Paganism

ശിര്‍ക്കിന്റെ തത്വശാസ്ത്രം -2

wahhabi-shirk-1

തിന്മയുടെയും കുറ്റകൃത്യങ്ങളുടെയും എല്ലാ കവാടങ്ങളും മലര്‍ക്കെ തുറന്ന് മാനവ സമൂഹത്തെ പതനത്തിലേക്ക് തള്ളിവിട്ട ശിര്‍ക്കിനേക്കാള്‍ അപകടകരമായ മറ്റൊരു പാപവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ദൈവത്തിനുള്ള ആരാധന, വിധേയത്വം, ഭയഭക്തി തുടങ്ങിയവയില്‍ നിന്ന് മനുഷ്യനെ വഴിതെറ്റിച്ചത് യഥാര്‍ത്ഥത്തില്‍ ശിര്‍ക്കായിരുന്നു. അതേതുടര്‍ന്ന് ശരീഅത്ത് വികലമാക്കപ്പെടുകയും, നിഷിദ്ധങ്ങള്‍ അനുവദനീയമാക്കപ്പെടുകയും, അശ്ലീലതകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അതിനാലാണ് ചരിത്രത്തിന്റെ ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഏകദൈവ വിശ്വാസ സന്ദേശവുമായി അല്ലാഹു തന്റെ ദൂതന്മാരെ നിയോഗിക്കുകയും, അവരതിലേക്ക് മാലോകരെ ക്ഷണിക്കുകയും ചെയ്തത്. …

Read More »

ശിര്‍ക്കിന്റെ തത്വശാസ്ത്രം -1

6572

ഒരു മനുഷ്യന്‍ അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ പാപമാണ് ശിര്‍ക്ക്. ചരിത്രത്തിലുടനീളം മനുഷ്യര്‍ക്കിടയില്‍ വളരെ വിശാലമായ പ്രചരണം ലഭിച്ച വിശ്വാസ സങ്കല്‍പം കൂടിയാണിത്. ദൈവാസ്തിത്വ നിരാകരണത്തേക്കാള്‍ ഉപരിയായി ദൈവത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യന്റെ സൃഷ്ടിപരമായ പ്രകൃതത്തോട് ഏറെ അടുത്ത രീതി. മാത്രവുമല്ല, നിഷേധത്തേക്കാള്‍ ഉപരിയായി മതബോധത്തോടെ ജീവിക്കുകയെന്നതും അവന്റെ പ്രകൃതത്തിന്റെ തന്നെ താല്‍പര്യമാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ ഈ പ്രകൃതത്തെയും, താല്‍പര്യത്തെയും മുതലെടുത്താണ് പിശാച് അവനില്‍ തന്റെ ആഗ്രഹങ്ങള്‍ …

Read More »

മുസ്ലിം ഉമ്മത്തിലേക്ക് ശിര്‍ക്ക് കടന്ന വഴി -3

89-660x330

ഒരു വശത്ത് മഅ്ബദുല്‍ ജുഹ്നിയുടെ നേതൃത്വത്തില്‍ ഖദ്‌റുമായി ബന്ധപ്പെട്ട ഫിത്‌നകളും, മറുവശത്ത് അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയ ജഹ്മ് ബിന്‍ സ്വഫ്‌വാന്റെ ഫസാദുകളും നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മുഅ്തസിലി മദ്ഹബുമായി വാസ്വില്‍ ബിന്‍ അത്വാഅ് രംഗപ്രവേശം നടത്തുന്നത്. സംവാദത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ധൈഷണിക രീതിശാസ്ത്രമെന്നാണ് മുഅ്തിസിലി ചിന്താധാരക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിശേഷണം. ഗ്രീക്ക് തത്വചിന്തകളുടെ സഹായത്തോടും പിന്തുണയോടും കൂടിയാണ് മുഅ്തസിലി ചിന്ത വേരുറപ്പിച്ചത്. തങ്ങളുടെ ബുദ്ധിക്കും ഇഛക്കുമനുസരിച്ച തത്വങ്ങള്‍ ആവിഷ്‌കരിച്ച് ഇസ്ലാമിക …

Read More »

ബഹുദൈവ വിശ്വാസം ബുദ്ധിപരമോ?

7

ബഹുദൈവ വിശ്വാസ സങ്കല്‍പത്തിലെ വൈരുദ്ധ്യവും പൊള്ളത്തരവും വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ തുറന്ന് കാട്ടിയിട്ടുണ്ട്. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ എല്ലാ വിശ്വാസരീതികളും അബദ്ധജഢിലമാണെന്ന് സ്ഥാപിക്കുന്നതിനായി വിശുദ്ധ ഖുര്‍ആന്‍ ബുദ്ധിപരവും പ്രാമാണികവുമായ തെളിവുകള്‍ സമര്‍പിക്കുകയാണ് ചെയ്തിരിക്കുന്നത്. ബഹുദൈവ വിശ്വാസത്തിന്റെ ബലഹീനതയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നിരത്തുന്ന ഏതാനും ന്യായങ്ങള്‍ ഉദ്ധരിക്കുകയാണ് ഇവിടെ. 1. അല്ലാഹു പറയുന്നു (നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ക്ക് കീഴിലുള്ള …

Read More »

ബഹുദൈവ വിശ്വാസത്തിന്റെ ചരിത്രം

34523

അല്ലാഹുവിന്റെ കൂടെ മറ്റ് പങ്കാളികളുണ്ടെന്ന് വിശ്വസിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുന്നതിനാണ് ബഹുദൈവ വിശ്വാസം എന്ന് പറയാറ്. ഏകനായ ദൈവത്തിന് പകരം ഒട്ടേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും അവയ്ക്ക് മുന്നില്‍ ആരാധനകളും പ്രാര്‍ത്ഥനകളും സങ്കല്‍പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ കാതല്‍. മാനവസമൂഹത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദൈവ വിശ്വാസത്തോടെയായിരുന്നു. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും, അവന് പങ്കാളികളില്ലെന്നുമാണ് ആദ്യത്തെ മനുഷ്യനായ ആദം പഠിപ്പിക്കപ്പെട്ടത്. പിന്നീട് കടന്ന് വന്ന സമൂഹങ്ങളിലാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന പ്രവണത തുടങ്ങിയത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ അതിപുരാതന രൂപം …

Read More »

ബഹുദൈവ വിശ്വാസത്തിലേക്ക് നയിക്കുന്ന മാര്‍ഗങ്ങള്‍

997_ar

ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന ആചാരങ്ങളില്‍ ഇസ്ലാം ആദ്യം നിരോധിച്ചത് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതായിരുന്നു. തൗഹീദിനെക്കുറിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ അല്ലാഹു അല്ലാതെ ദൈവമില്ലെന്ന പ്രഖ്യാപനവുമായാണ് ഇസ്ലാം സമൂഹത്തിലേക്ക് കടന്ന് വന്നത്. എല്ലാ വ്യാജദൈവങ്ങളോടും സമരം പ്രഖ്യാപിച്ച, അവയെ വേരോടെ പിഴുതെറിഞ്ഞ, അല്ലാഹുവിന് മാത്രമെ ആരാധനയ്ക്ക് അര്‍ഹതയുള്ളൂ എന്ന് സ്ഥാപിച്ച ഏകദൈവവിശ്വാസ വചനമായിരുന്നു അത്. അല്ലാഹുവാണ് സ്രഷ്ടാവ്. അവനല്ലാത്തവരൊക്കെയും കേവലം സൃഷ്ടികള്‍ മാത്രമാണ്. അല്ലാഹുവാണ് അന്നം നല്‍കുന്നവന്‍. അവനെക്കൂടാതെയുള്ളവര്‍ …

Read More »

ബഹുദൈവവിശ്വാസം ആരംഭിച്ചത്

10

ഭൂമിയിലെ ഏറ്റവും വലിയ അക്രമമായി വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ബഹുദൈവ വിശ്വാസത്തെയാണ്. അതിനേക്കാള്‍ വലിയ ഒരു ദുരന്തം മാനവസമൂഹം അഭിമുഖീരിക്കാനില്ല എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന കാഴ്ച്ചപ്പാട്. (തന്നില്‍ പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച). അന്നിസാഅ് 48 അല്ലാഹു അവനിഛിക്കുന്ന പക്ഷം തന്റെ അടിമകള്‍ക്ക് ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്ത് നല്‍കുന്നതാണ്. തന്റെ …

Read More »

വിഗ്രഹാരാധകരുടെ ന്യായങ്ങള്‍

ndos_05

അതിപുരാതനമായ ബഹുദൈവ വിശ്വാസ രീതിയാണ് വിഗ്രഹപൂജ എന്നുള്ളത്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന ആദ്യപ്രവാചകനായ നൂഹ്(അ) നിയോഗിക്കപ്പെട്ടത് വിഗ്രഹപൂജകരായ ജനത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയായിരുന്നു. നിലവിലുള്ള ലോകത്തെ ബഹുദൈവ വിശ്വാസികള്‍ ഭൂരിഭാഗവും മുറുകെ പിടിക്കുന്ന വിഗ്രഹപൂജ നൂഹ്(അ) പ്രവാചകന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം. അറബികളും ഇപ്രകാരം വിഗ്രഹങ്ങളെ ആരാധിക്കുകയും കഅ്ബയ്ക്ക് ചുറ്റും അവയെ പ്രതിഷ്ഠിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ നേര്‍ച്ചകളും വഴിപാടുകളും നേര്‍ന്നിരുന്നത് അവയ്ക്ക് മുമ്പിലായിരുന്നു. അവയ്ക്ക് ആരാധനയര്‍പ്പിക്കുന്നതിന്റെ പേരില്‍ …

Read More »

കഴിവുകെട്ട’ ദൈവങ്ങളെ ആരാധിക്കുന്നവര്‍ -2

www.public-domain-image.com (public domain image)

തന്നെക്കൂടാതെ ബഹുദൈവ വിശ്വാസികള്‍ ആരാധനയര്‍പ്പിച്ച വ്യാജദൈവങ്ങളുടെ കഴിവുകേടും, ന്യൂനതകളും അവര്‍ക്ക് മുന്നില്‍ തന്നെ തുറന്ന് കാണിക്കാന്‍ അല്ലാഹു തീരുമാനിക്കുകയുണ്ടായി. മര്‍ദിതരായ പ്രസ്തുത ദൈവങ്ങള്‍ പ്രത്യേകമായും രണ്ട് ഇനങ്ങളിലുള്ളവയായിരുന്നു. അവരുടെ ചില ‘ദൈവങ്ങള്‍’ ചലിക്കാന്‍ കഴിയാത്തവയായിരുന്നു. അതായത് ആരാധകരുടെ കഴിവുകള്‍ പോലും പ്രസ്തുത ആരാധ്യര്‍ക്കുണ്ടായിരുന്നില്ല എന്ന് ചുരുക്കം. കൊത്തിയുണ്ടാക്കിയ ഈ ബിംബങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുക? വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് നോക്കൂ (അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? …

Read More »

കഴിവുകെട്ട ദൈവങ്ങളെ ആരാധിക്കുന്നവര്‍ 2

Beaful

ഇസ്ലാമിന്റെയും ആത്മാവും സത്തയുമാണ് ഏകദൈവ വിശ്വാസം. ഇസ്ലാം നിശ്ചയിച്ച ആരാധനകള്‍ ഏകദൈവ വിശ്വാസമെന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ശരീരത്തിലെ ഓരോ നാഡീഞരമ്പുകളിലും ആവശ്യമായ ജലം ചെന്നെത്തുന്നത് പോലെ ഇസ്ലാമിന്റെ എല്ലാ അദ്ധ്യാപനങ്ങളിലും ഏകദൈവ വിശ്വാസത്തിന്റെ സ്വാധീനങ്ങള്‍ കടന്നെത്തിയിരിക്കുന്നു. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച യഥാര്‍ത്ഥമായ വിവരണം നല്‍കുകയും, പ്രസ്തുത ചിന്താധാരയുടെ മൂര്‍ത്തമായ രൂപം സമര്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏകനായ ദൈവത്തിനുള്ള ആരാധനയിലും വിധേയത്വത്തിലുമാണ് മനുഷ്യരുടെ തലച്ചോറ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. …

Read More »