Moses

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -2

Moses-Title-Slide-(no-subtitle)

ഇസ്ലാമിന്റെ സന്ദേശവുമായി കടന്നുവന്ന മൂസാക്കും, ഫറോവക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. അതേതുടര്‍ന്നാണ് അല്ലാഹു പ്രസിദ്ധമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ വഴി ഫറോവക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. അതേതുടര്‍ന്നാണ് അല്ലാഹു പത്താമത്തെ ശിക്ഷ ഫറോവക്ക് മേല്‍ ഇറക്കിയത്. തീര്‍ത്തും ഭീകരവും, ഭയാനകവുമായ ശിക്ഷയായിരുന്നു അത്. ഇതേക്കുറിച്ച ചില സൂചനകള്‍ തൗറാത്ത് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഈ സംഭവം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട് (മൂസാക്കു നാം പ്രത്യക്ഷത്തില്‍ …

Read More »

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

moses-and-the-burning-bush-0001107-full

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ ഇസ്ഹാഖ് വഴിയുള്ള പരമ്പര പടര്‍ന്ന് പന്തലിച്ച് വന്‍ സമൂഹങ്ങളായി മാറിയിരിക്കുന്നു. ഇസ്രയേല്യര്‍ എന്നാണ് അവര്‍ ലോകത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം അവര്‍ ഈജിപ്തില്‍ അടിമകളായിരുന്നു. ഇബ്‌റാഹീമിന്റെ പേരമകനായ യൂസുഫ് ഈജിപ്തില്‍ ഒരു അടിമയായി വില്‍ക്കപ്പെടുകയാണ് ചെയ്തത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പിന്തുടര്‍ന്ന് സ്വന്തം കുടുംബവും …

Read More »

മൂസാ(അ) ഇസ്രയേലിയോ, ഈജിപ്ഷ്യനോ? -3

800px-Nabi_Musa_2008

ഡോ. സാമീ സഈദ് അല്‍അസ്അദ് തന്റെ ‘ജൂതവിശ്വാസത്തിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ മൂസാ പ്രവാചകന്റെ മതവും, പുരാതന ഈജിപ്ഷ്യന്‍ വിശ്വാസവും തമ്മിലുള്ള ബന്ധം വിവരിക്കുന്നുണ്ട്. പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തിലെ 104 നമ്പറിലെ വചനവും, അഖ്‌നാതോന്റെ പ്രസിദ്ധമായ ശ്ലോകവും തമ്മില്‍ വലിയ തോതില്‍ സാദൃശ്യമുള്ളതായി കാണാവുന്നതാണ്. ജൂത ചരിത്രകാരനായിരുന്ന യൂസിനിയോസ് ഉദ്ധരിക്കുന്ന രസകരമായ ഒരു കഥയിപ്രകാരമാണ് ‘ഒരു ദിവസം ഫറോവ മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മൂസായെ കൊഞ്ചിച്ച് കൊണ്ടിരിക്കുകയായിരുന്നു. …

Read More »

മൂസാ(അ) ഇസ്രയേലിയോ, ഈജിപ്ഷ്യനോ? -2

346-660x330

മൂസാ പ്രവാചകന്‍ ഈജിപ്തുകാരനായിരുന്നുവെന്നും, ഇസ്രയേലി ആയിരുന്നില്ലെന്നും സ്ഥാപിക്കുന്ന നിരവധി തെളിവുകള്‍ ഫ്രോയ്ഡ് നിരത്തിയിട്ടുണ്ട്. ലിംഗാഗ്രം ഛേദിക്കുന്നത് മൂസാ പ്രവാചകന്‍ തന്റെ മതത്തിന്റെ അടിസ്ഥാനമാക്കിയത് ഫ്രോയ്ഡ് തെളിവായി ഉദ്ധരിക്കുന്നുണ്ട്. പ്രാചീന ഈജിപ്ഷ്യരുടെ പാരമ്പര്യമായിരുന്നു അതെന്നും, പില്‍ക്കാലത്ത് സിറിയക്കാരും മറ്റും അവരില്‍ നിന്ന് ആ സമ്പ്രദായം കടമെടുക്കുകയാണ് ചെയ്തതെന്നും ഫ്രോയ്ഡ് ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹെറഡോട്ടസും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന ഈജിപ്തുകാരുടെ ശ്മശാനങ്ങളില്‍ മമ്മിയായി സൂക്ഷിക്കപ്പെട്ട മൃതദേഹങ്ങളും ചുമരുകളിലെ കൊത്തടയാളങ്ങളും പരിശോധിച്ചതിന് …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -1

0401118-640x330

നിലവിലുള്ള തൗറാത്തിന്റെ അഞ്ച് ഏടുകളും മൂസാ പ്രവാചകന്‍ എഴുതിയുണ്ടാക്കിയതാണെന്ന് യഹൂദരും ക്രൈസ്തവരും ഒരുപോലെ അവകാശപ്പെടാറുണ്ട്. അഹ്മദ് ദീദാതുമായി നടത്തിയ സംവാദത്തില്‍ ക്രൈസ്തവ പുരോഹിതനായിരുന്ന Jimmy Swaggart നടത്തിയ പരാമര്‍ശം ഇപ്രകാരമായിരുന്നു (തൗറാത്തിലെ അഞ്ച് ഏടുകളും മൂസാ എഴുതിയവയാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഏതാനും ചില സ്‌തോത്രങ്ങളും, നിയമാവര്‍ത്തനവും മാത്രമാണ് അതില്‍ നിന്ന് ഒഴിവായിട്ടുള്ളത്. ഒരുപക്ഷെ അവയും മൂസാ തന്നെ എഴുതിയതായിരിക്കാം. കാരണം മൂസാ എങ്ങനെ എപ്പോള്‍ മരിക്കുമെന്നും, അദ്ദേഹത്തിന്റെ ജനാസ …

Read More »

മൂസാ നബിയും ഇസ്രയേല്യരും -1

zzz24704

ഫറോവയില്‍ നിന്നും അയാളുടെ കിങ്കരന്മാരില്‍ നിന്നും അനുഭവിച്ച പീഢനങ്ങളേക്കാള്‍ മൂസാ പ്രവാചകനെ വിഷമിപ്പിച്ചത് സ്വന്തം ജനതയുടെ ധിക്കാരവും വിശ്വാസദൗര്‍ബല്യവുമായിരുന്നു. നിരന്തരമായ ദൈവിക സഹായം വന്നിറങ്ങിയതിന് ശേഷവും വഴികേടും ഭൗതികതയും തലക്ക് പിടിച്ച് ജീവിക്കുന്നവരായിരുന്നു അവര്‍. ഫറോവയുടെ പിടിയില്‍ നിന്ന്, സമുദ്രം പിളര്‍ത്തി ദൈവം രക്ഷപ്പെടുത്തിയ ജനതയായിരുന്നു അവര്‍. എന്നിട്ട് പോലും, ഫറോവയില്‍ നിന്ന് രക്ഷപ്പെട്ട ഉടനെ തങ്ങള്‍ക്ക് ആരാധിക്കാന്‍ വിഗ്രഹങ്ങളെ കണ്ടെത്താനാണ് അവര്‍ മൂസായോട് ആവശ്യപ്പെട്ടത്. (ഇസ്രയേല്‍ മക്കളെ നാം …

Read More »

മൂസാ നബിയും ഇസ്രയേല്യരും -2

Eli Wexler of Flagstaff, Ariz.  walks across a slackline stretched 80 feet wide and anchored 100 feet high between to two rock outcrops in the Sedona Wilderness in northern Arizona on Sept. 22, 2012. Highlining is a form of slacklining, which is the art of balancing on 2 inch wide nylon webbing tensioned between to points.  The sport is similar to walking a tightrope, only the webbing used in highlining has more slack. Participants are tethered to the line so they don’t fall. (AP Photo/The Arizona Republic, Rob Schumacher)  MARICOPA COUNTY OUT; MAGS OUT; NO SALES

ദൈവം തമ്പുരാന്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയതിന് നന്ദി കാണിക്കുകയല്ല ഇസ്രയേല്‍ സന്തതികള്‍ ചെയ്തത്. മറിച്ച് അവര്‍ മടിയന്മാരും അലസരമായിത്തീരുകയും ദൈവിക മാര്‍ഗത്തില്‍ സമരം നടത്തുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ശത്രുക്കള്‍ തട്ടിയെടുത്ത അവരുടെ തന്നെ ഭൂമി തിരിച്ച് പിടിക്കുന്നതിന് വേണ്ടിയായിരുന്നു പ്രവാചകന്‍ മൂസാ(അ) അവരോട് ജിഹാദ് നടത്താന്‍ പറഞ്ഞത്. അതേക്കുറിച്ച ഖുര്‍ആനിക ആഖ്യാനം ഇങ്ങനെയാണ് (”എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ …

Read More »

മൂസാ പ്രവാചകന്റെ നേതൃപാഠവം

leap

പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയ ദശാസന്ധിയിലാണ് മൂസാ പ്രവാചകന് ഇസ്രയേല്‍ ജനതയുടെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. ‘പ്രതിസന്ധിയിലെ നായകന്‍’ എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ യോജിക്കുക. ഒരേസമയം അനുയായികളെ വളരെ വിദഗ്ദമായി നിയന്ത്രിക്കാനും, ശക്തരായ ശത്രുക്കളെ മെരുക്കാനും അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. ഇസ്രയേല്‍ ജനതയെ അവര്‍ക്ക് മേല്‍ തക്കം പാര്‍ത്തിരുന്ന ശത്രുവില്‍ (ഫറോവ) നിന്ന് രക്ഷപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു മൂസാ(അ)ക്ക് മേലുണ്ടായിരുന്നത്. മാത്രവുമല്ല, ഇസ്രയേല്‍ ജനതക്ക് പല പ്രത്യേകതകളുണ്ടായിരുന്നു. വിവിധ …

Read More »

വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -1

Zzz675

സ്വേഛാധിപതിയായ ഫറോവയെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുക മാത്രമല്ല, അയാള്‍ക്ക് കീഴ്‌പെട്ട, വിധേയപ്പെട്ട പൊതുസമൂഹത്തെ കുറ്റപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു വിശുദ്ധ ഖുര്‍ആന്‍ (അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു). അസ്സുഖ്‌റുഫ് 54. ഫറോവയുടെ സ്വേഛാധിപത്യ പ്രവണത ഒരു വശത്ത് നികൃഷ്ടമായ ധിക്കാരതില്‍ നിന്നും, മറുവശത്ത് പ്രതിലോമപരമായ വിശേഷണങ്ങളുള്ള സമൂഹത്തില്‍ നിന്നുമാണ് രൂപംകൊള്ളുന്നത്. അടിച്ചമര്‍ത്തലുകളെ സ്വീകരിക്കാനുള്ള മാനസികവും, ചിന്താപരവുമായ അവസ്ഥയിലല്ലാതെ സ്വേഛാധിപത്യത്തിന് …

Read More »

വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -2

vrvracy

വിശ്വാസപരമായും മാനസികമായും ഭദ്രതയുള്ള ഒരു സമൂഹം നിന്ദ്യതയും അപമാനവും സംതൃപ്തിയോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കാവതല്ല. തങ്ങളുടെ വലത് കരണത്തടിച്ചവന് ഇടത് കരണം കാണിച്ചു കൊടുക്കുകയില്ല അവര്‍. തങ്ങളുടെ ആരാച്ചാരെ പുകഴ്ത്തുകയോ, അക്രമികള്‍ക്ക് ചെവി കൊടുക്കുകയോ ഇല്ല. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം, ഭദ്രതക്ക് പോറലേല്‍ക്കുകയും, മതപരവും സാമൂഹികവുമായ ധാരാളം രോഗങ്ങള്‍ സമൂഹത്തെ കാര്‍ന്നു തിന്നുകയും, അതേതുടര്‍ന്ന് അതിന് ദൗര്‍ബല്യം ബാധിക്കുകയും ചെയ്യുന്നതോടെ എല്ലാ അക്രമികള്‍ക്കും, സ്വേഛാധിപതികള്‍ക്കും യാത്ര ചെയ്യാന്‍ പറ്റിയ വാഹനമായിത്തീരുന്നു അത്. …

Read More »