Atheism

ആധുനിക നിരീശ്വരവാദ ചിന്തകള്‍ -1

ruler2

ആധുനിക കാലത്ത് പാശ്ചാത്യരില്‍ മതവിശ്വാസം ദുര്‍ബലമാക്കിയതിന് പിന്നിലെ സുപ്രധാന കാരണം ആദ്ധ്യാത്മികതയെ പാടെ നിരാകരിക്കുന്ന തത്വശാസ്ത്രങ്ങളുടെ കുത്തൊഴുക്കും, അറിവിനെ -മാനവ ശാസ്ത്രത്തില്‍ പോലും- കേവലം അനുഭവത്തില്‍ പരിമിതപ്പെടുത്തിയ ജ്ഞാന സമ്പാദന രീതിയുമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. ആധുനിക ദൈവനിരാസ പ്രവണതയുടെ പ്രയാണത്തെക്കുറിച്ച ചര്‍ച്ച, ഇരുപത്-ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ ദൈവനിഷേധ പ്രവണതയെ പ്രതിനിധീകരിച്ച തത്വശാസ്ത്രങ്ങളെക്കുറിച്ച വിവരണങ്ങളിലേക്കാണ് നമ്മെ നയിക്കുക. പ്രസ്തുത തത്വശാസ്ത്രങ്ങള്‍ ആധുനിക ലോകത്തിന് സമര്‍പിച്ച Logical Positivism, New Atheism തുടങ്ങിയ ചിന്താരീതികളുടെ …

Read More »

കളവിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ജീവിതം -2

55

രാഷ്ട്രീയ മേഖലയിലേക്ക് നമുക്ക് കണ്ണോടിച്ച് നോക്കാവുന്നതാണ്. ഐക്യരാഷ്ട്ര സഭ മുതല്‍, ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രങ്ങള്‍ വരെ കളവെന്ന സിദ്ധാന്തത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ടതാണ്. ഏറ്റവും നന്നായി നുണ പറയാന്‍ കഴിയുന്നവനാണ് ഏറ്റവും നല്ല രാഷ്ട്രീയക്കാരനാവാന്‍ സാധിക്കുക എന്ന നിലയില്‍ കാര്യങ്ങളെത്തിയിരിക്കുന്നു. തീര്‍ത്തും അസംബന്ധമായ ഒന്നിനെ പൂര്‍ണാര്‍ത്ഥത്തില്‍ സത്യസന്ധമായ ഒരു കാര്യമായി വരുത്തിത്തീര്‍ക്കാനുള്ള കഴിവിനെയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നയതന്ത്രകല എന്ന് വിശേഷിപ്പിക്കുന്നത്! താന്‍ ഉദ്ദേശിക്കുന്നത് അതിവിദഗ്ധമായി എങ്ങനെ മറച്ചുവെക്കാനാവും, വെറുക്കുന്ന കാര്യം …

Read More »

ആധുനിക നിരീശ്വര പ്രസ്ഥാനത്തിന്റെ ചരിത്രം -4

re-tasty

യൂറോപ്പിലെ ശാസ്ത്രീയ വിപ്ലവം ലോകത്തെ മതചിന്തയെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായാലും, സൂര്യന് ചുറ്റും വലംവെക്കുന്ന ചെറിയ ഒരു ഗോളമായാലും അത് മതവിശ്വാസത്തിന് മുന്നില്‍ വിലങ്ങു തടിയാവുന്നതെങ്ങനെ? ഇവയൊന്നും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന വാദത്തെ ഖണ്ഡിക്കുന്നവയല്ലല്ലോ!! അരിസ്‌റ്റോട്ടിലിന്റെ ചലനനിയമം മുറുകെ പിടിച്ച്, ന്യൂട്ടന്റെ ചലനസിദ്ധാന്തം നാം വേണ്ടെന്ന് വെച്ചാല്‍ പോലും ധാര്‍മിക തലത്തില്‍ നീതിയോ, സത്യസന്ധതയോ, വിശ്വസ്തതയോ ആയി അത് പരിഗണിക്കപ്പെടുകയില്ലല്ലോ? ലോകം നേരിട്ട …

Read More »

കളവിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ജീവിതം -1

8356083107_698e142e97_z

താങ്കള്‍ സത്യസന്ധനാണോ? എല്ലാവരും അതെയെന്ന് ഉത്തരം നല്‍കുന്ന ചോദ്യമാണിത്. ഓരോ വ്യക്തിയും താന്‍ സത്യസന്ധനാണെന്നും കളവ് പറയാറില്ലെന്നും കരുതുന്നു. ചിലപ്പോള്‍ ഏതെങ്കിലും ഒരാള്‍ തന്റെ ഒന്നോ രണ്ടോ കളവുകള്‍ അംഗീകരിക്കുകയും, അതുവഴി തന്റെ മനസ്സിനോട് അങ്ങേയറ്റത്തെ സൂക്ഷ്മതയും, സുതാര്യതയും പുലര്‍ത്തിയെന്ന് സ്വയം ധരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ അവകാശവാദത്തെക്കുറിച്ച് നമുക്ക് ഒന്നിച്ച് പുനരാലോചന നടത്താവുന്നതാണ്. നാം വളരെ അപൂര്‍വമായി മാത്രമെ സത്യസന്ധത പുലര്‍ത്താറുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരിക്കും നാം എത്തിച്ചേരുക. യഥാര്‍ത്ഥ …

Read More »

ദൈവനിരാസം: വളര്‍ച്ചയും വികാസവും -4

atheism

ക്രൈസ്തവ യൂറോപ്പ് വിശ്വാസികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചിരുന്ന ജ്ഞാനാധികാരവും, വിശ്വാസാധികാരവുമായി ബന്ധപ്പെട്ട അദ്ധ്യാപനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ ധിഷണ ഇളകി മറിഞ്ഞു. ജ്ഞാനത്തിന് മറ്റൊരു സ്രോതസ്സ് കണ്ടെത്തുക അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിയുകയും, അതന്വേഷിച്ച് അവര്‍ രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ സ്ഥായിയും സുസ്ഥിരവുമായ ഒരു ഉറവിടം കണ്ടെത്താന്‍ അവര്‍ക്കായില്ല. അക്കാലത്ത് – പതിനാറാം നൂറ്റാണ്ടില്‍- ക്രൈസ്തവ സമൂഹം അന്വേഷിക്കുന്ന ബദല്‍ മുന്നോട്ട് വെക്കാനുള്ള ത്രാണി മുസ്ലിം ചിന്തകന്മാര്‍ക്കുമുണ്ടായിരുന്നില്ല. അവര്‍ക്ക് ബുദ്ധിപരമായ സഹായം നല്‍കാനോ, അവരുടെ കൈപിടിച്ച് …

Read More »

ആധുനിക നിരീശ്വര പ്രസ്ഥാനത്തിന്റെ ചരിത്രം -3

zzzathism

നക്ഷത്രങ്ങളുടെ സഞ്ചാരപഥങ്ങള്‍ക്കിടയില്‍ വ്യത്യാസം കണ്ടെത്തിയ ഐസക് ന്യൂട്ടന്‍ അവ കാലം ചെല്ലുംതോറും വികസിക്കുന്നതായും, അധികം വൈകാതെ ലോകത്തിന്റെ നാശത്തിനത് വഴിവെക്കുമെന്നും നിരീക്ഷിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് പ്രസ്തുത വ്യത്യാസം വല്ലാതെ അധികരിക്കുന്നില്ല എന്ന ചോദ്യം അദ്ദേഹത്തില്‍ അവശേഷിച്ചു. ഒടുവില്‍ നക്ഷത്രങ്ങളുടെ സഞ്ചാരപഥങ്ങള്‍ക്കിടയിലെ വ്യത്യാസം ഇടക്കിടെ ദൈവം നേരിട്ടിടപ്പെട്ടു ശരിപ്പെടുത്തുകയാണ് ചെയ്യാറെന്ന അഭിപ്രായത്തിലൂടെ പ്രസ്തുത പ്രതിസന്ധി മറികടക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രകൃതി പ്രതിഭാസത്തിന് പരിഹാരമായി അദൃശ്യ ശക്തിയുടെ ഇടപെടല്‍ അംഗീകരിച്ച …

Read More »

പുനരുത്ഥാനവും ശിക്ഷയും -4

zzzce

ഓരോ വ്യക്തിക്കും സ്വന്തമായ സ്ഥാനവും, പദവിയും, അര്‍ഹതയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ രണ്ട് പേര്‍ ഒരിക്കലും തുല്യമാവുകയില്ല. സ്വന്തമായ അദ്ധ്വാനത്തിലൂടെയും, പരിശ്രമത്തിലൂടെയുമല്ലാതെ പ്രസ്തുത പദവിയില്‍ നിന്ന് മറ്റൊരു പദവിയിലേക്ക് നീങ്ങാന്‍ സാധിക്കുകയില്ല. ഇഹലോകത്ത് കണ്ണുകള്‍ക്ക് അന്ധത ബാധിച്ചവനായി ജീവിച്ചവന് നാളെ പരലോകത്ത് അതിനേക്കാള്‍ താഴ്ന്ന സ്ഥാനമാണ് ലഭിക്കുക. ഇത് തന്നെയാണ് ശരിയായ നീതി. ഓരോ വ്യക്തിയും, അവന് അര്‍ഹതപ്പെട്ട സ്ഥാനത്തും പദവിയിലും പ്രതിഷ്ഠിക്കപ്പെടുന്നതാണ് നീതി. ഇഹലോകത്ത് അക്രമമായി സംഭവിക്കുന്നത് പരലോകത്ത് നീതിപൂര്‍വ്വമായി …

Read More »

ദൈവനിരാസം: വളര്‍ച്ചയും വികാസവും -3

6540

ഗ്രീക്ക് നാഗരികതയില്‍ നിലനിന്നിരുന്ന മതവിശ്വാസത്തെ ശക്തമായി നിരൂപിച്ച തത്വചിന്തകനായിരുന്ന അനക്‌സാഗോറാസാണ് ആദ്യമായി ‘നിരീശ്വരവാദി’യെന്ന് വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് മസീഹിന്റെ ശിഷ്യന്മാര്‍ക്ക് മേലും പ്രസ്തുത നാമം ഉപയോഗിക്കപ്പെട്ടു. വിഗ്രഹാരാധകരുടെ ബഹുദൈവ വിശ്വാസത്തെ നിരാകരിച്ചതിനാലായിരുന്നു അത്. പാരമ്പര്യ മതചിന്തക്ക് വിരുദ്ധമായി ദൈവത്തെയും ശാസ്ത്രത്തെയും പരസ്പരം ബന്ധിപ്പിച്ച Baruch Spinoza യെയും അവര്‍ നിരീശ്വരവാദിയെന്നാരോപിച്ചു. എന്നാല്‍ മേല്‍പറഞ്ഞവരൊന്നും ദൈവത്തെ നിരാകരിച്ചിരുന്നില്ല എന്നതിനാല്‍ തന്നെ ‘നിരീശ്വരവാദി’യെന്ന വിശേഷണം അവര്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ യോജിച്ചതായിരുന്നില്ല. ദൈവാസ്തിത്വത്തില്‍ സംശയം പ്രകടിപ്പിക്കുകയല്ല, മറിച്ച് …

Read More »

ആധുനിക നിരീശ്വര പ്രസ്ഥാനത്തിന്റെ ചരിത്രം -2

GW381H186

ക്രൈസ്തവത അരങ്ങുവാണ മദ്ധ്യകാല യൂറോപ്പിന്റെയും അവസാനത്തിനും, ആധുനിക കാലത്തിന്റെ പ്രാരംഭത്തിനുമിടയില്‍ വേര്‍തിരിവ് സൃഷ്ടിച്ചത് കോപ്പര്‍നിക്കസിന്റെ ‘ഗോളങ്ങളുടെ കറക്കം’ എന്ന ഗ്രന്ഥമാണെന്ന് ചരിത്രകാരന്മാര്‍ കുറിക്കുന്നു. ചര്‍ച്ചിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു കോപ്പര്‍നിക്കസിന്റെ കണ്ടെത്തലുകള്‍. അദ്ദേഹത്തിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളെ പിന്തുണക്കുകയും, സ്ഥിരീകരിക്കുകയുമാണ് പിന്നീട് വന്ന ഗലീലിയോ ചെയ്തത്. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്നും, സൂര്യന് ചുറ്റും വലയം ചെയ്യുന്ന കേവല ഗോളം മാത്രമാണ് അതെന്നും ഇവര്‍ സ്ഥാപിച്ചു. തങ്ങളുടെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കും, ധീരതക്കും കനത്ത …

Read More »

മതവിശ്വാസം താല്‍ക്കാലിക പ്രതിഭാസമോ? -5

130430142811-cnn-belief-blog-islam-prayer-story-top

ദൈവാസ്തിത്വത്തെ കുറിക്കുന്ന ഏറ്റവും ശക്തമായ തെളിവ് പ്രപഞ്ചവും അതിലെ സൃഷ്ടികളുമാണ്. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും നാം മനസ്സിലാക്കിയ പ്രകൃതിയാഥാര്‍ത്ഥ്യങ്ങള്‍ ഈ പ്രപഞ്ചത്തിന് ഏകനായ ഒരു സ്രഷ്ടാവുണ്ടെന്ന വിശ്വാസത്തിലേക്ക് നമ്മെ നയിക്കുന്നവയാണ്. പ്രപഞ്ചാസ്തിത്വം, അല്‍ഭുതകരമായ അതിന്റെ വ്യവസ്ഥ, അതിസൂക്ഷ്മമായ അതിലെ രഹസ്യങ്ങള്‍ അനന്തമായ കഴിവുകളുള്ള ഒരു സ്രഷ്ടാവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. ചുറ്റുമുള്ള പ്രപഞ്ചത്തില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍ അതിനെ സ്രഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാണ്. സൃഷ്ടികളില്‍ വിശ്വസിക്കുകയും, അതേസമയം സ്രഷ്ടാവിനെ നിരാകരിക്കുകയും ചെയ്യുകയെന്നത് …

Read More »