History

ഇസ്ലാമിക ചരിത്രത്തിലെ നീതി മുഹൂര്‍ത്തങ്ങള്‍ -1

yi

പ്രശസ്ത ഫ്രഞ്ച് ബഹുമുഖ പ്രതിഭയും, നരവംശശാസ്ത്രജ്ഞനുമായിരുന്ന Gustav Le Bon കുറിക്കുന്നു (മുസ്ലിംകളേക്കാള്‍ നീതിമാന്മാരായ ഒരു വിഭാഗത്തെ മാനവസമൂഹത്തിന് പരിചയമില്ല. അവരിലെ കര്‍മശാസ്ത്ര വിശാരദരുടെ ചരിത്രവും, ന്യായാധിപന്മാരുടെ നിലപാടുകളും ഉന്നതമായ നീതിബോധത്തിന്റെ മഹത്തായ പ്രതിനിധാനങ്ങളാണ്. അധികാരത്തിന്റെ അടിസ്ഥാനം നീതിയാണെന്നും, ഭരണത്തില്‍ നീതി പുലര്‍ത്തുന്നവരെയാണ് ദൈവം സഹായിക്കുകയെന്നും അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഭരണാധികാരികളെയും, രാജാക്കന്മാരെയും നേരിടുമ്പോള്‍ പോലും ദൈവിക നിയമസംഹിതയുടെ കാവലാളുകളായിരുന്നു മുസ്ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍. അവര്‍ ആരെയും ഭയക്കുകയോ, വിറക്കുകയോ …

Read More »

ഇമാം ശാഫിഈ(റ)യുടെ നജ്‌റാനിലെ ചുമതല -1

877

പ്രമുഖ കര്‍മശാസ്ത്ര മദ്ഹബിന്റെ ഇമാമായ ശാഫിഈ(റ) ഖുറൈശി പക്ഷപാതിയായിരുന്നുവെന്നും, തന്റെ കാലത്തെ ഉമവീ ഭരണകൂടത്തോട് സംതൃപ്തിയോട് കൂടി സഹകരിച്ച ഏക കര്‍മശാസ്ത്ര പണ്ഡിതന്‍ മാത്രമായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇസ്ലാം വിരുദ്ധരും മറ്റും പ്രചരിപ്പിക്കാറുണ്ട്. തന്റെ ഗുരുനാഥനായിരുന്ന ഇമാം മാലികി(റ)ന്റെ വിയോഗ ശേഷം ശാഫിഈ(റ) പൂര്‍ണാര്‍ത്ഥത്തില്‍ ഉമവി ഭരണകൂടത്തിന്റെ സഹയാത്രികനായിരുന്നുവെന്നും, നജ്‌റാനില്‍ അവരുടെ ഗവര്‍ണറായി അദ്ദേഹം ജോലി ചെയ്തുവെന്നും ഇവര്‍ ചേര്‍ത്തു പറയുന്നു. ചരിത്ര യാഥാര്‍ത്ഥ്യത്തോട് യാതൊരു ബന്ധവുമില്ലാത്ത, പൂര്‍ണാര്‍ത്ഥത്തില്‍ നിസ്സംശയം അസത്യമെന്ന് …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -3

71240307

അനസ് ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്നു (ബദ്‌റില്‍ പങ്കെടുക്കുമ്പോള്‍ ഹാരിഥഃ ബിന്‍ സുറാഖഃ ചെറിയ ബാലനായിരുന്നു. യുദ്ധത്തില്‍ ഹാരിഥഃ രക്തസാക്ഷിത്വം വരിച്ചതിന് ശേഷം അവന്റെ മാതാവ് തിരുമേനി(സ)യുടെ അടുത്തുവന്നു പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഹാരിഥഃ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗപ്പൂന്തോപ്പിലാണെങ്കില്‍ എനിക്ക് ക്ഷമിക്കാനും, പ്രതിഫലകാംക്ഷയോടെ കാത്തിരിക്കാനും കഴിയുന്നതാണ്. അതല്ല അവന്റെ വിധിയെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്?’ അപ്പോള്‍ തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘നിനക്ക് നാശം, അവിടെ ഒരു തോട്ടം മാത്രമാണുള്ളതെന്നാണോ …

Read More »

ആഇശ(റ)യും അലി(റ)യും തമ്മില്‍ പ്രശ്‌നമെന്ത്? -4

zzzzzzyyahh

ജമലിന്റെ വേളയില്‍ ആഇശ(റ) രംഗത്തിറങ്ങിയതിനെക്കുറിച്ച് ഇബ്‌നുല്‍ അറബി കുറിക്കുന്നു (എന്നാല്‍ അവര്‍ -ആഇശ(റ)- യുദ്ധത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നില്ല. ജനങ്ങള്‍ അവരുടെ അടുത്ത് വരികയും, തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അരക്ഷിതത്വത്തെയും, ഭയത്തെയും കുറിച്ച് പരാതി പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്തു. ആഇശ(റ)യുടെ പുണ്യം തേടി, അവരുടെ നേതൃത്വത്തില്‍ അനുരജ്ഞനമുണ്ടാക്കാന്‍നാണ് അവര്‍ ആഗ്രഹിച്ചത്. ജനങ്ങള്‍ തന്നില്‍ നിന്ന് ആഗ്രഹിച്ചത് നിറവേറ്റാന്‍ തന്നെയാണ് ആഇശയും തീരുമാനിച്ചത്. (അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ …

Read More »

ഇസ്‌റാഉം മിഅ്‌റാജും -3

timthumb

അല്ലാഹു ഗുഹാവാസികള്‍ക്ക് മുന്നില്‍ ഏകദേശം മൂന്ന് നൂറ്റാണ്ടിനെ പിടിച്ച് നിര്‍ത്തി. അതേസമയം തന്നെ പ്രസ്തുത കാലത്തെ ഗുഹക്ക് പുറത്തുള്ള എല്ലാ ജനങ്ങള്‍ക്കും അഴിച്ച് വിടുകയും ചെയ്തു. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍ ചുറ്റുമുള്ള ലോകത്തിന് മൂന്ന് നൂറ്റാണ്ടിന്റെ മാറ്റം സംഭവിച്ചിരുന്നു. അതിന് ശേഷവും അല്ലാഹു ഉദ്ദേശിച്ച കാലം ഗുഹാവാസികള്‍ ജീവിച്ചു. എല്ലാറ്റിനും കഴിവുറ്റനത്രെ അല്ലാഹു. അവര്‍ക്ക് ശേഷം വന്ന സമൂഹത്തിന് കണ്ണില്‍ കാണാനാവുന്ന ഒരു ദൃഷ്ടാന്തം സമര്‍പിക്കുകയാണ് ഇതുവഴി …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -2

badr

സുബൈര്‍ ബിന്‍ അവാം പറയുന്നു (ബദ്‌റ് ദിനത്തില്‍ ഉബൈദത് ബിന്‍ സഈദ് ബിന്‍ അല്‍ആസ്വിനെ കാണുകയുണ്ടായി. ദേഹമാസകലം ആയുധമണിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഇരുകണ്ണുകള്‍ മാത്രമെ പുറത്ത് കാണുന്നുണ്ടായിരുന്നുള്ളൂ. അബൂദാതുല്‍ കറശ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പറഞ്ഞു ‘ഞാനാണ് അബൂ ദാതുല്‍ കറശ്’. ഞാന്‍ ഒരു കമ്പെടുത്ത് അയാളുടെ കണ്ണില്‍ കുത്തുകയും, അതേതുടര്‍ന്ന് അയാള്‍ മരിക്കുകയും ചെയ്തു). സുബൈര്‍(റ) ഇപ്രകാരം പറഞ്ഞതായി ഹിശാം രേഖപ്പെടുത്തുന്നു (ആ കമ്പ് ഊരിയെടുക്കാന്‍ ഞാന്‍ നന്നേ …

Read More »

ആഇശ(റ)യും അലി(റ)യും തമ്മില്‍ പ്രശ്‌നമെന്ത്? -3

zzzwar

ഉഥ്മാന്‍(റ) കൊല്ലപ്പെട്ടതിലുള്ള വിഷമവും, അമര്‍ഷവും കാരണം ഘാതകരോട് പ്രതികാരം ചെയ്യുന്നതിന് സ്വഹാബാക്കളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ആഇശ(റ) മക്കയിലേക്ക് മടങ്ങിയത്. ബസ്വറയിലെത്തിയ ആഇശ(റ) അവിടത്തെ ജനങ്ങളോട് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടതെന്ന് ഇമാം ത്വബ്‌രി ഉദ്ധരിക്കുന്നു. ഉഥ്മാന്റെ(റ) ഘാതകരോട് പ്രതികാരം ചെയ്യുക, അല്ലാഹുവിന്റെ വേദം നടപ്പാക്കുക തുടങ്ങിയവയായിരുന്നു അവ. ഇവ മാത്രമായിരുന്നു ആഇശ(റ)യുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ കാര്യങ്ങള്‍ അവര്‍ ഉദ്ദേശിച്ച ദിശയിലേക്കല്ല നീങ്ങിയത് എന്ന് മാത്രം. അലി(റ)യുടെ ബസ്വറയിലെ ഗവര്‍ണറായിരുന്ന ഉഥ്മാന്‍ ബിന്‍ …

Read More »

ഇസ്‌റാഉം മിഅ്‌റാജും -2

isra-miraj-islamidotco-640x420

മനുഷ്യന് സൃഷ്ടിക്കാന്‍ കഴിയുന്ന അല്‍ഭുതങ്ങളായിരുന്നില്ല ഇസ്‌റാഉം മിഅ്‌റാജും. അത്തരം സംഭവങ്ങളെ അല്ലാഹു ഒരിക്കലും തന്റെ ദൂതന്റെ മുഅ്ജിസതായി അവതരിപ്പിക്കുകയില്ല. മനുഷ്യന്‍ തന്നെ ആവിഷ്‌കരിച്ച യുദ്ധ വിമാനങ്ങളും, മിസൈലുകളുമെല്ലാം ഇസ്‌റാഇനെയും മിഅ്‌റാജിനെയും മനുഷ്യ ബുദ്ധിയോട് അടുപ്പിക്കാനുള്ള ഉദാഹരണങ്ങളാണ്. മനുഷ്യന് അവന്‍ തന്നെ രൂപപ്പെടുത്തിയ പോര്‍വിമാനങ്ങളും മിസൈലുകളും വഴി മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് കിലോമീറ്റര്‍ മറികടക്കാന്‍ സാധിക്കുമെങ്കില്‍, അവനെ സൃഷ്ടിച്ച ദൈവത്തിന് ഇസ്‌റാഉം മിഅ്‌റാജും ഒരിക്കലും അപ്രാപ്യമാവുകയില്ലല്ലോ! ശാസ്ത്രം എത്ര തന്നെ വികസിച്ചാലും, മനുഷ്യന്‍ …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -1

muhammad-raids

അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) പറയുന്നു (ബദ്‌റിലെ അണിയില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ഇടത്തും വലത്തും രണ്ട് അന്‍സ്വാരി ബാലന്മാരെ കാണാനിടയായി. അവരിലൊരുവന്‍ എന്നെ കട്ടുനോക്കി ചോദിച്ചു ‘അമ്മാവാ, താങ്കള്‍ അബൂജഹലിനെ അറിയുമോ?’. ഞാന്‍ പറഞ്ഞു ‘അതെ, അയാളെകൊണ്ട് നിനക്കെന്ത് ആവശ്യമാണുള്ളത്?’. ‘അയാള്‍ അല്ലാഹുവിന്റെ ദൂതരെ ആക്ഷേപിക്കുന്നതായി ഞാന്‍ കേട്ടു. അല്ലാഹുവാണ, അയാളെ കണ്ടുമുട്ടുന്ന പക്ഷം ഞങ്ങളിലൊരാള്‍ മരിക്കുന്നത് വരെ ഞാന്‍ അയാളെ വിടുകയില്ല’. ഇതുകേട്ട ഞാന്‍ അല്‍ഭുതപ്പെട്ടു നില്‍ക്കെ രണ്ടാമത്തെവനും എന്നോട് …

Read More »

ആഇശ(റ)യും അലി(റ)യും തമ്മില്‍ പ്രശ്‌നമെന്ത്? -2

معركة-اليمامة-586x198

ഉഥ്മാ(റ)ന്റെ രക്തസാക്ഷിത്വത്തിന് ശേഷം മുസ്ലിം ഉമ്മത്തിന്റെ നേതൃത്വം അവകാശപ്പെട്ട് ആരും തന്നെ രംഗത്ത് വന്നിരുന്നില്ല. അലി(റ) അത് ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ മദീനയില്‍ അവശേഷിച്ചിരുന്നവര്‍ വല്ലാതെ നിര്‍ബന്ധിച്ചതിന് ശേഷം സമൂഹത്തില്‍ കലാപമുണ്ടാവുമെന്ന് ഭയന്നപ്പോഴാണ് അദ്ദേഹം ഖലീഫയാവാന്‍ സമ്മതിച്ചത്. ഇമാമതിന് ആവശ്യമായ എല്ലാ ഉപാധികളും അലി(റ)ക്കുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനേക്കാള്‍ ഖിലാഫത്തിന് യോജിച്ച ഒരാളുമുണ്ടായിരുന്നില്ല എന്നിരിക്കെ ആഇശ(റ) അദ്ദേഹത്തിന് ബൈഅത് ചെയ്തില്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അക്കാലത്തെ പ്രവാചക സഖാക്കളെല്ലാം ഏകോപിച്ച വിഷയത്തില്‍ …

Read More »