ഈസാ പ്രവാചകന്ന് അവതരിച്ച ഇഞ്ചീല്‍ എവിടെയാണുള്ളത്?

ഈസാ മസീഹിന് ഇഞ്ചീല്‍ എന്ന് പേരുള്ള ഒരു വേദവും അവതരിച്ചിട്ടില്ല എന്ന് ചില ക്രൈസ്തവര്‍ വാദിക്കുകയും ഒട്ടേറെ പേര്‍ പ്രസ്തുതവാദം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈസാ പ്രവാചകന് അല്ലാഹു ഇഞ്ചീല്‍ എന്ന പേരില്‍ തന്റെ വേദം അവതരിപ്പിച്ചിട്ടുണ്ടെന്നും

മസീഹ് തന്നെയും പ്രസ്തുത വേദത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കുറിക്കുന്ന ഖണ്ഡിതമായ ഒട്ടേറെ പ്രമാണങ്ങളുണ്ട്. ഇഞ്ചീല്‍ എന്നാല്‍ സുവിശേഷം എന്നാണ് അര്‍ത്ഥം. ഇക്കാര്യത്തില്‍ നമുക്കു അവര്‍ക്കും ഒരേ അഭിപ്രായം തന്നെയാണുള്ളത്. ദൈവത്തില്‍ നിന്ന് പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ ബോധനങ്ങള്‍ക്കും സുവിശേഷം എന്ന് പറയാമെന്നതിലും നാം അവരോട് യോജിക്കുന്നു. പക്ഷെ, ദൈവത്തില്‍ നിന്ന് ഇഞ്ചീല്‍ എന്ന പേരില്‍ വേദഗ്രന്ഥം അവതരിച്ചു എന്നതിന് വിരുദ്ധമാകുന്ന തെളിവുകളല്ല മേല്‍പറഞ്ഞവയൊന്നും.
മത്തായിയുടെയോ, യോഹന്നായുടെയോ, പോള്‍സിന്റെയോ സുവിശേഷത്തെക്കുറിച്ചല്ല നാം ചോദിക്കുന്നത്. അവര്‍ എഴുതിയത് എന്തു തന്നെയായാലും നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമല്ല. ക്രൈസ്തവ ഭൂരിപക്ഷത്തെ പറഞ്ഞു വിശ്വസിപ്പിച്ചത് പോലെ ഇവയെല്ലാം ദൈവം അവതരിപ്പിച്ച വചനങ്ങളോ, അവ അതേപടി പിന്നീട് ശേഖരിച്ചെഴുതിയതോ ആണെന്ന് നമ്മെ വിശ്വസിപ്പിക്കാനാവില്ല. അല്ലാഹുവിങ്കല്‍ ഈസാ പ്രവാചകന് ഇഞ്ചീല്‍ എന്ന പേരില്‍ ഒരു വേദം അവതരിച്ചിട്ടുണ്ട് എന്നത് നിലവിലെ സുവിശേഷം രേഖപ്പെടുത്തിയവരെല്ലാം ഖണ്ഡിതമായി സൂചിപ്പിച്ച കാര്യമാണ്. തങ്ങളുടെ വചനങ്ങള്‍ക്കും പ്രസ്തുത വേദവചനങ്ങള്‍ക്കും ഇടയില്‍ കാതലായ വ്യത്യാസമുണ്ടെന്നും അവര്‍ സമ്മതിച്ചിരിക്കുന്നു.
അല്ലാഹു ഈസാ പ്രവാചകന് അവതരിപ്പിച്ച വേദഗ്രന്ഥം എവിടെയാണ് എന്ന ചോദ്യം പ്രസക്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇഞ്ചീല്‍ എന്ന് പരാമര്‍ശിക്കുമ്പോള്‍ അത് മത്തായിയുടെയോ, മാര്‍ക്കോസിന്റെയോ സുവിശേഷങ്ങളെക്കുറിച്ചല്ല സൂചിപ്പിക്കുന്നത്. സുവിശേഷങ്ങള്‍ എന്ന് കുറിക്കുന്ന ‘അനാജീല്‍’ എന്ന ബഹുവചന രൂപത്തിലല്ല, സുവിശേഷഗ്രന്ഥം എന്ന് കുറിക്കുന്ന ‘ഇഞ്ചീല്‍’ എന്ന ഏകവചനമാണ് വിശുദ്ധ ഖുര്‍ആന്‍ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അവരെ -ആ പ്രവാചകന്മാരെ- തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായി മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായി നാം നിയോഗിച്ചു. സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി). അല്‍മാഇദഃ : 46
വിശുദ്ധ ഖുര്‍ആന്‍ അല്‍ഹദീദ് അദ്ധ്യായത്തില്‍ പറയുന്നത് ഇപ്രകാരമാണ് (പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് -വേണ്ടി അവരതു ചെയ്തു- എന്നല്ലാതെ, നാം അവര്‍ക്കു അതു നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല). അല്‍ഹദീദ് 27
യഥാര്‍ത്ഥ ഇഞ്ചീല്‍ അല്ലാഹു ഈസാ പ്രവാചകന് അവതരിപ്പിച്ച വേദഗ്രന്ഥായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. നാല് സുവിശേഷങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെയൊരു വേദഗ്രന്ഥമുണ്ടായിരുന്നുവെന്ന് വളരെ ഖണ്ഡിതമായി അവര്‍ പ്രഖ്യാപിക്കുന്നുണ്ട്. അവയില്‍ സുപ്രധാനമായ ചില പരാമര്‍ശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
– (അവന്‍ പറയുന്നത് ഇപ്രകാരമാണ് ‘കാലം പൂര്‍ത്തീകരിക്കുകയും, അല്ലാഹുവിന്റെ അധികാരകേന്ദ്രങ്ങളോട് അടുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പശ്ചാതപിക്കുകയും ഇഞ്ചീലില്‍ വിശ്വസിക്കുകയും ചെയ്യുക). മാര്‍ക്കോസ് 1:15
– (സത്യമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഈ ഇഞ്ചീലുമായി താങ്കള്‍ ലോകത്ത് എവിടെ പ്രവേശിച്ചാലും ഞാന്‍ പ്രവര്‍ത്തിച്ചതൊക്കെയും അതിന്റെ സ്മരണക്ക് വേണ്ടിയാണെന്ന് അത് അറിയിക്കുന്നതാണ്). മാര്‍ക്കോസ് 14: 9
– (അദ്ദേഹം അവരോട് പറഞ്ഞു ‘നിങ്ങള്‍ ഈ ലോകം മുഴുവന്‍ ചെന്നെത്തി ഈ ഇഞ്ചീല്‍ എല്ലാ ജനങ്ങള്‍ക്കും എത്തിക്കുക). മാര്‍ക്കോസ് 16: 15
ഇപ്രകാരം തന്നെ ഇഞ്ചീല്‍ എന്ന പദം ഇരോമിയയിലും ഒട്ടേറെ പ്രാവശ്യം വന്നിരിക്കുന്നു. ഈസാ പ്രവാചകന് മേല്‍ ഇഞ്ചീലെന്ന പേരില്‍ വേദം അവതരിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായിരിക്കെ അവശേഷിക്കുന്ന ചോദ്യം പ്രസ്തുത വേദം എവിടെയാണ് എന്നാണ്.

About ahmad shahid

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *