88

ബുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യം -1

ശ്രീ ബുദ്ധന്‍ ജീവിച്ചിരുന്ന (ബി.സി. 563-483) കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡം എന്ന പേരിലായിരുന്നു ഇന്ത്യ ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്. പ്രസ്തുത പ്രദേശത്തിന്റെ അങ്ങേയറ്റത്തെ വിശാലതയും, അവിടത്തെ നിവാസികളുടെ ആധിക്യവുമാണ് ഈ വിശേഷണത്തിന് അതിനെ അര്‍ഹമാക്കിയത്. ഒരൊറ്റ പേരിലാണ് ഈ പ്രദേശങ്ങളത്രെയും അറിയപ്പെട്ടിരുന്നത് എങ്കില്‍ പോലും വിവിധ രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, മതവിശ്വാസം മുറുകെ പിടിച്ചിരുന്ന ജനവിഭാഗങ്ങള്‍ അവിടെ ജീവിച്ചിരുന്നു.
ബുദ്ധയുടെ കാലത്ത് 16 ഭരണകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. Angka, Magada, Kasi, Kosala, Watshe, Malla, Jeti, Wangsa, Kuru, Panjala, Madsha, Surasena, Assasaka, Awanti, Kantara, Cambosha എന്നിവയായിരുന്നു അവ. ഇവയില്‍ നാലെണ്ണം ബുദ്ധ ചരിത്രത്തില്‍ ധാരാളമായി പരാമര്‍ശിക്കപ്പെട്ടതായി കാണാവുന്നതാണ്. Angka, Magada, Kasi, Kosala തുടങ്ങിയവയാണവ. ബുദ്ധയുടെ ജീവചരിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ചെറിയ ചില നാട്ടുരാജ്യങ്ങളുമുണ്ട്. Sagka, Koliya, Vitheha തുടങ്ങിയവ അവയില്‍പെടുന്നു. ഈ നാട്ടുരാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാ ഉപഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭൂപരിധിക്കുള്ളിലായിരുന്നു. ശ്രീ ബുദ്ധയുടെ കുലം ചെന്നുചേരുന്ന ആര്യന്മാര്‍ വസിച്ചിരുന്ന പ്രദേശമായിരുന്നു അത്.
മേല്‍ സൂചിപ്പിച്ച നാട്ടുരാജ്യങ്ങളിലെല്ലാം രാജഭരണ വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ പ്രദേശങ്ങളുടെ വ്യത്യാസമനുസരിച്ച് പ്രസ്തുത ഭരണ രീതികളിലും വ്യത്യാസമുണ്ടായിരുന്നു. ചില നാട്ടുരാജ്യങ്ങളില്‍ സമ്പൂര്‍ണമായ രാജഭരണമായിരുന്നു നിലവിലുണ്ടായിരുന്നത്. Phimbisaraയുടെ കാലത്തെ Magada, Basinti ഭരിച്ചിരുന്ന Kosala തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. മറ്റ് ചില പ്രദേശങ്ങളില്‍ ജനാധിപത്യ രാജഭരണമാണ് നിലനിന്നിരുന്നത്. Sagka, Lokiya, Watshe, Malla തുടങ്ങിയവ ഈ വ്യവസ്ഥയെയാണ് പ്രതിനിധീകരിച്ചിരുന്നത്.
എല്ലാ നാട്ടുരാജ്യങ്ങള്‍ക്കും പിന്തുടര്‍ച്ചാവകാശം നല്‍കിയിരുന്ന രാജാക്കന്മാരുണ്ടായിരുന്നു. അവര്‍ക്കെല്ലാം വ്യത്യസ്തമായ സ്ഥാനപ്പേരുകളുമുണ്ടായിരുന്നു. ഭരണ വ്യവസ്ഥയിലെ വ്യത്യാസം പ്രസ്തുത സ്ഥാനപ്പേരുകളിലും കാണപ്പെട്ടിരുന്നു. Maha Rasha, Ashatsatru, Rasha തുടങ്ങിയവയെല്ലാം രാജാക്കന്മാര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക സ്ഥാനപ്പേരുകളില്‍ ഉള്‍പെടുന്നു.
ഒരു സ്ഥാനപ്പേരും നല്‍കപ്പെടാത്ത രാജാക്കന്മാരുമുണ്ടായിരുന്നു. Watshe, Malla എന്നിവിടങ്ങളിലെ രാജാക്കന്മാരെ അവരുടെ പേരുകള്‍ ഉപയോഗിച്ചായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. സ്ഥാനപ്പേരുകളിലെ ഈ വ്യത്യാസങ്ങള്‍ പ്രസ്തുത രാജാക്കന്മാരുടെ ശക്തിയെയും അധികാരത്തെയുമാണ് കുറിച്ചിരുന്നത്. ഭരണകാര്യങ്ങളില്‍ പരിപൂര്‍ണ അധികാരമുണ്ടായിരുന്ന രാജാവിനെയായിരുന്നു മഹാരാജാ എന്ന് വിളിച്ചിരുന്നത്. മറ്റൊരാള്‍ക്കും അക്കാര്യങ്ങളില്‍ ഇടപെടാന്‍ അവിടെ അവകാശമുണ്ടായിരുന്നില്ല. ‘നിരുപാധികമായ രാജാധിപത്യം’ എന്നായിരുന്നു ഈ വ്യവസ്ഥയെ വിശേഷിപ്പിച്ചിരുന്നത്. മഹാരാജ, രാജ തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കിടയിലും കാര്യമായ അന്തരമുണ്ടായിരുന്നു. ചെറിയ നാട്ടുരാജ്യങ്ങളും പട്ടണങ്ങളും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യത്തിന്റെ ഭരണാധികാരിക്ക് മാത്രമെ ‘മഹാരാജ’ എന്ന പ്രയോഗിക്കുകയുള്ളൂ. കൂടുതല്‍ അധികാരമുള്ള, ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ മുഴുക്കെയും അറിയപ്പെടുന്ന വ്യക്തിയായിരിക്കും അയാള്‍. Ashoka Maharaja ഇതിനുദാഹരണമാണ്. ബി.സി. 273-നും 232-നുമിടയില്‍ ലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന സാമ്രാജ്യം സ്ഥാപിച്ച അദ്ദേഹമാണ് ബുദ്ധദര്‍ശനത്തെക്കുറിച്ച സന്തോഷ വാര്‍ത്ത ആദ്യമായറിയിച്ചത്.
എന്നാല്‍ മഹാരാജാവിന് താഴെയാണ് രാജയുടെ സ്ഥാനം. Magada യിലെ Phimbisara രാജയായിരുന്നു. രാജാക്കന്മാര്‍ക്ക് സ്ഥാനപ്പേര് നല്‍കാതിരുന്ന പ്രവിശ്യകളിലെ ഭരണം ജനാധിപത്യത്തിന് സമാനമായിരുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാനുള്ള പൂര്‍ണാധികാരം നല്‍കപ്പെട്ടിരുന്നു. ആധുനിക ഭരണ വ്യവസ്ഥകളിലെ പാര്‍ലിമെന്റിന് സമാനമായ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ കൂടിയാലോചിക്കുന്ന സഭകളും അവര്‍ക്കുണ്ടായിരുന്നു.

About dr. abdullah musthafa

Check Also

sabarimalainfo-1

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും …

Leave a Reply

Your email address will not be published. Required fields are marked *