roger-garaudy

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -5

1969 ല്‍ റജാ ഗരോഡി തന്റെ ‘സോഷ്യലിസത്തിന്റെ വന്‍വഴിത്തിരിവ്’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മാര്‍ക്‌സിസം സ്വയം ആത്മപരിശോധനയും, പുനരാലോചനയും നടത്തണമെന്നും, അബദ്ധങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ അദ്ദേഹം തുറന്നടിച്ചു. ‘വേദനാജനകമായ ആത്മപരിശോധന ഇന്ന് കമ്യണിസത്തിന് അനിവാര്യമാണ്’ എന്നായിരുന്നു ഗരോഡി കുറിച്ചത്.
കമ്യൂണിസ്റ്റ് സമൂഹങ്ങള്‍ വിവിധ സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രശനങ്ങളുടെ പരമ്പരകള്‍ക്ക് വിധേയമായ ഘട്ടത്തില്‍ ഗരോഡി ഇപ്രകാരം തുറന്നടിച്ചു (ഇനിയും മൗനം പാലിച്ചത് കൊണ്ട് കാര്യമില്ല. തീര്‍ച്ചയായും കമ്യൂണിസ്റ്റ് പ്രസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. ഈ പ്രശ്‌നം ഉള്‍ക്കൊള്ളുകയും, അത് പരിഹരിക്കാനുള്ള ബാധ്യത വ്യക്തിപരമായി തനിക്കുണ്ടെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കുകയും ചെയ്യുകയെന്നത് ഒരേ കാര്യമാണ്. ഇത് കേവലം കമ്യൂണിസ്റ്റുകളുടെ മാത്രം പ്രശ്‌നമല്ല. ലോകത്തുള്ള ഓരോ വ്യക്തിക്കും ഈ പ്രശ്‌നം പരിഹരിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്).
ലോകത്ത് അപകടകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച മൂന്ന് അടിസ്ഥാനങ്ങളില്‍ നിന്നാണ് കമ്യൂണിസം പുനരാലോചന നടത്തേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
1. ആണവ ശക്തി അടിസ്ഥാനപരമായി നശീകരണാത്മകമായ മാര്‍ഗങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. ഉല്‍പാദനപരവും, നിര്‍മാണാത്മകവുമായ ഒരു നേട്ടവും അത് സമ്മാനിക്കുന്നില്ല.
2. ലോകത്തിന്റെ ബാഹ്യ അന്തരീക്ഷം രാഷ്ട്രങ്ങള്‍ക്കിടയില്‍ പെരുമ നടിക്കുന്നതിലും, പരസ്പര മത്സരത്തിലും കലാശിച്ചിരിക്കുന്നു. കൂടാതെ പ്രസ്തുത രാഷ്ട്രങ്ങളെല്ലാം അതിനിഗൂഢമായ സൈനിക താല്‍പര്യങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു.
3. ശാസ്ത്രീയ കണ്ടെത്തലുകള്‍ ഗുണകരമായ പല നേട്ടങ്ങള്‍ക്കും കാരണമാണെങ്കില്‍ പോലും അവയെക്കുറിച്ച് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സാങ്കേതിക വ്യവസ്ഥയുടെ ആധിപത്യത്തിന് കീഴിലുള്ള ഒരു ലോകക്രമത്തിന് ഇത് വഴിയൊരുക്കുമോ എന്ന് തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.
സോഷ്യലിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിലെ ഗുണകരമായ ഘടകങ്ങള്‍ വിശാലമാക്കുന്നതിന് സംവാദ ശൈലി കളമൊരുക്കുമെന്ന് ഗരോഡി തന്റെ ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നു. അദ്ദേഹം കുറിക്കുന്നു (തൊഴിലാളി വര്‍ഗത്തിന് മാത്രം പരിപൂര്‍ണമായ ദാരിദ്ര്യം പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. പ്രസ്തുത വര്‍ഗത്തില്‍ നിന്ന് ഒരു വിഭാഗം തീവ്രവാദികളാക്കാനും, അവരെ പ്രക്ഷോഭത്തിലേക്ക് നയിക്കാനും മാത്രമെ ഇതുപകരിക്കുകയുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിനെ സംബന്ധിച്ചിടത്തോളം അത് സാധ്യവും, പ്രതീക്ഷിക്കാവുന്നതുമാണ് താനും).
അദ്ദേഹം ചോദിക്കുന്നത് ഇപ്രകാരമാണ് (സോഷ്യലിസം തങ്ങളുടെ രാഷ്ട്രത്തിന് ഗുണം ചെയ്യുമെന്ന് അമേരിക്കന്‍ സാമ്പത്തിക മേഖലയെ ധരിപ്പിക്കാനും, അവരുടെ ബുദ്ധിക്ക് സ്വീകാര്യമാവുന്ന വിധത്തില്‍ ബോധ്യപ്പെടുത്താനും ആര്‍ക്കാണ് സാധിക്കുക?).
മാത്രവുമല്ല, സ്വന്തം സമൂഹങ്ങളിലെ അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തെ ദരിദ്രമാക്കുന്നതിനായി മുതലാളിത്തം തങ്ങളുടെ സ്വന്തം മാര്‍ക്കറ്റുകളെ തന്നെ തകര്‍ക്കുമെന്ന് വിശ്വസിക്കന്നതും ഭീമാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു.
സമൂഹത്തിലെ അഭ്യസ്തവിദ്യരുടെ പ്രാധാന്യം തന്റെ ഗ്രന്ഥത്തിലൂടെ ഗരോഡി സവിസ്തരം വിശദീകരിക്കുന്നുണ്ട്. അവരുടെ ഗണപരവും നയതന്ത്രപരവുമായ പ്രാധാന്യം അധികരിച്ച് കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

About muhammad uthman husayn

Check Also

murad-2

ഡോ. മുറാദ് ഹോഫ്മാന്‍ ഇസ്ലാമിലേക്ക് വഴി നടന്നപ്പോള്‍

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ, മൊറോക്കോയില്‍ ജര്‍മനിയുടെ അംബസാഡറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. മുറാദ് ഹോഫ്മാനെ ഇസ്ലാമിലേക്ക് …

Leave a Reply

Your email address will not be published. Required fields are marked *