Holy Scriptures

തൗറാത്തിന്റെ ആധികാരികത: വേദപണ്ഡിതന്മാര്‍ എന്തുപറയുന്നു ? -1

Thord

തൗറാത്തെന്ന പേരില്‍ മൂസായിലേക്ക് ചേര്‍ക്കപ്പെടുന്ന ഏടുകള്‍ക്ക് യാതൊരു ആധികാരികതയുമില്ലെന്നത് ചരിത്രപരമായി അംഗീകരിക്കപ്പെട്ടതാണെങ്കില്‍ പോലും, തദ്വിഷയകമായി വേദക്കാരില്‍പെട്ട പണ്ഡിതരുടെ സാക്ഷ്യത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. പ്രത്യേകമായ മതവിശ്വാസമില്ലാത്തവരോ, ജൂത-ക്രൈസ്തവരില്‍ ഉള്‍പെടാത്തവരോ ആയ ചരിത്രകാരന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ എത്ര തന്നെ സത്യസന്ധമാണെങ്കില്‍ പോലും അവ മതവിരോധമായും, വസ്തുതാവിരുദ്ധമായും ചിത്രീകരിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ തങ്ങളുടെ വേദം കൈകടത്തലുകള്‍ക്കും മാറ്റിയെഴുത്തുകള്‍ക്കും വിധേയാമായിട്ടുണ്ടെന്ന് അതിന്റെ തന്നെ അനുയായികള്‍ അടിവരയിട്ട് പറയുമ്പോള്‍ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല എന്നതാണ് സത്യം. …

Read More »

തല്‍മൂദിലെ ഹിജാബ് -1

saudi-arabia

യഹൂദ സ്ത്രീകള്‍ തല മറക്കുകയും, അപ്രകാരം ചെയ്യുന്നത് യഹൂദ സമൂഹത്തില്‍ ആദരവിനും ബഹുമാനത്തിനും കാരണമാവുകയും ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളും, യഹൂദ-ക്രൈസ്തവ സ്ത്രീകളും തല മറച്ചിരുന്നത് ഒരു പോലെയായിരുന്നു. കാരണം ദൈവിക മതങ്ങളിലെല്ലാം സ്ത്രീയോട് തല മറക്കാനും, നഗ്നത മറക്കാനും, അഴിഞ്ഞാട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും കല്‍പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. യഹൂദ ശരീഅത്ത് അനുസരിച്ച് പുരുഷനേക്കാള്‍ കുറഞ്ഞ സ്ഥാനമാണ് സ്ത്രീക്കുള്ളത് കാരണം ഉല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ പുരുഷനായ ആദമിന്റെ വാരിയെല്ലില്‍ …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -5

zzzzestament

ഈജിപ്ഷ്യന്‍ ചര്‍ച്ച് ‘ഇഞ്ചീല്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മസീഹിന്റെ വചനങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ യവാകീം ഇറമ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇഞ്ചീല്‍ സുവിശേഷങ്ങളെയും അവയുടെ ക്രോഡീരണത്തത്തെയും സംബന്ധിച്ച രണ്ട് യാഥാര്‍ത്ഥ്യം നാം മുന്നില്‍ വെക്കേണ്ടതുണ്ട്. മസീഹുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ആചാരങ്ങളത്രെയും ദീര്‍ഘകാലത്തോളം വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഏകദേശം മുപ്പത്തഞ്ച് വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നു. നീറോ ചക്രവര്‍ത്തി ക്രൈസ്തവരെ പീഢിപ്പിക്കുന്ന കാലത്താണ് ഈ രീതിക്ക് മാറ്റം സംഭവിച്ചത്. ക്രിസ്താബ്ദം 64 …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

09052013215701_0119111912

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം അദ്ദേഹം കുറിക്കുന്നത് ഇപ്രകാരമാണ് (ഈ വചനങ്ങള്‍ മൂസാ എഴുതിയവയല്ല എന്നാണ് എന്റെ വീക്ഷണം. ഈ വചനങ്ങള്‍ ഒരു പക്ഷെ തൗറാത്തിന്റെ യഥാര്‍ത്ഥ പ്രതിയുടെ മാര്‍ജിനില്‍ എഴുതപ്പെടുകയും, അവ വേദത്തിന്റെ ഭാഗമാണെന്ന് ധരിച്ച് ഉള്‍പെടുത്തുകയുമാണ് ചെയ്തത്). തന്നെ ഈ നിലപാടിലേക്ക് നയിച്ച കാരണം അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ശേഷം …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

zzzwomen1

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് സ്ത്രീകളില്‍ നിന്ന് ഭിന്നമായി വിവാഹിതകള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിയമങ്ങളാണ് അത് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തൗറാത്തിനോ, തല്‍മൂദിനോ, മറ്റ് യഹൂദ ആധികാരിക മതഗ്രന്ഥങ്ങള്‍ക്കോ ഇടയില്‍ യാതൊരു വ്യത്യാസവുമില്ല. യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ ‘സോഹറി’ല്‍ സ്ത്രീ മുടിയും, ശരീരവും നിര്‍ബന്ധമായും മറക്കണമെന്ന് കല്‍പിക്കുന്നു. കാരണം സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണപ്രകാരം അവളുടെ ശരീരം …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -4

1280le

ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച ഇഞ്ചീല്‍ അഥവാ പുതിയ നിയമം കുറച്ച് കാലം നിലനിന്നതിന് ശേഷം നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തുവെന്ന് ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതായി അല്ലാമഃ റഹ്മതുല്ലാഹ് അല്‍ഹിന്ദി തന്റെ ‘ഇള്ഹാറുല്‍ ഹഖ്’ എന്ന ഗ്രന്ഥത്തില്‍ തെളിവ് സഹിതം പരാമര്‍ശിക്കുന്നുണ്ട്. മാര്‍ഷ്, ലേകര്‍ക്, കോബ്, അക്ഹറന്‍ തുടങ്ങിയ പല ക്രൈസ്തന്‍ പണ്ഡിതരെയും അദ്ദേഹം ധാരാളമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി അക്ഹറന്‍ കുറിച്ചത് ഇപ്രകാരമാണ് (ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രാരംഭത്തില്‍ …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -3

5465

മൂസാ പ്രവാചകന്റെ വിയോഗത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മന്ന് നിലച്ചതിനെക്കുറിച്ച് മൂസാ(അ)ക്ക് അവതരിച്ചതെന്ന് പറയപ്പെടുന്ന തൗറാത്ത് പരാമര്‍ശിക്കുകയെങ്ങനെയാണ്? മാത്രവമുല്ല, സംഖ്യാപുസ്തകം വളരെ വിശദമായ വിധത്തില്‍ അതിന്റെ വായനക്കാരന് മുന്നില്‍ മന്നിനെ വര്‍ണിക്കുന്നുണ്ട്. ഇത്തരം വര്‍ണനകള്‍ മന്നിന് മുമ്പെ മരിച്ച് പോയ മൂസാ പ്രവാചകനിലേക്ക് ചേര്‍ക്കുകയെന്നത് അല്‍ഭുതകരമാണ്. (ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല. മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിന്റെ നിറവുമായിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു …

Read More »

ഏശയ്യായിലെ ഏകദൈവ വിശ്വാസ പാഠങ്ങള്‍

456

ദൈവം ഏകനാണെന്നും അവന് സന്താനങ്ങളിലെന്നുമാണ് പഴയ നിയമം അഥവാ തൗറാത്ത് വ്യക്തമാക്കുന്നത്. എന്നിരിക്കെ പുതിയ നിയമത്തില്‍ ദൈവത്തിന് എങ്ങനെയാണ് സന്താനമുണ്ടായത് (ഞങ്ങളുടെദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ! അങ്ങ് മാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!). ഏശയ്യാ 37: 20 (ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്? ശില്‍പി വാര്‍ത്തതും സ്വര്‍ണപ്പണിക്കാരന്‍ സ്വര്‍ണംപൂശി വെള്ളിച്ചങ്ങലകള്‍ അണിയിച്ചതുമായ വിഗ്രഹമോ? ആരാധനയ്ക്കു ദരിദ്രന്‍ ദ്രവിച്ചുപോകാത്ത …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -4

567022-the-beauty-of-islam

യഹൂദ സ്ത്രീകള്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ച, നിര്‍ബന്ധമെന്ന് പരിഗണിക്കപ്പെട്ട സമ്പ്രദായം മാത്രമായിരുന്നു തല മറക്കല്‍ എന്ന് ജൂതപണ്ഡിതന്മാരും, പുരോഹിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ തലമറക്കുന്ന പതിവിനെ ദൈവേഛയെന്നാണ് റബ്ബികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ ദൈവേഛ ഓരോ കാലത്തും പുതുമയാര്‍ന്ന വിധത്തില്‍ രംഗത്ത് വരികയും ചെയ്യുമത്രെ. സ്ത്രീകള്‍ തലമറക്കേണ്ടത് അനിവാര്യതയായി യഹൂദര്‍ പരിഗണിച്ചിരുന്നുവെന്നാണ് ജൂതപാരമ്പര്യവുമായി ബന്ധപ്പെട്ട കഥകളും ഉദ്ധരണികളുമെല്ലാം സ്ഥാപിക്കുന്നത്. ‘വാക്കുകളേക്കാള്‍ പരിഗണന പ്രവര്‍ത്തനങ്ങള്‍ക്കാണെ’ന്ന തത്വമനുസരിച്ച് തദ്വിഷയകമായ ജൂതനിലപാട് കുറിക്കുന്നത് സ്ത്രീകള്‍ കര്‍ശനമായി തലമറക്കണമെന്ന് …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -3

aaina-innjeel

മസീഹിന് ലഭിച്ച ദൈവിക വചനത്തെ യോഹന്നാന്‍ ശഹാദത് എന്നാണ് പേര് വിളിച്ചത്. മാത്രവുമല്ല, ഭൂരിപക്ഷം ഇസ്രയേല്യരും പ്രസ്തുത വചനത്തെ അവഗണിക്കുമെന്ന് അദ്ദേഹം പ്രവചിക്കുക കൂടി ചെയ്യുന്നുണ്ട്. (ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് …

Read More »