314n-2-479x330

ജൂതന്മാര്‍ കെട്ടിയുണ്ടാക്കിയ ഹൈക്കലിന്റെ ചരിത്രം -2

യഹൂദ മതത്തിന് അനുകൂലമായി ചരിത്രം മാറ്റിയെഴുതുകയും, അതുവഴി ഫലസ്ത്വീനില്‍ അധികാരമുറപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ജൂതന്മാര്‍ ആഗോള തലത്തില്‍ രൂപപ്പെടുത്തിയ തിരക്കഥയുടെ ഇതിവൃത്തം. മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ത്ത്, ഹൈക്കല്‍ സുലൈമാനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ 1967 മുതല്‍ യഹൂദ സംഘങ്ങളും, സംഘടനകളും ആസൂത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് പുരാവസ്തു ഖനന ഗവേഷണ വകുപ്പ് തലവനായ ഡോ. അബ്ദുര്‍റഹീം റയ്ഹാന്‍ തന്റെ ‘ഹൈക്കല്‍ സുലൈമാനിയുടെ നിജസ്ഥിതി’ എന്ന പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രസ്തുത ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഭീമമായ തുക യഹൂദര്‍ വകയിരുത്തിയതായും അദ്ദേഹം കുറിക്കുന്നു.
പത്ത് ഘട്ടങ്ങള്‍ നീണ്ടു നിന്ന പുരാവസ്തു ഖനനങ്ങള്‍ നടത്തിയെങ്കിലും ഹൈക്കല്‍ സുലൈമാനിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും അവിടെ നിന്ന് ലഭിക്കുകയുണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദുല്‍ അഖ്‌സ്വാക്ക് താഴെ ഹൈക്കല്‍ സുലൈമാനിയുണ്ടായിരുന്നുവെന്ന പ്രചരണത്തെ തുടര്‍ന്നായിരും ഈ ശ്രമങ്ങളെല്ലാം നടത്തിയത്. ഹൈക്കലിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനായി ‘സുലൈമാന്റെ കുതിരാലയം’ എന്ന പേരിട്ട ഒരു എടുപ്പ് അവര്‍ സമര്‍പിക്കുകയും, ബ്രിട്ടീഷ് പുരാവസ്തു ഗവേഷകന്‍ കാഥ്‌ലീന്‍ കേനോനെ കൊണ്ട് വന്ന് അതിന്റെ ആധികാരികത സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു അവര്‍. അതേതുടര്‍ന്ന് ഖുദ്‌സിലും പരിസരത്തും വീണ്ടും ഖനനങ്ങള്‍ നടത്തുകയും, ഇസ്രയേലിന്റെ പുരാണങ്ങള്‍ കൈയ്യേറിയെന്നാരോപിച്ച് ഫലസ്തീനികളെ അവിടെ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. എന്നാല്‍ ‘സുലൈമാന്റെ കുതിരാലയം’ എന്ന് ഇസ്രയേലികള്‍ വിശേഷിപ്പിച്ച എടുപ്പിന് സുലൈമാന്‍ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലെന്നും, മറിച്ച് ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന നിര്‍മാണരൂപമാണതെന്നും പിന്നീടുള്ള പഠനങ്ങള്‍ സ്ഥിരീകരിക്കുകയാണുണ്ടായത്.
ശേഷം ചൂണ്ടുവിരലിന്റെ വലിപ്പത്തിലുള്ള ഒരു ആനക്കൊമ്പ് കഷ്ണം കൊണ്ട് വരികയും, തങ്ങളുടെ പൂര്‍വ്വ പുരോഹിതന്മാര്‍ ചെങ്കോലിന്റെ അറ്റത്ത് വെക്കാന്‍ ഉപയോഗിച്ചവയായിരുന്നു അതെന്നും ജൂതന്മാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ ആനക്കൊമ്പ് കഷ്ണം വ്യാജമാണെന്ന് ഇസ്രയേല്‍ മ്യൂസിയം തന്നെ പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി.
മസ്ജിദുല്‍ അഖ്‌സ്വാക്ക് താഴെ ഹൈക്കല്‍ പര്‍വതമുണ്ടായിരുന്നുവെന്ന് കുറിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പുരാവസ്തു ഗവേഷകനായ മാഈര്‍ ബിന്‍ ദോഫ് അഭിപ്രായപ്പെടുന്നു. മുസ്ലിംകള്‍ ഖുദ്‌സില്‍ എത്തിയ വേളയില്‍ ഹൈക്കലിന്റെ ഒരു അവശിഷ്ടവും അവിടെയുണ്ടായിരുന്നില്ല. മസ്ജിദുല്‍ അഖ്‌സ്വാ നിര്‍മിക്കപ്പെടുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.
ജറൂസലേമിലെ പടിഞ്ഞാറന്‍ മതില്‍ ഹൈക്കലിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട ജൂതന്മാര്‍ അതിനെ ‘വിലപിക്കുന്ന മതില്‍’ എന്ന് പേര് വിളിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത മതില്‍ മസ്ജിദുല്‍ അഖ്‌സ്വായുടെ ഭാഗമാണെന്ന് 1929 -ല്‍ Leage of Nations വിധി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തി Leage of Nations -ന് മുന്നില്‍ സമര്‍പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാവുന്നതാണ് ‘വിലപിക്കുന്ന മതിലിന്റെ ഉടമസ്ഥാവകാശം, അതിന്റെ കൈകാര്യ കര്‍തൃത്വം, അതിനോട് ചേര്‍ന്ന പ്രദേശങ്ങളുടെ അവകാശം തുടങ്ങിയവ ഈ റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിംകള്‍ക്കുള്ളതാണ്. കാരണം പ്രസ്തുത മതില്‍ തന്നെയും മസ്ജിദുല്‍ അഖ്‌സ്വായില്‍ വിഭജിക്കാനാവാത്ത ഭാഗമാണ്’. അതോടൊപ്പം എല്ലാ സമയവും അവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ Leage of Nations സയണിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു.
ബ്രിട്ടന്‍ ഫലസ്ത്വീന്‍ അധിനിവേശം ചെയ്തത് മുതലുള്ള എല്ലാ ഖനനങ്ങളും ഹൈക്കല്‍ സുലൈമാനിയെന്ന ജൂത അവകാശവാദത്തെ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ പൂര്‍ണാര്‍ത്ഥത്തില്‍ വ്യാജമായ അവകാശവാദമാണ് ജൂതന്മാര്‍ ഉന്നയിക്കുന്നത് എന്നതാണ് സത്യം.

About super user

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *