ഡോ. ഗാരി മില്ലര്‍: ക്രൈസ്തവതയില്‍ നിന്ന് ഇസ്ലാമിന്റെ ഭൂമിയിലേക്ക്

കിംഗ് ഫഹദ് സര്‍വകലാശാലയിലെ സയന്‍സ് അദ്ധ്യയന വിഭാഗത്തില്‍ അംഗമായിരുന്നു ഡോ. ഗാരി മില്ലര്‍. ക്രൈസ്തവ മതത്തിന്റെ പ്രബോധനാവശ്യാര്‍ത്ഥം ഇറങ്ങിത്തിരിച്ച സജീവ

മിഷിനറി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ബൈബിളില്‍ അങ്ങേയറ്റം പാണ്ഡിത്യവും വിവരവുമുണ്ടായിരുന്നു അദ്ദേഹത്തിന്. കൂടാതെ ഗണിത ശാസ്ത്രത്തില്‍ അദ്ദേഹത്തിന് അതീവ താല്‍പര്യവുമുണ്ടായിരുന്നു. ബുദ്ധിപരമായ തത്വശാസ്ത്ര ചര്‍ച്ചകളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.
ഒരിക്കല്‍ തന്റെ മതപരമായ നിലപാടിനെ ന്യായീകരിക്കാനുതകുന്ന വിധത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ തെറ്റുകള്‍ കണ്ടെത്താനായി അതെടുത്ത് വായിച്ചു തുടങ്ങി അദ്ദേഹം. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥത്തില്‍ അറേബ്യയിലെ മരുഭൂമിയെക്കുറിച്ചും മറ്റും വിവരണങ്ങളാണുണ്ടാവുക എന്ന ധാരണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, ഖുര്‍ആനിന്റെ ഉള്ളടക്കം അദ്ദേഹത്തെ ശരിക്കും ആശ്ചര്യപ്പെടുത്തി. ലോകത്തെ ഏതൊരു ഗ്രന്ഥത്തിലും കണ്ടെത്താന്‍ സാധിക്കാത്ത വിജ്ഞാനവും ശാസ്ത്രവും രഹസ്യവുമാണ് വിശുദ്ധ ഖുര്‍ആനിലുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
തിരുമേനി(സ)യുടെ ജീവിതത്തില്‍ കടന്ന് പോയ വന്‍ദുരന്തങ്ങളെയും വിഷമങ്ങളെയും കുറിച്ച പരാമര്‍ശം ഖുര്‍ആനിലുണ്ടാകുമെന്ന് അദ്ദേഹം ധരിച്ചു. പത്‌നി ഖദീജ(റ)യുടെയും മകന്‍ ഇബ്‌റാഹീമിന്റെയും വിയോഗത്തെക്കുറിച്ചെല്ലാം ഖുര്‍ആന്‍ സംസാരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പക്ഷെ അവയൊന്നും അദ്ദേഹത്തിന് ഖുര്‍ആനില്‍ കാണാന്‍ കഴിഞ്ഞില്ല. അതേസമയം ക്രൈസ്തവര്‍ അങ്ങേയറ്റം ആദരിക്കുന്ന മര്‍യമിനെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ ഖുര്‍ആനിലുണ്ടെന്നത് അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. അതിന് സമാനമായ ഒരു ആദരവ് ക്രൈസ്തവ വേദങ്ങള്‍ പോലും മര്‍യമിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. മാത്രവുമല്ല, ആഇശയുടെയോ, ഫാത്വിമ(റ)യുടെയോ പേരില്‍ ഖുര്‍ആനില്‍ ഒരു അദ്ധ്യായമോ, കേവല പരാമര്‍ശമോ ഇല്ലെന്നതും അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. ഈസാ പ്രവാചകന്‍ ഇരുപത്തിയഞ്ച് തവണ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മുഹമ്മദ്(സ) കേവലം നാല് തവണയാണ് സൂചിപ്പിക്കപ്പെട്ടതെന്നത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി.
അദ്ദേഹം കൂടുതല്‍ ഗഹനമായി ഖുര്‍ആന്‍ വായിച്ച് പഠിക്കാന്‍ തുടങ്ങി. ഇത്തവണയും ഖുര്‍ആനില്‍ വല്ല ദൗര്‍ബല്യവും കണ്ടെത്താമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഒരു ഖുര്‍ആനിക വചനം അദ്ദേഹത്തിന് മുഖത്തടിയേറ്റത് പോലെയായി (അവര്‍ വിശുദ്ധ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹുവിങ്കല്‍ നിന്നല്ലായിരുന്നു അതെങ്കില്‍ അവരതില്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു). അന്നിസാഅ് 82
ഡോ. ഗാരി മില്ലര്‍ പറയുന്നു ‘നിലവിലുള്ള പ്രശസ്തമായ ശാസ്ത്രീയ തത്വമാണ് അബദ്ധങ്ങളും വീഴ്ചകളും സംഭവിക്കുകയെന്നത്. ഒരു വിജ്ഞാനം സത്യമാണെന്ന് അംഗീകരിക്കുന്നതിന് മുമ്പ് ഒട്ടേറെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അതില്‍ അബദ്ധമുണ്ടെങ്കില്‍ കണ്ട് പിടിക്കാന്‍ വായനക്കാരെ വെല്ലുവിളിക്കുന്നുവെന്നത് തീര്‍ത്തും അല്‍ഭുതകരമാണ്. എന്നിട്ട് പോലും ഒരാള്‍ക്കും അതിനെതിരെ ആധികാരികമായി രംഗത്ത് വരാന്‍ ഇത്രയും കാലത്തിനിടയില്‍ സാധിച്ചിട്ടില്ല എന്നത് അതിനേക്കാള്‍ ആശ്ചര്യകരമാണ്).
അദ്ദേഹം തുടരുന്നു (ഒരു ഗ്രന്ഥം രചിച്ചതിന് ശേഷം അതിലൊരു തെറ്റുമില്ലെന്ന് അവകാശപ്പെടാന്‍ ധൈര്യം കാണിച്ച ഒരു രചയിതാവിനെയും ലോകം കണ്ടിട്ടില്ല. എന്നാല്‍ ഇതിന് വിപരീതമാണ് ഖുര്‍ആനിന്റെ സ്ഥിതി. അതില്‍ അബദ്ധമില്ലെന്ന് മാത്രമല്ല, അബദ്ധം കാണിച്ച് തരാന്‍ അത് വായനക്കാരെ വെല്ലുവിളിക്കുകയും ചെയ്യുന്നു).
ഡോ. ഗാരി മില്ലറെ അതിശയിപ്പിച്ച മറ്റൊരു വചനം ഇങ്ങനെയാണ് (ആകാശ-ഭൂമികള്‍ ഒന്നിച്ച് ചേര്‍ന്നതായിരുന്നുവെന്നും, പിന്നീട് നാമവയെ പിളര്‍ത്തുകയാണ് ചെയ്തതെന്നുമുള്ള കാര്യം സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ? എല്ലാ ജീവനുള്ള വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരെന്ത് കൊണ്ട് വിശ്വസിക്കുന്നില്ല?). അല്‍അന്‍ബിയാഅ് 3
അദ്ദേഹം പറയുന്നു (ഈ ദൈവിക വചനം 1973-ല്‍ നോബല്‍ സമ്മാനം ലഭിക്കാന്‍ കാരണമായ ശാസ്ത്രീയ കണ്ടെത്തലാണ് കൃത്യമായി വിവരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിന് കാരണമായ മഹാവിസ്‌ഫോടനത്തെയാണ് അത് കുറിക്കുന്നത്. അതുപോലെ തന്നെയാണ് പ്രസ്തുത ദൈവിക വചനത്തിന്റെ അവസാന ഭാഗത്തെ പ്രസ്താവനയും. ജീവന്റെ ഉല്‍ഭവം വെള്ളമാണെന്ന് പ്രസ്തുത പരാമര്‍ശം വ്യക്തമാക്കുന്നു.
ഗാരി മില്ലര്‍ തുടരുന്നു (ഏറ്റവും വലിയ അല്‍ഭുതങ്ങളിലൊന്നാണ് ഈ വചനം. ഓരോ കോശത്തിന്റെയും 80% സെറ്റോപ്ലാസം ആണെന്ന് ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. വെള്ളത്തില്‍ നിന്നാണ് അടിസ്ഥാനപരമായി സെറ്റോപ്ലാസം രൂപപ്പെടുന്നത്. എന്നിരിക്കെ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന് എങ്ങനെയാണ് ഇക്കാര്യം കണ്ടെത്താനാവുക?
അധികം വൈകാതെ തന്നെ ഗാരി മില്ലര്‍ ഇസ്ലാം സ്വീകരിച്ചു. 1977-ലായിരുന്നു ഇത്. ശേഷം അദ്ദേഹം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇസ്ലാമിനെ പ്രതിനിധീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തി. മുന്‍കാലത്ത് തന്റെ സഹപ്രവര്‍ത്തകരായിരുന്ന ക്രൈസ്തവരോട് പല തവണ അദ്ദേഹം സംവാദത്തിലേര്‍പെട്ടു.

About

Check Also

islam

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ …

Leave a Reply

Your email address will not be published. Required fields are marked *