ബുദ്ധദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -1

മനുഷ്യ നിര്‍മിതമായ ഭൗതിക തത്വശാസ്ത്രമായിരുന്നു ബുദ്ധിസം. പില്‍ക്കാലത്ത് അതിന് മതപരമായ മുഖം കൈവരികയാണുണ്ടായത്. ഹൈന്ദവ ദര്‍ശനത്തിന് ശേഷം ബി. സി. അഞ്ചാം നൂറ്റാണ്ടില്‍

ഇന്ത്യയിലാണ് അത് രംഗപ്രവേശം ചെയ്തത്. പ്രാരംഭത്തില്‍ ഹൈന്ദവ ദര്‍ശനത്തെ ചെറുക്കുകയും, മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടി പണിയെടുക്കുകയുമാണ് ചെയ്തിരുന്നത്. കൂടാതെ ഭൗതിക വിരക്തി, ആഢംബര വിമുക്തി, സ്‌നേഹം, കരുണ, സഹിഷ്ണുത തുടങ്ങിവയിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ സ്ഥാപകന്റെ വിയോഗ ശേഷം വിഗ്രഹാരാധനാ മുഖമുള്ള പൊള്ളയായ മതവിശ്വാസങ്ങളിലേക്ക് വഴിമാറുകയാണുണ്ടായത്. അധികം വൈകാതെ ബുദ്ധ തത്വശാസ്ത്രത്തിന്റെ സ്ഥാപകന് അനുയായികള്‍ ദൈവിക പരിവേഷം നല്‍കുകയും ചെയ്തു.

തത്വചിന്തകള്‍ക്ക് മേല്‍ പണിതുയര്‍ത്തപ്പെട്ട ധാര്‍മിക വ്യവസ്ഥയും, ധൈഷണിക രീതിശാസ്ത്രവുമായിരുന്നു അത്. അതിന്റെ അദ്ധ്യാപനങ്ങള്‍ ദൈവിക വെളിപാടുകളായിരുന്നില്ല. മറിച്ച് മതപരമായ പരിധികള്‍ക്കുള്ളില്‍ നിന്നുള്ള വിശ്വാസങ്ങളും വീക്ഷണങ്ങളുമായിരുന്നു അവ. പുരാതന ബുദ്ധമതവും ആധുനിക ബുദ്ധമതവും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ട്. ആദ്യത്തേതിന് ധാര്‍മിക വ്യവസ്ഥയുടെ മുഖമാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാമത്തേതിന് ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ച് ബുദ്ധിപരമായ വീക്ഷണങ്ങളുള്ള തത്വശാസ്ത്ര മുഖമാണുള്ളത്.

സിദ്ധാര്‍ത്ഥ ഗൗതമഃ എന്നായിരുന്നു ശ്രീബുദ്ധന്റെ യഥാര്‍ത്ഥ നാമം. ദൈവിക ജ്ഞാനമുള്ളവന്‍ എന്നര്‍ത്ഥത്തില്‍ അനുയായികള്‍ അദ്ദേഹത്തെ ശ്രീബുദ്ധന്‍ എന്ന് വിളിച്ചു. ഭജനമിരിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ ‘സക്യമുനി’ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. ബി. സി. 563 -ലാണ് അദ്ദേഹം ജനിച്ചത്. നാട്ടിലെ രാജകുടുംബത്തില്‍ പിറന്ന അദ്ദേഹം ആഢംബര ജീവിതമാണ് നയിച്ചത്. അംബരചുംബിയായ കൊട്ടാരവും മനോഹരമായ പൂന്തോട്ടവും വിശാലമായ കൃഷിപ്പാടങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നു.

ഏകദേശം മൂന്ന് ദശകങ്ങളോളം ശ്രീബുദ്ധ കൊട്ടാരത്തില്‍ സ്വര്‍ഗീയ ജീവിതം നയിച്ചു. എന്നാല്‍ അതിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായത്. മനുഷ്യര്‍ അവരുടെ ജീവിതത്തില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗം, ദാരിദ്ര്യം തുടങ്ങിയ ദൗര്‍ഭാഗ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കാകുലനാക്കി. ഇത്തരം വേദനകളുടെ ഉറവിടവും കാരണവും വിശദീകരണവും, അവയില്‍ നിന്നുള്ള മോചനവും കണ്ടെത്തുന്നതിനായി അദ്ദേഹതത്തിന്റെ തുടര്‍ന്നുള്ള ശ്രമങ്ങള്‍! എന്നാല്‍ തന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. താന്‍ അനുഗ്രഹിച്ച് കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങളും അനുഗ്രഹങ്ങളുമാണ് യാഥാര്‍ത്ഥ്യം കാണുന്നതില്‍ നിന്നും തിരിച്ചറിയുന്നതില്‍ നിന്നും തന്നെ തടയുന്നതെന്ന് അദ്ദേഹം കരുതി. അതേതുടര്‍ന്ന്, ഒരു രാത്രി ആരും കാണാതെ അദ്ദേഹം കൊട്ടാരം വിട്ടിറങ്ങി. തന്റെ ഭാര്യയെയും മകനെയും ഒരു നോക്ക് കണ്ടതിന് ശേഷം അദ്ദേഹം കുതിരപ്പുറത്ത് കയറി അനുഗ്രഹങ്ങള്‍ ഉപേക്ഷിച്ച് യാത്രയായി.

അതിന് ശേഷം ശ്രീബുദ്ധന്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിച്ചത്. രോമം കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച അദ്ദേഹം, തന്റെ താടിയും മുടിയുമെല്ലാം പറിച്ചുമാറ്റി. സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായിരുന്നു അത്. മുള്ളില്‍ കയറി നിന്നും, ഉറങ്ങിയും മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ടായിരുന്നു അദ്ദേഹം. മണ്ണും ചെളിയുമെല്ലാം അദ്ദേഹത്തിന്റെ ശരീരത്തില്‍ കുമിഞ്ഞ് കൂടി. ഒറ്റനോട്ടത്തില്‍ അദ്ദേഹം പ്രായം ചെന്ന ഒരു വൃക്ഷമാണെന്ന് തോന്നിപ്പോവുമായിരുന്നുവത്രെ. മനുഷ്യമൃതദേഹങ്ങള്‍ മൃഗങ്ങളും പക്ഷികളും കൊത്തിത്തിന്നുന്ന സ്ഥലം അദ്ദേഹം ഇടക്കിടെ സന്ദര്‍ശിക്കുകയും, ചീഞ്ഞുനാറുന്ന മൃതദേഹങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങുകയും ചെയ്യാറുണ്ടായിരുന്നുവത്രെ. ഭക്ഷണം കുറക്കുകയും, ഒരുറുള ചോറ് കൊണ്ട് രാപ്പകല്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങളെക്കുറിച്ച ഗഹനമായ ചിന്തയില്‍ മുഴുകി അദ്ദേഹം വര്‍ഷങ്ങള്‍ ചെലഴിച്ചു.

ഏകദേശം ഏഴ് വര്‍ഷങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് നീങ്ങി. അദ്ദേഹത്തിന്റെ ചിന്തകളും ആലോചനകളും യാതൊരു ഫലവും ഉളവാക്കിയില്ല. ശരീരം മെലിഞ്ഞുണങ്ങുകയും, ദുര്‍ബലപ്പെടുകയും ചെയ്തുവെന്ന് മാത്രം. എങ്കിലും, താന്‍ ആഗ്രഹിക്കുന്ന ജ്ഞാനപ്രകാശം നേടിയെടുക്കുന്നതിനായി അദ്ദേഹം വീണ്ടും പരിശ്രമിച്ചു. ദുര്‍ബലമായ തന്റെ ശരീരം ബുദ്ധിയില്‍ കേവലം തെറ്റിദ്ധാരണകളും, വഴികെട്ട ഭാവനകളും മാത്രമെ നിറക്കൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നല്ല, ശരിയായ ചിന്തയില്‍ നിന്ന് അത് തന്നെ വഴിതിരിച്ച് വിടുമെന്നും, ചിന്താശേഷി ദുര്‍ബലപ്പെടുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതേതുടര്‍ന്ന് മിതമായ ജീവിതശീലങ്ങളിലേക്ക് അദ്ദേഹം തിരിച്ചുവന്നു. എങ്കില്‍ പോലും തന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. ജീവിതത്തിന്റെ കുരുക്കഴിക്കുന്നതിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു!!

About super user

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *