islam experiences

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -5

roger-garaudy

1969 ല്‍ റജാ ഗരോഡി തന്റെ ‘സോഷ്യലിസത്തിന്റെ വന്‍വഴിത്തിരിവ്’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മാര്‍ക്‌സിസം സ്വയം ആത്മപരിശോധനയും, പുനരാലോചനയും നടത്തണമെന്നും, അബദ്ധങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ അദ്ദേഹം തുറന്നടിച്ചു. ‘വേദനാജനകമായ ആത്മപരിശോധന ഇന്ന് കമ്യണിസത്തിന് അനിവാര്യമാണ്’ എന്നായിരുന്നു ഗരോഡി കുറിച്ചത്. കമ്യൂണിസ്റ്റ് സമൂഹങ്ങള്‍ വിവിധ സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രശനങ്ങളുടെ പരമ്പരകള്‍ക്ക് വിധേയമായ ഘട്ടത്തില്‍ ഗരോഡി ഇപ്രകാരം തുറന്നടിച്ചു (ഇനിയും മൗനം പാലിച്ചത് കൊണ്ട് കാര്യമില്ല. തീര്‍ച്ചയായും കമ്യൂണിസ്റ്റ് പ്രസ്ഥാനം …

Read More »

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -4

images

കാലഘട്ടത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കുന്നതില്‍ പരാജയപ്പെട്ട, നിര്‍ജ്ജീവമായ മാര്‍ക്‌സിസത്തെയാണ് റജാ ഗരോഡി കഠിനമായി വിമര്‍ശിച്ചത്. അതേസമയം തന്നെ മാനവിക മുഖമുള്ള ജീവസ്സുറ്റ മാര്‍ക്‌സിസത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. മാര്‍ക്‌സിസം അതിന്റെ പൂര്‍വനിരീശ്വര രൂപങ്ങള്‍ക്ക് വിരുദ്ധമായി മാനവസമൂഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെയും താലോലിക്കാനും, ഉള്‍ക്കൊള്ളാനും കഴിവുറ്റതാണെന്ന് അദ്ദേഹം അപ്പോഴും വിശ്വസിച്ചിരുന്നു. ‘സോഷ്യലിസത്തിന്റെ രാജ്യാന്തര മാതൃകയിലേക്ക്’ എന്ന ഗ്രന്ഥവുമായി 1968-ല്‍ ഗരോഡി രംഗപ്രവേശം ചെയ്തു. ചെക്കോസ്ലാവാക്യയിലെ സംഭവ പരമ്പരകളാല്‍ അദ്ദേഹം അങ്ങേയറ്റം സ്വാധീനിക്കപ്പെട്ടിരുന്നു. ഒടുവില്‍ Warsaw …

Read More »

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -3

45

കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെ കടന്നാക്രമിച്ച് ‘കമ്യൂണിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍: സ്റ്റാലിന്റെ തത്വശാസ്ത്ര അബദ്ധങ്ങള്‍’ എന്ന തലക്കെട്ടിന് കീഴില്‍ റജാ ഗരോഡി 1962 ജൂണില്‍ ഫ്രാന്‍സില്‍ വെച്ച് ഒരു പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി. അക്കാലത്തെ സോവിയറ്റ് യൂണിയന്‍ നായകനായിരുന്നു എയ്ല്‍ചേവിനെ പരിഹസിച്ച് കൊണ്ട് 1964 ല്‍ ഗരോഡി രംഗത്ത് വന്നു. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തെ തന്നെ പൊളിച്ച് കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ക്രൈസ്തവത നിലനില്‍ക്കുന്ന കാലത്തോളം കമ്യൂണിസത്തിന് ലോകത്തെവിടെയും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാര്‍ക്‌സിസത്തിന്റെ പരിമിതികളും …

Read More »

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -2

789

ജീവിതത്തിന്റെ ആദ്യകാലത്ത് മാര്‍ക്‌സിസത്തിന്റെ ശക്തനായ പോരാളിയായിരുന്നു റജാ ഗരോഡി. ‘വിജ്ഞാനത്തിന്റെ ഭൗതികതലം’ എന്ന വിഷയത്തില്‍ ഫ്രാന്‍സിലും, ‘സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ മോസ്‌കോയിലും അദ്ദേഹം സമ്പാദിച്ച ഡോക്ടറേറ്റ് ഗവേഷണങ്ങള്‍ പ്രസ്തുത മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിന്റെ പ്രതിനിധാനങ്ങളായിരുന്നു. ഭൗതിക തത്വചിന്തയുടെ ഗുരുക്കളായിരുന്ന മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോസേ തുങ് തുടങ്ങിയവര്‍ കൈകാര്യം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കൈകാര്യം ചെയ്ത വിഷയങ്ങളായിരുന്നു റജാ ഗരോഡിയുടെ ‘വിജ്ഞാനത്തിന്റെ ഭൗതികതലം’ എന്ന പഠനത്തിന്റെ ഉള്ളടക്കം. ജീവന്റെ മുമ്പ് …

Read More »

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

murad-2

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് നയിച്ചത് യുവത്വകാലത്ത് അദ്ദേഹം വിധേയമായ ഗുരുതരമായ വാഹനാപകടമായിരുന്നു. അപകടനില തരണം ചെയ്ത് ബോധം ലഭിച്ച അദ്ദേഹത്തോട് ഓപറേഷന്‍ നടത്തിയ ഡോക്ടര്‍ പറഞ്ഞുവത്രെ (ഇതുപോലുള്ള അപകടങ്ങളില്‍ സാധാരണയായി ആരും ജീവനോടെ രക്ഷപ്പെടാറില്ല. തീര്‍ച്ചയായും ദൈവം താങ്കള്‍ക്ക് സവിശേഷമായ എന്തോ സൂക്ഷിച്ച് വെച്ചിരിക്കുന്നു). നിരന്തരമായ പഠന-ഗവേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം സ്വീകരിച്ചതോടെ പുതുജീവിതത്തില്‍ …

Read More »

ജഫ്രിലാംഗിന്റെ ജീവിതകഥയില്‍ നിന്ന്

Lang_Vitesse_620

അമേരിക്കയിലെ കെന്‍സാസ് യൂനിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ജെഫ്രിലാംഗിന്റെ ജനനം 1954-ല്‍ ആയിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ഇസ്ലാം സ്വീകരിച്ച ഇദ്ദേഹം കത്തോലിക്കാ ക്രൈസ്തവ കുടുംബത്തിലാണ് വളര്‍ന്നത്. പക്ഷെ, തന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് ക്രൈസ്തവ ദര്‍ശനത്തില്‍ തൃപ്തികരമായ മറുപടിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പതിനെട്ടാം വയസ്സില്‍ നിരീശ്വര വിശ്വാസിയായി മാറി ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയതിന് ശേഷവും അദ്ദേഹം നിരീശ്വര വിശ്വാസത്തില്‍ തന്നെ തുടര്‍ന്നു. അതിനിടെ അദ്ദേഹം സാന്‍ഫ്രാസിസ്‌കോയിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടയില്‍ വെച്ച് …

Read More »

മര്‍യം ജമീല: ജൂതമതത്തിന്റെ കുടുസ്സതയില്‍ നിന്ന് ഇസ്ലാമിന്റെ വിശാലതയിലേക്ക്

39small_1205343656

വഴികേടിന് ശേഷം സന്മാര്‍ഗത്തിലേക്ക് തിരിച്ചെത്തുകയെന്നത് എത്ര ആനന്ദകരമാണ്! ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹമായ സന്മാര്‍ഗ ദര്‍ശനം ലഭിക്കുകയെന്നതിനേക്കാള്‍ വലിയ സൗഭാഗ്യമെന്തുണ്ട്? വിശുദ്ധ വേദം ദൈവദൂതനോട് പറയുന്നത് ഇപ്രകാരമാണ് (സംശയമില്ല, നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. എന്നാല്‍ അല്ലാഹു അവനിഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍). അല്‍ഖസ്വസ് 56 സത്യമന്വേഷിച്ച് ഇറങ്ങിത്തിരിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ക്ഷമയോടെ പ്രതിസന്ധികള്‍ താണ്ടുകയും ചെയ്ത് അല്ലാഹുവിലേക്ക് എത്തിച്ചേര്‍ന്ന മര്‍യം ജമീല ആധുനിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ്. 1934-ല്‍ …

Read More »

സാറഃ യൂസുഫ്: ഇസ്ലാം ധീരത പകര്‍ന്ന ബ്രിട്ടീഷ് യുവതി

26

കേവലം ഫാഷന്‍ ഷോയുടെ പിന്നാലെ നടന്നിരുന്ന കാത്തോലിക്ക് ക്രിസ്ത്യന്‍ സ്ത്രീയെ പക്വമതിയായ മുസ്ലിം സ്ത്രീയാക്കി മാറ്റിയത് അവരുടെ ദൃഢനിശ്ചയവും മനോദാര്‍ഢ്യവുമായിരുന്നു. ബ്രിട്ടീഷ് സമൂഹത്തില്‍ നിന്ന് ഇസ്ലാമിന്റെ പൊന്‍കിരണങ്ങള്‍ ഹൃദയത്തെ പ്രകാശിപ്പിച്ച മുസ്ലിം യുവതികളുടെ ഗണത്തിലാണ് ഇവരുടെ സ്ഥാനം. ഇസ്ലാം സ്വീകരിച്ചതോടെ ഊര്‍ജ്ജസ്വലതയും തന്റേടവുമുള്ള യുവതിയായിത്തീര്‍ന്നു അവര്‍. പ്രഭാതങ്ങളില്‍ ചിലപ്പോഴൊക്കെ പ്രധാനമന്ത്രി ടോണി ബ്ലെയറെ സന്ദര്‍ശിച്ചു കിഴക്കന്‍ ലണ്ടനിലെ തന്റെ ഓഫീസിലേക്ക് മടങ്ങുന്നു അവര്‍. തന്റെ നേതൃത്വത്തിലുള്ള എമേല്‍ മാഗസിനിലെ ജോലിക്കാരുടെ …

Read More »

ലോറന്‍സ് ബൂത്ത്: ബ്രിട്ടനില്‍ നിന്ന് അഖ്‌സ്വാക്ക് വേണ്ടി

LaurenBooth

2010-ലാണ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പോരാളിയുമായ ലോറന്‍ ബൂത്ത് ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറിന്റെ ഭാര്യാസഹോദരിയായിരുന്നു ഇവള്‍. ബൂത്തിന്റെ ഇസ്ലാമാശ്ലേഷണം ബ്രിട്ടനിലും പാശ്ചാത്യലോകത്തും വിമര്‍ശനങ്ങളുടെ ഭൂകമ്പം തന്നെ സൃഷ്ടിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ഈലാഫ് പത്രത്തില്‍ ബൂത്ത് എഴുതിയ പ്രതികരണലേഖനത്തിന്റെ തലവാചകം ഇപ്രകാരമായിരുന്നു (ഇപ്പോള്‍ ഞാന്‍ മുസ്ലിമായിരിക്കുന്നു… നിങ്ങളെന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്?) 1967-ല്‍ ജൂലായില്‍ ലണ്ടനിലാണ് ബൂത്തിന്റെ ജനനം. ഊര്‍ജ്ജസ്വലയായ പത്രപ്രവര്‍ത്തകയായിരുന്നു ഇവള്‍. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ …

Read More »

ബോക്‌സിംഗ് റിംഗില്‍ നിന്ന് ഇസ്ലാമിന്റെ പാതയിലേക്ക്

t-punch

അമേരിക്കയിലെ കെന്റകി സ്‌റ്റേറ്റില്‍ ല്യൂസ്‌വെല്ലി പട്ടണത്തിലാണ് 1942-ല്‍ മുഹമ്മദ് അലി ക്ലേ ജനിച്ചത്. അമേരിക്കന്‍ കറുത്തവര്‍ഗക്കാരില്‍പെട്ട ദരിദ്ര കുടുംബമായിരുന്നു അദ്ദേത്തിന്റേത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന വര്‍ഗവിവേചനത്തിന്റെ എല്ലാ കയ്പുനീരും അദ്ദേഹത്തിനും കുടുംബത്തിനും കടിച്ചിറക്കേണ്ടി വന്നു. 1954-ലാണ് അദ്ദേഹം ബോക്‌സിംഗ് റിംഗിലേക്ക് കാലെടുത്ത് വെച്ചത്. മുഹമ്മദ് അലി ക്ലേയെ ബോക്‌സിംഗ് റിംഗിലേക്ക് നയിച്ച ഒരു സംഭവമുണ്ട്. ഏതാണ്ട് പന്ത്രണ്ട് വയസ്സിനോട് അടുത്ത പ്രായത്തില്‍ അദ്ദേഹം കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ സൈക്കിള്‍ ആരോ …

Read More »