577

ബദ്‌റിന്റെ രണാങ്കണത്തില്‍ -5

തങ്ങളെ പ്രതിനിധീകരിച്ച് ദ്വന്ദയുദ്ധത്തിനിറങ്ങിയ മൂന്ന് പേരും കൊല്ലപ്പെട്ടത് കണ്ട മക്കയില്‍ നിന്നുള്ള ഖുറൈശികള്‍ ഇളകി മറിഞ്ഞു. അവര്‍ ഒന്നടങ്കം മുസ്ലിംകള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തി. എന്നാല്‍ മുസ്ലിംകളുടെ മുന്‍നിര സൈന്യം പ്രതിരോധഭിത്തി തീര്‍ക്കുകയും, തിരുദൂതര്‍(സ) കല്‍പിച്ചതനുസരിച്ച് പിന്നില്‍ നിന്ന് അമ്പേറ് നടത്തുകയും ചെയ്തു. അല്ലാഹു ഏകന്‍ എന്നര്‍ത്ഥത്തില്‍ ‘അഹദ്’ ‘അഹദ്’ എന്ന് ഉരുവിട്ട് കൊണ്ടാണ് വിശ്വാസികള്‍ ബദ്‌റില്‍ അടരാടിയത്.
പിന്നീട് ശത്രു സൈന്യത്തിനെതിരെ തുറന്നാക്രമണം നടത്താന്‍ തിരുമേനി(സ) കല്‍പിച്ചു. പ്രസ്തുത പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നവന് സ്വര്‍ഗമുണ്ടെന്ന് തിരുമേനി(സ) പ്രഖ്യാപിച്ചു. ‘ഈ സംഘം പരാജയപ്പെടുകയും, പിന്തിരിഞ്ഞോടുകയും ചെയ്യുന്നതാണ്’ എന്ന് തിരുദൂതര്‍(സ) സന്തോഷവാര്‍ത്ത അറിയിക്കുക കൂടി ചെയ്തതോടെ മുസ്ലിംകളുടെ ആവേശം ഇരട്ടിച്ചു. മാലാഖമാരുടെ സഹായം അവര്‍ക്കനുഭവപ്പെടുകയും അവരുടെ കണ്ണുകളില്‍ ശത്രുക്കള്‍ വളരെ നിസ്സാരരായി തോന്നുകയും ചെയ്തു. തലേരാത്രിയിലെ ഉറക്കത്തില്‍ ശത്രു സൈന്യത്തെ നന്നേ ദുര്‍ബലമായി തിരുമേനി(സ)ക്ക് അല്ലാഹു കാണിച്ച് കൊടുത്തിരുന്നു. തിരുദൂതര്‍(സ) തന്റെ സ്വപ്‌നം സ്വഹാബാക്കളുമായി പങ്കുവെക്കുകയും, അതവര്‍ക്ക് ആവേശം പകരുകയും ചെയ്തു. (അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്‍ഭം. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്‍). അല്‍അന്‍ഫാല്‍ 43.
ബദ്‌റില്‍ വിശ്വാസികളും സത്യനിഷേധികളും തമ്മില്‍ പോരാട്ടം നടന്നപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്. (നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്‍ക്കുക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്). അല്‍അന്‍ഫാല്‍ 44.
തിരുമേനി(സ) തലേരാത്രി കാണുകയും വിവരിക്കുകയും ചെയ്ത സ്വപ്‌നം സത്യസന്ധമായിരുന്നുവെന്ന് ഇതുവഴി സ്വഹാബാക്കള്‍ക്ക് ബോധ്യപ്പെട്ടു. അതോടെ അവര്‍ ആവേശത്തോടെ യുദ്ധക്കളത്തില്‍ ഉറച്ച് നില്‍ക്കുകയും, ശത്രുവിനെ ചെറുത്ത് നില്‍ക്കുകയും ചെയ്തു. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) പറയുന്നു. ‘എന്റെ കൂടെയുണ്ടായിരുന്ന ആളോട് ഞാന്‍ പറഞ്ഞു ‘അവര്‍ എഴുപത് പേരുണ്ടെന്ന് തോന്നുന്നു’. അദ്ദേഹം പറഞ്ഞു ‘അല്ല, അവര്‍ നൂറ് പേരുണ്ട്’. ശേഷം അവരില്‍ നിന്ന് ഒരു സൈനികനെ ഞങ്ങള്‍ ബന്ദിയാക്കി. ‘നിങ്ങള്‍ എത്രപേരുണ്ടെ’ന്ന് ഞങ്ങള്‍ അയാളോട് ചോദിച്ചു. ‘ആയിരം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശത്രുസൈന്യത്തെ വളരെ ചെറുതായി തോന്നുക വഴി മുസ്ലിംകള്‍ ആവേശഭരിതരാവുകയും, പോരാട്ടത്തിന് ഊര്‍ജ്ജം സമ്പാദിക്കുകയും ചെയ്തു. അവരുടെ ഹൃദയങ്ങളില്‍ നിന്ന് ശത്രുക്കളെക്കുറിച്ച ഭയവും, ആശങ്കയും പറിച്ച് മാറ്റപ്പെട്ടു. അതേസമയം മുസ്ലിം സൈന്യത്തെ വളരെ ചെറുതായി കണ്ട ശത്രുക്കള്‍ അവരെ നിസ്സാരവല്‍ക്കരിക്കുകയും, ജാഗ്രത പുലര്‍ത്താതിരിക്കുകയും ചെയ്തു. പൂര്‍ണ തയ്യാറെടുപ്പോടും, ഗൗരവത്തോടും കൂടിയായിരുന്നില്ല അവര്‍ യുദ്ധത്തിനിറങ്ങിയത്. അതിനാല്‍ തന്നെ യുദ്ധക്കളത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികള്‍ അവരെ ഭയചകിതരാക്കി. തങ്ങളുടെ കണക്കുകൂട്ടലിന് അപ്പുറമാണ് മുസ്ലിം സൈന്യമെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യം അവരുടെ കൈ വിട്ടു പോയിരുന്നു.

About dr. ali sallabi

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *