h
h

ഗരോഡിയുടെ സത്യാന്വേഷണ യാത്ര -1

പൂജ്യത്തില്‍ നിന്നാണ് റജാ ഗരോഡി സന്മാര്‍ഗാന്വേഷണ യാത്ര ആരംഭിച്ചത്. നിരീശ്വരവാദികളായ മാതാപിതാക്കള്‍ക്ക് പിറന്ന അദ്ദേഹം 1927-ല്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവത സ്വീകരിച്ചു. പില്‍ക്കാലത്ത് 1930-ല്‍ ആഗോളതലത്തില്‍ രൂപപ്പെട്ട വന്‍സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ വെളിപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. യൂറോപ്പ് അഭിമുഖീകരിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ലോകാവസാനത്തിന്റെ അടയാളമാണെന്ന് ലോകമൊന്നടങ്കം വിശ്വസിച്ച വേളയില്‍ തന്റെ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാവണമെന്ന നിലയിലാണ് അദ്ദേഹം ക്രൈസ്തവതയില്‍ അഭയം തേടിയത്.

അക്കാലത്ത് ഗരോഡി വിദ്യാര്‍ത്ഥി ആയിരുന്നു. ഈ ചെറുപ്രായത്തില്‍ ഇസ്ലാമിനെക്കുറിച്ച് ഒരു കാര്യവും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷം ഒരു ഔദ്യോഗിക പരിപാടിയില്‍ അതേക്കുറിച്ച് അദ്ദേഹം അയവിറക്കിയത് ഇപ്രകാരമായിരുന്നു (ഉദാഹരണമായി എന്നെ തന്നെയെടുക്കാം. ഞാന്‍ തത്വശാസ്ത്രത്തില്‍ പടവെട്ടുകയായിരുന്നു ഞാന്‍. ഇന്ത്യന്‍, ചൈനീസ്, ഇസ്ലാമിക് തത്വചിന്തകളെക്കുറിച്ച് ഒരക്ഷരം പോലും അക്കാലത്ത് അറിയുമായിരുന്നില്ല).

അതായത് വിദ്യാര്‍ത്ഥിയായിരിക്കെ കേവലം ക്രൈസ്തവതയെ മതമായി സ്വീകരിക്കുകയല്ലാതെ, ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങളെക്കുറിച്ച് പഠനം നടത്താനുള്ള പ്രാപ്തിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നര്‍ത്ഥം.

ഈ ഘട്ടത്തില്‍ അദ്ദേഹം ക്രൈസ്തവ മൂല്യങ്ങള്‍ അനുസരിച്ച്, കുരിശ് അണിഞ്ഞ് ജീവിതം നയിച്ചു. ഇഞ്ചീല്‍ ആഹ്വാനം ചെയ്യുന്ന സാഹോദര്യത്തിനായി അദ്ദേഹം പണിയെടുത്തു. (വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും). മത്തായി 7: 1-5

ഈ യാത്ര അധികം തുടര്‍ന്നില്ല. അപ്പോഴേക്കും അദ്ദേഹം ജീവിതത്തിന്റെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ കൂടുതല്‍ ഉത്തമമായ മാര്‍ഗം കണ്ടെത്തി. ഇടതുപക്ഷ ചിന്തയുടെ വക്താവായി അദ്ദേഹം തന്റെ പോരാട്ടത്തിന് പുതിയ ഭൂമിക കണ്ടെത്തി.

1933-ലാണ് ഗരോഡി ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആദ്യം ക്രൈസ്തവനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായ ഗരോഡി ജീവിതത്തില്‍ ഒരു ദിവസം പോലും ദൈവനിഷേധിയായിരുന്നില്ല  എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. 1933-ല്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയംഗം ആയിരിക്കെ തന്നെ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ യുവാക്കളുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ക്രൈസ്തവനായി തന്നെയാണ് അദ്ദേഹം കമ്യൂണിസം സ്വീകരിച്ചത് എന്നര്‍ത്ഥം.

കമ്യൂണിസം യൂറോപ്പില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. മുതലാളിത്തം എത്തിച്ചേര്‍ന്ന പ്രതിസന്ധിക്കുള്ള ഏകപരിഹാരമായി യൂറോപ്യര്‍ അതിനെ കണ്ടു. മാത്രവുമല്ല, അക്കാലത്ത് ഹിറ്റ്‌ലറിന്റെ നാസിസത്തെയും ചങ്കൂറ്റത്തോടെ നേരിട്ട ഏകമുന്നണിയും അത് തന്നെയായിരുന്നു. ഉദാഹരണമായി ഫ്രാന്‍സില്‍ അറിയപ്പെടുന്ന എഴുത്തുകാര്‍, കലാകാരന്മാര്‍, യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, നോബല്‍ സമ്മാന ജേതാക്കള്‍ തുടങ്ങിയ പ്രമുഖരെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളോ, അവരുടെ സുഹൃത്തുക്കളോ ആയിരുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധിയും, ഹിറ്റ്‌ലറിന്റെ നാസിസവും സൃഷ്ടിച്ച മോശം സാഹചര്യമായിരുന്നു അതിന്റെ മുഖ്യകാരണം.

മനുഷ്യനെ അലട്ടുന്ന ജീവല്‍പ്രശ്‌നങ്ങള്‍ക്കുള്ള ശാസ്ത്രീയവും പ്രായോഗികവുമായ ഉത്തമപരിഹാരം കമ്യൂണിസമാണെന്ന് ഗരോഡി വിശ്വസിച്ചു. ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളും, സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കമ്യൂണിസത്തിന് ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ധരിച്ചു. മാത്രവുമല്ല, നിലവിലുള്ള ലോകത്ത് ഏറ്റവും വേഗത്തില്‍ കൂടുതലായി വളരുന്ന വിഭാഗമാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം പ്രഖ്യാപിച്ചത് ഇങ്ങനെയാണ് (അന്വേഷണത്തിന്റെ മാര്‍ഗത്തിലെ എല്ലാ തടസ്സങ്ങളെയും മാറ്റിനിര്‍ത്താനുള്ള അവസരമാണ് ദ്വന്ദ്വമാന ഭൗതികവാദം നമുക്ക് നല്‍കുന്നത്. തന്റെ ചിന്തയുടെയും ഗവേഷണത്തിന്റെയും പ്രസരിപ്പ് നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന എല്ലാ ഗവേഷകനും ആവശ്യമായ ഉപകരണമാണ് അത്).

About muhammad uthman husayn

Check Also

islam

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ …

Leave a Reply

Your email address will not be published. Required fields are marked *