ബഹുഭാര്യത്വം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ -2

ഭീകരമായ യുദ്ധത്തെതുടര്‍ന്ന്  സ്ത്രീ-പുരുഷന്മാര്‍ക്കിടയിലുള്ള അനുപാതത്തില്‍ ഭീമമായ അന്തരം രൂപപ്പെടുന്നത് ഒന്നിലേറെ വിവാഹം അനിവാര്യമാക്കുന്ന സാഹചര്യങ്ങളിലൊന്നാണ്.

കാല്‍നൂറ്റാണ്ടിനിടയില്‍ രണ്ട് ലോകഭീകര യുദ്ധങ്ങള്‍ നയിച്ച യൂറോപ്പ് ഇതിനുദാഹരണമാണ്. ലക്ഷക്കണക്കിന് യുവാക്കളെ അവര്‍ക്ക് നഷ്ടപ്പെടുകയും വിവാഹിതരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് തങ്ങളുടെ താങ്ങും തണലും നഷ്ടപ്പെടുകയും ചെയ്തു. സമൂഹത്തില്‍ ജീവനോടെ അവശേഷിക്കുന്ന വിവാഹിതരായ പുരുഷന്മാരെ പരിചയപ്പെടുകയും പ്രലോഭിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന ഏകവഴി. ഭാര്യമാരെ രഹസ്യമായി വഞ്ചിച്ച് അവിഹിത ബന്ധത്തിലേര്‍പെടുകയോ, അവരെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകളെ വിവാഹം കഴിക്കുകയോ ചെയ്യുന്ന പ്രവണത യൂറോപ്പില്‍ വ്യാപകമായത് ഇതിനെ തുടര്‍ന്നായിരുന്നു.
അങ്ങേയറ്റം അസ്വസ്ഥതയോടും പ്രയാസത്തോടും കൂടിയാണ് ഈ ചരിത്രഘട്ടത്തില്‍ ഭര്‍തൃമതികളായ സ്ത്രീകള്‍ ജീവിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് നിയമപരമായി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനേക്കാള്‍ വേദനാജനകവും കയ്പുറ്റതുമായ അനുഭവങ്ങളാണ് അവിഹിത ബന്ധവും, അവഗണനയും അവര്‍ക്ക് സമ്മാനിച്ചത്. എത്രത്തോളമെന്നാല്‍ ബഹുഭാര്യത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ -വിശിഷ്യാ ജര്‍മനിയില്‍- സ്ത്രീ സംഘടകള്‍ രംഗത്തിറങ്ങി. പാശ്ചാത്യ സമൂഹത്തിന് കേള്‍ക്കാന്‍ സുഖകരമായ വിധത്തില്‍ ‘ഭാര്യ കൂടാതെ മറ്റൊരു സ്ത്രീയുടെ ചുമതല കൂടി ഏറ്റെടുക്കാന്‍ പുരുഷന് നിര്‍ബന്ധിപ്പിക്കുക’ എന്നായിരുന്നു അവതരിനെ വിശേഷിപ്പിച്ചത്.
അനിവാര്യമായ യുദ്ധങ്ങളും, അതുമുഖേനെ രൂപപ്പെടുന്ന പുരുഷന്മാരുടെ കുറവും നികത്താന്‍ ബഹുഭാര്യത്വം അനുവദിക്കുകയെന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് വ്യക്തമാണ്. ബഹുഭാര്യത്വ നിയമത്തെ ശക്തമായി എതിര്‍ത്ത ബ്രിട്ടീഷ് തത്വജ്ഞാനി സബന്‍സര്‍ യുദ്ധത്തില്‍ പുരുഷന്മാര്‍ മരിക്കുന്ന സാഹചര്യത്തില്‍ അത് അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ‘സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ സബന്‍സര്‍ പറയുന്നത് ഇപ്രകാരമാണ്.
(യുദ്ധം മുഖേനെ പുരുഷന്മാര്‍ കൊല്ലപ്പെടുകയും അവശേഷിക്കുന്നവര്‍ ഒരു ഭാര്യ മാത്രം മതിയെന്ന് തീരുമാനിക്കുകയും ചെയ്താല്‍ ധാരാളം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്ലാതെ ഉപേക്ഷിക്കപ്പെടുന്നതാണ്. തല്‍ഫലമായി ജനസംഖ്യയില്‍ കാതലായ കുറവ് വരുമെന്നതില്‍ സംശയമില്ല. മരണപ്പെട്ടവര്‍ക്ക് തുല്യമായ ജനനനിരക്ക് പ്രസ്തുത സമൂഹങ്ങളില്‍ ഉണ്ടാവുകയില്ല. ഉപജീവന മാര്‍ഗങ്ങള്‍ സമാനമായ രണ്ട് സമൂഹങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാവുന്ന പക്ഷം അവരില്‍ തങ്ങളുടെ സ്ത്രീകളെയെല്ലാം വിവാഹം ചെയ്തവരാണ് അവ ചെയ്യാത്തവരേക്കാള്‍ നേട്ടം കൊയ്യുകയെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വാഭാവികമായും ബഹുഭാര്യത്വം നിയമം സ്വീകരിച്ച സമൂഹത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ഏകഭാര്യ സംവിധാനമുള്ള സമൂഹം പരാജയപ്പെടുകയാണുണ്ടാവുക)
ഇനി ഏകഭാര്യ സംവിധാനം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ തമ്മിലാണ് യുദ്ധമെങ്കില്‍ അവയില്‍ ആഢംബരത്തോടും, സുഖലോലുപതയോടും കൂടുതല്‍ അടുത്തവരാമ് പെട്ടെന്ന് പരാജയപ്പെടുകയെന്നതാണ് നമ്മുടെ അഭിപ്രായം. കാരണം നാഗരികമായി പുരോഗതി പ്രാപിക്കുകയും, സുഖലോലുപതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന സമൂഹത്തിലെ സ്ത്രീകള്‍ പൊതുവെ ഒന്നോ രണ്ടോ കുഞ്ഞുങ്ങളാവുമ്പോഴേക്കും പ്രസവം നിര്‍ത്തുകയോ, തീരെ പ്രസവിക്കാതിരിക്കുകയോ ആണ് ചെയ്യാറ്. വര്‍ത്തമാന കാലത്തെ ഫ്രാന്‍സ് ഇതിന് ഉദാഹരണമാണ്. എന്നാല്‍ റഷ്യ പോലുള്ള ചില രാഷ്ട്രങ്ങള്‍ ഇതില്‍ നിന്ന് ഭിന്നമാണ്. അവിടത്തെ സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കുകയും ജനനനിരക്ക് സ്വാഭാവികമായും ഉയര്‍ത്തുകയും ചെയ്യുന്നു.
ബഹുഭാര്യത്വത്തിലേക്ക് നയിക്കുന്ന സാമൂഹിക കാരണങ്ങളാണ് നാം ഇവിടെ സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി പല വ്യക്തിപരമായ കാരണങ്ങളും ബഹുഭാര്യത്വം അനിവാര്യമാക്കിയേക്കാവുന്നതാണ്.
ഭാര്യക്ക് ആരോഗ്യപരമായ കാരണങ്ങള്‍ പ്രസവിക്കാന്‍ കഴിയാതിരിക്കുകയും, ഭര്‍ത്താവ് സന്താനങ്ങളെ അങ്ങേയറ്റം ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യം ഇതിന് ഉദാഹരണമാണ്. കുട്ടികളെ സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുകയെന്നത് മനുഷ്യ മനസ്സില്‍ അല്ലാഹു സൃഷ്ടിച്ച വികാരമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താവിന് മുന്നില്‍ രണ്ടാലൊരു വഴി മാത്രമാണുള്ളത്. തന്റെ ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരു വിവാഹം കഴിക്കുകയോ, അവളെ നിലനിര്‍ത്തി മറ്റൊരു വിവാഹം കൂടി കഴിക്കുകയോ ചെയ്യുകയെന്നതാണത്. ആദ്യഭാര്യയെ വിവാഹം ചെയ്യുന്നതിനേക്കാള്‍ ഉത്തമം അവളുടെ കൂടെ മറ്റൊരാളെ കൂടി സ്വീകരിക്കുകയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. നിലവിലുള്ള ദമ്പതികളുടെ താല്‍പര്യങ്ങളോട് കൂടുതല്‍ യോജിക്കുന്ന സമീപനവും ഇത് തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം മറ്റൊരു ഭര്‍ത്താവിന്റെ കൂടെ തന്നെ ജീവിക്കുകയാണെന്നതില്‍ ഏതെങ്കിലും സ്ത്രീ ഭിന്നാഭിപ്രായം പുലര്‍ത്തുമെന്ന് തോന്നുന്നില്ല.

About dr. mustafa sibai

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *