത്തിനും നല്‍കുന്ന സംരക്ഷണത്തിനും പ്രതിരോധത്തിനുമുള്ള പ്രതിഫല തുകയാണ് അത്. ഇസ്ലാം മറ്റ് മതസ്ഥരോട് സ്വീകരിച്ച ഈ സമീപനം അവരോടും കരുണയുടെയും, ദയയുടെയും ഫലമാണ്. അവര്‍ക്ക് ഒരു നിലക്കും പ്രയാസമുണ്ടാക്കരുതെന്നും, അവരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കരുതെന്നും ഇസ്ലാം ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ മുസ്ലിമേതര വിഭാഗങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യം കൂടിയാണ് അത്. യുദ്ധമുന്നണിയില്‍ ചെന്ന് ജീവന്‍ പണയപ്പെടുത്തുന്നതിന് പകരം വളരെ തുഛമായ സംഖ്യ ജിസ്‌യ നല്‍കി സുരക്ഷിതത്വത്തോടെ അവര്‍ക്ക് ജീവിക്കാമെന്നതാണ് അത്. ഇനി ജിസയ നല്‍കുന്നതിന് പകരം സൈന്യത്തില്‍ ചേരാനാണ് അവര്‍ക്ക് താല്‍പര്യമെങ്കില്‍ അവര്‍ക്ക് മേല്‍ ജിസ്‌യ ഇല്ല എന്നതാണ് വസ്തുത. ഇസ്ലാമിക ചരിത്രത്തിലെ ഖലീഫമാര്‍ വിജയിച്ചടക്കിയ പല നാടുകളിലും ഈ സമീപനം സ്വീകരിച്ചവരുണ്ടായിരുന്നു. അവയെല്ലാം ചരിത്രത്തിലെ പ്രശോഭിതമായ താളുകളില്‍ വളരെ മനോഹരമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1. ഖാലിദ് ബിന്‍ വലീദ് യൂഫ്രട്ടീസിലെത്തിയപ്പോള്‍ സ്വലൂബ ബിന്‍ നിസ്ത്വൂനക്ക് അയച്ച കത്ത് ഇപ്രകാരമായിരുന്നു (ഇത് ഖാലിദ് ബിന്‍ വലീദില്‍ നിന്ന് സ്വലൂബക്കും അദ്ദേഹത്തിന്റെ ജനതക്കുമുള്ള സന്ദേശമാണ്. ഞാന്‍ ജിസ്‌യയുടെയും സംരക്ഷണത്തിന്റെയും പേരില്‍ നിങ്ങളോട് കരാര്‍ ചെയ്യുകയാണ്. ഞങ്ങള്‍ നിങ്ങളെ പ്രതിരോധിക്കുന്നതാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് പകരമായി ജിസ്‌യ നല്‍കുക).

2. ഹിംസ്വില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അബൂഉബൈദ(റ)യുടെ കല്‍പനപ്രകാരം അവിടത്തെ ഗവര്‍ണര്‍മാര്‍ തങ്ങള്‍ സ്വീകരിച്ച എല്ലാ ജിസയയും അതിന്റെയാളുകള്‍ക്ക് തന്നെ തിരിച്ച് നല്‍കി. റോമക്കാര്‍ യുദ്ധത്തിനായി ഹിംസ്വിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അത്. ഗവര്‍ണര്‍മാര്‍ തങ്ങളുടെ നാട്ടിലെ ഇതരമതാനുയായികളോട് പറഞ്ഞു (നിങ്ങളുടെ സമ്പത്ത് ഞങ്ങള്‍ തിരിച്ച് നല്‍കുകയാണ്. നിങ്ങളെ പ്രതിരോധിക്കണമെന്നതായിരുന്നു നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വെച്ച നിബന്ധന. പക്ഷെ ഞങ്ങള്‍ക്കിപ്പോള്‍ അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ നിങ്ങളില്‍ നിന്ന് എടുത്ത എല്ലാ സമ്പത്തും തിരിച്ച് നല്‍കുകയാണ്). ആ നാട്ടുകാര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു (അല്ലാഹുവിന്റെ സഹായത്താല്‍ നിങ്ങള്‍ അവര്‍ക്ക് മേല്‍ വിജയിക്കുകയാണെങ്കില്‍ നിങ്ങള്‍ ഇവിടെക്ക് തന്നെ തിരിച്ച് വരേണ്ടതുണ്ട്. അവര്‍ ഞങ്ങളുടെ എല്ലാ സമ്പത്തും അപഹരിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. നിങ്ങളുടെ സംരക്ഷണവും, സ്‌നേഹവുമാണ് ഞങ്ങള്‍ മുമ്പനുഭവിച്ച അക്രമത്തേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം). ദമസ്‌കസിലും ഇതേ സമീപനം തന്നെയാണ് അബൂഉബൈദ(റ) സ്വീകരിച്ചത്.

3. ഉമര്‍(റ)ന്റെ സൈന്യാധിപനായിരുന്ന സുവൈദ് ബിന്‍ മഖരിന്‍ ദഹീസ്താനിലെയും ജുര്‍ജാനിലെയും നിവാസികളോട് എഴുതിയ കരാര്‍ ഇപ്രകാരമാണ് (ജുര്‍ജാന്‍ നിവാസികള്‍ക്കും ദഹീസ്താനികള്‍ക്കും സുവൈദ് ബിന്‍ മഖരിന്‍ എഴുതുന്ന സന്ദേശമാണിത്. നിങ്ങള്‍ ഞങ്ങളുടെ സംരക്ഷണത്തിലായിരിക്കും. ഓരോ വര്‍ഷവും നിങ്ങള്‍ നല്‍കുന്ന ജിസ്‌യക്ക് പകരമാണ് അത്. നിങ്ങളുടെ കഴിവനുസരിച്ചാണ് അത് നല്‍കേണ്ടത്. ഞങ്ങള്‍ നിങ്ങളിലാരോടെങ്കിലും പ്രതിരോധത്തിന് സഹായം തേടുന്നുവെങ്കില്‍ അവന്‍ ജിസ്‌യ നല്‍കേണ്ടതില്ല. നിങ്ങളുടെ ജീവനും, സമ്പത്തും, മതപരമായ അടയാളങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് അത്).

4. ഉമര്‍ ബിന്‍ ഖത്താബിന്റെ ഒരു ഗവര്‍ണറായിരുന്ന ഉത്ബഃ ബിന്‍ ഫര്‍ഖദിന്റെ സന്ദേശം ഇപ്രകാരമായിരുന്നു (ഉമര്‍ ബിന്‍ ഖത്താബിന്റെ ഗവര്‍ണര്‍ ഉത്ബ അസര്‍ബേജാനിലെയും അവിടത്തെ കുന്നുകളിലെയും തീരങ്ങളിലെയും നിവാസികള്‍ക്ക് ജീവനും സ്വത്തിനും മതാചാരങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതാണ്. പ്രതിഫലമായി തങ്ങള്‍ക്ക് കഴിയുന്ന ഒരു തുക ജിസ്‌യ നല്‍കേണ്ടതുണ്ട അവര്‍. നിങ്ങളിലാരെങ്കിലും രാഷ്ട്രപ്രതിരോധത്തിന് സഹായം ചോദിക്കപ്പെടുന്നുവെങ്കില്‍ അവന്‍ ആ വര്‍ഷത്തിന് ജിസ്‌യ നല്‍കേണ്ടതില്ല). ത്വബ്‌രി

ഇസ്ലാം ജിസയ നടപ്പിലാക്കിയതിന്റെ പ്രായോഗിക യുക്തി മനസ്സിലാക്കാന്‍ മേലുദ്ധരിച്ച ഉദാഹരണങ്ങള്‍ ധാരാളമാണ്. യാതൊരുവിധ നിഗൂഢതയുമില്ലാത്ത വളരെ സുതാര്യമായ ഒരു സംവിധാനമായിരുന്നു അത്.

മാനവികമായ വല്ല കാരണങ്ങളാലും യുദ്ധം നിര്‍ബന്ധമാകുന്ന പക്ഷം അത് എല്ലാ മു്സ്ലിമിന്റെയും മേല്‍ നിര്‍ബന്ധമാണ് എന്നാണ് ഇസ്ലാമിന്റെ വിധി (യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അത് നിങ്ങള്‍ക്ക് അനിഷ്ടകരമായിരിക്കെ. എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല) അല്‍ബഖറ 216

പ്രസ്തുത സന്ദര്‍ഭത്തില്‍ അല്ലാഹുവിന് വിശ്വാസി അര്‍പ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠകരമായ ത്യാഗമായിത്തീരുന്നു അത്. പരലോകത്ത് സ്വര്‍ഗം ലഭിക്കുന്ന ഈ മഹത്തായ ഉദ്യമത്തില്‍ നിന്ന് അതിന് കഴിയാത്തവര്‍ മാത്രമാണ് മാറി നില്‍ക്കേണ്ടതെന്ന് ഖുര്‍ആന്‍ പറയുന്നു (അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന വ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലക്ക് വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവേക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അത് തന്നെ). അത്തൗബ 111

About

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *