Znak

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -2

‘മക്കയിലേക്കുള്ള പാത’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഡോ. മുറാദ് ഹോഫ്മാന്‍ കുറിക്കുന്നു (‘അല്‍ഖവ്വാമഃ’ എന്ന ഖുര്‍ആനിക പ്രയോഗിത്തിന്റെ വിവിധ വിവര്‍ത്തനങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് സ്ത്രീകളെ പരിപാലിക്കാനും, അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള പുരുഷന്റെ ഉത്തരവാദിത്തം’ എന്നതാണ്.
ഏത് വിഷയത്തിലും പടിഞ്ഞാറിന്റെ നിലപാട് അറിഞ്ഞേ തീരൂ എന്ന് ശഠിക്കുന്നവര്‍ക്കായി നാം ഫ്രഞ്ച് നിയമരേഖയില്‍ നിന്ന് രണ്ട് വരികള്‍ ഇവിടെ ചേര്‍ക്കുകയാണ് (തന്റെ ഇണയെ സംരക്ഷാനും, അവളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് പൂര്‍ത്തീകരിക്കാനുമുള്ള ബാധ്യത ഭര്‍ത്താവിനുണ്ട്. ഇതിന് പകരം ഭര്‍ത്താവിനെ അനുസരിക്കുകയും, അദ്ദേഹത്തിന്റെ കൂടെ താമസിക്കുകയും, അദ്ദേഹം താമസത്തിന് അനുയോജ്യമെന്ന് മനസ്സിലാക്കുന്ന സ്ഥലത്തേക്ക് കൂടെ പോവുകയും ചെയ്യേണ്ടതുണ്ട്).
ഫ്രഞ്ച് കുടുംബ നിയമത്തിലെ ഈ പരാമര്‍ശത്തെക്കുറിച്ച് ഡോ. അലി അബ്ദുല്‍ പറയുന്നത് ഇപ്രകാരമാണ് (ഈ രണ്ട് പരാമര്‍ശങ്ങളും യഥാര്‍ത്ഥത്തില്‍ ‘നിങ്ങളുടെ കഴിവിനൊത്ത വിധം അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. അവര്‍ക്ക് ഇടുക്കമുണ്ടാക്കും വിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്… സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല’ -അത്ത്വലാഖ് 6,7- എന്ന ഖുര്‍ആനിക വചനങ്ങളുടെ വിവര്‍ത്തനം മാത്രമാണ്).
മേലുദ്ധരിച്ച ഖുര്‍ആനിക വചനം സ്ത്രീയെ സംരക്ഷിക്കുകയും, പ്രതിരോധിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീക്ക് ഇടുക്കമുണ്ടാവണമെന്ന ആഗ്രഹത്തോടെ അവളെ പ്രയാസപ്പെടുത്തരുതെന്ന ഖുര്‍ആനിക കല്‍പന ഭാര്യയോടുള്ള പെരുമാറ്റത്തില്‍ ഭര്‍ത്താവിന്റെ ഉദ്ദേശശുദ്ധി വരെ ചോദ്യം ചെയ്യപ്പെടുമെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര സംഘടനകളുടെയും, വ്യവസ്ഥകളുടെയും കല്‍പനകള്‍ക്ക് വിരുദ്ധമാണിത്. എല്ലാ മാര്‍ഗേണെയും സ്ത്രീയെ ദുശിപ്പിക്കാനും, അവളെ കെട്ടഴിച്ച് വിടാനും പ്രകൃതിപരമായ മൂല്യങ്ങളില്‍ നിന്നും, മതനിയമങ്ങളില്‍ നിന്നും അവളെ അടര്‍ത്തിയെടുക്കാനുമാണ് അവയെല്ലാം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
മനുഷ്യ നിര്‍മിത പ്രത്യയ ശാസ്ത്രങ്ങള്‍ മുന്നോട്ട് വെക്കുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ പരിണിത ഫലങ്ങള്‍ ലോകം അനുഭവിക്കുകയും, വിവേകമുള്ളവര്‍ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ മൂന്ന് മേഖലകള്‍ക്കാണ് പ്രത്യേകമായ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്ത്രീയുടെ പ്രകൃതത്തെയും, ജീവിതത്തിന്റെ അനിവാര്യതയെയും, സമൂഹത്തിന്റെ ആവശ്യകതയെയും പൂര്‍ണമായി അവഗണിച്ച് കൊണ്ടുള്ള അവകാശ പ്രഖ്യാപനമായിരുന്നു അത്.
സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കുക, രാഷ്ട്ര വികസനത്തിനായി സമര്‍പിക്കപ്പെട്ട പദ്ധതികളില്‍ പരിപൂര്‍ണമായി ഭാഗവാക്കാവുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദത്തിലും, പരസ്പര ധാരണയിലും അധിഷ്ടിതമായ ബന്ധം രൂപപ്പെടുത്തുന്നതിന് സ്ത്രീ മുന്നിട്ടിറങ്ങുകയ എന്നിവയായിരുന്നു അവ!!

About abdul majeed bayanooni

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *