budha

ബുദ്ധ ദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -5

ബുദ്ധവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ മൂന്നായി വിഭജിക്കാവുന്നതാണ്. വിശ്വാസികള്‍ക്ക് ആവശ്യമായ നിയമങ്ങളും, സന്മാര്‍ഗവും വിശദീകരിക്കുന്നതാണ് അവയില്‍ ആദ്യത്തേത്. ശ്രീബുദ്ധന്റെ പ്രഭാഷണങ്ങളും ഉപദേശങ്ങളുമാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. ബുദ്ധ ദര്‍ശനം ഉറവെടുത്ത ചിന്താധാര, അടിസ്ഥാനം തുടങ്ങിയവയാണ് മൂന്നാമത്തെ ഗ്രന്ഥത്തില്‍ വിഷയീഭവിക്കുന്നത്.
തത്വശാസ്ത്രപരമായ അഭിപ്രായങ്ങള്‍, ഭാവനാധിഷ്ഠിതമായ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മേല്‍സൂചിപ്പിച്ച മൂന്ന് ഗ്രന്ഥങ്ങളും യോജിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ തന്നെയും ചൈനയിലും, ഇന്ത്യയിലും വ്യത്യസ്തങ്ങളാണ്. കാരണം അവ തത്വശാസ്ത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവുന്നതാണ്.
അഫ്ഗാനിസ്ഥാനില്‍ രണ്ട് ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ലോകം മുഴുവന്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും, മുഴുവന്‍ മുസ്ലിംകളെയും തീവ്രവാദികളെന്നാരോപിക്കുകയും ചെയ്തു. ആഗോള മാധ്യമങ്ങള്‍ മുഴുവന്‍ ഇസ്ലാമിന്റെ ‘ഭീകരത’ക്കും, ‘മൃഗീയത’ക്കുമെതിരില്‍ അച്ചുനിരത്തി. എന്നാല്‍ ബര്‍മയിലെ ബുദ്ധന്മാരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നിരപരാധികളായ മുസ്ലിംകള്‍ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന അതിക്രൂരമായ കൂട്ടക്കശാപ്പ് ലോകത്ത് ഇതുവരെ ചര്‍ച്ചയാവുകയോ, അപലപിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മ്യാന്മര്‍ (ബര്‍മ) മുസ്ലിംകള്‍ നിരന്തരമായ പീഢനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അതിഭീകരമായ മര്‍ദനങ്ങള്‍ക്കും, വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്നു. മ്യാന്മര്‍ ഭരിച്ച് കൊണ്ടിരിക്കുന്ന ബുദ്ധന്മാരാണ് അവിടത്തെ മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രത്ത് നിന്നും മുസ്ലിംകളെ വേരോടെ പിഴുതെറിയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തപ്പെടുന്ന പച്ചയായ വംശഹത്യയാണിത്. റോഹിങ്ക്യന്‍ മുസ്ലിംകളെ പീഢിപ്പിക്കുന്നതിനും കഷ്ടപ്പെടുത്തുന്നതിനുമായി ഒട്ടേറെ നടപടിക്രമങ്ങളും, നിയമങ്ങളും ഭരണകൂടം ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നു.
ബര്‍മയിലെ മുസ്ലിം ചരിത്രം ദുരിതങ്ങളും വേദനകളും കൊണ്ട് നിബിഢമാണ്. 1978 -ല്‍ ബര്‍മയിലെ ബുദ്ധ ഭരണകൂടം ഏകദേശം മൂന്ന് ലക്ഷത്തിലധികം മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 1982-ല്‍ മ്യാന്മര്‍ മുസ്ലിംകള്‍ 1824 ന് ശേഷം കുടിയേറിപ്പാര്‍ത്തവരാണെന്ന് ആരോപിച്ച് അവരുടെ പൗരത്വം റദ്ദാക്കി. ബര്‍മക്ക് മേല്‍ ബ്രിട്ടീഷ് അധിനിവേശം നടന്ന വര്‍ഷമായിരുന്നു അത്. എന്നാല്‍ ബര്‍മന്‍ മുസ്ലിംകള്‍ 1824 ന് ശേഷം കുടിയേറിപ്പാര്‍ത്തവരാണെന്ന വാദം ചരിത്രം നിരാകരിക്കുന്ന പച്ചനുണകളിലൊന്നായിരുന്നു. 1992 ല്‍ ബര്‍മ മൂന്ന് ലക്ഷത്തോളം മുസ്ലിംകളെ വീണ്ടും ബംഗ്ലാദേശിലേക്ക് നാട്കടത്തി. മ്യാന്മറില്‍ അവശേഷിക്കുന്ന മുസ്ലിംകളെ അവര്‍ കൂടത്തോടെ കൊന്നൊടുക്കി. 25 വയസ്സെത്തുന്നതിന് മുമ്പ് വിവാഹം കഴിക്കാന്‍ ബര്‍മയിലെ മുസ്ലിമിന് മാത്രം അവകാശമില്ല! പുരുഷനാണെങ്കില്‍ മുപ്പത് വയസ്സിന് ശേഷം മാത്രമെ വിവാഹം കഴിക്കാവൂ എന്നാണ് മ്യാന്മര്‍ മുസ്ലിമിന് മേല്‍ ബുദ്ധ ഭരണകൂടം അടിച്ചേല്‍പിച്ച നിയമം!!
ഏതാനും മാസങ്ങളായി മുസ്ലിംകള്‍ക്കെതിരായ ബുദ്ധവര്‍ഗീയ ഭരണകൂടത്തിന്റെ മര്‍ദനങ്ങള്‍ അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു. ലോകത്തിന്റെ കണ്‍മുന്നില്‍ വെച്ച് ഒട്ടേറെ നിരപരാധികള്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ന്യൂനപക്ഷത്തിന്റെ വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കായി മുറവിളി കൂട്ടാറുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളോ, സഭകളോ ഈ കടുത്ത അനീതിക്കും അക്രമത്തിനുമെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായിട്ടില്ല!!
ബുദ്ധന്മാര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസപരമായ അസഹിഷ്ണുതയെയാണ് ഈ കടുംകൈകള്‍ പ്രതിനിധീകരിക്കുന്നത്. സ്വന്തം നാട്ടിലെ മുസ്ലിംകളെ യുദ്ധം ചെയ്യുന്ന ശത്രുക്കളെപ്പോലെയാണവര്‍ ഗണിക്കുന്നത്. തങ്ങളുടെ മതത്തെ പ്രതിനിധീകരിക്കാത്തവര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനാവില്ലെന്ന തീവ്രവീക്ഷണമാണ് മുസ്ലിം ന്യൂനപക്ഷത്തെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

About super user

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *