ബൈബ്‌ളിലെ അവിഹിത ബന്ധങ്ങള്‍ -1

കുരിശ് യുദ്ധം കൊടിമ്പിരി കൊള്ളുന്ന വേളയില്‍ ക്രൈസ്തവ ലോകം തൊടുത്ത് വിട്ട മൂര്‍ച്ചയേറിയ ആയുധങ്ങളിലൊന്നായിരുന്നു വിവിധ ഭാഷകളിലുള്ള ബൈബ്ള്‍ വിവര്‍ത്തനങ്ങള്‍. ലോകത്ത് നിലവിലുള്ള

രണ്ടായിരത്തോളം വ്യത്യസ്ത ഭാഷകളിലേക്ക് ബൈബ്ള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. അറബികള്‍ക്ക് മാത്രമായി പതിനഞ്ച് പ്രാദേശിക ഭാഷാശൈലികളില്‍ പതിനഞ്ച് പതിപ്പുകള്‍ അവര്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ മുസ്ലിംകള്‍ക്കെതിരായ യുദ്ധത്തില്‍ ക്രൈസ്തവര്‍ മുന്നില്‍ വെച്ച ബൈബള്‍ തന്നെയും വൈരുദ്ധ്യങ്ങളാല്‍ നിബിഢവും, അബദ്ധങ്ങള്‍ നിറഞ്ഞതുമാണെന്നത് അവരെ തന്നെ മുറിവേല്‍പിക്കുന്നതായിരുന്നു.

അടുത്ത കുടുംബ ബന്ധുക്കളെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട ബൈബ്ള്‍ വിവരണം ഉദാഹരണമായെടുക്കാവുന്നതാണ്. ഉറ്റബന്ധുക്കളില്‍ പലരെയും വിവാഹം കഴിക്കുന്നത് നിയമപരമായി വിലക്കപ്പെട്ടതും, ബുദ്ധിപരമായി തള്ളപ്പെട്ടതുമായ കാര്യമാണ്. നിഷിദ്ധമാക്കപ്പെട്ട ഇത്തരം വിവാഹത്തെ New Collins Dictionary നിര്‍വചിക്കുന്നത് ‘അങ്ങേയറ്റം അടുത്ത കുടുംബ ബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ ലൈംഗികകേളിയില്‍ ഏര്‍പെടുക’യെന്നതാണ്. പിതാവും മകളും, മാതാവും മകനും തുടങ്ങിയ ഉദാഹരണങ്ങള്‍ കൂടി അദ്ദേഹം സമര്‍പിക്കുന്നുണ്ട്. ജൂത-ക്രൈസ്തവര്‍ ഉള്‍പെടെയുള്ള സമൂഹങ്ങളുടെ നിയമസംഹിതകളിലെല്ലാം ഇത്തരം വിവാഹങ്ങള്‍ നിഷിദ്ധമാക്കപ്പെട്ടിരുന്നുവെങ്കില്‍ പോലും, ആഭാസത്തെയും വൃത്തികേടിനെയും കുറിക്കുന്ന അത്തരം ചിത്രങ്ങളാണ് ബൈബ്ള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ വരച്ച് കാണിക്കുന്നത്.

(അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി). ഉല്‍പത്തി 19: 33-37

ബൈബ്‌ളിന്റെ ജെയിംസ് രാജാവ്, റോമന്‍ കാത്തോലിക്ക് തുടങ്ങിയ പതിപ്പുകളില്‍ ലൂത്വ് പ്രവാചകനും അദ്ദേഹത്തിന്റെ ഇരുപുത്രിമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം സൂചിപ്പിക്കുന്നുണ്ട്. ദൈവം നിയോഗിച്ച പ്രവാചകന്മാരുടെ മുഖം വികൃതമാക്കുന്നതിനുള്ള ശ്രമമാണ് ഇതെന്ന് നിസ്സംശയം പറയാവുന്നതാണ്. വന്‍പാപങ്ങളില്‍ നിന്ന് മുക്തരും, സംരക്ഷിക്കപ്പെട്ടവരുമാണ് ദൈവദൂതന്മാര്‍. അല്ലാത്ത പക്ഷം ജനങ്ങള്‍ക്ക് മാതൃകകളായി ദൈവം അവരെ തെരഞ്ഞെടുക്കുമായിരുന്നില്ല. പ്രവാചകന്‍ ലൂത്വിന്റെ മേല്‍ ഇത്തരമൊരു ആരോപണം ഊന്നയിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് പോറലേല്‍ക്കുകയാണുണ്ടാവുക. തന്റെ മക്കള്‍ തന്നോടൊപ്പം ശയിച്ചത് ലൂത്വിന് അറിയില്ലായിരുന്നുവെന്ന ന്യായീകരണം നിഷ്ഫലമാണ്. ബുദ്ധിപരമായി ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണത്. പ്രവാചകന് മേല്‍ കളങ്കം ചാര്‍ത്തിയതിന് ശേഷം, പ്രസ്തുത പാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്! പ്രവാചകനെ മദ്യപാനിയും, വ്യഭിചാരിയുമായി ചിത്രീകരിച്ചത് മുഖേനെ തങ്ങള്‍ ചെയ്ത പാപത്തിന്റെ ഗൗരവം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ക്രൈസ്തവ മേല്‍ക്കോയ്മയുള്ള തങ്ങളുടെ നാടുകളില്‍ മദ്യപിച്ച് വാഹനമോടിച്ചവന്റെ വിധിയെന്താണെന്ന് ആലോചിക്കാത്തതെന്ത്? അപ്രകാരം ചെയ്യുന്നത് അവിടങ്ങളില്‍ നിയമപരമായി കുറ്റകൃത്യമാണ്. എന്നിരിക്കെ സ്വബോധം നഷ്ടപ്പെടുന്നത് വരെ മദ്യപിച്ച പ്രവാചകന് അവരുടെയടുത്ത് എന്ത് മഹത്വമാണുള്ളത്? തങ്ങളുടെ ഭാവനകളാല്‍ പ്രവാചകനെ മദ്യം കുടിപ്പിക്കുകയാണ് അവര്‍ ചെയ്തത്! മദ്യപിച്ച് ലക്കുകെട്ട ഒരു പ്രവാചകനായിരുന്നില്ല ലൂത്വ് എന്ന കാര്യത്തില്‍ എനിക്ക് അല്‍പം പോലും സന്ദേഹമില്ല. അപ്രകാരം ചെയ്യുന്ന ഒരു സാധാരണക്കാരന് പോലും യോജിച്ചതല്ല എന്നിരിക്കെ, ദൈവം നിയോഗിച്ച ഒരു ദൂതന് അതൊരിക്കലും ആലോചിക്കാന്‍ പോലും കഴിയുന്നതല്ല.

ഇത് മാത്രമല്ല, ഉമ്മയും മകനും തമ്മിലുള്ള ലൈംഗികവേഴ്ചയും ബൈബ്ള്‍ പരിചയപ്പെടുത്തുന്നുണ്ട്. (ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ പിതാവിന്റെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി). ഉല്‍പത്തി 35: 22

ഇസ്രായേല്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് യഅ്ഖൂബി(അ)നെയാണ്. അവര്‍ പറയുന്നത് ഇപ്രകാരമാണ്. റൂബന്റെ പിതാവിന്റെ വെപ്പാട്ടി അഥവാ അവന്റെ മാതാവായിരുന്നു ബില്‍ഹാ. തങ്ങളുടെ ഭാവനക്ക് യോജിച്ച പദങ്ങളായിരുന്നു അവര്‍ തെരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് എങ്ങനെയായിരുന്നു വിവാഹം നടന്നിരുന്നത്? ഭാര്യക്കും വെപ്പാട്ടിക്കുമിടയില്‍ എന്ത് വ്യത്യാസമാണുണ്ടായിരുന്നത്? ഭാര്യക്ക് മാത്രം ലഭിച്ചിരുന്ന, വെപ്പാട്ടിക്ക് ലഭിക്കാതിരുന്ന എന്തെങ്കിലും പ്രത്യേകമായ വിവാഹരേഖയോ മറ്റോ അന്നുണ്ടായിരുന്നുവോ? ബില്‍ഹാ യഅ്കൂബ് പ്രവാചകന്റെ ഭാര്യയായിരുന്നില്ല, വെപ്പാട്ടിയായിരുന്നുവെങ്കില്‍ അവരെ വിവാഹം കഴിക്കാന്‍ യഅ്കൂബിന്റെ പുത്രന്‍ റൂബന് അനുവാദമുണ്ടായിരുന്നോ?

അശ്ലീലകരമായ ഈ കഥ ബൈബ്‌ളില്‍ കടത്തിക്കൂട്ടിയത് എന്തിന് വേണ്ടിയായിരുന്നു? ഒരു പുരുഷനെ വിവാഹം കഴിച്ച, സ്ത്രീ മറ്റൊരാളുമായും ലൈംഗിക ബന്ധത്തിലേര്‍പെടുകയില്ല എന്നത് ജനങ്ങള്‍ അംഗീകരിച്ച കാര്യമാണ്. മറ്റൊരാളുമായി ബന്ധപ്പെടുകയില്ല എന്നത് മാത്രം മാത്രം അവള്‍ അയാളുടെ ഭാര്യമാണെന്ന് തിരിച്ചറിയാന്‍. അതേസമയം പുരുഷന് നിയമപരമായി തന്നെ ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കുകയും ചെയ്യാവുന്നതുമാണ്. എന്നിരിക്കെ തന്റെ പിതാവിന്റെ ഭാര്യയുമായി എങ്ങനെയാണ് റൂബന്‍ ശയിക്കുക?

ബൈബ്‌ളിന്റെ പഴയ പതിപ്പുകള്‍ അല്‍പം മറയോട് കൂടിയായിരുന്നു പ്രസ്തുത സംഭവം വിവരിച്ചത്. അതിനാല്‍ തന്നെ ‘അവളുമായി ലൈംഗികകേളിയിലേര്‍പെട്ടു’ എന്നതിന് പകരം ‘അവളുടെ സമീപത്ത് ഉറങ്ങി’ എന്നായിരുന്നു അവയില്‍ പ്രയോഗിച്ചിരുന്നത്. നിലവിലുള്ള അറബി പതിപ്പിലും ഈ സൂക്ഷമത കാണാവുന്നതാണ്. ‘കൂടെകിടക്കുക’യെന്നതും, ‘ലൈംഗികബന്ധത്തിലേര്‍പെടുക’യെന്നതും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. കാര്യമെന്തായാലും ബൈബ്ള്‍ വിവര്‍ത്തനം ചെയ്തവര്‍ അനുഭവിച്ച ആത്മസംഘര്‍ഷവും, വിഷമവും പദപ്രയോഗങ്ങളിലെ വ്യത്യാസങ്ങളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഇവിടെ ബൈബ്ള്‍ മൊഴിമാറ്റം ചെയ്തവര്‍ മൂലപ്രതിയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമൊന്നുമില്ലല്ലോ.

About ahmad deedath

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *