75880

ഭരണവിശദാംശങ്ങളില്ലാത്ത ശരീഅത്തോ? -1

സ്വന്തമായ ഭരണ സംവിധാനം ആവിഷ്‌കരിക്കുകയോ, വ്യവസ്ഥ രൂപീകരിക്കുകയോ ഇസ്ലാം ചെയ്തിട്ടില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന അലി അബ്ദുര്‍റാസിഖ്

ആയിരുന്നു. ‘ഇസ്ലാമും ഭരണാടിസ്ഥാനങ്ങളും’ എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് (അല്ലാഹുവിന്റെ തിരുദൂതര്‍(സ) രാഷ്ട്രീയ അര്‍ത്ഥത്തിലുള്ള രാഷ്ട്രം രൂപീകരിച്ചുവെങ്കില്‍, രാഷ്ട്രനിര്‍മാണം നിയമമാക്കിയെങ്കില്‍ അദ്ദേഹം രൂപം നല്‍കിയ സാമൂഹിക ഘടനയില്‍ എന്തുകൊണ്ട് രാഷ്ട്രത്തിന്റെ അടിസ്ഥാനങ്ങളും ഭരണ തത്വങ്ങളും കാണാന്‍ കഴിയുന്നില്ല? ഖാദിമാരെയും, ഗവര്‍ണര്‍മാരെയും നിശ്ചയിക്കുന്നതില്‍ അദ്ദേഹം സ്വീകരിച്ച വ്യവസ്ഥ പ്രസിദ്ധമല്ലാത്തതെന്ത് കൊണ്ട്? തന്റെ പ്രജകളോട് രാജവ്യവസ്ഥയില്‍ നിന്നോ, കൂടിയാലോചനാ സമ്പ്രദായം അനുസരിച്ചോ സംവദിക്കാതിരുന്നത് എന്തുകൊണ്ട്?
ഭരണവ്യവസ്ഥയുടെ കാര്യത്തില്‍ പരിഭ്രാന്തരവും, അസ്വസ്ഥരുമാവുന്ന വിധത്തില്‍ കൃത്യമായ വിവരണം നല്‍കാതെ അദ്ദേഹം പണ്ഡിതന്മാരെ വിട്ടുപോയതെന്ത് കൊണ്ട്?)
മുസ്ലിംകള്‍ക്ക് മേല്‍ ഭരണം നടത്താനുള്ള വ്യവസ്ഥ ഇസ്ലാമിന് സ്വന്തമായുണ്ടെന്ന വാദത്തെ നിരാകരിക്കുന്നതാണ് മേലുദ്ധരിച്ച അലി അബ്ദുര്‍റാസിഖിന്റെ ചോദ്യങ്ങളെല്ലാം. ഇസ്ലാമില്‍ രാഷ്ട്രമുണ്ടെന്ന അഭിപ്രായത്തെ പൂര്‍ണാര്‍ത്ഥത്തില്‍ തള്ളിക്കളയുന്ന അദ്ദേഹം ഇസ്ലാം രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാണെന്ന് അവകാശപ്പെടുന്നു. ഇസ്ലാമിക ശരീഅത്തിനും, സാമൂഹിക ഘടനക്കും ഇടയില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം തുടരുന്നു.
(അസംഭവ്യമാണത്. ഇസ്ലാം ഭരണകൂടമോ, രാഷ്ട്രമോ, രാഷ്ട്രീയ മുഖമുള്ള ഒന്നും തന്നെയോ അല്ലായിരുന്നു. രാജാക്കന്മാരുടെയോ, നേതാക്കന്മാരുടെയോ താല്‍പര്യം അതിനില്ല തന്നെ).
ഇസ്ലാം ഭരണവ്യവസ്ഥയുമായാണ് കടന്ന് വന്നതെന്ന വാദത്തെ അപ്പാടെ തള്ളിക്കളയുകയാണ് ഇവിടെ അലി അബ്ദുര്‍റാസിഖ് ചെയ്തത്. അല്ലാഹുവിന്റെ ദൂതര്‍ ഒരു രാഷ്ട്രം സ്ഥാപിച്ചുവെന്നത് സാധ്യതപോലുമില്ലാത്ത ആരോപണമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമഗ്രത ഇസ്ലാമിക ശരീഅത്തിനില്ലെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ധാരാളം പണ്ഡിതര്‍ രംഗത്തുവന്നു. ഇസ്ലാമിക ശരീഅത്തിന്റെ സമഗ്രത തള്ളിക്കളയുന്നതില്‍ ഐക്യപ്പെട്ട അവര്‍, അതിന്റെ അളവില്‍ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരായിരുന്നുവെന്ന് മാത്രം.
അവരില്‍ ചിലരുടെ വാദങ്ങള്‍ ഇപ്രകാരമായിരുന്നു (ഇസ്ലാമിക ശരീഅത്ത് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും ഒരു നിയമരേഖയാക്കാന്‍ അനുയോജ്യമല്ല അതെന്ന് ബോധ്യപ്പെടുന്നതാണ്…. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ സിദ്ധാന്തങ്ങള്‍ പതിനാലാം നൂറ്റാണ്ടിന് ശേഷം വീണ്ടും നടപ്പാക്കുകയെന്നത് പരമാബദ്ധമാണ്).
ആധുനിക ലോകത്ത് നടപ്പാക്കാന്‍ പറ്റിയ തത്വങ്ങളും സിദ്ധാന്തങ്ങളുമല്ല ഇസ്ലാമിക ശരീഅത്തിലുള്ളത് എന്ന നിരര്‍ത്ഥകമായ വാദമാണ് ഇവരില്‍ അധികപേരും മുന്നില്‍വെക്കുന്നത്. (ഏതൊരു ഭരണകൂടവും നാട്ടിലെ മതത്തില്‍ നിന്ന് പുറത്ത് കടക്കുകയാണ് വേണ്ടത്. മതപരമായ മുഖത്തോട് കൂടിയല്ലാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ഇസ്ലാമില്‍ തുടരാന്‍ ഇത് തടസ്സവുമല്ല).
ബുദ്ധിയെ വിധികര്‍ത്താവായി സ്വീകരിച്ച്, ജനകീയാധികാരം സ്ഥാപിച്ച്, ഇസ്ലാമിക ശരീഅത്തിനെ പുറംതള്ളാനുള്ള ശ്രമമാണ് ഇതിനെല്ലാം പിന്നിലുള്ളത്. മദീനയില്‍ തിരുദൂതര്‍(സ) സ്ഥാപിച്ച രാഷ്ട്രം ഭരണഘടനാപരമായ ജീവിതത്തിന്റെ വിശദാംശങ്ങള്‍ ഒട്ടും പകര്‍ന്ന് നല്‍കിയിട്ടില്ല. ഭരണവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍ വളരെ ദുര്‍ലഭമാണ്. അവശേഷിക്കുന്നവ യാതൊരു വ്യവസ്ഥയും കൂടാതെ അവഗണിക്കുകയോ, തമസ്‌കരിക്കുകയോ ആണ് ഇസ്ലാം ചെയ്തിട്ടുള്ളത്. ഭരണകൂടവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ കാര്യത്തിലും ഇസ്ലാമിക ശരീഅത്ത് ഈയര്‍ത്ഥത്തിലുള്ള മൗനം പാലിച്ചിരിക്കുന്നു. ആരോപകരുടെ തന്നെ വാദമനുസരിച്ച് (വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വളരെ അപൂര്‍വമായി മാത്രമെ ഭരണവ്യവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളൂ) എന്നര്‍ത്ഥം.

About dr. mahmud al-khalidi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *