Thord

തൗറാത്തിന്റെ ആധികാരികത: വേദപണ്ഡിതന്മാര്‍ എന്തുപറയുന്നു ? -1

തൗറാത്തെന്ന പേരില്‍ മൂസായിലേക്ക് ചേര്‍ക്കപ്പെടുന്ന ഏടുകള്‍ക്ക് യാതൊരു ആധികാരികതയുമില്ലെന്നത് ചരിത്രപരമായി അംഗീകരിക്കപ്പെട്ടതാണെങ്കില്‍ പോലും, തദ്വിഷയകമായി വേദക്കാരില്‍പെട്ട പണ്ഡിതരുടെ സാക്ഷ്യത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. പ്രത്യേകമായ മതവിശ്വാസമില്ലാത്തവരോ, ജൂത-ക്രൈസ്തവരില്‍ ഉള്‍പെടാത്തവരോ ആയ ചരിത്രകാരന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ എത്ര തന്നെ സത്യസന്ധമാണെങ്കില്‍ പോലും അവ മതവിരോധമായും, വസ്തുതാവിരുദ്ധമായും ചിത്രീകരിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ തങ്ങളുടെ വേദം കൈകടത്തലുകള്‍ക്കും മാറ്റിയെഴുത്തുകള്‍ക്കും വിധേയാമായിട്ടുണ്ടെന്ന് അതിന്റെ തന്നെ അനുയായികള്‍ അടിവരയിട്ട് പറയുമ്പോള്‍ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല എന്നതാണ് സത്യം.
ക്രിസ്താബ്ദം 1167 ല്‍ മരണപ്പെട്ട ജൂതപുരോഹിതന്‍ ഇബ്‌നു അസ്‌റാ അല്‍ഗര്‍നാത്വി തൗറാത്തിലെ ഏടുകളുമായി മൂസാ പ്രവാചകന് യാതൊരു ബന്ധവുമില്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. ആവര്‍ത്തന പുസ്തകത്തിന്റെ വിശദീകരണത്തില്‍ അദ്ദേഹം കുറിക്കുന്നു (ജോര്‍ദാന്‍ പുഴക്ക് പിന്നില്‍…മൂസാ തന്റെ ശരീഅത്ത് എഴുതിവെച്ചു എന്നതിനെക്കുറിച്ച പന്ത്രണ്ട് കല്ലുകളുടെ രഹസ്യം നിനക്കറിയുമങ്കില്‍… മൂസായുടെ ഇരുമ്പ് കൊണ്ടുള്ള കട്ടില്‍ അവിടെയുണ്ട്. അവിടെ ചെന്നാല്‍ നിനക്ക് യാഥാര്‍ത്ഥ്യം മനസ്സിലാക്കാം). യഹൂദരില്‍ നിന്നുള്ള പീഢനവും മര്‍ദനവും ഭയന്ന ഇബ്‌നു അസ്‌റാ യാഥാര്‍ത്ഥ്യം പൂര്‍ണമായും വെളിപ്പെടുത്തുന്നതിന് പകരം സൂചന നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
മൂസായല്ല നിലവിലുള്ള തൗറാത്ത് എഴുതിയതെന്നും, കാരണം അദ്ദേഹം ജോര്‍ദാന്‍ നദി മുറിച്ച് കടന്നിട്ടില്ലെന്നുമാണ് ഇബ്‌നു അസ്‌റാ ഇവിടെ സൂചിപ്പിക്കുന്നതെന്ന് പ്രമുഖ ജൂതചരിത്രകാരനായ Baruch Spinoza വിശദീകരിക്കുന്നു. കൂടാതെ പന്ത്രണ്ട് കല്ലുകളിലായി വ്യക്തമായ കൈപ്പടയില്‍ എഴുതപ്പെട്ട മൂസായുടെ ഏടിന്റെ കാര്യവും ഇതുപോലെയാണ്. കാരണം അതിന്റെ ഉള്ളടക്കത്തിന്റെ വലിപ്പവും, തൗറാത്തിന്റെ ഉള്ളടക്കവും തമ്മില്‍ ഭീമമായ അന്തരമുണ്ട്. എന്നിരിക്കെ തൗറാത്ത് മൂസാ എഴുതിയതാണെന്ന വാദം പൊള്ളയാണെന്നും Spinoza കുറിക്കുന്നു. ദൈവം മൂസായോട് സംസാരിക്കാറുള്ള സ്ഥലത്തിന് ‘ദൈവത്തിന്റെ പര്‍വതം’ എന്ന് പേര് ലഭിച്ചത് മൂസാ മരണപ്പെട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞതിന് ശേഷമാണ്. മാത്രവുമല്ല നിയമാവര്‍ത്തനം ബാഷാര്‍ രാജാവായ ഓഗുവിന്റെ കട്ടിലിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (റഫായിം വംശത്തില്‍ ബാഷാന്‍ രാജാവായ ഓഗു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അവന്റെ കട്ടില്‍ ഇരുമ്പുകൊണ്ടുള്ളതായിരുന്നു. അത് ഇന്നും അമ്മോന്യരുടെ റബ്ബായില്‍ ഉണ്ടല്ലോ. സാധാരണയളവില്‍ ഒന്‍പതു മുഴമായിരുന്നു അതിന്റെ നീളം; വീതി നാലു മുഴവും). നിയമാവര്‍ത്തനം 3: 11
ഇവയെല്ലാം മൂസായുടെ വിയോഗം കഴിഞ്ഞ് ദീര്‍ഘ കാലത്തിന് ശേഷത്തെ സംഭവങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതപുരോഹിതന്‍ നോര്‍ട്ടന്‍ കുറിക്കുന്നത് ഇപ്രകാരമാണ് (തൗറാത്ത് നിശ്ചയമായും കെട്ടിയുണ്ടാക്കിയതാണ്. അത് ഒരിക്കലും മൂസായുടെ രചനയേയല്ല).
1971 -ല്‍ പുറത്തിറങ്ങിയ ബൈബ്‌ളിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ മുഖവുരയില്‍ അതിലെ ഏടുകള്‍ മൂസായിലേക്ക് ചേര്‍ക്കാമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സൂചിപ്പിച്ച ശേഷം കുറിച്ച് വെച്ചത് ഇപ്രകാരമാണ് (അതിന്റെ രചയിതാവ് മൂസാ ആയിരിക്കാനാണ് കൂടുതല്‍ സാധ്യത).
കാത്തോലിക് ചര്‍ച്ച് തങ്ങളുടെ തൗറാത്തിന്റെ മുഖവുരയില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു (സൃഷ്ടിപ്പ് മുതലുള്ള തൗറാത്തിലെ എല്ലാ കഥയും മൂസാ എഴുതിയതാണെന്നോ, തനിക്ക് ശേഷം ധാരാളം പേര്‍ എഴുതിയുണ്ടാക്കിയ പ്രമാണം അദ്ദേഹം പരിശോധിച്ചുവെന്നോ ഈ കാലത്തെ ഒരു കാത്തോലിക് പണ്ഡിതനും വിശ്വസിക്കുന്നില്ല. മറിച്ച്, പില്‍ക്കാലത്തെ സാമൂഹികവും മതപരവുമായ സാഹചര്യങ്ങളനുസരിച്ച് ക്രമേണെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്ന് വിശ്വസിക്കുക അനിവാര്യമാണ്.

About dr. munqid assakar

Check Also

zzzwomen1

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് …

Leave a Reply

Your email address will not be published. Required fields are marked *