Capitalism

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -4

66

സ്രഷ്ടാവ് തന്നെയാണ് ജീവന്‍ നല്‍കുകയും ജീവിതം നിശ്ചയിക്കുകയും ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സാമാന്യബുദ്ധി നിര്‍ബന്ധിതമാണ്. ഇഴജീവികളെ സൃഷ്ടിച്ചവന്‍ തന്നെയാണ് അവയില്‍ ജീവന്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്. അല്ലാഹു സ്രഷ്ടാവും, എന്നെന്നും ജീവിച്ചിരിക്കുന്നവനും, അന്നം നല്‍കുന്നവനുമാണ്. ഏതൊരു ചരാചരത്തിനും ജീവന്‍ നല്‍കുന്ന ആത്മാവിനെ ഊതാന്‍ കഴിവുറ്റവനും അവന്‍ മാത്രമാണ്. പ്രസ്തുത ജീവന്‍ തിരിച്ചെടുക്കാനും ശേഷം പുനര്‍ജീവിപ്പിക്കാനും അവന് മാത്രമെ കഴിവുള്ളൂ (അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ …

Read More »

യൂറോപ്പില്‍ മുതലാളിത്തം ഉദയം ചെയ്ത വിധം -1

797

മധ്യകാല യൂറോപ്പില്‍ -വിശിഷ്യാ അതിന്റെ അവസാനഘട്ടത്തില്‍- പലയിടങ്ങളിലായി വളര്‍ന്ന് വന്ന മുതലാളിത്ത സ്ഥാപനങ്ങള്‍ വഴിയാണ് മുതലാളിത്തം അതിന്റെ വരവറിയിച്ചത്. മുതലാളിത്ത മുഖമുള്ളതോ, അതിനോട് സാമ്യമുള്ളതോ ആയ കച്ചവടസ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഉല്‍പന്നങ്ങളുടെ കൈമാറ്റങ്ങള്‍ നടന്നു. പേര്‍ഷ്യന്‍-അറബ് രാഷ്ട്രങ്ങള്‍ വഴി കിഴക്കിനെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിച്ച് നടന്ന പട്ടിന്റെയും, സുഗന്ധവ്യജ്ഞനങ്ങളുടെയും കച്ചവട കൈമാറ്റം ഇതിനുദാഹരണമാണ്. അതേസമയം തന്നെ തെക്കന്‍ അറബ് നാടുകള്‍ക്കും (യമന്‍) വടക്കന്‍ അറബ് പ്രദേശങ്ങള്‍ക്കുമിടയില്‍ സുഗന്ധലേപനങ്ങളുടെ കൈമാറ്റവും നടന്നിരുന്നു. …

Read More »

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -3

096x

ജീവിതമെന്നത് അതിസങ്കീര്‍ണമായ പ്രതിഭാസമാണ്. അതിനെ നിരീക്ഷിക്കാനും, അനുഭവിക്കാനും, അതിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനും ഒരു പക്ഷെ നമുക്ക് സാധിച്ചേക്കും. എങ്കില്‍ പോലും മനുഷ്യന് അറിയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ ഉള്ളടങ്ങിയ ഒരു പ്രഹേളികയായി ജീവിതം അവശേഷിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജീവന്‍ നല്‍കാന്‍ കഴിയുന്നവന് മാത്രമെ അതിന്റെ അതിസങ്കീര്‍ണമായ രഹസ്യങ്ങള്‍ വ്യക്തമായറിയാന്‍ സാധിക്കുകയുള്ളൂ. പദാര്‍ത്ഥം സ്വയം തന്നെ കേള്‍വിയും കാഴ്ചയും ഹൃദയവുമുള്ള വിധത്തില്‍ സ്വന്തത്തെ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന വാദം നിരര്‍ത്ഥകമാണ്. അവ തന്റെ പരിതസ്ഥിതിയോട് വ്യവസ്ഥയോടും, …

Read More »

ജീവന്‍ നിലനിര്‍ത്താനുള്ള മുതലാളിത്ത ശ്രമങ്ങള്‍ -5

capitalism_600px-1

വെല്‍ട്ടണ്‍ പ്രഭുവിന്റെ മുന്നറിയിപ്പുകളോ, ചര്‍ച്ചിലിന്റെ കണ്ണുനീരോ ഫലം ചെയ്തില്ല. മുതലാളിത്ത വ്യവസ്ഥയെ നയിച്ച് കൊണ്ടിരുന്ന കിടമത്സരത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ബ്രിട്ടീഷ് നേതൃത്വം തയ്യാറായില്ല. അതേതുടര്‍ന്ന് ലോകം മുഴുവന്‍ ഒരൊറ്റ കുത്തകക്ക് കീഴിലായിത്തീര്‍ന്നു. ബ്രിട്ടനും, തൊഴിലാളി ഭരണകൂടവും മാര്‍ഷല്‍ പദ്ധതിയില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. തല്‍ഫലമായി യൂറോപ്യന്‍ സാമ്പത്തിക മേഖല അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ വാലായിത്തീര്‍ന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുണ്ടാക്കിയ പ്രസ്തുത കരാറിലെ അഞ്ചാം ഖണ്ഡികയിലെ ഒന്നാമത്തെ പരിച്‌ഛേദത്തില്‍ ഇപ്രകാരം കാണാവുന്നതാണ് …

Read More »

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -2

zzzcapitalsm5

തന്റെ വിശ്വാസതലത്തിലെ ദൈവനിരാസവും, ശാസ്ത്രീയതലത്തിലെ നിഷേധവും നിരീശ്വരവാദിയെ ആത്മവഞ്ചനയിലേക്ക് നയിക്കുന്നു. ഇവ രണ്ടുമുപയോഗിച്ച് ബുദ്ധിവിരുദ്ധമായ കാര്യങ്ങള്‍ സ്ഥാപിക്കാന്‍ അവന്‍ ശ്രമിക്കുന്നു. കാരണം നിശ്ചേഷ്ടമായ വസ്തുവില്‍ നിന്നാണ് ജീവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന പരിപൂര്‍ണ ഭൗതിക വ്യാഖ്യാനമാണ് മുതലാളിത്ത ചിന്തകര്‍ ജീവിതത്തിന് നല്‍കുന്നത്. ജീവനില്ലാത്ത വസ്തുത ജീവനുള്ളവയെ സൃഷ്ടിക്കുന്നു! ശവശരീരം മറ്റൊരു മൃതദേഹത്തിന് ജീവന്‍ നല്‍കുന്നു! ചിന്താപരമായ അബദ്ധങ്ങള്‍ ഇതുപോലുള്ള ‘ശാസ്ത്രീയ നിരീക്ഷണ’ങ്ങളിലേക്കാണ് അവരെ വഴിനടത്താറുള്ളത്. ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ജീവനെയും …

Read More »

ജീവന്‍ നിലനിര്‍ത്താനുള്ള മുതലാളിത്ത ശ്രമങ്ങള്‍ -4

zzzcapitalsm4

മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം എന്നാല്‍ യൂറോപ്യന്‍ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ഓഹരി സമ്പാദിക്കുകയെന്നതായിരുന്നു അര്‍ത്ഥം. 1947 – മാര്‍ച്ചില്‍ പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസില്‍ ഇപ്രകാരം വായിക്കാവുന്നതാണ് (ഒറ്റപ്പെട്ട് ഒഴിഞ്ഞ് മാറി നില്‍ക്കുന്ന രാഷ്ട്രീയ നയത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ ഉത്തരവാദിത്തം നിര്‍വഹിച്ച് കൊണ്ട് അമേരിക്ക പ്രസ്തുത സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. ലോകം ഒന്നടങ്കം സ്വായത്തമാക്കിയതിനേക്കാള്‍ കൂടുതല്‍ എണ്ണവും, വലിയതുമായ പടക്കപ്പലുകള്‍ നമ്മുടെ രാഷ്ട്രം ഇന്ന് കരഗതമാക്കിയിരിക്കുന്നു. ലോകത്തുടനീളം …

Read More »

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -1

Capitalism

ജീവിതം കേവലം ഭൗതികമായി നിരീക്ഷിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ ദൗര്‍ബല്യം. ജീവിതത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന യാഥാര്‍ത്ഥ്യം ഭൗതിക നാഗരികതകള്‍ നിരാകരിക്കുന്നു. ജീവിതം സ്വയം രൂപപ്പെടുകയും, സ്വയം മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നതെന്ന് മുതലാളിത്ത ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നു. പദാര്‍ത്ഥത്തിന് സ്വയം ആത്മാവുണ്ടാവുകയും, ഓരോ സൃഷ്ടിക്കും സഞ്ചരിക്കേണ്ട വ്യവസ്ഥകള്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്. ജീവിതം സ്വയം ആരംഭിക്കുകയും, ഏതോ ചില നക്ഷത്രങ്ങളില്‍ നിന്ന് രോഗാണു കണക്കെ ഭൂമിയില്‍ വന്നിറങ്ങുകയും, അവ പടര്‍ന്ന് വ്യാപിക്കുകയുമാണ് ചെയ്തത്. പിന്നീട് …

Read More »

ജീവന്‍ നിലനിര്‍ത്താനുള്ള മുതലാളിത്ത ശ്രമങ്ങള്‍ -3

7868

രണ്ടാം ലോക മഹായുദ്ധങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മനി, ജപ്പാന്‍, ബെല്‍ജിയം തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളെല്ലാം പാപ്പരാവുകയും, ഭീമന്‍ കടബാധ്യതക്കിരയാവുകയുമുണ്ടായി. ബ്രിട്ടന് മാത്രം ഏകദേശം ഇരുപത് ബില്യണ്‍ പൗണ്ട് കടമുണ്ടായിരുന്നു. ഭീമമായ ഈ കടത്തെ തുടര്‍ന്ന് അതികഠിനമായ നിയമങ്ങള്‍ ആവിഷ്‌കരിച്ച്, സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താന്‍ ബ്രിട്ടന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചു. എന്ന ഈ കടുത്ത ആസൂത്രണങ്ങളൊന്നും വിജയകരമായിരുന്നില്ല. 1942-ല്‍ പുറത്തിറങ്ങിയ ‘എകണോമിസ്റ്റ്’ എന്ന പ്രശസ്ത പത്രം ബ്രിട്ടന്റെ കടം …

Read More »

ജീവന്‍ നിലനിര്‍ത്താനുള്ള മുതലാളിത്ത ശ്രമങ്ങള്‍ -2

653-660x330

റൂസ്‌വെല്‍ട്ടിന്റെ തന്ത്രങ്ങള്‍ വിജയം കാണുകയും, അമേരിക്കയിലെ തൊഴില്ലായ്മയുടെ അളവ് ഒരു പരിധിയോളം കുറയുകയും ചെയ്തു. 1926-ലെ ഔദ്യോഗിക രേഖയനുസരിച്ച് 13.8 മില്യണ്‍ പേര്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ അനുഭവിച്ചിരുന്നുവെങ്കില്‍ 1939 ആയപ്പോഴേക്കും അവരുടെ എണ്ണം കേവലം 10.6 മില്യനായി കുറഞ്ഞു. അദ്ദേഹത്തിന് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ പരിഹാരങ്ങളുമായി ഹിറ്റ്‌ലെറും മുസ്സോളിനിയും ഉദയം ചെയ്തത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ലോകത്തെ ഒന്നടങ്കം ഭീകരയുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. രണ്ടാം …

Read More »

സാമ്പത്തിക സിദ്ധാന്തം: ഇസ്ലാമും മുതലാളിത്തവും തമ്മിലുള്ള വ്യത്യാസം

FeaturedImage

യൂറോപ്പിലെ സവിശേഷമായ സാഹചര്യങ്ങളുടെ ഫലമായി രൂപപ്പെട്ട ജാഹിലിയ്യാ സംവിധാനമാണ് മുതലാളിത്ത വ്യവസ്ഥ. തങ്ങളുടെ നാട്ടിലെ അതികഠിനമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും ക്രൈസ്തവ ചര്‍ച്ചിന്റെ ആധിപത്യത്തില്‍ നിന്നും മോചിതരാകുന്നതിനായി ഏതാനും ചില രാഷ്ട്രീയ നേതാക്കളുടെയും ചിന്തകരുടെയും എഴുത്തുകാരുടെയും പിന്തുണയോട് കൂടി രംഗപ്രവേശം ചെയ്ത തത്വശാസ്ത്രമാണ് അത്. മുതലാളിത്വ വ്യവസ്ഥ പുല്‍കിയതിനും, അതിനെ പിന്തുണക്കുന്നതിനും യൂറോപ്യര്‍ക്ക് ഒട്ടേറെ ന്യായീകരണങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും തങ്ങളനുഭവിക്കുന്ന പ്രതിസന്ധിക്ക് ഇസ്ലാമിക ദര്‍ശനം വെച്ചുനീട്ടിയ പരിഹാരം പരിശോധിക്കാന്‍ പോലും തയ്യാറായില്ലെന്നത് …

Read More »