ക്രിമിനല്‍ നിയമങ്ങളുടെ തത്വശാസ്ത്രം

മനുഷ്യന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് തരം ശിക്ഷാരീതികളാണ് ഇസ്ലാം സമര്‍പിച്ചത്. ഭൗതികലോകത്ത് വെച്ച് തന്നെ നടപ്പാക്കപ്പെടുന്ന ശിക്ഷാനിയമങ്ങളും പരലോകത്തേക്ക് നീട്ടിവെക്കുന്ന

ശിക്ഷയുമാണ് അവ.

വിശ്വാസപരമായ വഴികേടുമായി ബന്ധപ്പെട്ടതാണ് പരലോകത്തേക്ക് നീക്കിവെച്ച ശിക്ഷകള്‍. അതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാന്‍ ഇഹലോകത്ത് ആര്‍ക്കും അധികാരമില്ല. വിശ്വസിക്കാനും, നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്മേലാണ് ഇസ്ലാമിക പ്രബോധനം നിലകൊള്ളുന്നത്. (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്നത് ഇതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമാണ്.

എന്നാല്‍ അല്ലാഹു തന്റെ സൃഷ്ടികളോട് അക്രമം പ്രവര്‍ത്തിക്കുന്നവനല്ല. ഓരോ കര്‍മത്തിന്റെയും പരിണിതി വ്യക്തമാക്കിയതിന് ശേഷം തന്റെ വഴി തീരുമാനിക്കാന്‍ മനുഷ്യന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു അവന്‍. (ആര് ഉദ്ദേശിക്കുന്നുവോ അവന്‍ വിശ്വസിക്കട്ടെ, ആര് ഉദ്ദേശിക്കുന്നുവോ അവന്‍ നിഷേധിക്കുകയും ചെയ്യട്ടെ) എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത് ഈയര്‍ത്ഥത്തിലാണ്. പരിപൂര്‍ണ സ്വാതന്ത്ര്യത്തെക്കുറിക്കുന്ന നിര്‍ദേശമാണിത്. അതിനര്‍ത്ഥം രണ്ട് തീരുമാനങ്ങളുടെയും അനന്തരഫലം തുല്യമാണെന്നോ, ഗുണകരമാണെന്നോ അല്ല. മറിച്ച്, ഭീഷണിയെക്കുറിക്കുന്ന സ്വരമാണ് പ്രസ്തുത നിര്‍ദേശത്തിനുള്ളത്. അതിനാലാണ് ശേഷം (തീര്‍ച്ചയായും അക്രമികള്‍ക്ക് നാം നരകം ഒരുക്കിവെച്ചിരിക്കുന്നു)വെന്ന് അല്ലാഹു കൂട്ടിച്ചേര്‍ത്തത്.

ഏറ്റവും കൊടിയ പാപമായ സത്യനിഷേധത്തിനുള്ള ശിക്ഷ അല്ലാഹു പരലോകത്തിലേക്ക് നീട്ടിവെച്ചിരിക്കുന്നു എന്നിരിക്കെ അതിനേക്കാള്‍ ഗൗരവം കുറഞ്ഞ കുറ്റങ്ങള്‍ക്ക് ഇഹലോകത്ത് തന്നെ ശിക്ഷ ഏര്‍പെടുത്തിയത് എന്തിനാണ്? വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് മേല്‍ ഭൗതികലോകത്ത് വെച്ച് തന്നെ നടപ്പാക്കാന്‍ വിവിധ തരം ശിക്ഷകള്‍ അല്ലാഹു നിര്‍ണയിച്ചത് എന്തുകൊണ്ട്?

ജനങ്ങളുടെ സുരക്ഷിതമായ സാമൂഹിക ജീവിതത്തിന് വേണ്ടിയാണ് ശരീഅത്ത് ശിക്ഷാനിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രസ്തുത കുറ്റകൃത്യങ്ങളുടെ ശിക്ഷ പരലോകത്തേക്ക് മാറ്റിവെക്കുന്ന പക്ഷം അവ കൊണ്ടുദ്ദേശിക്കുന്ന ഫലം നഷ്ടപ്പെട്ടുപോവുകയും, അവ നിഷ്പ്രയോജനകരമായി ഭവിക്കുകയുമാണ് ചെയ്യുക.

വന്‍കുറ്റകൃത്യങ്ങളില്‍ ശിക്ഷ ഏര്‍പെടുത്തിയത് വഴി സാമൂഹിക ഭദ്രത ഉറപ്പ് വരുത്തുകയാണ് ഇസ്ലാം ചെയ്തത്. സാമൂഹിക സുരക്ഷിതത്വത്തിന് പോറലേല്‍പിക്കുന്ന അപകടങ്ങളില്‍ നിന്ന് അതിനെ സംരക്ഷിക്കുകയെന്നതാണ് അവയുടെ ലക്ഷ്യം. ഭൗതികമായ ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്‌കരിക്കപ്പെട്ട നിയമങ്ങള്‍ പരലോകത്ത് നടപ്പാക്കിയത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്?

പലിശ സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന സംവിധാനമാണ്. വ്യഭിചാരം സമൂഹത്തിന്റെ ധാര്‍മികശീലങ്ങള്‍ക്ക് ഭീഷണിയുമാണ്. മോഷണം, കൊലപാതകം, ഭൂമിയില്‍ കലാപമുണ്ടാക്കല്‍, ലഹരിയുപയോഗം തുടങ്ങിയവയെല്ലാം സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിവേരറുക്കുന്ന തിന്മകളാണ്. ഇവയ്ക്ക് നേതൃത്വം നല്‍കുന്നവരുടെ കൈകള്‍ക്ക് വിലങ്ങ് വെക്കുന്നതില്‍ സമൂഹം അമാന്തം കാണിച്ചാല്‍ അവരൊന്നടങ്കം നശിച്ചുപോവുകയാണ് ചെയ്യുക.

നിസ്സാരമായ, അവഗണിക്കാവുന്ന തിന്മകളല്ല, മറിച്ച് ഭീകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന വന്‍കുറ്റകൃത്യങ്ങളാണ് ഇവ. അതിനാല്‍ തന്നെ അവ സാഹചര്യം പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ സമൂഹത്തെ ചുമതലപ്പെടുത്തുകയല്ല കരുണാമയനും, എല്ലാം അറിയുന്നവനുമായ സ്രഷ്ടാവ് ചെയ്തത്. കാരണം ഒരുപക്ഷെ സമൂഹം തങ്ങളുടെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ അലംഭാവം കാണിച്ചേക്കാം. പുരുഷന് പുരുഷനെയും, സ്ത്രീക്ക് സ്ത്രീയെയും വിവാഹം കഴിക്കാന്‍ അവര്‍ അനുവാദം നല്‍കിയേക്കാം. ഇന്നത്തെ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇതിനുദാഹരണമാണ്.

ഇസ്ലാമിക ശരീഅത്ത് ലോകത്തിന് സമര്‍പിച്ച സാമൂഹിക-ശിക്ഷാ നിയമങ്ങള്‍ വഴി മാത്രമെ സമൂഹത്തില്‍ നിര്‍ഭയത്വവും സമാധാനവും കളിയാടുകയുള്ളൂ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കുറ്റകൃത്യത്തിലേര്‍പെട്ടവര്‍ക്ക് മേല്‍ ശരീഅത്ത് ശിക്ഷാനിയമങ്ങള്‍ നടപ്പാക്കപ്പെടുകയില്ലെന്ന ഉമറിന്റെ നയവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. മോഷ്ടിച്ച് ഒട്ടകത്തെ അറുത്ത് ഭക്ഷിച്ചവരെ ഹാജരാക്കിയപ്പോള്‍ ‘അവര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മാത്രമെ മോഷണക്കുറ്റത്തിന് അവരെ ശിക്ഷിക്കാന്‍ എനിക്ക് അര്‍ഹതയുള്ളൂ’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്!

About abdurahman dusairi

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *