Quran

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -3

3082629505_6e9cd5fdf5_o

കേവലാക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ അറബി ഭാഷാ ശൈലിക്ക് അനുയോജ്യമായ ഘടനയിലാണ് വന്നിട്ടുള്ളത്. ചില അദ്ധ്യായങ്ങള്‍ ഒരു അക്ഷരം കൊണ്ട് തുടങ്ങുമ്പോള്‍, മറ്റ് ചിലത് രണ്ട് അക്ഷരമങ്ങള്‍ കൊണ്ട് തുടങ്ങുന്നു. മൂന്ന് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും, നാല് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും, അഞ്ച് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും അവയിലുണ്ട്. സ്വാദ്, ഹാമീം, അലിഫ് ലാം മീം, അലിഫ് ലാം മീം സ്വാദ്, കാഫ് ഹാ യാ അയിന്‍ സ്വാദ് …

Read More »

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -2

6757

സ്വഹാബാക്കളുടെ ഹൃദയങ്ങളിലും ഏടുകളിലും ഖുര്‍ആന്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടുകയും, ട്ടതിന് ശേഷമാണ് തിരുമേനി(സ) അല്ലാഹുവിങ്കലേക്ക് യാത്രയായത്. ഖുര്‍ആനിക വചനങ്ങളുടെയും, അദ്ധ്യായങ്ങളുടെയും സ്ഥാനം കൃത്യമായി നിര്‍ണയിക്കപ്പെട്ടതിന് ശേഷമായിരുന്നു ഇത്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ തന്നെ ഖാരിഉകള്‍ അവ ഹൃദിസ്ഥമാക്കുകയും, വെളിപാടെഴുത്തുകാര്‍ അവ രേഖപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ഒരൊറ്റ ഗ്രന്ഥത്തില്‍ അവ ചേര്‍ത്ത് വെക്കേണ്ട ആവശ്യം അക്കാലത്തില്ലായിരുന്നു. കാരണം നിശ്ചിത കാലഗണന പരിഗണിച്ച് കൊണ്ടായിരുന്നില്ല വെളിപാടിറങ്ങിയിരുന്നത്. മാത്രവുമല്ല, ആദ്യമിറങ്ങിയവയില്‍ ചില വചനങ്ങള്‍ …

Read More »

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -1

hqdefault

ഖുര്‍ആനിലെ ചില പദങ്ങളും പ്രയോഗങ്ങളും ആശയങ്ങളും മുഹമ്മദ്(സ) യഹൂദരില്‍ നിന്ന് കടമെടുത്തതാണെന്ന് ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകളുടെ പ്രാരംഭത്തില്‍ വന്ന കേവലാക്ഷരങ്ങള്‍ ഇപ്രകാരം യഹൂദരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇവര്‍ വാദിക്കുന്നു. യഹൂദര്‍ മുന്‍കാലത്ത് അതേ ആശയത്തില്‍ അവ ഉപയോഗിച്ചിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ദൈവിക വെളിപാട് എഴുതിവെക്കുന്നതിന് തിരുദൂതര്‍(സ) എന്തുകൊണ്ടാണ് യഹൂദരോട് സഹായം ചോദിച്ചതെന്നും ഇവര്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്നതിനും, ജനങ്ങളെ …

Read More »

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -4

455-660x330

‘അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു’ എന്നര്‍ത്ഥത്തിലുള്ള ഖുര്‍ആനിക വചനം മുന്നില്‍ ഇസ്ലാം വിരോധികള്‍ പ്രവാചകനെയും സൈനബിനെയും കുറിച്ച് പല കഥകളും മെനഞ്ഞുണ്ടാക്കി. പ്രവാചകന് സൈനബിനോട് പ്രണയമായിരുന്നുവെന്നും അത് മറച്ചുവെച്ചതിനെക്കുറിച്ചാണ് ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നതെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അല്ലാഹു വെളിവാക്കിയ രഹസ്യം മറ്റൊന്നായിരുന്നുവെന്ന കാര്യം ഈ അവിവേകികള്‍ വിസ്മരിക്കുന്നു. സൈനബ്, സൈദി(റ)നെ വിവാഹമോചനം നടത്തുമെന്നും, പിന്നീട് അവള്‍ തന്റെ ഭാര്യയാവുമെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരുന്നു. …

Read More »

ഖുര്‍ആനും ത്രിയേകത്വവും

217-660x330

ക്രൈസ്തവതയിലെ ത്രിയേകത്വ വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കിയില്ലെന്നാണ് ക്രൈസ്തവ പണ്ഡിതരും, ചിന്തകന്മാരും ആരോപിക്കാറുള്ളത്. ദൈവത്തിന് പങ്കാളികളെ കല്‍പിക്കുന്ന, ഒന്നിലേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്ന ത്രിയേകത്വത്തിനെതിരെയാണ് ഇസ്ലാം ഇസ്ലാം യുദ്ധം പ്രഖ്യാപിച്ചതെന്നും, എന്നാല്‍ ക്രൈസ്തവതയിലെ ത്രിയേകത്വം അവയില്‍ നിന്ന് ഭിന്നമാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഏകദൈവ വിശ്വാസം മുറുകെ പിടിക്കുന്ന, ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന ഒരൊറ്റ ദൈവത്തെ ആരാധിക്കുന്നതാണ് ക്രൈസ്തവ വിശ്വാസമെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ത്രിയേകത്വ വിശ്വാസത്തെ കൈകാര്യം …

Read More »

ഖുര്‍ആന്‍ ദൈവികദൃഷ്ടാന്തമാകുന്നത്

quran-open-03

ലോകത്ത് നിയുക്തരായ ദൈവദൂതന്മാരൊക്കെയും ദൈവത്തില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് കടന്ന് വന്നിട്ടുള്ളത്. അവരില്‍ ദിവ്യബോധനം തന്നെ ദൃഷ്ാന്തമായി നല്‍കപ്പെട്ടിരിക്കുന്നത് അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) യാണ്. അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന വേദഗ്രന്ഥം (വിശുദ്ധ ഖുര്‍ആന്‍) ദൃഷ്ടാന്തമായി നല്‍കപ്പെട്ട അദ്ദേഹത്തിനായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉണ്ടായിരിക്കുകയെന്ന് ഹദീഥ്(പ്രവാചക വചനം) സൂചിപ്പിക്കുന്നുണ്ട്. വരണ്ട തത്വശാസ്ത്ര ചര്‍ച്ചകളില്‍ നിന്നും ചര്‍ച്ച് കേന്ദ്രീകൃതമായ വിശദീകരണങ്ങളില്‍ നിന്നും മാനവകുലത്തെ സ്വതന്ത്രമാക്കി എന്നത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ നിര്‍വഹിച്ച ഏറ്റവും വലിയ …

Read More »

പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍ആനില്‍ മാറ്റം വരുത്തിയോ?

holhgf

ഇസ്ലാമിനെതിരെ പൊതുവായും ഖുര്‍ആനെതിരെ പ്രത്യേകമായും ആരോപണങ്ങള്‍ ഉന്നയിക്കുകയെന്നത് ശത്രുക്കള്‍ വളരെ മുമ്പ് തന്നെ സ്വീകരിച്ച ആക്രമണരീതിയായിരുന്നു. ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സ് വിശുദ്ധ ഖുര്‍ആനായിരിക്കെ അതില്‍ സംശയം ജനിപ്പിക്കുന്നത് ഇസ്ലാമിന്റെ തന്നെ അടിത്തറയിളക്കാന്‍ സഹായിച്ചേക്കുമെന്ന തിരിച്ചറിവാണ് അതിനെതിരായ ആക്രമണത്തിന് പിന്നിലെ പ്രചോദനം. പ്രവാചകന്‍ മുഹമ്മദ്(സ) വിശുദ്ധ ഖുര്‍ആനില്‍ നിന്നും ചില വചനങ്ങള്‍ നീക്കം ചെയ്‌തെന്നും മറ്റു ചിലവ മറന്നു പോയെന്നുമുള്ള ആരോപണം ഇവയില്‍പെടുന്നു. അല്ലാഹു ജിബ്‌രീല്‍ വഴി പ്രവാചകന് അവതരിപ്പിച്ച …

Read More »

ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയോ?

e8901

മനുഷ്യന്‍ സ്വന്തമായി വല്ലതും എഴുതുമ്പോള്‍ സ്വയം പുകഴ്ത്താനും, തന്റെ മഹത്വം ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനുമാണ് ശ്രമിക്കുക. തന്റെ നാമം അനശ്വരമാക്കുന്നതിനും, അഭിമാനം വാനോളമുയര്‍ത്താനുമുള്ള വചനങ്ങളാണ് അവന്‍ രേഖപ്പെടുത്തുക. മാത്രമല്ല, തന്റെ പോരായ്മകള്‍ മറച്ചുവെക്കാനും, ന്യൂനതകളെകക്കുറിച്ച് മൗനം പാലിക്കാനും അവന്‍ സദാജാഗ്രത പുലര്‍ത്തുകയുമാണ് ചെയ്യാറ്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്(സ)യെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും വായിച്ച് മനസ്സിലാക്കിയ ഒരാള്‍ക്ക് അത് അദ്ദേഹത്തിന്റെ രചനയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള കാരണവും ഇത് തന്നെയാണ്. …

Read More »

പുള്ളികള്‍ ചേര്‍ത്തത് ഖുര്‍ആന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുവോ?

imfghjfges

വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നാണ് മുസ്ലിംകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രവാചക കാലത്തുണ്ടായിരുന്ന ഖുര്‍ആനില്‍ പിന്നീട് കുത്തും കോമയും ഹറകത്തകളുമായി ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം മാറ്റങ്ങള്‍ അതിന്റെ സുരക്ഷിതത്വത്തിന് കോട്ടം തട്ടിക്കുന്നവയല്ലേ? (തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം അവതരിപ്പിച്ചത്, നിശ്ചയമായും നാം തന്നെ അത് സംരക്ഷിക്കുന്നതാണ്) എന്ന ദൈവിക വചനത്തിന് വിരുദ്ധമല്ലേ മേല്‍പറഞ്ഞ മാറ്റങ്ങള്‍? മുസ്ലിമേതര മതവിഭാഗങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സാധാരണ …

Read More »

ഖുര്‍ആന്‍ ആധികാരികമാകുന്നത്

im5657s

അറബിഭാഷയുടെ പിതാക്കന്മാരായ അറബ് സമൂഹം പോലും പരിചയിച്ചിട്ടില്ലാത്ത ഭാഷാമികവും സാഹിത്യഭംഗിയുമാണ് പദപ്രയോഗങ്ങളിലും വാചകഘടനയിലും വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. ഖുര്‍ആനിന്റെ ഭാഷാസൗന്ദര്യത്തിന് മുന്നില്‍ അല്‍ഭുതപ്പെട്ട സമൂഹത്തെ അതുപോലുള്ള മറ്റൊരു ഗ്രന്ഥം കൊണ്ട് വരാന്‍ വെല്ലുവിളിക്കാന്‍ കൂടി അല്ലാഹു പ്രവാചകനോട് കല്‍പിക്കുകയുണ്ടായി. (പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല. അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി). അല്‍ഇസ്‌റാഅ് 88 വിശദീകരണത്തിന്റെ എല്ലാം അംശങ്ങളും വിജ്ഞാനത്തിന്റെ എല്ലാ ശരികളും കോര്‍ത്തിണക്കിയ …

Read More »