Injil

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -5

zzzzestament

ഈജിപ്ഷ്യന്‍ ചര്‍ച്ച് ‘ഇഞ്ചീല്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മസീഹിന്റെ വചനങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ യവാകീം ഇറമ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇഞ്ചീല്‍ സുവിശേഷങ്ങളെയും അവയുടെ ക്രോഡീരണത്തത്തെയും സംബന്ധിച്ച രണ്ട് യാഥാര്‍ത്ഥ്യം നാം മുന്നില്‍ വെക്കേണ്ടതുണ്ട്. മസീഹുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ആചാരങ്ങളത്രെയും ദീര്‍ഘകാലത്തോളം വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഏകദേശം മുപ്പത്തഞ്ച് വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നു. നീറോ ചക്രവര്‍ത്തി ക്രൈസ്തവരെ പീഢിപ്പിക്കുന്ന കാലത്താണ് ഈ രീതിക്ക് മാറ്റം സംഭവിച്ചത്. ക്രിസ്താബ്ദം 64 …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -4

1280le

ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച ഇഞ്ചീല്‍ അഥവാ പുതിയ നിയമം കുറച്ച് കാലം നിലനിന്നതിന് ശേഷം നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തുവെന്ന് ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതായി അല്ലാമഃ റഹ്മതുല്ലാഹ് അല്‍ഹിന്ദി തന്റെ ‘ഇള്ഹാറുല്‍ ഹഖ്’ എന്ന ഗ്രന്ഥത്തില്‍ തെളിവ് സഹിതം പരാമര്‍ശിക്കുന്നുണ്ട്. മാര്‍ഷ്, ലേകര്‍ക്, കോബ്, അക്ഹറന്‍ തുടങ്ങിയ പല ക്രൈസ്തന്‍ പണ്ഡിതരെയും അദ്ദേഹം ധാരാളമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി അക്ഹറന്‍ കുറിച്ചത് ഇപ്രകാരമാണ് (ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രാരംഭത്തില്‍ …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -3

aaina-innjeel

മസീഹിന് ലഭിച്ച ദൈവിക വചനത്തെ യോഹന്നാന്‍ ശഹാദത് എന്നാണ് പേര് വിളിച്ചത്. മാത്രവുമല്ല, ഭൂരിപക്ഷം ഇസ്രയേല്യരും പ്രസ്തുത വചനത്തെ അവഗണിക്കുമെന്ന് അദ്ദേഹം പ്രവചിക്കുക കൂടി ചെയ്യുന്നുണ്ട്. (ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -2

6p0

ഇഞ്ചീലില്‍ തന്നെയുള്ള വചനങ്ങള്‍ ഒന്നടങ്കം ഒരൊറ്റ വേദത്തെക്കുറിച്ച പരാമര്‍ശമമാണ് നടത്തിയിരിക്കുന്നത് എന്ന കാര്യം സുവിദിതമാണ്. എന്നിരിക്കെ നിലവില്‍ ക്രൈസ്തവര്‍ മുറുകെ പിടിക്കുന്ന നാല് ഇഞ്ചീലുകളോ, മുന്‍കാലത്ത് ചര്‍ച്ച് തള്ളിക്കളഞ്ഞ എഴുപത് ഇഞ്ചീലുകളോ രൂപപ്പെട്ടത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. വിവിധങ്ങളായ ഈ ഗ്രന്ഥങ്ങളെ ദൈവത്തിന്റെ ഇഞ്ചീല്‍ എന്നോ, മസീഹിന്റെ എന്നോ ക്രൈസ്തവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു. മസീഹിന് നല്‍കപ്പെട്ട വെളിപാടിനെ ഇഞ്ചീല്‍ ‘കലിമതുല്ലാഹ്’ അഥവാ അല്ലാഹുവിന്റെ വചനം എന്നും വിശേഷിപ്പിച്ചതായി കാണാവുന്നതാണ്. മസീഹിന്റെ …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -1

new-testament-600x330

ഏതാനും ചില വ്യക്തികള്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കിയ ഇഞ്ചീല്‍ പില്‍ക്കാലത്ത് എങ്ങനെ ദൈവികമായെന്ന ചര്‍ച്ച വളരെ പ്രസക്തമാണ്. പുതിയ നിയമത്തിലെ ഏടുകള്‍ രേഖപ്പെടുത്തിയ വ്യക്തികള്‍ പോലും തങ്ങള്‍ വേദവചനങ്ങളാണ് ക്രോഡീകരിക്കുന്നതെന്ന് വാദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിംകള്‍ വിശ്വസിക്കുന്ന, ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ എവിടെയാണെന്ന ചോദ്യവും ഇവയുടെ കൂടെ ഉയര്‍ന്ന് വരുന്നു. മസീഹിന് മേല്‍ അവതീര്‍ണമായ ഇഞ്ചീലിനെക്കുറിച്ച് ചരിത്രകാരന്മാരും, മതപണ്ഡിതന്മാരും വിവിധ തലങ്ങളില്‍ നിന്ന് അന്വേഷണം നടത്തിയിട്ടുണ്ട്. …

Read More »

കുരിശ് മരണം: പുതിയ നിയമത്തിലും വിശുദ്ധ ഖുര്‍ആനിലും

0406crucifixion

ഈസാ പ്രവാചകനെ കുരിശില്‍ തറച്ചുവെന്ന ക്രൈസ്തവരുടെ വാദത്തെ ശക്തമായി നിഷേധിക്കുന്നുവെന്നത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ അമാനുഷികത. മസീഹ് ഈസയാണ് ദൈവം, അദ്ദേഹം ദൈവത്തിന്റെ മകനാണ് തുടങ്ങിയ ക്രൈസ്തവരുടെ വാദങ്ങള്‍ക്ക് മറുപടി പറയുകയും അവ നിഷേധമാണെന്ന് പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ ഏകത്വവും അനാശ്രയത്വവും സ്ഥാപിക്കുകയും ചെയ്ത ഖുര്‍ആന്‍ കുരിശ്മരണത്തെക്കുറിച്ച ചര്‍ച്ചയില്‍ അതിശക്തമായി പ്രസതുത വാദത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ലായിരുന്നുവെങ്കില്‍, മനുഷ്യരിലാരെങ്കിലും കെട്ടിച്ചമതച്ചതാണെങ്കില്‍ കുരിശ് മരണത്തെ അംഗീകരിച്ച് …

Read More »

ഇഞ്ചീല്‍: ഒരു മുഖവുര

shutt57

അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ അവതരിപ്പിച്ച വിശുദ്ധ വേദങ്ങളിലൊന്നാണ് ഇഞ്ചീല്‍ അഥവാ പുതിയ നിയമം. ഖുദ്‌സിലെ സൈതൂന്‍ പര്‍വതത്തില്‍ വെച്ചാണ് അത് അവതരിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ‘സൈതൂന്‍’ അഥവാ ഒലീവിനെ മുന്‍നിര്‍ത്തി ശപഥം ചെയ്തതായി കാണാവുന്നതാണ്. (അത്തിയും ഒലീവും സാക്ഷി. സീനാമല സാക്ഷി. നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി. തീര്‍ച്ചയായും നാം മനുഷ്യനെ മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു). അത്തീന്‍ 1-4 ദൈവികസന്ദേശങ്ങള്‍ അവതരിച്ച പ്രദേശങ്ങള്‍ ഉദ്ധരിച്ചാണ് ഇവിടെ …

Read More »

ഈസാ പ്രവാചകന്ന് അവതരിച്ച ഇഞ്ചീല്‍ എവിടെയാണുള്ളത്?

SawraN1

ഈസാ മസീഹിന് ഇഞ്ചീല്‍ എന്ന് പേരുള്ള ഒരു വേദവും അവതരിച്ചിട്ടില്ല എന്ന് ചില ക്രൈസ്തവര്‍ വാദിക്കുകയും ഒട്ടേറെ പേര്‍ പ്രസ്തുതവാദം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈസാ പ്രവാചകന് അല്ലാഹു ഇഞ്ചീല്‍ എന്ന പേരില്‍ തന്റെ വേദം അവതരിപ്പിച്ചിട്ടുണ്ടെന്നും മസീഹ് തന്നെയും പ്രസ്തുത വേദത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കുറിക്കുന്ന ഖണ്ഡിതമായ ഒട്ടേറെ പ്രമാണങ്ങളുണ്ട്. ഇഞ്ചീല്‍ എന്നാല്‍ സുവിശേഷം എന്നാണ് അര്‍ത്ഥം. ഇക്കാര്യത്തില്‍ നമുക്കു അവര്‍ക്കും ഒരേ അഭിപ്രായം തന്നെയാണുള്ളത്. ദൈവത്തില്‍ നിന്ന് പ്രവാചകന്മാര്‍ക്ക് …

Read More »

ഖുര്‍ആന്‍ നിലവിലുള്ള ഇഞ്ചീലിനെ അംഗീകരിക്കുന്നുവോ?

teament

നിലവിലുള്ള ഉള്ളടക്കത്തോട് കൂടിയുള്ള ഇഞ്ചീലിനെ അഥവാ പുതിയ നിയമത്തെ ഇസ്ലാം അംഗീകരിക്കുന്നുവെന്നും ഖുര്‍ആന്‍ അക്കാര്യം സ്ഥിരപ്പെടുത്തിയിരിക്കുന്നുവെന്നും ചില ക്രൈസ്തവര്‍ വാദിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് താഴെ ഉദ്ധരിക്കുന്ന വചനമാണ് അവര്‍ തെളിവായുന്നയിക്കുന്നത് (ആ പ്രവാചകന്മാര്‍ക്ക് ശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൗറാത്തില്‍ നിന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും …

Read More »

പുറംതള്ളപ്പെട്ട ഇഞ്ചീലുകള്‍ എവിടെ?

Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.

ക്രൈസ്തവര്‍ വിശ്വസിക്കുന്ന വേദമായ ബൈബിള്‍ പഴയ-പുതിയ നിയമങ്ങളുടെയും പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും ക്രോഡീകൃത രൂപമാണ്. പഴയനിയമം ഖുര്‍ആനിന്റെ ഭാഷയില്‍ തൗറാതെന്നും, പുതിയനിയമം ഇഞ്ചീലെന്നും വിളിക്കപ്പെടുന്നു. ക്രൈസ്തവരുടെ മുഖ്യഅവലംബമായ ഇഞ്ചീല്‍ നാലെണ്ണമാണ്. മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാ തുടങ്ങിയവരിലേക്ക് ചേര്‍ക്കപ്പെടുന്നവയാണ് അവ. മസീഹ്, അദ്ദേഹത്തിന്റെ വ്യക്തിത്വം, അതുമായി ബന്ധപ്പെട്ട ചിന്തകള്‍ എന്നിവയില്‍ കേന്ദ്രീകരിക്കപ്പെട്ട ചര്‍ച്ചകളും, വിശ്വാസങ്ങളുമാണ് ക്രൈസ്തവതയില്‍ മുഖ്യമായും ഉള്ളത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തിന് സുപ്രധാനമായ സ്ഥാനമാണ് നല്‍കപ്പെടന്നത്. കാരണം പുതിയ …

Read More »