ദായധനത്തിലും സ്ത്രീ-പുരുഷ വിവേചനമോ? -2

ദായധനവുമായി ബന്ധപ്പെട്ട വിധിയില്‍ തജ്ദീദ് ഉദ്ദേശിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ ശരീഅത്തിന്റെ ഉറവിടങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടത്. ഇസ്ലാമിന്റെ

പ്രാഥമിക സ്രോതസ്സുകള്‍ നല്‍കുന്ന വിശദീകരണങ്ങളും സൂചനകളും മനസ്സിലാക്കിയതിന് ശേഷമാണ് പ്രസ്തുത ഉദ്യമത്തിന് തുനിഞ്ഞിറങ്ങേണ്ടത്.

ഖുര്‍ആനിക വചനങ്ങള്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന പക്ഷം അന്നിസാഅ് അദ്ധ്യാത്തിലെ ദായധനത്തെക്കുറിച്ച വചനങ്ങള്‍ വളരെ വ്യക്തവും കൃത്യവുമാണ്. ദായധനം, പ്രായശ്ചിത്തതുക, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നവയല്ല പ്രസ്തുത വചനങ്ങള്‍. ദായധനം കൊല്ലപ്പെട്ടവന്റെ ബന്ധുക്കളുടെ അവകാശമാണെങ്കില്‍ പ്രായശ്ചിത്തം അല്ലാഹുവിന്റെ അവകാശമാണ്.

ദാറുല്‍ ഇസ്ലാമില്‍ ജീവിക്കുന്ന മുസ്ലിമിനും, ശത്രുരാഷ്ട്രത്തില്‍ ജീവിക്കുന്ന മുസ്ലിമിനുമിടയില്‍ വേര്‍തിരിവ് കല്‍പിക്കപ്പെട്ടിരിക്കുന്നു. മുസ്ലിംകളില്‍പെട്ട ആരെങ്കിലും അയാളെ അബദ്ധപൂര്‍വമോ മറ്റോ വധിക്കുന്നുവെങ്കില്‍ ഘാതകന്‍ പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന് ദിയ നിര്‍ബന്ധമല്ല. കാരണം ശത്രുപക്ഷത്തോ, യുദ്ധം പ്രഖ്യാപിച്ചവരോ ആയവരാണ് ദിയ നല്‍കേണ്ടത്.

ഭൗതികമായ ശിക്ഷയുടെ കാര്യത്തിലും വിശുദ്ധ ഖുര്‍ആന്‍ സ്ത്രീ-പുരുഷ വിവേചനം കാണിച്ചിട്ടില്ല. പ്രതിക്രിയില്‍ സ്ത്രീ-പുരുഷ വിവേചനം ഖുര്‍ആന്‍ പുലര്‍ത്തിയിട്ടില്ല. സ്ത്രീയെ വധിക്കുന്നവന്‍ തന്നെയാണ് അവള്‍ക്ക് പകരമായി വധിക്കപ്പെടുക. വധിച്ച വ്യക്തി സ്ത്രീയോ, പുരുഷനോ എന്ന പരിഗണന ഖുര്‍ആന്‍ നല്‍കിയിട്ടില്ല. സ്വന്തം ഭര്‍ത്താവ് തന്നെയാണ് സ്ത്രീയെ വധിക്കുന്നതെങ്കില്‍ പകരമായി അയാള്‍ക്ക് മേല്‍ പ്രതിക്രിയ നടപ്പാക്കുന്നതാണ്. ഉമര്‍ ബിന്‍ ഖത്താബി(റ)ന്റെ കാലത്ത് ഇപ്രകാരം പ്രതിക്രിയ നടപ്പാക്കിയതായി ചരിത്രം വ്യക്തമാക്കുന്നു.

ദായധനത്തില്‍ ഇസ്ലാം സ്ത്രീ-പുരുഷ വിവേചനം പുലര്‍ത്തുന്നുവെന്ന ആരോപണത്തിന് നിദാനം അതുമായി ബന്ധപ്പെട്ട് ഉദ്ദരിക്കപ്പെട്ട ഹദീഥുകളാണ്. തദ്വിഷയകമായ ഹദീഥുകളില്‍ നിന്ന് പണ്ഡിതന്മാര്‍ ഗവേഷണം ചെയ്‌തെടുത്ത വിധിയാണത്. അതിനാല്‍ തന്നെ പ്രസ്തുത വിഷയത്തില്‍ തജ്ദീദ് അഥവാ പരിഷ്‌കരണം ഉദ്ദേശിക്കുന്ന കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അതുമായി ബന്ധപ്പെട്ട എല്ലാ ഹദീഥുകളും ശേഖരിച്ച് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ഹദീഥുകളുടെ ആധികാരികത, പരാമര്‍ശങ്ങളുടെ വ്യക്തത, സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

ദായധനത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വിവേചനമുണ്ടെന്ന് കുറിക്കുന്ന ഒരു ഹദീഥ് പോലും സ്വഹീഹുല്‍ ബുഖാരിയിലോ, മുസ്ലിമിലോ ലഭ്യമല്ല. മര്‍ഫൂഓ, മൗഖൂഫോ, മുസ്‌നദോ, മുഅല്ലഖോ ആയ ഒരു ഹദീഥും അതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നല്ല, സുനന്‍ അബീദാവൂദ്, തുര്‍മിദി, നസാഈ, ഇബ്‌നുമാജഃ തുടങ്ങിയ പ്രസിദ്ധമായ നാല് ഹദീഥ് ഗ്രന്ഥങ്ങളിലും ഇത്തരമൊരു സൂചന ലഭ്യമല്ല.

ഹിജ്‌റ നാലാം നൂറ്റാണ്ട് വരെയുള്ള ഹദീഥ് ഇമാമുമാരുടെ റിപ്പോര്‍ട്ടുകളില്‍ മേല്‍പറഞ്ഞ ആശയത്തെക്കുറിക്കുന്ന പരാമര്‍ശങ്ങളൊന്നുമില്ല. പിന്നീട് വന്ന അബൂയഅ്‌ല, അബൂബകര്‍ ബിന്‍ ഖുസൈമഃ, അബൂജഅ്ഫര്‍ ത്വഹാവി, അബുല്‍ ഹസന്‍ ദാറുഖുത്വ്‌നി, അബൂ അബ്ദില്ലാഹ് ഹാകിം തുടങ്ങിയ ആരും തന്നെ പുരുഷന് പകുതിയാണ് സ്ത്രീയുടെ ദാനധമെന്ന് കുറിക്കുന്ന ഹദീഥുകള്‍ ഉദ്ധരിച്ചിട്ടില്ല.

പിന്നീട് ഇമാം ബൈഹഖി അദ്ദേഹത്തിന്റെ അസ്സുനന്‍ അല്‍കുബ്‌റായിലാണ് ‘പുരുഷന്റെ ദായധനത്തിന് പകുതിയാണ് സ്ത്രീയുടെ ദായധനം’ എന്ന ഹദീഥ് ആദ്യമായി ഉദ്ധരിച്ചത്.

ഈ ഹദീഥ് ദുര്‍ബലമായതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കര്‍മം ചെയ്യാന്‍ പാടുള്ളതല്ല. മാത്രവുമല്ല, പ്രവാചകകാലത്തും, ശേഷവും പ്രസ്തുത നിയമം നടപ്പാക്കപ്പെട്ടത് സ്ത്രീക്കും പുരുഷനും തുല്യമായാണ്. രണ്ട് പേരിലുമുള്ളത് ഒരേ ആത്മാവായിരിക്കെ ഇസ്ലാം അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുകയുമില്ല.

 

About dr. ameer abdul azeez

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *