ബഹുഭര്‍തൃത്വം എന്തുകൊണ്ട് അനുവദനീയമല്ല?

ഭാര്യ മാറാരോഗത്തിന് ഇരയാവുക, ദീര്‍ഘകാലം ഭാര്യയില്‍ നിന്ന് അകന്ന് മറ്റ് രാഷ്ട്രങ്ങളില്‍ താമസിക്കേണ്ടി വരിക, ഭാര്യക്ക് പ്രസവിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ ബഹുഭാര്യത്വം

അനിവാര്യമാക്കുന്ന കാരണങ്ങളാണെങ്കില്‍ സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്ന സ്ത്രീക്ക് എന്ത് കൊണ്ട് ബഹുഭര്‍തൃത്വത്തിന് അനുവാദം നല്‍കുന്നില്ല എന്ന ചോദ്യം സുപ്രധാനമാണ്.

ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന കാര്യത്തില്‍ തുല്യത കല്‍പിക്കുകയെന്നത് പ്രകൃതിപരമായും സൃഷ്ടിപരമായും അസാധ്യമായും. കാരണം ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രം ഗര്‍ഭം ധരിക്കുകയെന്നതാണ് സ്ത്രീയുടെ പ്രകൃതം. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി പുരുഷന് ഒരേ കാലത്ത് വിവിധ ഭാര്യമാരില്‍ ഒട്ടേറെ കുഞ്ഞുങ്ങള്‍ പിറന്നേക്കാവുന്നതാണ്. എന്നാല്‍ ഒരു സ്ത്രീക്ക് ഒരു പുരുഷനില്‍ നിന്ന് ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമെ പ്രസവിക്കാനാവൂ.

ഒന്നിലേറെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയിലേക്ക് കുഞ്ഞിനെ ചേര്‍ക്കുന്നതിന് മുന്നില്‍ വിഘാതമാകുന്നു. എന്നാല്‍ പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിച്ചത് കൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രത്യാഘാതം സമൂഹത്തില്‍ രൂപപ്പെടുന്നില്ല.

കുടുംബത്തിന്റെ നേതൃത്വവും സംരക്ഷണ ഉത്തരവാദിത്തവും പുരുഷന് നല്‍കുകയെന്നതില്‍ ലോകത്ത് കഴിഞ്ഞുപോയ മിക്കവാറും എല്ലാ ശരീഅത്തുകളും യോജിച്ചിരിക്കുന്നു. ബഹുഭര്‍തൃത്വ സംവിധാനത്തില്‍ കുടുംബത്തിന്റെ നേതൃത്വം ആര് ഏറ്റെടുക്കുമെന്നത് സങ്കീര്‍ണമായ പ്രശ്‌നമാണ്. പ്രായം കൂടുതലുള്ള വ്യക്തിക്ക് നല്‍കുകയാണോ വേണ്ടത് അതല്ല ഊഴമിട്ട് നേതൃത്വം കൈകാര്യം ചെയ്യുകയാണോ വേണ്ടത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഇവരില്‍ ആര്‍ക്കാണ് സ്ത്രീ കീഴ്‌പെടേണ്ടത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. എല്ലാ ഭര്‍ത്താക്കന്മാരുടെയും ഇംഗിതങ്ങള്‍ക്ക് ഒരു പോലെ വിധേയപ്പെടുകയെന്നത് അസാധ്യമാണ്. ഏതെങ്കിലും ഒരു ഭര്‍ത്താവിന് മാത്രം കീഴൊതുങ്ങുകയെന്നത് മറ്റുള്ളവരെ വെറുപ്പിക്കുകയും, കോപിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ്.

അതിനാല്‍ തന്നെ ഇസ്ലാം മാത്രമല്ല, ഭൂമുഖത്തുള്ള എല്ലാ ദര്‍ശനങ്ങളും ബഹുഭര്‍തൃത്വമെന്ന വീക്ഷണത്തെ പരിപൂര്‍ണമായും നിരാകരിക്കുന്നു. എത്രത്തോളമെന്നാല്‍ മൃഗങ്ങള്‍ പോലും വിസമ്മതിക്കുന്ന ആശയമാണിതെന്ന് അവയെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. ആട്, ഒട്ടകം, കുതിര, പൂച്ച, നായ തുടങ്ങിയവ ഉദാഹരണമാണ്. ഗര്‍ഭം ധരിക്കുന്നതിന് മുന്നോടിയായി ഇണയൊഴികെയുള്ള എല്ലാ ആണ്‍മൃഗങ്ങളെയും സ്വന്തം പരിസരത്ത് നിന്ന് അവ അകറ്റുന്നതായി കാണാവുന്നതാണ്.

ലോകത്ത് നിലനില്‍ക്കുന്ന ശരീഅത്തുകളെല്ലാം വിവാഹം നിയമമാക്കിയത് സാമൂഹിക ഭദ്രത സംരക്ഷിക്കുന്നതിനും അഖണ്ഡത നിലനിര്‍ത്തുന്നതിനും വേണ്ടി മാത്രമാണ്. നിയമപരമായി വിവാഹം കഴിക്കാതെ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പെടുന്നത് സമൂഹത്തിന്റെ സന്തുലിതാവസ്ഥ താറുമാറാക്കുന്നതാണ്. നിലവില്‍ യൂറോപ്യന്‍ നാടുകള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന, പിതൃത്വമേറ്റെടുക്കാന്‍ ആളില്ലാത്ത കുഞ്ഞുങ്ങളുടെ ആധിക്യം സമൂഹത്തില്‍ സൃഷ്ടിക്കുന്നു.

അതുകൊണ്ട് തന്നെയാണ് പ്രസ്തുത മതങ്ങളൊന്നും ബഹുഭര്‍തൃത്വം എന്ന സങ്കല്‍പത്തെ ഒരു നിലക്കും അംഗീകരിക്കാത്തത്. കാരണം മേല്‍പറഞ്ഞ വിവാഹത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം വേരോടെ പിഴുതെറിയുന്നതാണ് പ്രസ്തുത വീക്ഷണം. സന്താനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ആളില്ലാതെ വരികയും, അനാഥകളായ കുഞ്ഞുങ്ങള്‍ പെരുകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് അതുമുഖേനെ സംജാതമാവുക.

ഈ സാമൂഹിക ദുരന്തത്തെ നേരിടാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരിക്കുന്നു ഇസ്ലാം. അതിനാലാണ് വിവാഹമോചിതകളോടും, വിധവകളോടും ഇദ്ദയാചരിക്കാന്‍ ഇസ്ലാം കര്‍ശനമായി കല്‍പിച്ചത്. വിവാഹമോചനം നടത്തിയതോ, മരണപ്പെട്ടതോ ആയ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുകയെന്നതാണ് ഇദ്ദഃയാചരിക്കുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. കുടുംബത്തിന്റെയും തലമുറയുടെയും വിശുദ്ധി കാത്ത് സൂക്ഷിക്കുകയും, മേല്‍വിലാസമില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുന്നതില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഇവയെല്ലാം അര്‍ത്ഥമാക്കുന്നത്. ഈയര്‍ത്ഥങ്ങളില്‍ ഇസ്ലാം ഉദ്ദേശിക്കുന്ന എല്ലാ അടിസ്ഥാനങ്ങള്‍ക്കും വിരുദ്ധമാണ് എന്നതിനാലാണ് ബഹുഭര്‍തൃത്വം എന്ന സംവിധാനത്തെ അത് പാടെ നിരാകരിച്ചത്.

About abdul vasih

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *