Buddhism

ബുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യം -1

88

ശ്രീ ബുദ്ധന്‍ ജീവിച്ചിരുന്ന (ബി.സി. 563-483) കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡം എന്ന പേരിലായിരുന്നു ഇന്ത്യ ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്. പ്രസ്തുത പ്രദേശത്തിന്റെ അങ്ങേയറ്റത്തെ വിശാലതയും, അവിടത്തെ നിവാസികളുടെ ആധിക്യവുമാണ് ഈ വിശേഷണത്തിന് അതിനെ അര്‍ഹമാക്കിയത്. ഒരൊറ്റ പേരിലാണ് ഈ പ്രദേശങ്ങളത്രെയും അറിയപ്പെട്ടിരുന്നത് എങ്കില്‍ പോലും വിവിധ രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, മതവിശ്വാസം മുറുകെ പിടിച്ചിരുന്ന ജനവിഭാഗങ്ങള്‍ അവിടെ ജീവിച്ചിരുന്നു. ബുദ്ധയുടെ കാലത്ത് 16 ഭരണകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. …

Read More »

ബുദ്ധ ദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -5

budha

ബുദ്ധവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ മൂന്നായി വിഭജിക്കാവുന്നതാണ്. വിശ്വാസികള്‍ക്ക് ആവശ്യമായ നിയമങ്ങളും, സന്മാര്‍ഗവും വിശദീകരിക്കുന്നതാണ് അവയില്‍ ആദ്യത്തേത്. ശ്രീബുദ്ധന്റെ പ്രഭാഷണങ്ങളും ഉപദേശങ്ങളുമാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. ബുദ്ധ ദര്‍ശനം ഉറവെടുത്ത ചിന്താധാര, അടിസ്ഥാനം തുടങ്ങിയവയാണ് മൂന്നാമത്തെ ഗ്രന്ഥത്തില്‍ വിഷയീഭവിക്കുന്നത്. തത്വശാസ്ത്രപരമായ അഭിപ്രായങ്ങള്‍, ഭാവനാധിഷ്ഠിതമായ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മേല്‍സൂചിപ്പിച്ച മൂന്ന് ഗ്രന്ഥങ്ങളും യോജിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ തന്നെയും ചൈനയിലും, ഇന്ത്യയിലും വ്യത്യസ്തങ്ങളാണ്. കാരണം അവ തത്വശാസ്ത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവുന്നതാണ്. …

Read More »

ബുദ്ധദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -4

zzzbudha3

ആത്മാക്കള്‍ വിവിധ ശരീരങ്ങളില്‍ കര്‍മഫലമനുസരിച്ച് പുനര്‍ജനിക്കുമെന്ന് വിശ്വസിക്കുന്ന വേളയില്‍ തന്നെ ആത്മാക്കളുടെ സാന്നിദ്ധ്യത്തെ നിരാകരിക്കുകയും ചെയ്യുന്നുവെന്നത് ബുദ്ധമത വിശ്വാസത്തിന്റെ വൈരുദ്ധ്യങ്ങളിലൊന്നാണ്!! ആത്യന്തിക മോക്ഷത്തില്‍ എത്തുന്നത് വരെ ആത്മാവ് പുനര്‍ജനിച്ച് കൊണ്ടേയിരിക്കുമെന്ന് ഒരു വശത്ത് പറഞ്ഞു പഠിപ്പിക്കുന്ന ബുദ്ധന്മാര്‍, മറുവശത്ത് ആത്മാവിനെ പൂര്‍ണാര്‍ത്ഥത്തില്‍ തള്ളിക്കളയുകയും ചെയ്യുന്നു! ശ്രീ ബുദ്ധയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും ഇവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ബുദ്ധയുടെ ജനനത്തെക്കുറിച്ച് ആകാശത്ത് ഒരു നക്ഷത്രം ഉദിച്ചുവെന്ന് പറയുന്ന ഇവര്‍ അതിനെ ബുദ്ധ നക്ഷത്രമെന്ന് …

Read More »

ബുദ്ധ ദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -3

buddhistthailand

ഒരു വശത്ത് പുനര്‍ജന്മത്തില്‍ വിശ്വസിക്കുകയും, മറുവശത്ത് ആത്മാവിനെ നിരാകരിക്കുകയും ചെയ്യുന്ന ഭീമമായ വൈരുദ്ധ്യത്തിലാണ് ബുദ്ധ ദര്‍ശനം അകപ്പെട്ടത്. ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക് ആത്മാവ് പ്രവേശിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് ആത്മാവിനെ നിഷേധിക്കാന്‍ കഴിയുക?! ശ്രീ ബുദ്ധയുമായി ബന്ധപ്പെട്ട് ബുദ്ധം മതം വെച്ച് പുലര്‍ത്തുന്ന മറ്റ് ചില വിശ്വാസങ്ങളുമുണ്ട്. ബുദ്ധയുടെ ജനനത്തിന്റെ സൂചനയെന്നോണം ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടുവെന്ന് ബുദ്ധന്മാര്‍ വിശ്വസിക്കുന്നു. അവരതിനെ ബുദ്ധ നക്ഷത്രം എന്ന് പേര് വിളിക്കുകയും …

Read More »

ബുദ്ധദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -2

Buddhist Monks Praying at Wedding Ceremony

ദൈവം, ദൈവവിശ്വാസം തുടങ്ങിയവയെക്കുറിച്ച് ശ്രീ ബുദ്ധന്‍ ഒന്നും സംസാരിക്കാറുണ്ടായിരുന്നില്ല. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ അദ്ദേഹം അദൃശ്യകാര്യങ്ങളില്‍ മുഴുകാറുണ്ടായിരുന്നില്ല. പിന്നീട് അധികം താമസിയാതെ ദൈവനിരാസത്തിലേക്കും, മതനിഷേധത്തിലേക്കും ഇത് വഴിമാറി. കാലങ്ങള്‍ക്ക് ശേഷം ശ്രീ ബുദ്ധന്റെ അനുയായികള്‍ രണ്ട് വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. സ്രഷ്ടാവായ ദൈവം കേവലം അന്ധവിശ്വാസമാണൈന്ന് വിശ്വസിക്കുന്ന തെക്കന്മാര്‍ ആണ് ഒന്നാമത്തെ വിഭാഗം. ഇവര്‍ ഹേനായാന എന്നറിയപ്പെട്ടു. ശ്രീ ബുദ്ധയുടെ വീക്ഷണത്തെയാണ് തങ്ങള്‍ പിന്‍പറ്റുന്നതെന്ന് ഇവര്‍ അവകാശപ്പെട്ടു. വടക്കന്മാരെ പ്രതിനിധീകരിച്ചിരുന്ന …

Read More »

ശ്രീബുദ്ധന്‍: ജീവിതവും സന്ദേശവും

buddhism

ബി.സി. ആറാം നൂറ്റാണ്ടില്‍ സിദ്ധാര്‍ത്ഥ ബുദ്ധന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്ത മതദര്‍ശനമാണ് ബുദ്ധമതം. നാട്ടിലെ വളരെ സമ്പന്നരായിരുന്ന പ്രമാണി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ ജീവിതത്തിന്റെ ആദ്യമൂന്ന് ദശകങ്ങള്‍ അദ്ദേഹം ഐശ്വര്യപൂര്‍ണമായ ജീവിതം നയിച്ചു. മറ്റുള്ളവരെ ബാധിച്ച മാരകമായ രോഗം, ദാരിദ്ര്യം, കഷ്ടപ്പാട് തുടങ്ങിയ കണ്ട അദ്ദേഹത്തിന് മാനസികമായ പരിവര്‍ത്തനം സംഭവിച്ചു പ്രസ്തുത വേദനകള്‍ക്ക് തൃപ്തികരമായ ഒരു വിശദീകരണം അദ്ദേഹത്തിന് ആവശ്യമായിരുന്നു. അവയുടെ ഉറവിടം എന്ത്, കാരണമെന്ത്, അവയില്‍ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -1

dainal

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ ക്രിസ്തുവിന് മുമ്പ് ബി സി 560-ല്‍ ജനിച്ച ഗൗതമ സിദ്ധാര്‍ത്ഥ ബുദ്ധന്റെ നേതൃത്വത്തിലാണ് ബുദ്ധമതം രൂപപ്പെട്ടത്. ഗൗതമ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമവും, ബുദ്ധന്‍ എന്നത് പണ്ഡിതന്‍ എന്നര്‍ത്ഥമുള്ള സ്ഥാനപ്പേരുമായിരുന്നു. സക്യ കുടുംബത്തില്‍ നിന്ന് ഭജനമിരിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ സക്യമുനി എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശത്ത്, രാജകുടുംബത്തിലാണ് ബുദ്ധന്‍ പിറന്നുവീണത്. നാവില്‍ വെള്ളിക്കരണ്ടിയുമായി വളര്‍ന്ന ശ്രീബുദ്ധന്‍ അങ്ങേയറ്റം ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചു. പത്തൊമ്പതാം വയസ്സില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -2

700

ശ്രീ ബുദ്ധ പിറന്നുവീണതിന്റെ അടുത്ത നാള്‍ തന്നെ വേദപണ്ഡിതര്‍ അദ്ദേഹത്തിന്റെ ദൈവികത മനസ്സിലാക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് ബുദ്ധമതവിശ്വാസികള്‍ വാദിക്കുന്നു. അതേസമയം മസീഹ് പിറന്ന് അടുത്ത നാള്‍ തന്നെ അദ്ദേഹത്തിന്റെ ദൈവികത ജനങ്ങള്‍ക്ക് വെളിപ്പെട്ടുവെന്നും, ത്രിയേകത്വ വിശ്വാസത്തിലെ ഒരു ദൈവമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടുവെന്നും ക്രൈസ്തവര്‍ അവകാശപ്പെടുന്നു. ശ്രീബുദ്ധന്‍ കുഞ്ഞായിരിക്കെ രത്‌നങ്ങളും വൈഢൂര്യങ്ങളുമടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ അവര്‍ അവന് നല്‍കിയപ്പോള്‍ മസീഹ് കുഞ്ഞായിരിക്കെ സ്വര്‍ണവും, സുഗന്ധവും നിറഞ്ഞ അമൂല്യമായ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -3

dainal

വിശ്വാസങ്ങളിലും ആചാരങ്ങളിലും ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയില്‍ അല്‍ഭുതകരമായ ധാരാളം സാമ്യതകളും, സാദൃശ്യങ്ങളുമുള്ളതായി നാം കാണുകയുണ്ടായി. ശ്രീ ബുദ്ധയും, മസീഹും തന്റെ അനുചരന്മാര്‍ക്ക് അല്‍ഭുതങ്ങള്‍ കാണിച്ചു കൊടുക്കുകയുണ്ടായെന്നും, അവരത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും ഇരുമതങ്ങളിലെയും ആധികാരിക രേഖകള്‍ വ്യക്തമാക്കുന്നു. ശ്രീ ബുദ്ധനോടുള്ള പ്രാര്‍ത്ഥന തങ്ങളെ സ്വര്‍ഗപ്രവേശനത്തിന് സഹായിക്കുമെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുമ്പോള്‍ മസീഹിന് ദൈവികതയുണ്ടെന്നും, അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം സ്വര്‍ഗം ലഭിക്കുമെന്നും ക്രൈസ്തവരും വിശ്വസിക്കുന്നു. ബുദ്ധയ്ക്ക് ദേഹവിയോഗം സംഭവിച്ചപ്പോള്‍ അനുചരന്മാര്‍ അദ്ദേഹത്തെ അടക്കം ചെയ്യുകയും എന്നാല്‍ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -4

612

ദൈവികരാഷ്ട്രത്തിന്റെ സ്ഥാപനമായിരുന്നു ശ്രീ ബുദ്ധന്‍ ലക്ഷ്യം വെച്ചിരുന്നത്. അന്ധകാരത്തില്‍ അലഞ്ഞു നടക്കുന്നവര്‍ക്ക് പ്രകാശമേകുന്നതിനും മാനവകുലത്തിന് ജീവിതത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതിനുമായി ബുദ്ധ ബനാറസ് പട്ടണത്തിലേക്ക് പോയെന്ന് ബുദ്ധയുടെ ചരിത്രം വ്യക്തമാക്കുന്നു. പിശാചിനെ പരാജയപ്പെടുത്തിയ ശേഷം മസീഹ് ദൈവരാജ്യത്തിന്റെ നിര്‍മാണം തുടങ്ങിയെന്നും പ്രസ്തുത ലക്ഷ്യത്തിനായി കഫര്‍ നാഹോമിലേക്ക് യാത്ര പോയെന്നും മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ ഏഴാം വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അവിടെ അന്ധകാരത്തില്‍ ജീവിച്ചിരുന്ന സമൂഹം മസീഹിന്റെ ആഗമനത്തോടെ മഹത്തായ പ്രകാശം …

Read More »