Hadith

ബലിമാംസ വിതരണം: ഹദീഥുകള്‍ക്കിടയില്‍ വൈരുദ്ധ്യമോ?

view_1412565428

വലിയപെരുന്നാളിന്റെ ഭാഗമമായി മുസ്ലിംകള്‍ അറുക്കുന്ന ബലി(ഉദ്ഹിയ്യത്ത്) മൃഗത്തിന്റെ മാംസ വിതരണമവുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ട പ്രവാചക വചനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ വാദിക്കുന്നു. ചില പ്രവാചക വചനങ്ങള്‍ മൂന്ന് ദിവസത്തിലധികം ബലിമാംസം സൂക്ഷിച്ച് വെക്കാവതല്ലെന്ന് വ്യക്തമാക്കുമ്പോള്‍, മറ്റു ചില ഹദീഥുകള്‍ എത്ര ദിവസം വേണമെങ്കിലും അവ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണെന്ന് പരാമര്‍ശിക്കുന്നു. അലിയ്യ് ബിന്‍ അബീത്വാലിബി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം വലിയ പെരുന്നാളിന് ആദ്യം നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന് ശേഷം പ്രഭാഷണമാരംഭിച്ചു പറഞ്ഞു …

Read More »

പ്രവാചകചര്യയില്‍ സ്വതന്ത്രവിധികളില്ലെന്നോ?

98es

ഖുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയോ, വ്യക്തമാക്കുകയോ ചെയ്യുക മാത്രമല്ല പ്രവാചകചര്യയുടെ ദൗത്യം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കാത്ത നിയമങ്ങള്‍ ആവിഷ്‌കരിക്കുകയെന്ന പങ്ക് കൂടി പ്രവാചചര്യക്കുണ്ട്. ഒരു സ്ത്രീയെയും അവളുടെ അമ്മായിയെയും ഒന്നിച്ച് വിവാഹം കഴിക്കരുതെന്ന് പോലുള്ള പ്രവാചക കല്‍പനകള്‍ ഇതിനുദാഹരണമാണ്. കേവലം ഖുര്‍ആനിക വിശദീകരണം മാത്രമാണ് തിരുചര്യയുള്‍ക്കൊള്ളുന്നതെങ്കില്‍ അത് അല്ലാഹുവിന്റെ യുക്തിക്ക് വിപരീതമാകുമായിരുന്നു. കാരണം വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കാത്ത ഒട്ടേറെ കാര്യങ്ങള്‍ തിരുസുന്നത്ത് വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി നമ്മുടെ …

Read More »

തിരുമേനി(സ)യുടെ ഇജ്തിഹാദുകള്‍ പിഴച്ചുവോ?

3

പ്രവാചകന്‍ തിരുമേനി(സ)യുടെ ഇജ്തിഹാദുകളാണ് സുന്നത്തുകളെന്നും, അതിനാല്‍ തന്നെ അവയില്‍ തെറ്റുകളും അബദ്ധങ്ങളുമുണ്ടെന്നും വിമര്‍ശകര്‍ ഇസ്ലാമിന് നേരെ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്. ബദ്‌റിലെ ബന്ദികളുടെ കാര്യം, ഈത്തപ്പനയുടെ പരാഗണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ തിരുമേനി(സ)യുടെ നിരീക്ഷണം അബദ്ധമായിരുന്നുവെന്നും ഖുര്‍ആനും ഹദീഥും തന്നെ വിശദീകരിച്ചിരിക്കെ അവ പിന്‍പറ്റുന്നതില്‍ പ്രസക്തിയില്ലെന്നും ആരോപകര്‍ വാദിക്കുന്നു. മാത്രമല്ല, തെറ്റ് ബോധ്യപ്പെട്ടതിന് ശേഷം തന്റെ ധാരാളം അഭിപ്രായങ്ങളില്‍ നിന്ന് തിരുമേനി(സ) പിന്‍വാങ്ങിയതായും ഹദീഥ് ഗ്രന്ധങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബദ്‌റ് യുദ്ധത്തിന് തമ്പടിക്കുന്നതിനായി …

Read More »

ഖുര്‍ആന്‍ ജനങ്ങളിലേക്കെത്തിയ വഴിയാണ് സുന്നത്ത്

242266424

അല്ലാഹുവിന്റെ വചനവും മുഹമ്മദ് പ്രവാചകന്‍ വഴി മാലോകര്‍ക്കായി അവന്‍ അവതരിപ്പിച്ച സന്ദേശവുമാണ് വിശുദ്ധ ഖുര്‍ആന്‍. അ്‌ലാഹു തന്റെ ദൂതന് നല്‍കിയ വെളിപാടാണ് അത്. മാലോകരെ വെല്ലുവിളിച്ച അമാനുഷിക ദൃഷ്ടാന്തവും കൂടിയാണ് ഖുര്‍ആന്‍. പ്രവാചകന്‍ തിരുമേനി(സ)യുടെ സത്യസന്ധതയുടെ തെളിവ് കൂടിയാണ് അത്. മനുഷ്യന്റെ നിലവാരമനുസരിച്ച് ഒരിക്കലും ചെന്നെത്താനോ, കിടപിടിക്കാനോ കഴിയാത്ത സംബോധനരീതിയുടെ ഉറവിടമാണത്. പ്രസ്തുത വചനത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. (തീര്‍ച്ചയായും നാമാണ് ഉല്‍ബോധനം അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും നാം …

Read More »

പരമ്പര പരിഗണിച്ച് ഹദീഥിന് മേല്‍ വിധി പറയുന്നത്

Chain

ഹദീഥ് പണ്ഡിതന്മാര്‍ കേവലം സനദ് അഥവാ റിപ്പോര്‍ട്ട് ചെയ്ത പരമ്പര മാത്രം പരിശോധിച്ചാണ് ഹദീഥുകളുടെ സ്വീകാര്യത ഉറപ്പ് വരുത്തിയതെന്നും, അവയുടെ ഉള്ളടക്കം പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. ഹദീഥിന്റെ പരമ്പരയിലെ വ്യക്തികളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തുകയും, നിരൂപിക്കുകയും ചെയ്യുന്നതിലായിരുന്നു ഹദീഥ് പണ്ഡിതരുടെ മുഴുവന്‍ ശ്രദ്ധയുമെന്ന് ഇവര്‍ വിശദീകരിക്കുന്നു. പ്രസ്തുത പരിഗണനകളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ നിബന്ധനകളും വ്യവസ്ഥകളും അവര്‍ രൂപപ്പെടുത്തുകയുണ്ടായി. പക്ഷെ, അതിന്റെ പത്തിലൊരു പരിഗണന പോലും …

Read More »

ദൈവിക വെളിപാടിന്റെ ഭൂമികയാണ് സുന്നത്ത് -1

452f_XL

വിശ്വാസം-നിയമം-സ്വഭാവം തുടങ്ങിയവ ഉള്‍ചേര്‍ന്ന ദൈവിക സന്ദേശത്തിന് പ്രവാചകന്‍ മുഹമ്മദ്(സ) നല്‍കിയ പ്രായോഗികതയാണ് സുന്നത്ത് എന്ന് അറിയപ്പെടുന്നത്. ദൈവിക സന്ദേശത്തെ നിത്യജീവിതത്തിലെ സജീവ സാന്നിദ്ധ്യമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു തിരുമേനി(സ) നിറവേറ്റിയത്. ജീവിതത്തെ വാര്‍ത്തെടുക്കേണ്ട മൂശയാണ് ദൈവിക വ്യവസ്ഥയെന്ന് അദ്ദേഹം മാലോകരെ പഠിപ്പിച്ചു. അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് ചേര്‍ന്ന അനുചരന്മാരില്‍ പ്രസ്തുത നിയമങ്ങളുടെ ഫലങ്ങള്‍ പൂത്തുലഞ്ഞു. ദൈവികനിറത്തില്‍ ചാലിച്ചെടുക്കപ്പെട്ടവരായിരുന്നു അവര്‍. കലാപരവും, ശാസ്ത്രീയവും, സാംസ്‌കാരികവുമായ ഈ നിറത്തെയാണ് ഇസ്ലാമിക നാഗരികതയെന്ന് പേര് വിളിക്കുന്നത്. …

Read More »

ദൈവിക വെളിപാടിന്റെ ഭൂമികയാണ് സുന്നത്ത് -2

drops-8

ഖുര്‍ആനിക വചനങ്ങള്‍ക്ക് ജീവസ്സുറ്റ സാമൂഹിക ഘടന പ്രദാനം ചെയ്തത് പ്രവാചക ചര്യയാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാനും അവന് മുന്നില്‍ നാഗരികത കെട്ടിപ്പടുക്കാനുമുള്ള ഖുര്‍ആനിന്റെ അല്‍ഭുതകരമായ ശേഷി ലോകം കണ്ടറിഞ്ഞത് തിരുമേനി(സ)യുടെ ജീവിതത്തില്‍ നിന്നാണ്. അടിസ്ഥാന തത്വങ്ങളിലൂന്നി നിന്ന് തന്നെ വിവിധ കാലങ്ങളില്‍ പൂത്തുലയാനും, ഫലം വര്‍ഷിക്കാനുമുള്ള ഇസ്ലാമിന്റെ കഴിവിനെയാണ് സുന്നത്ത് പ്രതിനിധീകരിച്ചത്. ഇസ്ലാമിക പ്രബോധനത്തെ സംരക്ഷിക്കാനും, സഹായിക്കാനുമായി മുസ്ലിംകള്‍ കെട്ടിപ്പടുത്ത ഇസ്ലാമിക രാഷ്ട്രത്തിന്റെ ഉറവിടമായിരുന്നു അത്. മതം നിര്‍ബന്ധമാക്കിയ ശാസനകളുടെ …

Read More »

ദൈവിക വെളിപാടിന്റെ ഭൂമികയാണ് സുന്നത്ത് 3

thp

ദൈവിക സന്ദേശത്തിന്റെ കര്‍മപരമായ വിശദീകരണത്തെയാണ് പ്രവാചക സുന്നത്ത് പ്രതിനിധാനം ചെയ്യുന്നത് എന്ന നമ്മുടെ വാദത്തിന് ഒട്ടേറെ തെളിവുകള്‍ നിരത്താവുന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ കല്‍പനകളും നിര്‍ദേശങ്ങളും തിരുമേനി(സ)യും ആദ്യകാല മുസ്ലിം സമൂഹവും തങ്ങളുടെ പരിസരത്ത് നട്ടു നനച്ച് വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. ഉദാഹരണമായി സൃഷ്ടികര്‍മത്തിന്റെ പ്രാരംഭത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. തനിക്ക് മാത്രം കഴിയുന്ന, ജനങ്ങള്‍ തങ്ങളുടെ ‘ദൈവങ്ങ’ളായി അവരോധിച്ച വ്യാജന്മാര്‍ക്ക് സാധിക്കാത്ത പ്രസ്തുത കര്‍മം മുന്നില്‍ വെച്ച് അല്ലാഹും ദൈവേതര ശക്തികളെ …

Read More »

ദൈവിക വെളിപാടിന്റെ ഭൂമികയാണ് സുന്നത്ത് -4

ctures-10

ഇസ്ലാം പ്രകാശത്തിലേക്ക് നയിച്ച ഇരുള്‍മുറ്റിയ ജാഹിലിയ്യ സമൂഹം നിരക്ഷരത ആധിപത്യം സ്ഥാപിച്ച ഒരു വിഭാഗം ജനങ്ങളുടെ പ്രതിനിധാനമായിരുന്നു. പ്രസ്തുത സമൂഹങ്ങളുടെ ചരിത്രത്തെ -ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, നാട്ടുനടപ്പുകള്‍, മതങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവയുള്‍പ്പെടെ- കൃത്യമായി രേഖപ്പെടുത്താനുതകുന്ന ഉപകരണങ്ങളും സംവിധാനങ്ങളും അക്കാലത്ത് നന്നേ ദുര്‍ബലമായിരുന്നു. അവിടത്തെ ഗോത്രപരമായ നിയമങ്ങള്‍, മറ്റ് ഗോത്രങ്ങളോടുള്ള ബന്ധങ്ങള്‍, ഗോത്രങ്ങളുടെ അയല്‍പ്രദേശങ്ങളിലുള്ള രാഷ്ട്രങ്ങളോടുള്ള സമീപനങ്ങള്‍, സ്ത്രീയുടെ സ്ഥാനം, സ്ത്രീ-പുരുഷ ബന്ധം, വിവാഹത്തിന്റെ രീതി, നിഷിദ്ധങ്ങള്‍ അനുവദനീയങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ …

Read More »

ഖുദ്‌സിയ്യായ ഹദീഥുകളുടെ ആധികാരികത 1

Hops

സുന്നത്തിന്റെ ആധികാരികത നിഷേധിക്കുന്ന ചിലര്‍ ഖുദ്‌സിയ്യായ ഹദീഥുകളെയും തള്ളിക്കളയുന്നതായി കാണാവുന്നതാണ്. ഖുദ്‌സിയ്യായ ഹദീഥുകള്‍ ്അല്ലാഹുവിങ്കല്‍ നിന്നുള്ളവയല്ലെന്ന് അവര്‍ വാദിക്കുന്നു. അവയിലും ദുര്‍ബലവും, കെട്ടിച്ചമച്ചവയുമായ ഹദീഥുകള്‍ ഉണ്ടെന്നത് അവര്‍ തങ്ങളുടെ ആരോപണത്തിന് തെളിവായുന്നയിക്കുന്നു. അവ അല്ലാഹുവിങ്കല്‍ നിന്നുള്ളവയായിരുന്നുവെങ്കില്‍ ദുര്‍ബലമായവ അവയില്‍ കടന്ന് കൂടുമായിരുന്നില്ല. കാരണം തന്റെ വചനങ്ങളുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.(തീര്‍ച്ചയായും ഉല്‍ബോധനം അവതരിപ്പിച്ചത് നാമാകുന്നു. തീര്‍ച്ചയായും നാം തന്നെ അത് സംരക്ഷിക്കുന്നതാണ്) എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അതിനാല്‍ തന്നെ ഖുദ്‌സിയ്യായ …

Read More »