ബഹുഭാര്യത്വം അടയാളപ്പെടുത്തുന്നത് ധാര്‍മികതയെയാണ്

ഇസ്ലാമിക നിയമവ്യവസ്ഥ അനുവദിച്ച ബഹുഭാര്യത്വ സംവിധാനം പൂര്‍ണാര്‍ത്ഥത്തില്‍ മാനുഷികതയെയും ധാര്‍മികതയെയുമാണ് അടയാളപ്പെടുത്തുന്നത്. താനിഛിക്കുന്ന സ്ത്രീകളുമായെല്ലാം, തോന്നുമ്പോഴെല്ലാം ബന്ധം പുലര്‍ത്തുന്നതില്‍ നിന്ന് വ്യക്തിയെ തടയുകയാണ് ഇസ്ലാമിക ബഹുഭാര്യത്വ വ്യവസ്ഥ ചെയ്യുന്നത്.

പരമാവധി ഒരു മനുഷ്യന് നാല് ഭാര്യമാര്‍ മാത്രമെ പാടുള്ളൂവെന്നും, ഇസ്ലാം നിശ്ചയിച്ച പ്രസ്തുത പരിധിക്ക് പുറത്ത് കടക്കാന്‍ യാതൊരു സാഹചര്യത്തിലും അനുവാദമില്ലെന്നും ഇവിടെ വ്യക്തമാണ്. മാത്രവുമല്ല, ഈ നാല് സ്ത്രീകളെപ്പോലും ആരും അറിയാതെ രഹസ്യമായി കൂടെചേര്‍ക്കാനോ, തന്റെ ഇംഗിതം പൂര്‍ത്തീകരിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. പരസ്യമായ വിവാഹക്കരാറിലൂടെ മാത്രമെ അവര്‍ ഒരു പുരുഷന് അനുവദനീയമാവുകയുള്ളൂ. മാത്രവുമല്ല, ഈ നിയമപരമായ ബന്ധത്തെക്കുറിച്ച് സ്ത്രീയുടെ രക്ഷാധികര്‍ക്ക് അറിവുണ്ടായിരിക്കുകയും അവരുടെ അനുവാദം ലഭിക്കുകയും ചെയ്യേണ്ടതുണ്ട്. വിവാഹക്കരാര്‍ നിയമപരമായി അംഗീകരിക്കുന്ന ആധുനികവ്യവസ്ഥകള്‍ പാലിച്ച് കൊണ്ടാണ് പ്രസ്തുത ഉദ്യമം പൂര്‍ത്തീകരിക്കേണ്ടത്. വിവാഹസന്തോഷത്തെ അറിയിച്ച്,  ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ചേര്‍ത്ത് സദ്യനല്‍കുന്നത് പുരുഷന് ഉത്തമമായ കാര്യമാണ്.
ഇണയില്ലാത്ത സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതം നല്‍കി സമൂഹത്തിന്റെ ഭാരം കുറക്കാന്‍ പുരുഷന് ബഹുഭാര്യത്വത്തിലൂടെ സാധിക്കുന്നുവെന്നതാണ് അതിന്റെ മാനുഷികമുഖം. വിവാഹിതയായ സ്ത്രീയാണ് സമൂഹത്തില്‍ സുരക്ഷിതയെന്നിരിക്കെ, അവിവാഹിതകളോ, വിവാഹമോചിതകളോ ആയി യുവതികള്‍ അവശേഷിക്കുന്നത് സമൂഹത്തിന്റെ സദാചാര ഭദ്രതയ്ക്ക് പോറലേല്‍പിച്ചേക്കാവുന്ന ഘടകമാണ്. ഒരു സ്ത്രീയെ തന്റെ ഭാര്യയായി തെരഞ്ഞെടുക്കുന്നതും, അവള്‍ക്കാവശ്യമായ സുരക്ഷിതത്വം നല്‍കുന്നതും ഇസ്ലാം പ്രാധാന്യപൂര്‍വ്വം പരിഗണിക്കുന്ന കാര്യങ്ങളാണ്.
മനുഷ്യന്റെ ലൈംഗികചോദനയെ പ്രത്യേക പരിധിക്കുള്ളില്‍ പരിമിതപ്പെടുത്തുന്നതാണ് ഇസ്ലാമിലെ ബഹുഭാര്യത്വനിയമം. അതേസമയം തന്നെ പ്രസ്തുത വ്യക്തിയുടെ ഉത്തരവാദിത്തവും, ഭാരവും അനിയന്ത്രിതമായി അധികരിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതിന് വിപരീതമായി പാശ്ചാത്യര്‍ പ്രയോഗവല്‍ക്കരിക്കുന്ന ബഹുഭാര്യത്വവും, പരസ്ത്രീ ബന്ധവും ധാര്‍മികതയ്ക്കും, മാനുഷികതയ്ക്കും വിരുദ്ധമാണ്. നിയമപരമല്ലാത്ത അവിശുദ്ധ ബന്ധങ്ങള്‍ പാശ്ചാത്യലോകത്ത് സാധാരണയായി കാണപ്പെടുന്ന പ്രതിഭാസമായി മാറിയിരിക്കുന്നു. മരണത്തിന് മുമ്പ് പുരോഹിതന്റെയടുത്ത് വന്ന് കുറ്റസമ്മതം നടത്തുന്ന ഓരോ മനുഷ്യനും ഏറ്റവും ചുരുങ്ങിയത് ഒരു തവണയെങ്കിലും പരസ്ത്രീ ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളതായി അവരുടെ തന്നെ എഴുത്തുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
നിയമപരമല്ലാതെ തന്നെ പാശ്ചാത്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായമാണ് അവിഹിതബന്ധം. നിയമത്തിന്റെ മൂക്കിന് താഴെ നടക്കുന്ന, പിഴുതെറിയാന്‍ കഴിയാത്ത ദുരന്തങ്ങളാണിവ.
ഭാര്യമാരെന്ന പേരിലല്ല പാശ്ചാത്യലോകത്ത് ഇവ നടക്കുന്നതെന്ന് നാമോര്‍ക്കണം. കാമുകിമാരെയും, കൂട്ടുകാരികളെയും സ്വീകരിച്ച് അവരുമായി അവിശുദ്ധ ബന്ധത്തിലേര്‍പെടുകയെന്നതാണ് അവിടെ നിലവിലുള്ള രീതി. കേവലം നാല് സ്ത്രീകളില്‍ പരിമിതമായ ലൈംഗിക ബന്ധമല്ല അവിടത്തേതെന്ന് ചുരുക്കം. എണ്ണമറ്റ സ്ത്രീകളുമായി സംസര്‍ഗത്തിലേര്‍പെട്ട് തോന്നുന്നത് പോലെ പിരിഞ്ഞ് പോവുന്നതാണ് അവിടത്തെ ‘സംസ്‌കാരം’.
പരസ്യമായല്ല ഇവയിലേറെയും നടക്കുന്നത്, കാരണം ഒരു കുടുംബവും ഇഷ്ടപ്പെടുന്ന ഗുണമല്ല അത്. വളരെ രഹസ്യമായി പരസ്പരം വഞ്ചിക്കുകയാണ് ഭാര്യയും ഭര്‍ത്താവും അവിടെ ചെയ്യുന്നത്.
താന്‍ ബന്ധപ്പെടുന്ന സ്ത്രീയുടെ ഒരു ബാധ്യതയും അവിടെ പുരുഷന്‍ ഏറ്റെടുക്കേണ്ടതില്ല. ആ സ്ത്രീയെ കളങ്കപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നതിലുപരിയായി അയാള്‍ക്ക് മറ്റൊരു റോളുമില്ല. നിയമപരമല്ലാത്ത ലൈംഗികബന്ധത്തിന്റെയും, അതിനെ തുടര്‍ന്നുള്ള ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും അപമാനവും, ഭീമമായ ബാധ്യതയും മുതുകില്‍ ചുമന്ന് നരകിച്ച് ജീവിക്കേണ്ട ഗതികേടാണ് അവിടങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്.
തന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ അംഗീകരിക്കാന്‍ ഇവിടെ പുരുഷന് ബാധ്യതയില്ല. ആ കുഞ്ഞുങ്ങള്‍ ജാരസന്താനങ്ങളായി ഗണിക്കപ്പെടുകയും, മാതാപിതാക്കളുടെ പാപക്കറ വഹിച്ച് ജീവിക്കുകയും ചെയ്യുന്നു. നേരാംവണ്ണം സമൂഹത്തില്‍ തലയുയര്‍ത്തി പിടിക്കാന്‍ പോലും സാധിക്കാതെ ജീവിക്കേണ്ട ദുരവസ്ഥ അവര്‍ക്ക് സമ്മാനിച്ചത് ഏത് ജീവിതവ്യവസ്ഥയാണ്? കേവലം വികാരത്തിനും, ലൈംഗികതയ്ക്കും, സ്വാര്‍ത്ഥതാല്‍പര്യത്തിനും മുന്‍ഗണന നല്‍കുന്ന പാശ്ചാത്യരുടെ അവിഹിത ബന്ധമാണ് ഇസ്ലാമിലെ ബഹുഭാര്യത്വത്തേക്കാള്‍ ഉത്തമമെന്ന് ബുദ്ധിയുള്ള ആരാണ് അഭിപ്രായപ്പെടുക?

 

About dr. mustafa sibai

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *