5465

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -3

മൂസാ പ്രവാചകന്റെ വിയോഗത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മന്ന് നിലച്ചതിനെക്കുറിച്ച് മൂസാ(അ)ക്ക് അവതരിച്ചതെന്ന് പറയപ്പെടുന്ന തൗറാത്ത് പരാമര്‍ശിക്കുകയെങ്ങനെയാണ്? മാത്രവമുല്ല, സംഖ്യാപുസ്തകം വളരെ വിശദമായ വിധത്തില്‍ അതിന്റെ വായനക്കാരന് മുന്നില്‍ മന്നിനെ വര്‍ണിക്കുന്നുണ്ട്. ഇത്തരം വര്‍ണനകള്‍ മന്നിന് മുമ്പെ മരിച്ച് പോയ മൂസാ പ്രവാചകനിലേക്ക് ചേര്‍ക്കുകയെന്നത് അല്‍ഭുതകരമാണ്. (ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല. മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിന്റെ നിറവുമായിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു കലത്തില്‍ വേവിച്ച് അപ്പം ഉണ്ടാക്കിപ്പോന്നു. എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്റേതു പോലെയായിരുന്നു അതിന്റെ രുചി). സംഖ്യ 11: 6-8.
(ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു). പുറപ്പാട് 16: 31.
തൗറാത്തിലേതെന്ന് പറയപ്പെടുന്ന ഏടുകള്‍ മൂസാ പ്രവാചകന്‍ എഴുതിയതല്ല എന്ന് കുറിക്കുന്ന ശക്തമായ തെളിവുകളിലൊന്നാണിത്. സീനാ മരുഭൂമിയില്‍ നിന്ന് ഇസ്രയേല്യരെ നാട് കടത്തുകയും ശേഷം ഫലസ്തീനില്‍ പ്രവേശിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ഏടുകള്‍ എഴുതിയുണ്ടാക്കിയത് എന്നാണ് സംഖ്യ പുസ്തകത്തിലെ വചനങ്ങള്‍ സൂചിപ്പിക്കുന്നത് (ഇസ്രായേല്‍ ജനം മരുഭൂമിയില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒരാള്‍ സാബത്തു നാളില്‍ വിറകു ശേഖരിച്ചു). സംഖ്യ 15: 32.
ഈ വചനങ്ങള്‍ എഴുതിയ വ്യക്തി മരുഭൂമിയിലായിരുന്നില്ല എന്ന് വ്യക്തമാണ്. അതായത് മൂസാ പ്രവാചകനല്ല ഇവയെഴുതിയത് എന്നര്‍ത്ഥം. പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മരുഭൂമിയില്‍ വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു.
ഈ ഏടുകള്‍ മൂസായുടേതല്ല എന്ന് കുറിക്കുന്ന വചനങ്ങള്‍ ഇനിയുമുണ്ട് (എന്നാല്‍, ഏസാവിന്റെ മക്കള്‍ അവരുടെ രാജ്യം കൈയടക്കുകയും അവരെ നശിപ്പിച്ച് അവിടെ താമസമുറപ്പിക്കുകയും ചെയ്തു – കര്‍ത്താവു തങ്ങള്‍ക്ക് അവകാശമായി നല്‍കിയരാജ്യത്ത് ഇസ്രായേല്യര്‍ ചെയ്തതുപോലെതന്നെ). നിയമാവര്‍ത്തനം 2: 12.
ഇസ്രയേല്യര്‍ പുണ്യഭൂമിയില്‍ പ്രവേശിച്ച കാര്യം ഇവിടെ തൗറാത്ത് വ്യക്തമാക്കുന്നു. ഈ സംഭവമാവട്ടെ, മൂസാ പ്രവാചകന്‍ മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണുണ്ടായത്.
ഉല്‍പത്തിയില്‍ ഇപ്രകാരം കാണാവുന്നതാണ് (അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു). ഉല്‍പത്തി 12: 5-6.
ഇസ്രയേല്യര്‍ വന്നതിന് ശേഷം കന്‍ആനികള്‍ സ്വന്തം ദേശത്ത് നിന്ന് പുറത്ത് കടന്ന കാര്യം ഇവിടെ തൗറാത്ത് വിവരിക്കുന്നു. മൂസായുടേതാണ് ഈ വചനങ്ങളെങ്കില്‍ താന്‍ മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ സംഭവം എങ്ങനെയാണ് അദ്ദേഹം മുമ്പ് തന്നെ രേഖപ്പെടുത്തുക!! മൂസാ പ്രവാചകന്റെ വിയോഗം കഴിഞ്ഞ് നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിച്ച കാര്യങ്ങള്‍ പോലും തൗറാത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് അവ മൂസായുടെ രചനകളല്ല എന്നതിന്റെ ഏറ്റവും ശക്തമായ തെളിവ്.

About dr. munqid assakar

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *