2

ഏകദൈവത്വം: ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ

യഥാര്‍ത്ഥ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലനം സംഭവിച്ച് രൂപം കൊണ്ടവയാണ് വിശ്വാസ സങ്കല്‍പങ്ങളാണ് ബഹുദൈവ-വിഗ്രഹാരാധന വിശ്വാസങ്ങള്‍ എന്നാണ് ചരിത്രപരമായ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ജൂത-ക്രൈസ്തവ-ഇസ്ലാമിക ദര്‍ശനങ്ങളെല്ലാം ബഹുദൈവ വിശ്വാസ സങ്കല്‍പത്തിന് വിരുദ്ധമായ ആശയങ്ങളായിരുന്നു സമര്‍പിച്ചത്.

ഇപ്രകാരമായിരുന്നു എല്ലാ ആരാധനകളും. പ്രാരംഭത്തില്‍ കലര്‍പില്ലാതെ നിയമമാക്കപ്പെടുകയും പിന്നീട് പ്രസ്തുത അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെടുകയുമാണ് ചെയ്യാറ്.

ഈ വീക്ഷണത്തില്‍ നിന്ന് തന്നെ ക്രൈസ്തവ വിശ്വാസ ചരിത്രത്തെ അപഗ്രഥിക്കാന്‍ സാധിക്കുന്നതാണ്. ഏകദൈവ വിശ്വാസം കൊണ്ട് ആരംഭിച്ച് ശേഷം തല്‍സ്ഥാനത്ത് ത്രിയേകത്വ സങ്കല്‍പം പ്രതിഷ്ഠിക്കപ്പെടുകയാണ് ക്രൈസ്തവതയിലുണ്ടായത്. തല്‍ഫലമായി യഥാര്‍ത്ഥ ദീനില്‍ നിന്നും, ചൊവ്വായ മാര്‍ഗത്തില്‍ നിന്നും ജനങ്ങള്‍ വളരെ അകന്ന് പോയെന്ന ദുരന്തമാണ് സംഭവിച്ചത്.
മസീഹിന്റെ തിരോധാനത്തിന് ശേഷമുള്ള നൂറ്റാണ്ടുകളിലെ ക്രൈസ്തവര്‍ അല്ലാഹുവിന്റെ ഏകത്വവും മസീഹിന്റെ പ്രവാചകത്വവും അംഗീകരിക്കുന്നവരായിരുന്നു. ഉദാഹരണമായി ഏകദേശം ക്രിസ്താബ്ദം 90-ല്‍ എഴുതപ്പെട്ട റാഇ ഹെര്‍മെസ് ഇഞ്ചീല്‍ (ക്രൈസ്തവ ചര്‍ച്ച് അംഗീകരിച്ചിരുന്ന ഇഞ്ചീല്‍ ആയിരുന്നു ഇത്) ആദ്യപന്ത്രണ്ട് കല്‍പനകള്‍ തുടങ്ങുന്നത് താഴെ പറയുന്ന വിധത്തിലാണ്:
(അല്ലാഹു ഏകനാണെന്നും, അവനാണ് എല്ലാറ്റിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും വിശ്വസിക്കുകയാണ് എല്ലാറ്റിനും മുമ്പെ വേണ്ടത്. ഇല്ലായ്മയില്‍ നിന്നാണ് അവന്‍ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത്. പ്രപഞ്ചത്തോളം വിശാലമാണ് അവന്‍ എന്നാല്‍ അവനോളം വിശാലമല്ല പ്രപഞ്ചം).
തിയോഡര്‍ സാന്‍ അനുസരിച്ച് വിശ്വാസത്തെക്കുറിക്കുന്ന വചനം ക്രിസ്താബ്ദം 250 വരെ താഴെ പറയുന്ന വിധത്തില്‍ നിലവിലുണ്ടായിരുന്നു:
(എല്ലാറ്റിനും കഴിവുറ്റ അല്ലാഹുവില്‍ വിശ്വസിക്കുന്നു ഞാന്‍). ക്രിസ്താബ്ദം 180-നും 210-നും ഇടയില്‍ ‘കഴിവുറ്റവന്‍’ എന്ന പദത്തിന് മുമ്പ് ‘പിതാവ്’ എന്ന് ചേര്‍ക്കപ്പെട്ടു. ഈ പ്രവൃത്തിയെ ഏതാനും ചില ചര്‍ച്ച് അധികാരികള്‍ നീചമെന്നാണ് വിശേഷിപ്പിച്ചത്. വേദഗ്രന്ഥത്തിലേക്ക് എന്തെങ്കിലും ചേര്‍ക്കുന്നതോ, അതില്‍ നിന്ന് വല്ലതും നീക്കം ചെയ്യുന്നതോ ചരിത്രത്തില്‍ മാതൃകയില്ലാത്ത അക്രമമാണെന്ന് വ്യക്തമാക്കി പ്രസ്തുത പ്രവര്‍ത്തനത്തെ അപലപിക്കുകയാണ് പുരോഹിതരായ വിക്ടറും സെഫിസ്യാസിസും ചെയ്തത്. മസീഹ് ദൈവമാണെന്ന ചിന്തയെ ശക്തമായി എതിര്‍ത്ത അവര്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ ഉറച്ച് നിന്നു. യഥാര്‍ത്ഥ ക്രൈസ്തവ അദ്ധ്യാപനങ്ങള്‍ ഏകദൈവ വിശ്വാസമാണ് പകര്‍ന്നു നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മസീഹ് ദൈവത്തിന്റെ പ്രവാചകനായിരിക്കെ തന്നെ മറ്റുള്ളവരെപ്പോലെ സാധാരണ മനുഷ്യനാണെന്നും ദിവ്യസന്ദേശ വാഹക ദൗത്യം നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിക്കുകയുണ്ടായി. ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമുണ്ടായിരുന്ന ചര്‍ച്ചുകള്‍ പുലര്‍ത്തിയിരുന്ന വിശ്വാസവും ഇത് തന്നെയായിരുന്നു.
മസീഹിന്റെ അദ്ധ്യാപനങ്ങള്‍ പ്രചരിക്കുകയും അവ മറ്റുസംസ്‌കാരങ്ങളുമായി കൂടിക്കലരുകയും അധികാരികളുടെയും മറ്റും താല്‍പര്യങ്ങളോട് അവ പോരടിക്കുകയും ചെയ്തതോടെ പ്രസ്തുത സംസ്‌കാരങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന സമീപനമാണ് അവ സ്വീകരിച്ചത്. ഭരണാധികാരികളുടെ പീഢനങ്ങളില്‍ നിന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് മോചനം ലഭിക്കുന്നതിനായി പല രാഷ്ട്രങ്ങളിലും -വിശിഷ്യാ ഗ്രീക്കില്‍- ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ഓരോ രാഷ്ട്രത്തിലെയും സംസ്‌കാരത്തിനും നാഗരികതക്കും യോജിച്ച വിധത്തില്‍ അവ രൂപപ്പെടുത്തപ്പെടുകയും പുതിയ ഭാഷയില്‍ അവയെ പ്രതിപാദിക്കുകയുമാണ് ചെയ്തത്. പോള്‍സിന്റെ നേതൃത്വത്തില്‍ ക്രൈസ്തവതയില്‍ രൂപപ്പെട്ട ത്രിയേകത്വ സങ്കല്‍പത്തില്‍ ഗ്രീക്ക് സംസ്‌കാരത്തിലെ ബഹുദൈവ വിശ്വാസത്തിന് നിര്‍ണായകമായ പങ്കുണ്ട്. ത്രിത്വ വിശ്വാസത്തിന്റെ തന്നെ ഭാഗമായാണ് പ്രവാചകത്വ പദവിയില്‍ നിന്നും മസീഹിനെ ദൈവത്തിന്റെ പരിവേഷത്തിലേക്ക് ഉയര്‍ത്തുക കൂടി ചെയ്തത്.
ക്രിസ്താബ്ദം 325 ആയപ്പോഴേക്കും ത്രിയേകത്വമായി ചര്‍ച്ചിന്റെ ഔദ്യോഗിക വിശ്വാസം. അക്കാലത്ത് പോലും ചില ക്രൈസ്തവ വിശ്വാസികള്‍ ഈ സങ്കല്‍പത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം പ്രസ്തുത വിശ്വാസ സങ്കല്‍പത്തിന് തങ്ങളുടെ മതവേദങ്ങളില്‍ യാതൊരു അടിസ്ഥാനവും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ത്രിയേകത്വ വിശ്വാസ സ്ഥാപകരിലൊരാളായ ഇഥ്‌നാസ്യോസിന് പോലും തന്റെ പുതിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മസീഹിന്റെ ദൈവികതയെക്കുറിച്ച് അങ്ങേയറ്റം ചിന്തിക്കുകയും അതുസംബന്ധിച്ച തന്റെ ചിന്തകള്‍ പകര്‍ത്തുകയും ചെയ്ത അദ്ദേഹം ഒടുവില്‍ ഇപ്രകാരം എഴുതിയത്രെ ‘മൂന്നെണ്ണമില്ല, ഒരു ദൈവം മാത്രമാണുള്ളത്’. മനസ്സംതൃപ്തിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, രാഷ്ട്രീയ താല്‍പര്യത്തിന്റെയും നിര്‍ബന്ധിതാവസ്ഥയുടെയും അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ത്രിയേകത്വ വിശ്വാസം സ്ഥാപിച്ചതെന്ന് ഇവിടെ വ്യക്തമാകുന്നു.

About adil hamid muhammad

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *