zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). അല്‍ബഖറ 286.
(അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്). അല്‍ബഖറഃ 185.
ഇസ്ലാമിക ദര്‍ശനം അതിന്റെ വിശ്വാസ-നിയമ, കല്‍പനാ-നിരോധന കാര്യങ്ങളിലെല്ലാം എളുപ്പമാണ്. ഏറ്റവും സത്യസന്ധവും, ശരിയുമായ വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഏറ്റവും മനോഹരവും ഉത്തമവുമായ സ്വഭാവമാണ് അത് പകര്‍ന്ന് നല്‍കുന്നത്. ഇസ്ലാമിന്റെ നിയമങ്ങളും വിധികളും ഏറ്റവും നീതിപൂര്‍വകവും, ചൊവ്വായതുമാണ്.
ഈ ഇസ്ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യത്തെയും, തെളിമയെയും, ശോഭയെയും തിരിച്ചറിഞ്ഞ വ്യക്തി അതിനെ സ്തുതിക്കുകയും, പ്രകീര്‍ത്തിക്കുകയും, മുറുകെ പിടിക്കുകയുമാണ് ചെയ്യുക. ഇസ്ലാമിക വിശ്വാസം അവനില്‍ കൂടുകെട്ടുകയും, ശരീഅത്ത് നിയമങ്ങള്‍ അവന്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (തീര്‍ച്ചയായും ഈ ദര്‍ശനം എളുപ്പമുള്ളതാണ്).
ഇസ്ലാമിക വിശ്വാസവും, സ്വഭാവവും, നിയമങ്ങളുമെല്ലാം എളുപ്പമാണ് എന്നതാണ് ഇതിന്റെ വിവക്ഷ. അല്ലാഹു, മാലാഖമാര്‍, വേദഗ്രന്ഥം, പ്രവാചകന്മാര്‍, പരലോകം, വിധി തുടങ്ങിയവയിലുള്ള വിശ്വാസം ഹൃദയത്തിന് സമാധാനം സമ്മാനിക്കുകയും, വിശ്വാസിയെ ഏറ്റവും ഉത്തമമായ വഴിലേക്ക് നയിക്കുകയും ചെയ്യുന്നു.
വിശ്വാസിയുടെ സ്വഭാവവും, കര്‍മവും ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായിരിക്കും. അതുവഴി അവന് ഇഹ-പര ലോകങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. അവയെല്ലാം അവന് എളുപ്പവും സുഗമവുമാണ്. ഓരോ വ്യക്തിക്കും ക്ലേശമൊന്നുമില്ലാതെ അവ എളുപ്പത്തില്‍ നിര്‍വഹിക്കാനും നടപ്പാക്കാനും സാധിക്കുന്നു.
തീര്‍ത്തും ലളിതവും സരളവുമായ വിശ്വാസ സംഹിതകളാണ് ഇസ്ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. നേരെ ചൊവ്വെ ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും അവ വേഗത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. അതിതീവ്രവും, കഠിനവുമായ ചടങ്ങുകളോ ആചാരങ്ങളോ ഇസ്ലാം ഒരിക്കലും വിശ്വാസികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ല.
ദിനേനെ അഞ്ചുതവണ ആവര്‍ത്തിക്കുന്ന നമസ്‌കാരമാണ് അവയില്‍ ഏറ്റവും സുപ്രധാനം. അവയ്ക്ക് നിര്‍ണിതമായ സമയവും രൂപവുമുണ്ട്. സംഘം ചേര്‍ന്ന് അവ നിര്‍വഹിക്കണമെന്നും ഇസ്ലാം കല്‍പിച്ചിരിക്കുന്നു. നമസ്‌കാരത്തിനായി ഒരുമിക്കുകയും അവ നിര്‍വഹിക്കുകയും ചെയ്യുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതുവഴി വിശ്വാസികള്‍ക്കിടയിലെ ബന്ധം സുദൃഢമാവുകയും, പരസ്പരം സ്‌നേഹം പുലര്‍ത്താന്‍ ഇതുവഴി വെക്കുന്നു.
പിന്നീടുള്ളത് സകാത് അഥവാ നിര്‍ബന്ധ ദാനമാണ്. ദരിദ്രരായവര്‍ക്ക് അവ ബാധകമല്ലെന്ന് മാത്രമല്ല, അവര്‍ക്കതില്‍ ചെറുതല്ലാത്ത ഓഹരിയുമുണ്ട്. സമ്പന്നര്‍ക്ക് മേലാണ് സകാത് നിര്‍ബന്ധമുള്ളത്. അവരുടെ ധനത്തിന്റെയും ഹൃദയത്തിന്റെയും ശുദ്ധീകരണം അതുവഴി നടക്കുന്നു. അവരുടെ സ്വഭാവം സംസ്‌കരിക്കുന്നതിനും, പാപങ്ങളില്‍ നിന്ന് കഴുകി ശുദ്ധിയാക്കുന്നതിനും അത് സഹായിക്കുന്നു. അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും, പാവങ്ങളുടെ അത്താണിയുമായി അത് നിലകൊള്ളുന്നു.

About super user

Check Also

zzzpravachakan1

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി …

Leave a Reply

Your email address will not be published. Required fields are marked *