Christian

പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിനെ വായിച്ചത് -1

(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008.
AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX

ആധികാരിക പ്രമാണങ്ങളും പൂര്‍വകാല ചരിത്രങ്ങളും സമര്‍പിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിനെയും പടിഞ്ഞാറന്‍ ക്രൈസ്തവത രൂപപ്പെടുത്തിയ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന വികൃതമായ ഇസ്ലാമിനെയും താരതമ്യം ചെയ്ത് നിക്ഷപക്ഷമായി ലോകത്തിന് മുന്നില്‍ കാര്യങ്ങളവതരിപ്പിച്ച പടിഞ്ഞാറന്‍ ഗവേഷകന്മാര്‍ ധാരാളമുണ്ട്. രോഗാതുരമായ പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിന്റെ മുഖം വികലമാക്കുന്നതിനായി തങ്ങളുടെ ഭാവനകളുടെ കടിഞ്ഞാണ്‍ അഴിച്ചുവിടുകയും, ഇസ്ലാമിന്റെ പിടിയില്‍ നിന്ന് കിഴക്കിനെ മോചിപ്പിക്കുന്നതിനായുള്ള കുരിശ് യുദ്ധങ്ങള്‍ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. പ്രമുഖ ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് …

Read More »

മസീഹിന്റെ പ്രബോധനവും റോമന്‍ ഭരണകൂടവും -2

000jesus

ഈസാ പ്രവാചകന്‍ പ്രബോധന ദൗത്യവുമായി കടന്നുവന്ന പ്രഥമ ഘട്ടത്തില്‍ തന്നെ യഹൂദരും റോമന്‍ ഭരണകൂടവും അതിശക്തമായ പീഢനങ്ങളാണ് അഴിച്ചുവിട്ടത്. മസീഹിനെതിരെ ഗുരുതരമായ ആരോപണമുന്നയിക്കുകയും, അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും, അപായപ്പെടുത്താന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്തു അവര്‍. അതേസമയം യഹൂദരുടെ പിന്തുണയോടെ റോമന്‍ ഭരണകൂടം അദ്ദേഹത്തെ കുരിശില്‍ തറക്കാന്‍ ശ്രമിച്ചെങ്കിലും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. മസീഹിനെ ക്രൂശിക്കാന്‍ റോമന്‍ ഭരണകൂടത്തിന് ഒത്താശ ചെയ്തത് യഹൂദരാണെന്ന് ക്രൈസ്തവര്‍ …

Read More »

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -5

Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.

ബെനഡിക്ട് പതിനാറാമന്‍ എന്നറിയപ്പെടുന്ന പോപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ പടിഞ്ഞാറന്‍ ക്രൈസ്തവതയെ ഇസ്ലാമിനെതിരെ അണിനിരത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. ക്രൈസ്തവ ലോകത്തിന്റെ അധിപനായി അവരോധിക്കപ്പെട്ട വേളയില്‍ പോലും ഇസ്ലാമിനോടുള്ള തന്റെ വെറുപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും, അതിരൂക്ഷമായ ഭാഷയില്‍ ഇസ്ലാമിനെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം. ഇസ്ലാമിനെ ജനഹൃദയങ്ങളില്‍ വികൃതമായി ചിത്രീകരിക്കുകയും, പ്രവാചകനോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്യുന്ന പ്രഭാഷണങ്ങളുടെയും, പ്രസ്താവനകളുടെയും ദീര്‍ഘമായ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ജോസഫ് റാറ്റ്‌സിംഗര്‍ പ്രതിനിധീകരിച്ച കാത്തോലിക് ക്രൈസ്തവതയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള …

Read More »

മസീഹിന്റെ പ്രബോധനവും റോമന്‍ ഭരണകൂടവും -1

wall_1024x768_03

ഭൗതികമായ ദൃഷ്ടാന്തങ്ങള്‍ വഴി അല്ലാഹു ഈസാ പ്രവാചകനെ ബലപ്പെടുത്തി. അദ്ദേഹം തൊട്ടില്‍പ്രായത്തില്‍ ജനങ്ങളോട് സ്ഫുടമായി സംസാരിച്ചു. താന്‍ ദൈവദൂതനാണെന്നും, ദൈവം തനിക്ക് വേദം അവതരിപ്പിച്ചുവെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. അദ്ദേഹം കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കി അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് ജീവനുള്ള പക്ഷിയായി മാറി. വെള്ളപ്പാണ്ടുകാരനെയും, മൂകനെയും അദ്ദേഹം സുഖപ്പെടുത്തി. അല്ലാഹുവിന്റെ അനുവാദത്തോടെ മരിച്ചവരെ ജീവിപ്പിച്ചു. സ്വന്തം ജനതക്ക് മുന്നില്‍ പ്രവചനങ്ങള്‍ നടത്തുകയും, അവ ശരിയായി ഭവിക്കുകയും …

Read More »

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -4

564868c

ക്രൈസ്തവ ലോകത്തിന്റെ ഹൃദയമായി വിലയിരുത്തപ്പെടുന്ന യൂറോപ്പ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുസ്ലിം ലോകത്തിന്റെ ഹൃദയമായി മാറുമെന്ന ആശങ്കയായിരുന്നു പോപ്പ് ബെനഡിക്ട് പതിനാറാമനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നത്. ഇസ്ലാമിന്റെ ആധിപത്യത്തെക്കുറിച്ച ഈ ഭയം അതിനോട് പരസ്യമായി ശത്രുത പുലര്‍ത്തുന്നതിലേക്കും, വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നതിലേക്കുമാണ് അദ്ദേഹത്തെ നയിച്ചത്. മാത്രവുമല്ല, ഇസ്ലാമിക വിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കാനും, മുസ്ലിംകള്‍ ആദരിക്കുകയും പവിത്രമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വിശുദ്ധ പ്രതീകങ്ങളെ അവഹേളിക്കാനും വരെ അദ്ദേഹം മുന്നോട്ട് വന്നു. ക്രൈസ്തവ ലോകം സമര്‍പിച്ച …

Read More »

ക്രൈസ്തവരുടെ നാമകരണങ്ങള്‍ -2

Six-Things-I-Wish-Christians-Would-Stop-Doing

ക്രൈസ്തവര്‍ ആദ്യമായി ‘മസീഹിയ്യുകള്‍’ എന്ന് വിശേഷിക്കപ്പെട്ടത് ശാമിലെ പട്ടണമായിരുന്ന അന്‍ത്വാഖിയ്യയിലായിരുന്നു. ഇതേക്കുറിച്ച പുതിയ നിയമത്തിലെ പരാമര്‍ശം ഇപ്രകാരമാണ് (അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്). അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 11: 26. ആദ്യകാലത്ത് ആക്ഷേപാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ട വിളിപ്പേരാണ് ‘ക്രൈസ്തവത’ എന്ന അഭിപ്രായമാണ് മുന്‍ഗണനയര്‍ഹിക്കുന്നത്. റോമന്‍ രാഷ്ട്രത്തിലെ പ്രമുഖ …

Read More »

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -3

Turkey Pope

യഥാര്‍ത്ഥ കാത്തോലിക് വിശ്വാസികളെ വേര്‍തിരിച്ച്, മറ്റുള്ളവരോട് തീവ്രത പുലര്‍ത്തുകയെന്നതായിരുന്നു ക്രൈസ്തവലോകത്തിന്റെ പോപ്പ് ആയി അവരോധിക്കപ്പെുന്നതിന് മുമ്പ് ബെനഡിക്ട് പതിനാറാമന്‍ സ്വീകരിച്ചിരുന്ന നയം. ഇതര പ്രത്യയശാസ്ത്രങ്ങളോടും മതദര്‍ശനങ്ങളോടും കടുത്ത ശത്രുത പുലര്‍ത്തുന്നതിലേക്കാണ് ഈ സമീപനം അദ്ദേഹത്തെ നയിച്ചത്. യൂറോപ്പിലെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ഫ്രാന്‍സില്‍ പോലു കേവലം അഞ്ച് ശതമാനം മാത്രമാണ് യഥാര്‍ത്ഥ ക്രൈസ്തവരുടെ തോതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതായത് ഫ്രാന്‍സിലെ മുസ്ലിംകളുടെയും, യഥാര്‍ത്ഥ ക്രൈസ്തവരുടെയും എണ്ണം തുല്യമാണ് എന്നര്‍ത്ഥം!! കാത്തോലിക് …

Read More »

ക്രൈസ്തവരുടെ നാമകരണങ്ങള്‍ -1

nasrani-1

ഫലസ്ത്വീന്റെ വടക്ക് ഭാഗത്തുള്ള നാസ്വിറഃ പട്ടണവാസികളാണ് പണ്ട് കാലത്ത് നസ്വാറാക്കള്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഈസാ പ്രവാചകനെ ‘നാസ്വിരി’ എന്നും അദ്ദേഹത്തിന്റെ അനുചരന്മാരെ ‘നാസ്വിരിയുടെ അനുയായികള്‍’ എന്നും പേര് വിളിച്ചിരുന്നു. ഫലസ്ത്വീന്റെ വടക്ക് ഭാഗത്തെ ഗ്രാമമായിരുന്ന നസ്വ്‌റാനഃ/ നാസ്വിറഃയിലേക്ക് ചേര്‍ത്താണ് നസ്വ്‌റാണി എന്ന പ്രയോഗം ഉയിരെടുത്തതെന്ന് നിരവധി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈസാ പ്രവാചകനിലും അദ്ദേഹത്തിന് അവതരിച്ച ഇഞ്ചീലിലും പിന്‍പറ്റുന്നവരെയാണ് സാങ്കേതികമായി നസ്വാറാക്കള്‍ എന്ന് പേര് വിളിക്കാറുള്ളത്. നസ്വാറാ എന്ന വിശേഷണം ക്രൈസ്തവര്‍ …

Read More »

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -2

554-660x330

ക്രൈസ്തവ ലോകത്തെ അവസാനവാക്കായ വത്തിക്കാനിലെ പോപ്പ് ബെനിഡിക്ട് പതിനാറാമന്‍ വളരെ ബാലിശവും, ദുര്‍ബലവുമായ ആരോപണങ്ങള്‍ ഇസ്ലാമിനെതിരെ ഉന്നയിക്കുകയെന്നത് വളരെ ഗൗരവതരമായ കാര്യമാണ്. സ്വാഭാവികമായും മുസ്ലിം പൊതുജനത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന വാദഗതികളാണ് പോപ്പ് തന്റെ റെഗ്‌സന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ പ്രഭാഷണത്തിലൂടെ പകര്‍ന്ന് നല്‍കിയത്. എന്നാല്‍ പോപ്പിന്റെ പ്രഭാഷണത്തിലെ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളെ അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്ന ‘Newsweek’ മാഗസിന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയുണ്ടായി. ‘ബെനഡിക്ട് പതിനാറാമന് എന്താണ് സംഭവിച്ചത്?’ എന്ന തലക്കെട്ടോട് കൂടിയാണ് …

Read More »

കുരിശാരാധാന ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമോ?

hand-cross

ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ് കുരിശ് പൂച ആദ്യമായി രംഗത്ത് വരുന്നത്. ‘ഇതുമുഖേനെ താങ്കള്‍ വിജയം വരിക്കും’ എന്ന് രേഖപ്പെടുത്തപ്പെട്ട കുരിശ് ആകാശത്ത് പ്രകാശിക്കുന്നതായി സ്വപ്‌നം കണ്ട കോണ്‍സ്റ്റാന്റിനോപ്പിള്‍ രാജാവ് തന്റെ സൈന്യത്തിന്റെ ചിഹ്നമായി കുരിശ് സ്വീകരിച്ചു. തന്റെ പ്രതിയോഗിയായ മെഗന്‍ത്യൂസിന് മേല്‍ വിജയം വരിച്ച മല്‍ത്യൂസ് യുദ്ധത്തിലാണ് അദ്ദേഹം ആദ്യമായി കുരിശ് ഉപയോഗിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ മാതാവ് മസീഹിന്റെ കുരിശ് അന്വേഷിച്ച് രംഗത്ത് വരികയും ഒടുവില്‍ താനത് കണ്ടെത്തിയെന്ന് …

Read More »