Prophet Muhammed

പ്രവാചകത്വത്തിന്റെ ഉറവിടം -5

6877

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് തുടങ്ങിയവ ചേര്‍ന്ന ത്രിയേകത്വ വിശ്വാസം വികലമാക്കപ്പെട്ട പുതിയ നിയമം മുന്നോട്ട് വെക്കുന്നു. ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന പ്രസ്തുത ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് മുഹമ്മദ്(സ) തന്റെ കറകളഞ്ഞ ഏകദൈവ വിശ്വാസം കടമെടുത്തതെന്ന് ആരോപിക്കാന്‍ അല്‍പബുദ്ധികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. മസീഹിന്റെ കുരിശാരോഹണവുമായി ബന്ധപ്പെട്ട ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് ഖുര്‍ആനിക വിവരണം എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നിരിക്കെ പരസ്പരം വിരുദ്ധമായ രണ്ട് ആശയങ്ങളില്‍ ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണെന്ന ആരോപണത്തിന് …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -4

120

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു. സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി …

Read More »

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -3

Tears (1)

വായ തുറന്ന് അഭിപ്രായ പ്രകടനം നടത്താന്‍ പോലും അവകാശമില്ലാത്ത സ്ത്രീയെയാണ് ബൈബ്ള്‍ പരിചയപ്പെടുത്തുന്നത്. ഇനി അഥവാ അവള്‍ പുറത്തിറങ്ങുന്നുവെങ്കില്‍ വളരെ വിലകുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, ഹവ്വായുടെ ആദിപാപത്തില്‍ ഖേദിച്ച്, ദുഖം അടയാളപ്പെടുത്തിയ മുഖഭാവത്തിലാണ് അവള്‍ പുറത്ത് നടക്കേണ്ടത്. ഹവ്വാ ചെയ്ത പാപത്തിന്റെ അപമാനം ഇന്നും അവള്‍ പേറുന്നുവത്രെ! മാനവതക്ക് ശാശ്വത നാശം സമ്മാനിച്ച ദുര്‍ഭൂതമാണ് അവളെന്നര്‍ത്ഥം. നിങ്ങള്‍ ഓരോരുത്തരും ഹവ്വാ ആണ് എന്ന സന്ദേശമാണ് ബൈബ്ള്‍ ഓരോ സ്ത്രീക്കും നല്‍കുന്നത്! ഇവിടെയാണ് …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -3

zzz595

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ -സത്യനിഷേധിയായിരിക്കെ തന്നെ- ഒരിക്കല്‍ പോലും അത്തരമൊരു ആരോപണം പ്രവാചകനെതിരില്‍ ഉന്നയിച്ചിരുന്നില്ല. മക്കയില്‍ നിന്ന് തിരുമേനി(സ) യുടെ ഖുര്‍ആന്‍ പാരായണം ശ്രവിച്ചതിന് ശേഷം ഖുറൈശികളോട് ‘ഇയാള്‍ സന്മാര്‍ഗത്തിലാണ്’ എന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ഈ ഉമയ്യത് ബിന്‍ അബിസ്സ്വലത്. അതേസമയം ഇതേക്കുറിച്ച് എനിക്ക് കുറേക്കൂടി പഠിക്കാനും ആലോചിക്കാനുമുണ്ടെന്ന് പറഞ്ഞ് ഇസ്ലാം സ്വീകരിക്കാതെ …

Read More »

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

zzztwalakku6

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ സമൂഹങ്ങളും രാഷ്ട്രങ്ങളും സൃഷ്ടിച്ചു. B C പതിമൂന്നാം നൂറ്റാണ്ടില്‍ മൂസാ പ്രവാചകന്‍ രംഗത്ത് വന്നു. ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങളടങ്ങിയ തൗറാത്തുമായാണ് അദ്ദേഹം വന്നത്. സ്വന്ത മകളെ അടിമയെന്ന പേരില്‍ വില്‍ക്കാനുള്ള അവകാശം നല്‍കുന്നതായിരുന്നു പ്രസ്തുത നിയമം. (ഒരുവന്‍ തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -2

Picture

അബ്ദുല്ലാഹ് ബിന്‍ ജഹ്ശ് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവത സ്വീകരിച്ചതിന് ശേഷവും ഭാര്യ ഉമ്മു ഹബീബഃ ബിന്‍ത് അബീസുഫ്‌യാന്‍ ഇസ്ലാമില്‍ തന്നെ തുടരുകയാണുണ്ടായത്. പിന്നീട് അയാള്‍ മരിച്ചതിന് ശേഷം തിരുമേനി(സ) തന്നെ അവരെ വിവാഹം കഴിക്കുകയുണ്ടായി. മാത്രവുമല്ല, അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ എല്ലാ സഹോദരീ-സഹോദരന്മാരും ഇസ്ലാമില്‍ തന്നെ തുടരുകയാണ് ചെയ്തത്. മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ സംശയമുളവാക്കാന്‍ തക്ക വല്ല തെളിവും അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ പക്കലുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരീ-സഹോദരന്മാരോ, ഭാര്യയോ ഇസ്ലാമില്‍ തുടരുമായിരുന്നില്ലെന്നത് …

Read More »

മുഹമ്മദ്(സ) പടിഞ്ഞാറന്‍ രചനകളില്‍ -2

muhammad_alayhi_s-salam_medium (1)

മുഹമ്മദി(സ)ന്റെ പ്രവാചകത്വം കേവലം അവകാശവാദം മാത്രമായിരുന്നുവെന്നും, തന്റെ വ്യക്തിത്വ മികവ് കൊണ്ട് മാത്രമാണ് ഏകദൈവ വിശ്വാസ പ്രബോധനത്തില്‍ അദ്ദേഹം വിജയം വരിച്ചതെന്നുമാണ് പടിഞ്ഞാറന്‍ എഴുത്തുകാരനായ A. Wensinck കുറിച്ചിരിക്കുന്നത്. മാത്രവുമല്ല, ഏകദൈവ വിശ്വാസം തന്നെയും മക്കാനിവാസികള്‍ക്ക് പുതിയ ആശയമായിരുന്നില്ല. മറിച്ച്, പ്രസ്തുത ആശയത്തിന്റെ സാക്ഷാല്‍ക്കരണത്തിനായി മുഹമ്മദ് നടത്തിയ തീവ്രയത്‌നങ്ങളാണ് അദ്ദേഹത്തിന് പ്രവാചകത്വമുഖം നല്‍കിയത്. മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ ദുര്‍വ്യാഖ്യാനിക്കാനും, ഏകദൈവിശ്വാസത്തിന് അദ്ദേഹത്തിന് മുമ്പ് തന്നെ മക്കയില്‍ വേരോട്ടമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനും അശ്രാന്തപരിശ്രമം നടത്തിയ …

Read More »

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -1

567

മുഹമ്മദ് തന്റെ അദ്ധ്യാപനങ്ങളും നിയമനിര്‍മാണവും -വിശിഷ്യാ സ്ത്രകളുമായി ബന്ധപ്പെട്ടവ- ക്രൈസ്തവ പോപ്പുമാരില്‍ നിന്ന് കടമെടുത്തതാണെന്ന് വാദം ഇസ്ലാം വിരോധികള്‍ ഉന്നയിക്കാറുണ്ട്. സ്ത്രീകളെ തിന്മയുടെയും, കുഴപ്പങ്ങളുടെയും ഉറവിടമായും, നരകാവകാശികളായും വിശേഷിപ്പിച്ച പ്രയോഗങ്ങള്‍ ഇവര്‍ തെളിവായുദ്ധരിക്കുന്നു. തിരുമേനി(സ)യെ സ്ത്രീ വിരുദ്ധനായും, ഇസ്ലാമിനെ സ്ത്രീ വിരുദ്ധ ദര്‍ശനമായും ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ഗൂഢതന്ത്രങ്ങളിലൊന്നാണിത്. ഇസ്ലാമിക ശരീഅത്തിനെപ്പോലെ സ്ത്രീയവകാശങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുകയും, അതിന്നായി പോരാടാന്‍ ആഹ്വാനം നടത്തുകയും ചെയ്ത ഒരു ദര്‍ശനവും ലോകചരിത്രത്തില്‍ ഇന്നേവരെ …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -1

595

വിശുദ്ധ ഖുര്‍ആന്‍ ദൈവിക വെളിപാടായിരുന്നില്ലെന്നും, മറിച്ച് താന്‍ ജീവിച്ചിരുന്ന കാലത്ത് ഏകദൈവ വിശ്വാസം മുറുകെ പിടിച്ചിരുന്ന ഏതാനും ചിലരാല്‍ (ഹുനഫാഉകള്‍) മുഹമ്മദ്(സ) സ്വാധീനിക്കപ്പെടുകാണുണ്ടായതെന്നും ചിലര്‍ ആരോപിച്ചതായി കാണാവുന്നതാണ്. ജൂത-ക്രൈസ്തവ വിശ്വാസങ്ങളില്‍ ആകൃഷ്ടരായ ഏതാനും ചില വ്യക്തികളായിരുന്നു തിരുമേനി(സ)യുടെ പുതിയ വെളിപാടിന്റെ സ്രോതസ്സെന്നും, അവരും അദ്ദേഹത്തെ പോലെ ഖുറൈശികളുടെ വിഗ്രഹാരാധനയെ നിരാകരിച്ചിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഉമയ്യഃത് ബിന്‍ അബീസ്വലതിന്റെ ചില കവിതകളില്‍ വിശുദ്ധ ഖുര്‍ആന്‍, ഹദീഥ് തുടങ്ങിയവയില്‍ ഉദ്ധരിക്കപ്പെട്ട പല പദങ്ങളും …

Read More »

മുഹമ്മദ്(സ) പടിഞ്ഞാറന്‍ രചനകളില്‍ -1

664-660x330

പ്രവാചകന്‍ മുഹമ്മദി(സ)നെക്കുറിച്ച് വിവരിക്കുമ്പോള്‍ മാത്രം യൂറോപ്യന്‍ ക്രൈസ്തവ ചിന്തകന്മാര്‍ ഏകാഭിപ്രായം വെച്ച് പുലര്‍ത്തുന്നതും, പരസ്പരം പിന്തുണക്കുന്നതും ഏറെ അല്‍ഭുതകരമാണ്. നബി തിരുമേനി(സ)യുടെ മേല്‍ ഭ്രാന്താരോപിക്കുന്നതിലും, തീവ്രവാദിയായി മുദ്രകുത്തുന്നതിലും, മനോരോഗിയായി വിശേഷിപ്പിക്കുന്നതിലും അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ഫ്രഞ്ച് ക്രൈസ്തവ എഴുത്തുകാരനായിരുന്നു Maxim Rodinson കുറിക്കുന്നത് ഇപ്രകാരമാണ് (ജൂത-ക്രൈസ്തവ ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതിന്റെ കൂടെ സ്വന്തം അനുഭവങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാണ് മുഹമ്മദ് പ്രവാചകത്വം വാദിച്ച് രംഗത്തെത്തിയത്. സ്വന്തം സ്വപ്‌നങ്ങള്‍, ചിന്താരീതികള്‍, അനുഭവങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് …

Read More »