എന്തു കൊണ്ട് ജിഹാദ്?

ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനായി ഇസ്ലാം പ്രഖ്യാപിച്ച സമരത്തിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദമാണ് ജിഹാദെന്നത്. പാശ്ചാത്യ സമൂഹത്തിലെ പക്ഷപാതികള്‍ പ്രചരിപ്പിച്ചത് പോലെ ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഇസ്ലാം സ്വീകരിപ്പിക്കുന്നതിന് നടത്തുന്ന യുദ്ധമല്ല അത്. (ദീനില്‍ ബലപ്രയോഗമില്ല) എന്ന് കല്‍പിച്ച് വിശ്വാസ സ്വാതന്ത്ര്യം സധൈര്യം പരസ്യമായി പ്രഖ്യാപിച്ച ദര്‍ശനമാണ് ഇസ്ലാം. വൈദേശിക ശത്രുക്കളില്‍ നിന്ന് സമൂഹങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന സമരമാണ് ഇസ്ലാമിലെ ജിഹാദ്.

എല്ലാ സമൂഹങ്ങള്‍ക്കും ജനതകള്‍ക്കും മതസ്വാതന്ത്ര്യവും, സാമൂഹിക നീതിയും ഉറപ്പ് വരുത്തുക എന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍. (ഫിത്‌ന ഇല്ലാതിരിക്കുകയും, അനുസരം ദൈവത്തിന് മാത്രമാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക) എന്ന ദൈവിക വചനം സൂചിപ്പിക്കുന്നത് ഫിത്‌ന അഥവാ ശത്രുതയെ കൈകാര്യം ചെയ്യുന്നതിലേക്കാണ്. ദീന്‍(വിധേയത്വം) അല്ലാഹുവിന് മാത്രമാവുകയെന്നാല്‍ എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്യം ലഭ്യമാക്കുകയെന്നര്‍ത്ഥം. അതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ മാത്രമാണ് ഇസ്ലാമിക ചരിത്രത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ശത്രുക്കള്‍ അവരുടെ ഫിത്‌ന അവസാനിപ്പുക്കുകയും ജനങ്ങള്‍ക്ക് തങ്ങളിഛിക്കുന്ന മതത്തില്‍ വിശ്വസിക്കാനും, ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാവുകയും ചെയ്യുന്ന പക്ഷം യുദ്ധവും സമരവും പാടില്ലെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് (എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍, അറിയുക, അക്രമികളോടല്ലാതെ യാതൊരു വിധ കയ്യേറ്റവും പാടില്ല) അല്‍ബഖറഃ 193

ഇസ്ലാമിലെ ജിഹാദിന്റെ അടിസ്ഥാനപരമായ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശാന്‍ പര്യാപ്തമായ ഏതാനും ചില ദൈവിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. (നിങ്ങളെന്ത് കൊണ്ട് ദൈവിക മാര്‍ഗത്തില്‍ സമരം നടത്തുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരാണ് ‘ഞങ്ങളുടെ നാഥാ, മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ). അന്നിസാഅ് 75

2. (യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. സ്വന്തം വീടുകളില്‍ നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണ് അവര്‍. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്ലിം പള്ളികളും, സന്യാസമഠങ്ങളും, ചര്‍ച്ചുകളും, സെനഗോഗുകളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലായും സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ). അല്‍ഹജ്ജ് 39-40

3. (സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ). അന്നിസാഅ് 76

ഈ നാല് ദൈവികവചനങ്ങളും ദൈവിക മാര്‍ഗത്തില്‍ ജിഹാദ് നടത്തുന്നതിനെ കുറിക്കുന്നവയാണ്. മര്‍ദിതരും പീഢിതരുമായ വിഭാഗത്തിന്റെ മോചനത്തിന് വേണ്ടി യുദ്ധം നടത്തുന്നതിനെക്കുറിച്ചാണ് അവയില്‍ ആദ്യത്തെ ദൈവിക വചനം സൂചന നല്‍കുന്നതാണ്. അക്രമികളുടെ മര്‍ദനങ്ങള്‍ സഹിക്കവയ്യാതെ ദൈവത്തോട് സഹായം തേടി വിലപിക്കുന്നവരാണ് അവര്‍. അതിനാല്‍ അവരെ മോചിപ്പിക്കുന്നതിനായി വിശ്വാസികളെ പ്രേരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

രണ്ടും, മൂന്നും ദൈവിക വചനങ്ങള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിലെ ജിഹാദ് പ്രതിരോധപരമാണ് എന്നതാണ്. അക്രമിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തവരാണ് അവര്‍ എന്ന ന്യായം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയും, വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും, ദൈവികഭവനങ്ങള്‍ കയ്യേറുകയും ചെയ്ത ദുരവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സമരമെന്ന് പ്രസ്തുത  വചനങ്ങള്‍ സുവ്യക്തമായി വിശദീകരിക്കുന്നു. പുരോഹിത മഠവും, ക്രൈസ്തവ ചര്‍ച്ചും, ജൂത സെനഗോഗുകളും, മുസ്ലിം പള്ളികളും ഉള്‍പെടെയുള്ളവയുടെ ദൈവികഭവനങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചിരിക്കുന്നു പ്രസ്തുത സൂക്തങ്ങള്‍. മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത് പോലെ ചര്‍ച്ച് പൊളിച്ച് പള്ളി നിര്‍മിക്കുന്നതിന് വേണ്ടിയല്ല, ചര്‍ച്ചുകളെയും പള്ളികളെ പോലെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാമിലെ ജിഹാദെന്ന് ഖുര്‍ആന്‍ അരക്കിട്ടുറപ്പിക്കുന്നു.

എല്ലാ കാലത്തും മാനവ സമൂഹം കാംക്ഷിച്ചിരുന്ന അടിസ്ഥാന ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ് ഇസ്ലാമിലെ ജിഹാദിന്റെ ലക്ഷ്യമെന്ന് മേല്‍പറഞ്ഞ സൂക്തങ്ങള്‍ വിശദീകരിക്കുന്നു. മുഹമ്മദ്(സ)യുടെ ജീവിതത്തിലെ യുദ്ധങ്ങളെക്കുറിച്ച് വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് ഇത്. മേല്‍പറഞ്ഞ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള യുദ്ധം മാത്രമാണ് ഇസ്ലാം ലോകത്ത് നയിച്ചിട്ടുള്ളൂ. ശത്രുക്കളില്‍ നിന്ന് പീഢനമേല്‍ക്കുകയും, വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, അഭയം തേടിയ നാട്ടില്‍ പോലും സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പ്രസ്തുത യുദ്ധങ്ങളൊക്കെയും. എന്ന് മാത്രമല്ല, അവക്ക് ശേഷം അറേബ്യന്‍ ഉപദ്വീപില്‍ ചരിത്രത്തില്‍ ഒരിക്കലും കാണപ്പെടാത്ത ശാന്തിയും സമാധാനവും ലഭ്യമാണുണ്ടായതെന്ന് കൂടി ചരിത്രം വ്യക്തമാക്കുന്നു.

About dr. mustafa sibai

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *