zzztwalakku6

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ സമൂഹങ്ങളും രാഷ്ട്രങ്ങളും സൃഷ്ടിച്ചു. B C പതിമൂന്നാം നൂറ്റാണ്ടില്‍ മൂസാ പ്രവാചകന്‍ രംഗത്ത് വന്നു. ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങളടങ്ങിയ തൗറാത്തുമായാണ് അദ്ദേഹം വന്നത്. സ്വന്ത മകളെ അടിമയെന്ന പേരില്‍ വില്‍ക്കാനുള്ള അവകാശം നല്‍കുന്നതായിരുന്നു പ്രസ്തുത നിയമം. (ഒരുവന്‍ തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല). പുറപ്പാട് 21: 7.
ആണ്‍കുട്ടിയെ പ്രസവിക്കുമ്പോഴുള്ള മാലിന്യ(നജസ്)ത്തിന്റെ ഇരട്ടിയാണ് പെണ്‍കുട്ടിയെ പ്രസവിക്കുമ്പോഴുള്ളതെന്ന് തൗറാത്ത് പഠിപ്പിക്കുന്നു (ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ ഋതുകാലത്തെന്ന പോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. എട്ടാം ദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം. പിന്നെ, രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നതു വരെ വിശുദ്ധ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധ സ്ഥലത്തു പ്രവേശിക്കുകയോ അരുത്. എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്ന പോലെ രണ്ടാഴ്ചത്തേക്ക് അവള്‍ അശുദ്ധയായിരിക്കും; രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം). ലേവ്യര്‍ 12: 2-5.
പരേതന് ആണ്‍കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ മാത്രമെ പെണ്‍കുട്ടിക്ക് അനന്തരാവകാശം ലഭിക്കുകയുള്ളൂ എന്നാണ് തൗറാത്ത് പഠിപ്പിക്കുന്നത് (നീ ഇസ്രായേല്യരോട് ഇപ്രകാരം പറയണം: ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പുത്രിക്കു കൊടുക്കണം. പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്‍മാര്‍ക്കു കൊടുക്കണം). സംഖ്യ 27: 8-11.
സ്ത്രീക്ക് മകളില്ലാതെ മരണപ്പെട്ടാല്‍ ഭര്‍ത്താവ് അവളുടെ സ്വത്ത് അനന്തരമെടുക്കുന്നു. ഹീബ്രു നിയമ സംഹിതയില്‍ പരാമര്‍ശിക്കപ്പെട്ട ഒരു നിയമം ഇപ്രകാരമാണ് (ഭര്‍ത്താവിന് എന്ത് തന്നെ ന്യൂനതയുണ്ടായാലും അയാളില്‍ നിന്ന് വിവാഹമോചനം തേടാന്‍ സ്ത്രീക്ക് അവകാശമില്ല. അയാള്‍ വ്യഭിചരിച്ചാല്‍ പോലും സ്ത്രീക്ക് അതിനുള്ള അര്‍ഹതയില്ല).
എന്നാല്‍ ഭര്‍ത്താവ് തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ ഉദ്ദേശിച്ചാല്‍ പിന്നെ അവളുടെ കൂടെ ശയിക്കാന്‍ പാടുള്ളതല്ലെന്ന് മാത്രമല്ല അവളെ വിവാഹമോചനം ചെയ്തയക്കല്‍ നിര്‍ബന്ധവുമാണ്. തനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന കളിപ്പാവയുടെ സ്ഥാനം മാത്രമാണ് അവള്‍ക്കുള്ളതെന്ന് സാരം.
ക്രൈസ്തവതയുടെ സ്ത്രീ സങ്കല്‍പവും ഇതില്‍ നിന്ന് ഭിന്നമല്ല. പോള്‍സിന്റെ തന്നെ വചനം ഇപ്രകാരമാണ് (അദ്ധ്യാപനം നടത്താനോ, പുരുഷന് മേല്‍ അധികാരം സ്ഥാപിക്കാനോ ഉള്ള അനുവാദം ഞാന്‍ സ്ത്രീക്ക് നല്‍കുന്നില്ല. അവള്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവളാണ്. കാരണം ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമായിരുന്നു. പിന്നീടാണ് ഹവ്വാ സൃഷ്ടിക്കപ്പെട്ടത്. ആദം വഴിതെറ്റിക്കപ്പെട്ടിട്ടില്ല. സ്ത്രീ വഴിതെറ്റിക്കപ്പെടുകയും, അവള്‍ പാപം ചെയ്യുകയുമാണുണ്ടായത്). തിമോത്തിയോസിന് പോള്‍സ് എഴുതിയ ഒന്നാം ലേഖനം.
അവരുടെ വേദവചന പ്രകാരം സ്ത്രീ അടങ്ങിയൊതുങ്ങി മൗനം പാലിച്ചിരിക്കേണ്ടവളാണ്. സംസാരിക്കാനോ, അഭിപ്രായ പ്രകടനം നടത്താനോ അവള്‍ക്ക് അവകാശമില്ലത്രെ!

About al-bayanooni

Check Also

zzz595

പ്രവാചകത്വത്തിന്റെ ഉറവിടം -3

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ …

Leave a Reply

Your email address will not be published. Required fields are marked *