എന്തുകൊണ്ട് വേദക്കാരില്‍ നിന്ന് മാത്രം വിവാഹം അനുവദിച്ചു?

വേദം ലഭിച്ച മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന ഖുര്‍ആന്‍, മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച ഈ നിയമം തീര്‍ത്തും അന്യായവും അനീതിയുമല്ലേ എന്ന് സാധാരണയായി ചോദിക്കപ്പെടാറുണ്ട്. ഇസ്ലാമിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വളരെ കഴമ്പുള്ളതും ബുദ്ധിപരമായതുമായ ചോദ്യമാണ് ഇതെന്നതില്‍ സംശയമില്ല.
ബഹുദൈവ വിശ്വസികളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നയം വ്യക്തമാക്കുന്നത് ഇപ്രകാരമാണ് (സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്ത് കൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസികളെക്കാളുത്തമം. അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ? അവന്റെ ഹിതാനുസൃതം സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്റെ തെളിവുകള്‍ ജനങ്ങള്‍ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ഉദ്‌ബോധനം ഉള്‍ക്കൊള്ളാന്‍). അല്‍ബഖറ 221
മുസ്ലിം സ്ത്രീ അമുസ്ലിമിനെ വിവാഹം കഴിക്കരുതെന്ന നിയമത്തിന്റെ കാരണം വളരെ വ്യക്തമാണ്. സ്ത്രീ സാധാരണയായി തന്റെ ഇണയെ പിന്‍പറ്റുകയാണ് ചെയ്യാറ്. സ്ത്രീ പുരുഷനില്‍ സ്വാധീനം ചെലുത്തുന്നതിനേക്കാള്‍ കൂടുതലായി പുരുഷന്‍ സ്ത്രീക്ക് മേല്‍ സ്വാധീനം ചെലുത്തുന്നു. വളരെ വ്യക്തമായ രണ്ട് ലക്ഷ്യങ്ങള്‍ ഇസ്ലാം മുന്നില്‍ വെക്കുന്നുണ്ട്.
ഇസ്ലാം സത്യദീന്‍ ആണെന്നും ലോകത്തിന് വേണ്ടി അല്ലാഹു തന്റെ ദൂതന്മാരിലൂടെ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ ജീവിതസന്ദേശമാണെന്നും യാതൊരു നിഗൂഢതയോ, സങ്കീര്‍ണതയോ ഇല്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിക്കുകയെന്നതാണ് അതിലൊന്ന്. അതിനാല്‍ തന്നെ വേദം ലഭിച്ച മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ ഇസ്ലാം പുരുഷനെ അനുവദിക്കുന്നുണ്ട്. കാരണം അടിസ്ഥാനപരമായി അല്ലാഹുവിലും വേദത്തിലും പരലോകത്തിലും വിശ്വസിക്കുന്നവരാണ് അവര്‍ എന്നത് തന്നെയാണ്. മറ്റു മതദര്‍ശനങ്ങളെ അപേക്ഷിച്ച് ഇസ്ലാമിനോട് ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നതും വേദക്കാര്‍ അഥവാ ജൂത-ക്രൈസ്തവര്‍ തന്നെയാണ്. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശവും, ജീവിതചര്യയും പഠിക്കാനും മനസ്സിലാക്കാനും വേദക്കാരില്‍പെട്ട സ്ത്രീക്ക് ഈ വിവാഹബന്ധം ഉപകരിക്കുകയും ഒരു പക്ഷെ ഇസ്ലാമിലേക്ക് തന്നെ അവളെ വഴി നടത്താന്‍ അത് കാരണമാവുകയും ചെയ്‌തേക്കാവുന്നതാണ്. ഇനി തന്റെ മതത്തില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് അവളുടെ തീരുമാനമെങ്കില്‍ അവളെ ഇസ്ലാമാശ്ലേഷണത്തിന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇസ്ലാം വ്യക്തമാക്കുന്നു. മതത്തില്‍ ബലാല്‍ക്കാരമില്ലെന്ന് അതേ അദ്ധ്യായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.
ഇസ്ലാമിന്റെ അനുയായികള്‍ അതിന്റെ അദ്ധ്യാപനങ്ങളുമായി എല്ലായ്‌പ്പോഴും ദൃഢബന്ധം കാത്ത് സൂക്ഷിക്കണമെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. അതിനാല്‍ തന്നെ അവരുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതോ, കളങ്കപ്പെടുത്തുന്നതോ ആയ ബന്ധങ്ങള്‍ ഇസ്ലാം അനുവദിക്കുന്നില്ല. മതത്തില്‍ ‘കുഴപ്പമുണ്ടാ’ക്കുന്ന പ്രശ്‌നങ്ങളായാണ് ഇസ്ലാം ഇത്തരം സമീപനങ്ങളെ വിലയിരുത്തുന്നത്.
മുസ്ലിമിന്റെ വിശ്വാസത്തില്‍ കുഴപ്പമുണ്ടാക്കുന്ന രീതികള്‍ പലവിധമുണ്ട്. വിശ്വാസം സ്വീകരിച്ച ഒരാളെ അതിന്റെ പേരില്‍ പീഢിപ്പിക്കുന്നതും ശാരീരികോപദ്രവം ചെയ്യുന്നതും ഇതിന്റെ ഒരു രീതിയാണ്. ഇസ്ലാമേതര മതവിഭാഗത്തില്‍ പെട്ട ഒരാള്‍ മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുകയെന്നതും അതിന്റെ തന്നെ മറ്റൊരു രീതിയാണ്. കാരണം ആ പുരുഷന്‍ മുസ്ലിം സ്ത്രീയെ തന്റെ മതത്തിലേക്ക് പിടിച്ച് വലിക്കാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടാണിത്. ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അവളെ അകറ്റാനും അതിന് മുന്നില്‍ വിഘ്‌നം രൂപപ്പെടാനും ഇത്തരം സാഹചര്യങ്ങളില്‍ സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ വിവാഹബന്ധത്തിലേര്‍പെടുന്നതിന് മുമ്പ് തന്റെ ഇണയെ തെരെഞ്ഞെടുക്കുന്നതില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു.

About anvar aljundi

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *