2000px-Communist_star.svg

കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം -4

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം രംഗത്ത് വന്നതിന് ശേഷം, അതിന്റെ സുപ്രധാന അടിസ്ഥാനങ്ങളില്‍ കാര്യമായ പുനരാലോചന നടത്തേണ്ടി വരികയും, അവ പുതുക്കി പണിയുകയും ചെയ്തു. ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങളെ പ്രത്യയശാസ്ത്ര വികാസം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്. പിന്നീട് മുതലാളിത്തത്തിന്റെ വേലിയേറ്റ കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലപ്പെടുകയും, അവഗണിക്കപ്പെടുകയും ചെയ്തു. ഇനി മുതലാളിത്തത്തിന് ശേഷമാണ് കമ്യൂണിസം നടപ്പാക്കപ്പെടേണ്ടത് എന്നായിരുന്നു അപ്പോള്‍ കമ്യൂണിസ്റ്റുകള്‍ പ്രതികരിച്ചത്.
എന്നാല്‍ ഇതിന് വിരുദ്ധമായി സാമ്പത്തിക ഘടനയുടെ നിര്‍മാണം ലക്ഷ്യമാക്കി മുതലാളിത്തം സമൂഹത്തില്‍ കടന്നു കയറുന്നതിന് മുമ്പ് തന്നെ സോഷ്യലിസം നടപ്പാക്കണം എന്നായിരുന്നു സ്റ്റാലിന്റെ അഭിപ്രായം. തങ്ങള്‍ക്ക് സംഭവിച്ച് പ്രത്യയശാസ്ത്രപരമായ അബദ്ധം തിരിച്ചറിയാന് 1924 ലെനിന്‍ മരിച്ച്, സ്റ്റാലിന്‍ അധികാരം ഏറ്റെടുക്കുന്നത് വരെയുള്ള 65 വര്‍ഷങ്ങളോളം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിച്ചില്ല എന്നതാണ് ഏറെ അല്‍ഭുതകരം.
സോവിയറ്റ് യൂണിയനില്‍ കുട്ടിക്കളിയിലേര്‍പെട്ട്, അദ്ധ്വാനശീലമില്ലാതെ, രാഷ്ട്രത്തെ അവലംബിച്ച് ജീവിക്കുകയായിരുന്നു അവര്‍. അതിനാലാണ് കമ്യൂണിസ്റ്റ് രാഷ്ട്രത്തിന് സ്വന്തം വേരറ്റ് പോവുകയും, കമ്യൂണിസം ആവിഷ്‌കരിച്ച സുപ്രധാന സിദ്ധാന്തങ്ങളില്‍ നിന്ന് പിന്മാറേണ്ട ദുരവസ്ഥ സംജാതമാവുകയും ചെയ്തത്. വ്യാവസായിക മേഖലയിലെ പിന്നാക്കാവസ്ഥയും, കാര്‍ഷിക-സാമ്പത്തിക തകര്‍ച്ചയും, മുതലാളിത്ത ലോകത്ത് നിന്ന് ഭക്ഷണവും, സാങ്കേതികതയും ഇറക്കുമതി ചെയ്യാന്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കി. തങ്ങളുടെ രാഷ്ട്രങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് മുതലാളിത്ത സ്ഥാപനങ്ങളുടെ സഹായം തേടേണ്ടി വരിക കൂടി ചെയ്തതോടെ കമ്യൂണിസം നടപ്പാക്കുകയെന്നത് വിദൂരസ്വപ്‌നമായി അവശേഷിച്ചു. നാല്‍പത് വര്‍ഷത്തോളം കമ്യൂണിസം സ്വന്തമായി രാഷ്ട്രം ഭരിച്ചതിന് ശേഷവും ദാരിദ്ര്യവും പട്ടിണിയും മാത്രമായിരുന്നു നാട്ടില്‍ സുലഭമായി കാണപ്പെട്ടിരുന്നത്. 400 മില്യണ്‍ ചൈനക്കാര്‍ കമ്യൂണിസ്റ്റ് രാഷ്ട്രത്തിന് കീഴില്‍ ദാരിദ്ര്യരേഖക്ക് താഴേയായിരുന്നുവെന്ന കണക്ക് പ്രസ്തുത പ്രത്യയശാസ്ത്രം എത്രമേല്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
അതേതുടര്‍ന്ന് രാഷ്ട്ര പ്രതിരോധത്തിനും, സൈന്യത്തിനുമായി ചെലവഴിച്ചിരുന്ന തുക വെട്ടിച്ചുരുക്കേണ്ടി വരികയും, കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ ജനങ്ങളുടെ നിര്‍ഭയത്വം കൂടി നഷ്ടപ്പെടുകയും ചെയ്തു.
റഷ്യക്ക് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് നിരപരാധികളുടെ തലയറുത്താണ് കമ്യൂണിസ്റ്റ് ഭരണം പൊടിപൊടിച്ചത്. പൂര്‍വകാല സീസര്‍മാര്‍ക്ക് പകരം ചുവന്ന നിറമുള്ള പുതിയ സീസര്‍മാര്‍ സ്വേഛാധിപത്യം അരങ്ങുവാണുവന്നല്ലാതെ റഷ്യയില്‍ മറ്റൊരു മാറ്റവും സംഭവിച്ചിരുന്നില്ല. തൊഴിലാളികളുടെയും, കര്‍ഷകരുടെയും പേര് പറഞ്ഞ്, സാധാരണക്കാരുടെ തലയറുക്കുകയും, മുതുകടിച്ച് തകര്‍ക്കുകയും ചെയ്ത് ഭരണചക്രം തിരിക്കുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തത്!!
രണ്ടാം ലോകഭീകരയുദ്ധത്തിന് ശേഷം മാര്‍ക്‌സിസത്തിനും, സോഷ്യലിസത്തിനും സാധാരണക്കാര്‍ക്കിടയില്‍ വന്‍പ്രചാരമാണ് ലഭിച്ചത്. പടിഞ്ഞാറന്‍ അധിനിവേശം സൃഷ്ടിച്ച പിന്നാക്കാവസ്ഥയില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും കമ്യൂണിസം രക്ഷിക്കുമെന്ന് സ്വാഭാവികമായും സാധാരണക്കാര്‍ വിശ്വസിച്ചു. പ്രസ്തുത അവസരം മുതലെടുത്ത് സമത്വവും, സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത് കമ്യൂണിസം രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ അധികം വൈകാതെ കമ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ക്ക് ലോകം സാക്ഷിയായി. സ്വേഛാധിപത്യവും, അക്രമവുമാണ് അതിന്റെ തനിനിറമെന്നും, മുദ്രാവാക്യങ്ങളെല്ലാം കേവലം മുഖംമൂടിയാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പടിഞ്ഞാറന്‍ അധിനിവേശം സമ്പത്ത് കൊള്ളയടിക്കുകയാണ് ചെയ്തതെങ്കില്‍, നാട്ടില്‍ നാശവും കലഹവും, ദാരിദ്ര്യവും പ്രചരിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ഭരണം വഴിവെച്ചത്.

About anvar aljundi

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *