രാഷ്ട്രത്തിലെ ഓരോ പൗരനും നിര്‍ബന്ധമായ നികുതികള്‍ പുറമെ ചില വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട നികുതികളും സാസാന്‍ ഭരണകാലത്ത് നിലനിന്നിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജാക്കന്മാര്ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുകയെന്നതും, സൂര്യകിരീടം അണിയിക്കുന്നതിന്റെ ഭാഗമായി നല്‍കാറുള്ള സമ്മാനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് വര്‍ഷാവര്‍ഷം സ്വീകരിക്കുന്ന ഒരു ദിര്‍ഹമും സാസാന്‍ രാഷ്ട്രത്തിലെ നികുതിയിനത്തില്പെടുന്നു. അക്കാലത്തെ ഉപഭോഗ കമ്പോളമായി അറിയപ്പെട്ടിരുന്ന റോം, ഗ്രീക്ക് നാടുകള്‍ക്കും, ഉല്പാദന പ്രദേശമായിരുന്ന ഇന്ത്യക്കുമിടയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് …
Read More »സ്വര്‍ണവും പട്ടും പുരുഷന്മാര്ക്ക് നിഷിദ്ധമോ? -1
തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര് പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്ക്ക് മേല്പറഞ്ഞവ നിഷിദ്ധമാണ് എന്ന് തന്നെയാണ് ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. പുരുഷന്റെ പ്രകൃതം പൗരുഷവും, കാഠിന്യവും നിറഞ്ഞതാണെന്നും, അതിനാല്‍ തന്നെ ശാരീരിക-മാനസിക ദൗര്ബല്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ അകന്ന് നില്‍ക്കണമെന്നുമാണ് ഇസ്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല, പട്ടും സ്വര്‍ണവും ആവശ്യത്തിലധികം ഉപയോഗിക്കപ്പെടുന്നത് ഇസ്ലാം യുദ്ധം പ്രഖ്യാപിച്ച …
Read More »ഇസ്ലാം അടിമത്വത്തെ പ്രോല്സാഹിപ്പിക്കുന്നുവോ?
ഇസ്ലാം അടിമത്വത്തെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നും, ക്രൈസ്തവ മതം അതിനെ എതിര്‍ത്തത് പോലെ ഇസ്ലാം അതിനെ എതിര്ക്കുകയുണ്ടായില്ലെന്നും ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ സാധാരണ ഉന്നയിക്കാറുണ്ട്. ഇസ്ലാം അടിമത്വത്തെ കൃത്യമായി നിരോധിച്ചില്ല എന്നത് തന്നെയാണ് അവര്‍ തങ്ങളുടെ വാദത്തിന് തെളിവായി ഉദ്ധരിക്കാറുള്ളത്. മുസ്ലിംകള്ക്ക് അടിമകളെയും, അടിമസ്ത്രീകളെയും, വെപ്പാട്ടികളെയും സ്വീകരിക്കാനുള്ള അനുവാദം ഇസ്ലാം നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു. അവരുടെ വാദമനുസരിച്ച് ഇസ്ലാം അടിമത്വം അംഗീകരിക്കുകയും അത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിവിധ നാഗരികതകളിലെയും മതങ്ങളിലെയും …
Read More »ഇസ്ലാം എന്തുകൊണ്ട് പന്നിമാംസം നിഷിദ്ധമാക്കി?
പന്നിമാംസം കഴിക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയതിനെ വലിയ പാതകമായി ഉന്നയിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ചില യാഥാര്‍ത്ഥങ്ങള്‍ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്. പന്നിമാംസം വിലക്കിയ ലോകത്തെ ആദ്യത്തെ മതദര്‍ശനമല്ല ഇസ്ലാം എന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രാഥമികമായി മനസ്സിലാക്കേണ്ട വസ്തുത. പന്നിമാംസം ഭുജിക്കുന്ന ജൂതമതത്തിലും നിഷിദ്ധമാണെന്നത് ഇതിനുദാഹരണമാണ്. യൂറോപ്പിലും, അമേരിക്കയിലുമുള്ള ജൂതന്മാര് ആരും തന്നെ പന്നിമാംസം കഴിക്കാറില്ല. അതിന്റെ പേരില്‍ ആരും ജൂതന്മാരെ കുറ്റപ്പെടുത്തിയതായി നമുക്കറിവില്ല. എന്നല്ല, ജൂതമതാചാരങ്ങളെ …
Read More »അടിമത്വത്തെ ഇസ്ലാം കൈകാര്യം ചെയ്ത വിധം
ഇസ്ലാം രംഗപ്രവേശം ചെയ്ത കാലം യുദ്ധത്തില്‍ ബന്ദിയാക്കപ്പെടുന്നവരെ അടിമകളായി സ്വീകരിക്കുന്ന സമീപനമായിരുന്നു അന്താരാഷ്ട്ര സമൂഹത്തില്‍ നിലവിലുണ്ടായിരുന്നത്. ഇസ്ലാമിന് ശേഷവും ഒട്ടേറെ കാലം ഈ ആചാരം നിലനില്ക്കുകയുണ്ടായി. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ ബന്ദിയാക്കുന്നതിനെ ഇസ്ലാം അനുവദിക്കുകയാണ് ചെയ്തത്. ഇസ്ലാമും നിഷേധവും തമ്മില്‍ പരസ്പര സംഘട്ടത്തിന്റെ പ്രസ്തുത നാളുകളില്‍ ശത്രുക്കള്‍ സ്വീകരിക്കുന്ന പ്രസ്തുത സമീപനത്തിന് വിരുദ്ധമായി യുദ്ധത്തടവുകാരെ സൗജന്യമായി തിരിച്ചയക്കുന്ന പക്ഷം വളരെ ഗുരുതരമായ പ്രത്യാഘാതം അവ സൃഷ്ടിക്കുമെന്ന തിരിച്ചറിവിന്റെ ഫലമായി സ്വീകരിച്ച നിലപാടായിരുന്നു …
Read More »പുരുഷന് എന്തുകൊണ്ട് ഹിജാബ് സ്വീകരിക്കുന്നില്ല?
ഇസ്ലാമിനെതിരായ ആക്രമണങ്ങള്‍ ദിനംപ്രതി അധികരിച്ചു കൊണ്ടിരിക്കുകയാണ്. പ്രായോഗിക ജീവിതത്തില്‍ നിന്ന് ഇസ്ലാമികാധ്യാപനങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് പ്രസ്തുത ആക്രമണങ്ങളുടെ ഏറ്റവും പുതിയ രീതി. ഇസ്ലാം ജീവിതവുമായി ബന്ധപ്പെട്ട ദര്‍ശനമാണെന്നും അവ നടപ്പാക്കപ്പെടുന്നതോടെ മുന്‍കാല മാതൃകയില്‍ ലോകത്ത് ഇസ്ലാമിന്റെ ആധിപത്യം പുലരുമെന്നും ഇസ്ലാം വിരോധികള്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നതാണ് കാരണം. പാശ്ചാത്യലോകത്ത് നിന്ന് ഇസ്ലാമാശ്ലേഷിക്കുന്നവരില് സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇസ്ലാമിന്റെ ശത്രുക്കളെ വിറളി പിടിപ്പിക്കുന്ന മറ്റൊരു കാര്യം. അതിനാല്‍ തന്നെ ഇസ്ലാമിനെതിരായ ആക്രമണം സ്ത്രീചിന്തകളുമായി …
Read More »ഇസ്ലാം കൃഷിയെ അവഗണിച്ചുവോ?
ഇസ്ലാമിക ശരീഅത്ത് പരിപൂര്‍ണവും അന്യൂനവുമല്ലെന്നും, ചില ഭൗതികമായ തൊഴിലുകള്‍ അത് അവഗണിച്ചിരിക്കുന്നുവെന്നും ചിലര്‍ സൂചിപ്പിക്കാറുണ്ട്. ഇസ്ലാം കൃഷിയെ പൂര്‍ണമായി അവഗണിക്കുകയും കൃഷിക്കാരെ അകറ്റി നിര്‍ത്തുകയുമാണ് ചെയ്തത് എന്ന് ഇവര്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ആത്മീയതക്ക് മാത്രം ഊന്നല്‍ നല്കിയ പരലോക ദര്‍ശനമോ, ഐഹിക താല്പര്യങ്ങളില് മാത്രം കേന്ദ്രീകരിച്ച ഭൗതിക പ്രത്യയശാസ്ത്രമോ അല്ല ഇസ്ലാം. ഭൗതിക ലോകത്തിനും പരലോകത്തിനും ഒരു പോലെ ഊന്നല്‍ നല്കിയ സന്തുലിത ജീവിത ദര്‍ശനമാണ് ഇസ്ലാം. ഇസ്ലാമിന്റെ …
Read More »ഇസ്ലാം നിഷിദ്ധമാക്കിയത് ജാഹിലിയ്യഃ പലിശ മാത്രമോ?
പലിശയുടെ ഒരു ഇനം മാത്രമെ ഇസ്ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുള്ളൂ എന്ന് ചിലര്‍ ഇസ്ലാമിക നിയമങ്ങളില്‍ സംശയം ജനിപ്പിക്കാനായി ആരോപിക്കാറുണ്ട്. ജാഹിലിയ്യഃ കാലത്ത് നിലവിലുണ്ടായിരുന്ന പലിശ സംവിധാനം മാത്രമാണ് ഇസ്ലാം നിരോധിച്ചത് എന്നാണ് അവരുടെ വാദം. ഈയടിസ്ഥാനത്തില്‍ നിലവിലെ ബാങ്കുപലിശകളെല്ലാം അനുവദനീയമാണെന്ന് കൂടി അവര്‍ അവകാശപ്പെടുന്നു. കാരണം ജനങ്ങളില്‍ നിന്ന് കടം വാങ്ങുകയല്ല, അവര്‍ മുടക്കുന്ന കാശ് വ്യത്യസ്ത പദ്ധതികളില്‍ നിക്ഷേപിച്ച്, അവര്‍ക്ക് നിശ്ചിതമായ വിഹിതം നല്‍കുക മാത്രമാണ് ബാങ്ക് ചെയ്യുന്നത്. …
Read More »ഇസ്ലാമിക ശരീഅത്ത് അസ്ഥിരമോ?
ഇസ്ലാമിക ശരീഅത്ത് സമര്‍പിക്കുന്ന നിയമങ്ങള്‍ അസ്ഥിരമാണെന്നും, അവയ്ക്ക് ഉറച്ച സമീപനമോ, ഖണ്ഡിതമായ വീക്ഷണമോ ഇല്ലെന്നും ചിലര്‍ ആരോപിക്കുന്നു. പ്രവാചകന് മുഹമ്മദ്(സ)യുടെ മക്കാകാലഘട്ടത്തിലെ നിയമങ്ങളും മദീനാജീവിതത്തിലെ നിയമങ്ങളും തമ്മില്‍ ഒട്ടേറെ അന്തരമുണ്ടെന്ന കാര്യം പ്രതിയോഗികള്‍ ഈ വാദത്തിന് തെളിവായുദ്ധരിക്കുന്നു. ഉദാഹരണമായി മക്കയില്‍ ദൈവിക മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ വിശ്വാസികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ മദീനയില്‍ എത്തിയതിന് ശേഷം വിശുദ്ധ ഖുര്‍ആന്‍ അവരോട് യുദ്ധം ചെയ്യാന്‍ കല്പിക്കുകയുണ്ടായി. ഇപ്രകാരം തന്നെയാണ് ഹജ്ജിന്റെയും സകാത്തിന്റെയും കാര്യം. …
Read More »ഇസ്ലാം എന്തുകൊണ്ട് ചില മാംസങ്ങള്‍ നിഷിദ്ധമാക്കി?
മനുഷ്യനും ദൈവത്തിനും ഇടയില്‍ ചില കരാറുകളുണ്ട്. ദൈവത്തിന്റെ അവകാശങ്ങളും അധികാരങ്ങളുമായോ, അടിമയും ഉടമയും തമ്മിലുള്ള ബന്ധവുമായോ, അടിമയും ചുറ്റുമുള്ള പ്രകൃതിയുമായോ ബന്ധപ്പെടുന്നവയാണ് അവ. കരാറുകള്‍ കൃത്യമായി പാലിക്കണമെന്നും, അവ പവിത്രമാണെന്നും അല്ലാഹു വിശ്വാസികളെ ഉല്ബോധിപ്പിക്കുന്നത് അതിനാലാണ്. (വിശ്വസിച്ചവരെ, നിങ്ങള്‍ കരാറുകള്‍ പാലിക്കുക. നാല്‍ക്കാലികളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. താഴെ വിവരിക്കുന്നവ ഒഴികെ). അല്‍മാഇദഃ 1 ആകെ പത്ത് ഇനങ്ങളിലുംപെട്ട മാംസങ്ങളാണ് അല്ലാഹു മനുഷ്യന് മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നതെന്ന് തുടര്‍ന്നുള്ള ദൈവികവചനം വ്യക്തമാക്കുന്നു …
Read More »