Democracy

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -4

35

മതേതരത്വം, ഭൗതികവാദം തുടങ്ങിയവയാണ് സെക്യുലറിസം എന്ന പദത്തിന് നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ത്ഥങ്ങള്‍. മതത്തിന് പുറമെയുള്ള മാനദണ്ഡങ്ങള്‍ക്ക് മേല്‍ ജീവിതത്തെ പണിതുയര്‍ത്തുകയെന്ന തത്വത്തിലേക്കാണ് അതിന്റെ ക്ഷണം. ഭരണത്തില്‍ നിന്ന് മതമൂല്യങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് അതിന്റെ രാഷ്ട്രീയ മുഖം അര്‍ത്ഥമാക്കുന്നത്. ജനാധിപത്യത്തെയും കൂടിയാലോചനയെയും പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ പ്രഥമമായി വേണ്ടത് അവ രണ്ടിനെയും അവയുടെ ഉറവിടത്തിലേക്ക് മടക്കുകയെന്നതാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന കൂടിയാലോചന ജീവിതം മുഴുക്കെ ദൈവിക നിയമങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ അനുശാസിക്കുന്ന …

Read More »

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -3

hands

കൂടിയാലോചന എന്നര്‍ത്ഥം വരുന്ന ശൂറാ എന്ന പദം പൂര്‍ണാര്‍ത്ഥത്തില്‍ ശര്‍ഇയ്യായ പ്രയോഗമാണ്. അല്ലാഹു തന്റെ വേദത്തില്‍ പ്രവാചകന് നല്‍കുന്ന കല്‍പനയാണിത് (കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക). ആലുഇംറാന്‍ 159. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുകയും നമസ്‌കരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം മറ്റൊരിടത്ത് സൂചിപ്പിച്ചിരിക്കുന്നു (തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം …

Read More »

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -2

8938436_orig

ജനാധിപത്യവുമായി യോജിക്കുന്ന ചില ഇസ്ലാമിക മൂല്യങ്ങള്‍ മുന്നില്‍ വെച്ച് ജനാധിപത്യം പൂര്‍ണമായും ഇസ്ലാമികമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമിനും ജനാധിപത്യത്തിനുമിടയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും, അവ ഇരട്ട മക്കളെപ്പോലെയാണെന്നും പ്രചരിപ്പിച്ച് ഇസ്ലാമിന്റെ ആലയില്‍ ജനാധിപത്യത്തെ കെട്ടാനാണ് ചിലരുടെ ശ്രമം. ഈ മാര്‍ഗം തന്നെയായിരുന്നു ഇതിന് മുമ്പ് സോഷ്യലിസ്റ്റ് വാദികളും നടത്തിയിരുന്നത്. ഇസ്ലാമിക ശരീഅത്ത് ദുര്‍ബലരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുവെന്നും, തൊഴിലാളിയുടെ കൂലി പൂര്‍ണമായി കൊടുക്കാന്‍ കല്‍പിച്ചിരിക്കുന്നുവെന്നും …

Read More »

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -1

561

ജനാധിപത്യവും കൂടിയാലോചനയും തമ്മിലുള്ള താരതമ്യം ഗവേഷകനെ ഇസ്ലാമും ജനാധിപത്യവും തമ്മിലുള്ള താരതമ്യ പഠനത്തിലേക്കാണ് നയിക്കുക. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗികമായ വിധിയല്ല ജനാധിപത്യം എന്നിരിക്കെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു കേവല തത്വവുമായി അതിനെ താരതമ്യം ചെയ്യുന്നതില്‍ അസാംഗത്യമുണ്ട്. രാഷ്ട്രീയ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുന്ന പ്രത്യയശാസ്ത്രമായാണ് ജനാധിപത്യത്തെ അതിന്റെ വക്താക്കള്‍ പോലും അവതരിപ്പിക്കുന്നത്. സാമ്പത്തികസാമൂഹിക മേഖലകളെ കൂടി വ്യവസ്ഥപ്പെടുത്തുന്നതാണ് പ്രസ്തുത പ്രത്യയശാസ്ത്രമെന്ന് കൂടി അവര്‍ വാദിക്കുന്നു. ലഭ്യമായ എല്ലാ മാധ്യമങ്ങളും വിദ്യാഭ്യാസ …

Read More »

അറബ് ലോകത്ത് ജനാധിപത്യത്തിന്റെ ഭാവി?

democracy (1)

ഭൂരിപക്ഷ അറബ് നാടുകളിലും ജനാധിപത്യഭരണത്തിനും, മാറ്റത്തിനുമായി പോരാട്ടവും, വിപ്ലവവും നടക്കുന്ന വേളയില്‍ ജനാധിപത്യത്തെക്കുറിച്ച ചര്‍ച്ച കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണവുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകത്തിന് ആകെ പരിചയമുള്ള പാശ്ചാത്യ ജനാധിപത്യ മാതൃക തന്നെയാണോ മത-സംസ്‌കാര-സാമൂഹിക ക്രമങ്ങളുടെ വ്യത്യാസം പരിഗണിക്കാതെ എല്ലാ സമൂഹങ്ങളിലും -വിശിഷ്യാ അറബ് നാടുകളിലും- നടപ്പാക്കേണ്ടത് എന്ന ചോദ്യമാണ് ജനാധിപത്യവുമായി ബന്ധപ്പെട്ട് എന്റെ മനസ്സിലുദിച്ച ആദ്യ സംശയം. അറബ് ലോകത്ത് ജനാധിപത്യത്തിന്റെ സാധ്യതയെക്കുറിച്ച ചര്‍ച്ചയില്‍ പ്രാഥമികമായി ഉള്‍ക്കൊള്ളേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. …

Read More »

‘ജനാധിപത്യ’ത്തെ അധികാരത്തിലേറ്റിയ വിധം -1

Democracy

ഉല്‍ഭവം, ലക്ഷ്യം, മാര്‍ഗം എന്നീ അടിസ്ഥാനങ്ങളില്‍ തന്നെ ഇസ്ലാമും ജനാധിപത്യവും തമ്മില്‍ വിയോജിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. (അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ?). അല്‍മുല്‍ക് 22 ജനാധിപത്യത്തെക്കുറിച്ച് വിധി പറയുമ്പോള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന തത്വങ്ങളും മാനദണ്ഡങ്ങളും മുറുകെ പിടിക്കാനുള്ള ഉള്‍ക്കാഴ്ച നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്ലാമിന് എല്ലാ കാര്യത്തിലും സ്വന്തമായ നിലപാടും വീക്ഷണവുമുണ്ട്. ഇസ്ലാം ദൈവിക ദര്‍ശനമാണെന്നിരിക്കെ, അതെപ്പോഴും മുകളില്‍ തന്നെയാണുണ്ടാവുക. ഒരു മനുഷ്യനിര്‍മിത …

Read More »

പൊതുജനാഭിപ്രായം പവിത്രമോ? -2

4579

ജനതാല്‍പര്യമെന്ന ഒരൊറ്റ പിന്‍ബലം കൊണ്ട് ഒരൊറ്റ നിയമത്തിനും പവിത്രതയോ, പാപസുരക്ഷിതത്വമോ കൈവരികയില്ലെന്നത് ബുദ്ധിപരമായി സ്ഥാപിതമായ വസ്തുതയാണ്. ജനങ്ങള്‍ക്ക് എന്ത് പ്രവര്‍ത്തിക്കാനും, എന്ത് നിയമം ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും പതിച്ച് നല്‍കുകയാണ് ജനാധികാരം, പൊതുതാല്‍പര്യം തുടങ്ങിയ പ്രയോഗങ്ങള്‍ ചെയ്യുന്നത്. ഈ വിശേഷണങ്ങള്‍ കൂടെയുള്ള കാലത്തോളം ഒരു നിയമത്തിനും, പ്രവര്‍ത്തനത്തിലും മറ്റൊരു ന്യായീകരണവും കാരണവും ബോധിപ്പിക്കേണ്ടതില്ല എന്ന സവിശേഷത കൂടിയുണ്ട്. ഭൂരിപക്ഷത്തിന്റെ ഇംഗിതവും താല്‍പര്യവും അവരുടെ പ്രതിനിധികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ …

Read More »

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖം -1

Banner

ഭൗതികമായ ഒരു തത്വശാസ്ത്രം എന്ന നിലയില്‍ വ്യത്യസ്ത രീതിയില്‍ ജനാധിപത്യം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളെയും സമ്മേളിപ്പിച്ച ഒരു സമഗ്രമായ നിര്‍വചനം ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക പാശ്ചാത്യന്‍ പാരമ്പര്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച നിരവധി സങ്കല്‍പങ്ങള്‍ സമര്‍പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭരണസങ്കല്‍പവും, അതിന്റെ പ്രായോഗിക രീതിയും പരസ്പരം കൂട്ടിക്കലര്‍ത്തിയിരിക്കുന്നതായാണ് കാണുന്നത്. ഓരോ സമൂഹത്തിന്റെയും സവിശേഷതകളും, പ്രത്യേകതകളും പരിഗണിച്ചാണ് ജനാധിപത്യം നടപ്പാക്കപ്പെടാറുള്ളത് എന്നതിനാലാണിത്. അതിനാല്‍ തന്നെ ജനാധിപത്യം എന്തെന്ന് വിശദീരിക്കുന്ന നൂറോളം നിര്‍വചനങ്ങള്‍ കാണാവുന്നതാണ്. …

Read More »