PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5
PRISON-5-INMATES EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone) DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ പരിഗണിക്കാതെ ഇസ്ലാമിനെതിരെ ഉറഞ്ഞു തുള്ളുകയാണ് ശത്രുക്കള്‍ ചെയ്യുന്നത്. ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച്, സമൂഹത്തിന്റെ വിശുദ്ധിക്ക് കളങ്കമേല്‍പിച്ച് വ്യഭിചരിക്കുന്ന വ്യക്തികള്‍ക്ക് മറ്റെന്ത് ശിക്ഷയാണ് നല്‍കേണ്ടത്!!
ഒരു വ്യക്തിയുടെ മാനുഷികതക്ക് യോജിക്കാത്ത ശിക്ഷയാണ് ഇസ്ലാം വ്യഭിചാരത്തിന് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പ്രതിയോഗികള്‍ ആരോപിക്കുന്നത്. ഇത്തരം അശ്ലീല-അധാര്‍മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാതെ, യാതൊരു ലജ്ജയുമില്ലാതെ ഇവ ചെയ്യാന്‍ ഓരോ വ്യക്തിയെയും കയറൂരി വിടുന്ന പക്ഷം, സമൂഹത്തില്‍ എന്ത് മാനുഷികതയാണ് അവശേഷിക്കുകയെന്ന് പറഞ്ഞു തരാനുള്ള ബാധ്യത ആരോപകര്‍ക്കുണ്ട്. വ്യക്തികള്‍ അഴിഞ്ഞാടുകയും, പൊതുജനം അതിന് നേരെ കണ്ണടക്കുകയുമാണ് ചെയ്യുന്നതെങ്കില്‍, പ്രസ്തുത സമൂഹത്തില്‍ പരിണിതി അങ്ങേയറ്റം അപകടകരമായിരിക്കുമെന്നതില്‍ ആര്‍ക്കാണ് രണ്ടഭിപ്രായമുള്ളത്?
ചില മനുഷ്യാവകാശ പ്രവര്‍ത്തകരും, പോരാളികളും ഇന്ന് സമൂഹത്തിലിറങ്ങിയിട്ടുണ്ട്. വ്യഭിചാരം പോലുള്ള കുറ്റകൃത്യത്തിന് ഏതാനും കാലത്തെ തടവ് ശിക്ഷ മാത്രം നല്‍കിയാല്‍ മതിയാവുമെന്നാണ് അവരുടെ പക്ഷം. എന്നാല്‍ തടവുശിക്ഷ സാധാരണയായി കുറ്റകൃത്യങ്ങളില്‍ പ്രാവീണ്യം നേടാനും, കുറ്റവാളികളെ സംഘടിപ്പിക്കാനും മാത്രമെ സഹായിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഇവര്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്. തടവറയില്‍ നിന്ന് ലഭിക്കുന്ന പുതിയ പാഠങ്ങളും, സൗഹൃദങ്ങളും കുറ്റകൃത്യങ്ങളുടെ വിശാലമായ പുതിയ ലോകം അവരുടെ മുന്നില്‍ തുറന്നിടുകയാണ് ചെയ്യുക.
ഒന്നോ, രണ്ടോ കുറ്റകൃത്യങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തി, കുറ്റവാളികളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള പ്രാപ്തിയും, വൈദഗ്ദ്യവുമായാണ് പിന്നീട് പുറത്തിറങ്ങുന്നത്. ചുരുക്കത്തില്‍ പാപത്തില്‍ നിന്ന് ശുദ്ധീകരിക്കാന്‍ നല്‍കുന്ന ശിക്ഷ, പ്രസ്തുത ദൗത്യം നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല, നേര്‍വിപരീത ഫലം ഉളവാക്കുക കൂടി ചെയ്യുന്നു എന്നര്‍ത്ഥം!
തടവ് കുറ്റവാളിക്ക് ശിക്ഷയായല്ല, രക്ഷയായാണ് അനുഭവപ്പെടുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. തടവ് കുറ്റവാളിയെ ഒരു നിലക്കും ദോഷകരമായി ബാധിക്കുന്നില്ലെന്ന് മാത്രമല്ല, അവന്റെ അദ്ധ്വാനഭാരം കുറക്കുകയും, ക്ഷേമപൂര്‍ണമായ ജീവിതം അവന് സമ്മാനിക്കുക കൂടി ചെയ്യുന്നു.
ചുരുക്കത്തില്‍ വ്യഭിചാരത്തിന് ശരീഅത്ത് നിശ്ചയിച്ച ശിക്ഷയുടെ പേരില്‍ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നവര്‍, പ്രസ്തുത ശിക്ഷയേക്കാള്‍ ഉത്തമവും, ഭദ്രവുമായ മറ്റൊരു മാര്‍ഗം സമര്‍പിക്കാന്‍ മുന്നോട്ട് വരികയാണ് വേണ്ടത്.
ഇസ്ലാമിക ശരീഅത്ത് നടപ്പാക്കപ്പെട്ട സമൂഹങ്ങളുടെയും, തടവ് പോലുള്ള മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ സമര്‍പിച്ച ശിക്ഷാനിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ട ആധുനിക രാഷ്ട്ര സംവിധാനങ്ങളിലെയും കുറ്റകൃത്യങ്ങളുടെ കണക്ക് പരസ്പരം തുലനം ചെയ്യാന്‍ ഇവര്‍ തയ്യാറാവണം. ഇസ്ലാമിന്റെ ശിക്ഷാ നിയമങ്ങള്‍, കുറ്റകൃത്യങ്ങളിലേര്‍പെടുന്നതില്‍ നിന്ന് വ്യക്തികളെ അകറ്റുകയാണ് ചെയ്യുന്നതെങ്കില്‍, മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ ശിക്ഷാനിയമങ്ങള്‍ വിപരീത ഫലമുളവാക്കുകയാണ് ചെയ്യുന്നത്. ശരീഅത്തിന്റെ ശിക്ഷാനിയമങ്ങളെ അവയുടെ സാഹചര്യങ്ങളില്‍ നിന്നും, അവ നടപ്പാക്കപ്പെടാതിരിക്കാനുള്ള ന്യായങ്ങളില്‍ നിന്നും അടര്‍ത്തി, ശിക്ഷാരീതികള്‍ മാത്രം പര്‍വതീകരിച്ച് സമര്‍പിക്കുന്നത് തന്നെയാണ് അവയെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ശത്രുക്കളെ പ്രേരിപ്പിക്കുന്നത്.

About ali jumua

Check Also

13226_large

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ …

Leave a Reply

Your email address will not be published. Required fields are marked *