Criminal Laws

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ പരിഗണിക്കാതെ ഇസ്ലാമിനെതിരെ ഉറഞ്ഞു തുള്ളുകയാണ് ശത്രുക്കള്‍ ചെയ്യുന്നത്. ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച്, സമൂഹത്തിന്റെ വിശുദ്ധിക്ക് കളങ്കമേല്‍പിച്ച് വ്യഭിചരിക്കുന്ന വ്യക്തികള്‍ക്ക് മറ്റെന്ത് ശിക്ഷയാണ് നല്‍കേണ്ടത്!! ഒരു വ്യക്തിയുടെ മാനുഷികതക്ക് യോജിക്കാത്ത ശിക്ഷയാണ് ഇസ്ലാം വ്യഭിചാരത്തിന് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പ്രതിയോഗികള്‍ ആരോപിക്കുന്നത്. ഇത്തരം അശ്ലീല-അധാര്‍മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാതെ, യാതൊരു ലജ്ജയുമില്ലാതെ ഇവ …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -3

zzzshiksha1

സമൂഹം അശ്ലീലതകളില്‍ നിന്നും വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ നിന്നും മുക്തമായതിന് ശേഷം പ്രസ്തുത സാമൂഹികഘടനയെ ബോധപൂര്‍വ്വം വെല്ലുവിളിച്ച് വ്യഭിചാരത്തിലോ, വേശ്യാവൃത്തിയിലോ ഏര്‍പെടുന്നവര്‍ക്കാണ് ഇസ്ലാമിക ശരീഅത്ത് കഠിനമായ ശിക്ഷ ആവിഷ്‌കരിച്ചിട്ടുള്ളത്. മേല്‍പറഞ്ഞ സവിശേഷതകള്‍ ആര്‍ജ്ജിക്കാത്തിടത്തോളം കാലം പ്രസ്തുത കുറ്റകൃത്യത്തിന് ചാട്ടവാറടിയോ, എറിഞ്ഞ് കൊല്ലല്‍ ശിക്ഷയോ നല്‍കാന്‍ പാടുള്ളതല്ല. അതിനാല്‍ തന്നെ വ്യഭിചാരത്തിന്റെ ശിക്ഷ നടപ്പാക്കുന്നതിന് പണ്ഡിതന്മാര്‍ ചില ഉപാധികള്‍ നിശ്ചയിച്ചിരിക്കുന്നു: 1. കുറ്റകൃത്യം സ്ഥാപിക്കുന്നതിന് ആവശ്യമായ നാല് നീതിമാന്മാരായ സാക്ഷികള്‍. സ്ത്രീയും …

Read More »

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -4

657

ഭരണാധികാരിക്കോ, ആഭ്യന്തര ഭരണസംവിധാനത്തിനോ എതിരായ ഏതൊരു പ്രവര്‍ത്തനത്തെയും രാഷ്ട്രീയ കുറ്റകരമെന്ന് വിശേഷിപ്പിക്കാമെന്നാണ് ആധുനിക മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളും, ഭരണഘടനകളും വ്യക്തമാക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനത്തിന് സാമൂഹിക വ്യവസ്ഥയുമായോ, രാഷ്ട്രവുമായോ, അതിന്റെ സ്വാതന്ത്ര്യവുമായോ യാതൊരു ബന്ധമില്ലെങ്കില്‍ പോലും അതിനെ രാഷ്ട്രീയ കുറ്റകൃത്യമായി വിലയിരുത്താവുന്നതാണ്. രാഷ്ട്രത്തില്‍ വിപ്ലവമോ, ആഭ്യന്തര കലാപമോ നടക്കുന്ന വേളയിലായിരിക്കണം പ്രസ്തുത പ്രവര്‍ത്തനം എന്ന ഉപാധിയോട് കൂടിയാണിത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെച്ച ആശയവും ഇത് തന്നെയാണ്. …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -2

484975-nirbhaya-kerala-rape

ഇണയുടെയോ, രക്തബന്ധമുള്ള അടുത്ത ബന്ധുക്കളുടെയോ മുന്നില്‍ മാത്രമെ അലങ്കാരം പ്രദര്‍ശിപ്പിക്കാവൂ എന്ന് ഇസ്ലാം കല്‍പിക്കുന്നു. (നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്). അല്‍അഹ്‌സാബ് 59. (നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്). അന്നൂര്‍ 31. വിവാഹം …

Read More »

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -3

Muslim People protest against the Saudi Arabian Government in Kolkata, India, on January 8, 2016. The demonstrations come after Sheikh Nimr al-Nimr and 46 others were executed by the Saudi's for terrorism. Protests have taken place in numerous countries in the middle east following the death of Nimr. (Photo by Debajyoti Chakraborty/NurPhoto) (Photo by NurPhoto/NurPhoto via Getty Images)

രാഷ്ട്രത്തിലെ കലാപകാരികള്‍ക്ക് സാഹചര്യങ്ങള്‍ പരിശോധിച്ച് അനുയോജ്യമായ ശിക്ഷ നല്‍കുകയാണ് ചെയ്യുക. യുദ്ധത്തിനോ, കലാപത്തിനോ മുമ്പോ, അതിന് ശേഷമോ ഏര്‍പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാധാരണ ശിക്ഷയാണ് നല്‍കുക. കാരണം യുദ്ധത്തിന്റെയോ, ആഭ്യന്തര കലാപത്തിന്റെയോ വേളകളിലല്ല അവ ചെയ്തത് എന്നത് തന്നെയാണ്. എന്നാല്‍ കലാപവേളകളിലെ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷയാണ് നല്‍കുക. രാഷ്ട്രത്തിലെ ഔദ്യോഗിക വക്താക്കളെ ആക്രമിക്കുക, വധിക്കുക, രാഷ്ട്രാധികാരം അധീനപ്പെടുത്തുക, പൊതുസമ്പത്ത് കൈവശപ്പെടുത്തുക, റോഡുകളും മറ്റും നശിപ്പിക്കുക, കോട്ടകളില്‍ തീ കത്തിക്കുക, മതില്‍കെട്ടുകള്‍ …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -1

6587-660x330

ലോകത്തെ എല്ലാ മതദര്‍ശനങ്ങളും വിലക്കിയ ഏറ്റവും വൃത്തികെട്ട തിന്മകളിലൊന്നായാണ് വ്യഭിചാരം പരിഗണിക്കപ്പെടുന്നത്. കേവലം മതവിശ്വാസികള്‍ മാത്രമല്ല, അല്‍പം ബുദ്ധിയും വിവേകവുമുള്ള എല്ലാ ജനങ്ങളും വ്യഭിചാരത്തെ അരുതാത്തതായി ഗണിക്കുന്നു. പടിഞ്ഞാറന്‍ നാഗരികത പോലും അതിനെ പരസ്യമായി -രഹസ്യമായി അതിനെ സ്വീകരിക്കുന്നുവെങ്കില്‍ പോലും- അതിനെ എതിര്‍ക്കുന്നതായി കാണാവുന്നതാണ്. ദമ്പതികളുടെ അവകാശം ഹനിക്കുക, രക്തബന്ധങ്ങള്‍ കൂടിക്കലരുക, കുടുംബബന്ധം തകര്‍ക്കുക, സന്താനങ്ങള്‍ക്ക് നേരെയുള്ള പിതൃവാത്സല്യം അറുത്ത് മാറ്റുക തുടങ്ങിയ പ്രതിലോമപരമായ ഫലങ്ങള്‍ അത് സൃഷ്ടിക്കുന്നതിനാലാണിത്. സന്താനങ്ങളോടുള്ള …

Read More »

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -2

3425-660x330

ഭരണാധികാരിയുടെ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ ഏതെങ്കിലും സ്ഥലത്ത് സമ്മേളിക്കുന്നതോ, കൂടിയാലോചന നടത്തുന്നതോ ഒരിക്കലും വിലക്കപ്പെടേണ്ട കുറ്റകൃത്യമായി ഇസ്ലാം കണക്കാക്കുന്നില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് ഭംഗം വരുത്താത്ത, ഭരണാധികാരിയുടെ കല്‍പനക്ക് വിരുദ്ധം പ്രവര്‍ത്തിക്കാത്ത വിധത്തില്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കേര്‍പെടാവുന്നതാണ്. അലി ബിന്‍ അബീത്വാലിബ്(റ) ഖവാരിജുകളുടെ കാര്യത്തില്‍ സ്വീകരിച്ച ചര്യ ഇതായിരുന്നു. ഖവാരിജുകളില്‍പെട്ട ഒരു വിഭാഗം ഖലീഫ അലി(റ)യില്‍ നിന്ന് അകന്ന് നഹ്‌റുവാന്‍ എന്ന പ്രദേശത്ത് തമ്പടിച്ചു. അതേതുടര്‍ന്ന് അവര്‍ക്കായി ഒരു ഗവര്‍ണറെ നിയോഗിച്ച് അദ്ദേഹത്തെ …

Read More »

ബന്ദികളുടെ സുരക്ഷിത താവളമാണ് ഇസ്ലാമിക ശരീഅത് -2

000ers (1)

യുദ്ധത്തടവുകാരെ അടിമയാക്കാമെന്ന് ഇസ്ലാമിക പ്രമാണങ്ങളില്‍ എവിടെയും പരാമര്‍ശിച്ചതായി കാണാവതല്ല. മാത്രവുമല്ല, ബന്ദികളെ അടിമയാക്കുന്നതിനെ വളരെ വ്യക്തമായി നിരോധിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസ്തുത പ്രമാണങ്ങളില്‍ കാണാവുന്നതാണ്. ബന്ദികളുടെ കാര്യത്തില്‍ അവരെ ഔദാര്യപൂര്‍വം വിട്ടയക്കുകയോ, പ്രായശ്ചിത്തം വാങ്ങി മോചിപ്പിക്കുകയോ ചെയ്യുകയെന്ന രണ്ടാലൊരു തീരുമാനം മാത്രമെ സ്വീകരിക്കാവൂ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് അടിമകളാക്കുകയോ ചെയ്യാമെന്ന ഒരു അവസരം ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നില്ല തന്നെ. ഇനി ഇതുസംബന്ധിച്ച പ്രവാചകചര്യ പരിശോധിച്ച് നോക്കാം. അടിമത്വത്തെ വ്യക്തമായ …

Read More »

ഇസ്ലാമിലെ ശിക്ഷാ സമ്പ്രദായം

hidod

ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാനിയമങ്ങള്‍ ക്രൂരമാണെന്നും, അവ സമൂഹത്തില്‍ നടപ്പിലാക്കാന്‍ യോജിച്ചതല്ലെന്നുമുള്ള ആരോപണം ഏറെക്കാലമായി ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. വ്യഭിചാരിയെ എറിഞ്ഞ് കൊല്ലുന്നതും, മോഷ്ടാവിന്റെ കൈ മുറിക്കുന്നതും, മദ്യപാനിക്ക് ചാട്ടവാറടില്‍ നല്‍കുന്നതുമെല്ലാം സാംസ്‌കാരികമായി ഉയര്‍ന്ന സമൂഹത്തിന് യോജിക്കാത്ത അപരിഷ്‌കൃതമായ വിധികളാണെന്നും അവര്‍ വാദിക്കുന്നു. ഇത്ര ക്രൂരമായി ശിക്ഷിക്കുന്ന ഇസ്ലാമില്‍ നിന്ന് എങ്ങനെയാണ് കരുണ പ്രതീക്ഷിക്കുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. മേല്‍പറഞ്ഞ ആരോപണം വായിക്കുന്നവരുടെ മനസ്സില്‍ ആദ്യമായി ഒരു പക്ഷെ രൂപപ്പെട്ടേക്കാവുന്നത് …

Read More »

മോഷ്ടാവിന്റെ കൈമുറിക്കുന്നത് ക്രൂരതയോ?

7da3feaaeb

മറ്റു മതനിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമില്‍ മോഷ്ടാവിന്റെ കൈമുറിക്കണമെന്ന വ്യവസ്ഥ ക്രൂരവും, കാടത്തവുമല്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. കുറ്റകൃത്യത്തില്‍ നിന്ന് പശ്ചാതപിച്ചാല്‍ പോലും കയ്യില്ലാത്തവനായി ജനങ്ങള്‍ക്കിടയില്‍ അപമാനം സഹിച്ച് ജീവിക്കേണ്ടി വരില്ലേ അയാള്‍ക്ക് എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.   കൈമുറിക്കുകയെന്നത് ഇസ്ലാം കൊണ്ടുവന്ന ശിക്ഷാനിയമമല്ല എന്നാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. ഉദാഹരണമായി പഴയ നിയമത്തില്‍ ഇപ്രകാരം കാണാവുന്നതാണ് (രണ്ടുപേര്‍ തമ്മില്‍ തര്‍ക്കിക്കുകയും അവരിലൊരാളെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ വരികയും, അവള്‍ …

Read More »