Beaful

അല്‍ഭുതകരമായ ദൃഷ്ടാന്തമാണ് ഇസ്ലാമിക നിയമവ്യവസ്ഥ

മാനവസമൂഹത്തിന്റെ കയ്യില്‍ നിലനില്‍ക്കുന്ന ധൈഷണികമായ അല്‍ഭുതമാണ് ഇസ്ലാം. ഡോ. അഹ്മദ് ശലബി തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. (കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്ന സുഹൃത്ത് എന്നോട് ചോദിച്ചു. ‘എനിക്ക് ഇസ്ലാമിനെക്കുറിച്ച് വിവരിച്ച്, അത് ദൈവിക സന്ദേശമാണെന്ന് സ്ഥാപിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഞാന്‍ പറഞ്ഞു:

നിരക്ഷനായ മനുഷ്യനായിരുന്നു മുഹമ്മദ്(സ). എഴുതാനോ, വായിക്കാനോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. പരിമിതമായ ജ്ഞാനവും സംസ്‌കാരവും മാത്രമുള്ള ചുറ്റുപാടിലാണ് അദ്ദേഹം വളര്‍ന്നത്. ഇങ്ങനെയുള്ള ഒരു സാധാരണ മനുഷ്യന്‍ പതിനാല് നൂറ്റാണ്ടുകളോളം ജനങ്ങള്‍ പ്രായോഗികമാക്കിയ, അന്യൂനമായ അനന്തരാവകാശ നിയമം ആലോചിച്ച്, വരച്ചുണ്ടാക്കിയെന്ന് വിശ്വസിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അതിന് ശേഷം ഇന്നേവരെ അതിനേക്കാള്‍ ഉത്തമമോ, അതിനോട് കിടപിടിക്കുന്നതോ ആയ അനന്തരാവകാശനിയം കൊണ്ട് വരാന്‍ ഏതെങ്കിലും ഒരു മനുഷ്യന് സാധിച്ചിട്ടുണ്ടോ? ഇസ്ലാമിലെ അനന്തരാവകാശനിയമവും, ബ്രിട്ടീഷ് നിയമവും തമ്മില്‍ നമുക്ക് താരതമ്യം നടത്തി നോക്കാം. മൂത്തമകന് അനന്തരസ്വത്ത് നല്‍കി, മറ്റുള്ളവരെ അവഗണിക്കുന്നതാണ് ബ്രിട്ടീഷ് അനന്തരാവകാശനിയമം!! ആണ്‍കുട്ടികള്‍ക്ക് മാത്രം അനന്തരം വീതിച്ച് നല്‍കി, പെണ്‍കുട്ടികളെ അവഗണിച്ചിരുന്ന അറേബ്യയിലെയും വടക്കെ ആഫ്രിക്കയിലെയും സാമ്പ്രദായിക രീതിയായിരുന്നോ ഇതിനേക്കാള്‍ ഉത്തമം?  മൂത്തമാതാമഹിക്ക് അനന്തര സ്വത്ത് നല്‍കി മറ്റുള്ളവരെ അവഗണിച്ചിരുന്ന ചില ഇന്തോനേഷ്യന്‍ പ്രവിശ്യകളിലെ നിയമമായിരുന്നോ ഇതിനേക്കാള്‍ ഭേദം? ആധുനികവും പുരാതനവുമായ എല്ലാ നിയമങ്ങളും, ഭരണഘടനകളും എടുത്ത് പരിശോധിച്ചതിന് ശേഷം ഖുര്‍ആന്‍ കൊണ്ട് വന്ന അനന്തരാവകാശത്തോട് കിടപിടിക്കുന്ന, കുറ്റമറ്റ ഒരു നിയമവ്യവസ്ഥ സമര്‍പിക്കാന്‍ സാധിക്കുന്ന ആരാണുള്ളത്?
ഇത് ഒരു വശം മാത്രമാണ്. ഇതേ മനുഷ്യന്‍ തന്നെ വൈവാഹിക-ദാമ്പത്യ നിയമങ്ങള്‍ കൊണ്ട് വന്നിരിക്കുന്നു, അടിമകളുമായി ബന്ധപ്പെട്ട നിയമങ്ങളും അദ്ദേഹം കൊണ്ട് വന്ന ഭരണഘടനയിലുണ്ട്, ആരാധന, രാഷ്ട്രീയം, സാമ്പത്തികം, യുദ്ധം, യുദ്ധാനന്തരം, ഇതരമതസ്ഥരുമായുള്ള ബന്ധം തുടങ്ങി എല്ലാ വിഷയങ്ങളിലും പ്രശ്‌നങ്ങളിലുമുള്ള വിധികള്‍ അദ്ദേഹം സമര്‍പിച്ചിരിക്കുന്നു’. ഇത്രയും വിവരിച്ച ശേഷം ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു ‘ഈ നിയമങ്ങളും വ്യവസ്ഥകളുമെല്ലാം മുഹമ്മദ്(സ) ആവിഷ്‌കരിച്ചതാണന്ന് താങ്കള്‍ക്ക് വിശ്വസിക്കാനാവുമോ?
ഇസ്ലാമിക നിയമവ്യവസ്ഥക്ക് നിര്‍ണിതമായ ഉറവിടങ്ങളുണ്ട്. അവയില്‍ നിന്ന് കാലികമായ പ്രശ്‌നങ്ങളുടെ വിധികള്‍ പണ്ഡിതന്മാര്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്നത്.
വിശുദ്ധ ഖുര്‍ആനാണ് ഇസ്ലാമിക നിയമവ്യവസ്ഥയുടെ പ്രഥമ സ്രോതസ്സ്. ദൈവം തന്റെ മാലാഖ ജിബ്‌രീല്‍ മുഖേനെ, ദൂതന്‍ മുഹമ്മദ്(സ)യിലേക്ക് അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. (കുറ്റമറ്റ വചനങ്ങളുള്ള വേദമാണ് അത്. സൂക്ഷമജ്ഞനും, യുക്തിമാനുമായവനില്‍ നിന്നുള്ളതാണ് അത്). ഹൂദ് 1
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ചര്യയാണ് രണ്ടാമത്തെ ഉറവിടം. അദ്ദേഹത്തിന്റെ വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവയാണ് അവയിലുള്‍പെടുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനകളുടെ പ്രായോഗികതയാണ് പ്രവാചകചര്യ അടയാളപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും വലിയ, മഹത്തായ വിശദീകരണമാണ് പ്രവാചകചര്യയെന്ന് ചുരുക്കം. (അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് മഹത്താ മാതൃകയുണ്ട്). അല്‍അഹ്‌സാബ് 21
പ്രവാചകചര്യയോട് തന്നെ ചേര്‍ന്ന് വരുന്നതാണ് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന, ശേഷം നേതൃത്വമേറ്റെടുത്ത നാല് ഖലീഫമാര്‍ സ്ഥാപിച്ച മാതൃകയും.
ദൈവികവചനം, പ്രവാചകചര്യ ഇവ കഴിച്ച് ബാക്കിയുള്ളതെല്ലാം സ്വീകരിക്കപ്പെടാനും, തളളപ്പെടാനും അര്‍ഹതയുള്ള വചനങ്ങളും അഭിപ്രായങ്ങളുമാണ്. തിരുമേനി(സ)ക്ക് ശേഷമുള്ളവരാരും പാപസുരക്ഷിതരോ, അന്ധമായി പിന്‍പറ്റപ്പെടേണ്ടവരോ അല്ല. മുസ്ലിം സമൂഹത്തിന് ആവശ്യമായ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ, നടപ്പിലാക്കാനോ ആര്‍ക്കും തന്നെ അവകാശമില്ല. മുസ്ലിം ഉമ്മത്തിന് മേല്‍ പുതിയ നോമ്പ് അല്ലെങ്കില്‍ നമസ്‌കാരം നിയമമാക്കിയിരിക്കുന്നു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ഒരു പണ്ഡിതനെയും കാണാനാവാത്തത് അതിനാലാണ്. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും അവലംബിച്ച് കൊണ്ടുള്ള വിധി മാത്രമെ ഏതൊരാള്‍ക്കും പുറപ്പെടുവിക്കാന്‍ അനുവാദമുള്ളൂ.
ഹലാലും ഹറാമും തീരുമാനിക്കാനുള്ള അവകാശം പണ്ഡിതന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ തീറെഴുതി നല്‍കിയ ദര്‍ശനമല്ല ഇസ്ലാം. അപ്രകാരം ചെയ്യുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്ന വിശ്വാസമാണ് ഖുര്‍ആനും പ്രവാചകചര്യയും വ്യക്തമാക്കുന്നത്. ജൂത-ക്രൈസ്തവര്‍ തങ്ങളുടെ പുരോഹിതന്മാര്‍ക്ക് പ്രസ്തുത അവകാശം വകവെച്ച് നല്‍കിയതിനെ ‘അവര്‍ പുരോഹതിന്മാരെയും പണ്ഡിതരെയും റബ്ബുകളായി സ്വീകരിച്ചു’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ (അത്തൗബ: 31) വിശേഷിപ്പിച്ചത്.

About yasir jabr

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *