AV manuscript

ഹൈന്ദവദര്‍ശനം: ചില വസ്തുതകള്‍

ഹൈന്ദവ പുരാണകൃതികള്‍ ഏതെങ്കിലും പ്രത്യേകമായ വ്യക്തിയിലേക്ക് ചേര്‍ക്കപ്പെട്ടതായി കാണാന്‍ സാധിക്കുന്നില്ല. ഒരൊറ്റ സമൂഹത്തിന്റെ അച്ചില്‍ ഇടകലര്‍ന്ന് ജീവിച്ചതിന്റെ ഫലമായിരുന്നു അവ എന്നത് കൊണ്ടായിരിക്കാം അത്. മുന്‍കാലത്ത് സനാധനധര്‍മം എന്ന

പേരിലും ഹിന്ദുദര്‍ശനം അറിയപ്പെട്ടിരുന്നു. ആധുനിക കാലത്ത് ഹിന്ദു, ഹൈന്ദവം തുടങ്ങിയ നാമങ്ങളാണ് കൂടുതലായി പ്രയോഗിക്കപ്പെടുന്നത്. നാഗരികത, മതം, ആചാരം, പാരമ്പര്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രയോഗമാണ് ഹൈന്ദവത എന്നുള്ളത്.

മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ത്രിമൂര്‍ത്തി വിശ്വാസമാണ് ഹിന്ദുമതത്തില്‍ പ്രചാരത്തിലുള്ളത്. അവരുടെ വിശ്വാസമനുസരിച്ച് ബ്രഹ്മാവ് ആണ് ലോകത്തിന്റെ സൃഷ്ടാവ്. ലോകത്തെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് വിഷ്ണുവാണ്. ജീവിതത്തിന് ആവശ്യമായ സ്‌നേഹം നിറഞ്ഞ് നില്‍ക്കുന്ന ദൈവമാണ് അത്. മനുഷ്യന് സഹായം നല്‍കുന്ന, നന്മ സ്ഫുരിക്കുന്ന ശരീരത്തോടെയാണ് ഹൈന്ദവര്‍ വിഷ്ണുവിന് രൂപം നല്‍കാറുള്ളത്. സംഹാരവും നാശവും ചേര്‍ക്കപ്പെടുന്നത് ശിവനിലേക്കാണ്. വിഷ്ണു നിര്‍വഹിക്കുന്ന ഉത്തരവാദിത്വത്തിന് നേര്‍ വിപരീതമാണ് ശിവന്റെ ദൗത്യം.

ദുഷ്‌കര്‍മിയായ മനുഷ്യന്റെ ആത്മാവ് മരണത്തോടെ മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുകയാണ് ചെയ്യുകയെന്നതാണ് ഹൈന്ദവവിശ്വാസം. ആത്മാവിന്റെ പരിണിതെയെന്തെന്ന് തീരുമാനിക്കുന്നത് മനുഷ്യന്റെ കര്‍മങ്ങളാണ്. കര്‍മം നല്ലതാണെങ്കില്‍ ആത്മാവിന് മോക്ഷം ലഭിക്കുകയും ദൈവത്തില്‍ ലയിക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്കെന്ന തോതില്‍ പുനര്‍ജനിച്ച് കൊണ്ടേയിരിക്കും. അതിനാല്‍ തന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആത്മാവിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. കാരണം അവരുടെ വീക്ഷണമനുസരിച്ച് ആത്മാവിന് പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ശരീരം ന്യൂനത നിറഞ്ഞതുമാണ്. അതിനാല്‍ ശരീരത്തിന് ശുദ്ധി ലഭിക്കണമെങ്കില്‍ അതിലെ ആത്മാവിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിനാലാണ് മരണത്തിന് ശേഷം ശരീരത്തെ കരിച്ച് കളയണമെന്ന് അവര്‍ അഭിപ്രായപ്പെട്ടത്. മടക്കമോ, മാറ്റമോ ഇല്ലാത്ത അവസാനമാണ് അവരുടെ അടുത്ത് മരണമെന്നത്.

ശരീരത്തിന്റെ നീറ്റലില്‍ നിന്ന് ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് അവരുടെ അടുത്ത് യോഗ എന്നുള്ളത്. ദൈവത്തിലേക്ക് ചേരുന്നതിന് ആത്മാവിനെ എളുപ്പമാക്കുന്നത് യോഗയാണ്. ആത്മീയവും ശാരീരികവുമായ അഭ്യാസമാണ് അത്.

ഇന്ത്യയിലെ അറിയപ്പെട്ട നദിയായ ഗംഗയെ ഹൈന്ദവര്‍ പുണ്യനദിയായി കണക്കാക്കുന്നു. വര്‍ഷാവര്‍ഷം അവരത് സന്ദര്‍ശിക്കുകയും അതില്‍ ജ്ഞാനസ്‌നാനം നടത്തി ശുദ്ധിയാവുകയും ചെയ്യുന്നു. കൂടാതെ മരണപ്പെട്ടവരെ കത്തിച്ച് കളഞ്ഞതിന് ശേഷം ചിതാഭസ്മം ഗംഗയിലൊഴുക്കുകയും അതുമുഖേനെ പരേതന് മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പശുവിനെ ആദരിക്കുകയും അതിന് മഹത്വമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അവര്‍ അതിന്റെ മാംസം കഴിക്കാറില്ല.

ഹൈന്ദവ പുരാണങ്ങള്‍ നാം മേല്‍പരാമര്‍ശിച്ചത് പോലെ ഏതെങ്കിലും പ്രത്യേകമായ വ്യക്തിയിലേക്ക് ചേര്‍ക്കപ്പെട്ടവയല്ല. ഹൈന്ദവ ദര്‍ശനത്തെയും, അതിന്റെ അടിസ്ഥാനത്തെയും ചരിത്രത്തെയും കുറിക്കുന്ന ഏറ്റവും ബൃഹത്തായ കൃതി വേദങ്ങള്‍ തന്നെയാണ്. വേദം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ജ്ഞാനം എന്നാണ്. ഇന്ത്യാരാഷ്ട്രത്തിന്റെ ബി.സി 2500 മുതലുള്ള ചരിത്രം വിശദമായി ഉള്‍ക്കൊന്നുണ്ട് അവ.

വേദങ്ങള്‍ക്ക് പടഘട്ടങ്ങളുണ്ട്. ആദ്യം ചിന്തയായും പിന്നീടവ രേഖപ്പെടുത്തുകയുമാണുണ്ടായത്. ശേഷം ഹൈന്ദവ ദര്‍ശനത്തിന്റെ അനുയായികളുടെ ജീവിതം വ്യവസ്ഥപ്പെടുത്തുന്ന പ്രമാണമായി അത് മാറുകയുണ്ടായി. ദ്രാവിഡവര്‍ഗത്തില്‍ പെട്ട കച്ചവടക്കാരാണ് ആദ്യമായി വേദം രേഖപ്പെടുത്തിയതെന്ന അഭിപ്രായത്തെയാണ് ഡിയോനാര്‍ട് പിന്തുണക്കുന്നത്. അവ തങ്ങളുടെ കച്ചവടപരവും, ഭരണപരവുമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്.

സംസ്‌കൃത ഭാഷയുടെ അഭിവൃദ്ധിക്ക് അനുസരിച്ചാണ് വേദത്തെ രേഖപ്പെടുത്തുന്നതും മുന്നോട്ട് നീങ്ങിയത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വേദം രേഖപ്പെടുത്താനുണ്ടായ ഈ കാലതാമസമായിരിക്കണം പൗരാണിക ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന സ്രോതസ്സുകള്‍ മനസ്സിലാക്കുന്നതില്‍ ഗവേഷകന്മാരെ തടഞ്ഞത്. ഹൈന്ദവരിലെ ഉന്നതജാതിയായ ബ്രഹ്മണര്‍ വേദക്രോഡീകരണത്തെ പ്രോല്‍സാഹിപ്പിക്കുകയാണുണ്ടായത് എന്നാണ് മനസ്സിലാകുന്നത്. സമൂഹത്തിലെ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കാനുള്ള മതപരമായ ആയുധമെന്ന നിലക്കാണ് അവരതിനെ കണ്ടത്. വിശിഷ്യാ അവര്‍ ഇന്ത്യയില്‍ ജാതിവ്യവസ്ഥ നടപ്പിലാക്കുകയും അതിന് മതപരമായ പ്രാമാണികത സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ശേഷം. വേദങ്ങള്‍ ഒരു ഗ്രന്ഥമായിരുന്നില്ല. പതിനാലോളം ഗ്രന്ഥങ്ങള്‍ ചേര്‍ന്ന ഒരു ശേഖരമാണ് അത്. അവയില്‍ ഏറ്റവും സുപ്രസിദ്ധമാണ് മനുസ്മൃതി. ഹൈന്ദവ ദര്‍ശനത്തിലെ ആധികാരിക നിയമമായി പരിഗണിക്കപ്പെടുന്നത് ഈ ഗ്രന്ഥമാണ്.

ഇന്ത്യന്‍ ജനതയിലെ ഭൂരിപക്ഷം ഹിന്ദുമതാനുയായികളാണ്. ഹൈന്ദവത എന്നത് ഇന്ത്യയിലെ കേവലം മതം മാത്രമല്ല, ഇന്ത്യയുടെ നാഗരിക ചരിത്രം കൂടി ഉള്‍ക്കൊള്ളുന്ന ബൃഹത്തായ സംവിധാനം കൂടിയാണ് അത്. ഹൈന്ദവമെന്ന മതവ്യവസ്ഥ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളുമായി കൂടിച്ചേരുകയും തങ്ങളുടെ രാഷ്ട്രീയ-മതപരമായ അധികാരം നിലനിര്‍ത്താന്‍ അതിനെ ചിലര്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു ഹൈന്ദവര്‍ക്കിടയില്‍ കടന്ന് വന്ന ജാതിവ്യവസ്ഥ. വിശ്വാസികളെ നാല് വിഭാഗമായി വിഭജിക്കും ഒരു വിഭാഗം എല്ലാ കാലത്തും അധികാരികളും മറ്റൊരു വിഭാഗം സേവകരുമായി വിധിക്കപ്പെടുകയുമുണ്ടായി.

ബ്രഹ്മണ വിഭാഗത്തിനാണ് രാഷ്ട്രത്തിലെ ഭരണവും, അധികാരവും കയ്യാളാന്‍ അര്‍ഹതയുള്ളത്. ഇവരാണ് സംസ്‌കാരത്തിന്റെ വാഹകരും, നീതിയും സത്യവും സ്ഥാപിക്കുന്നവരും. ഇവര്‍ക്ക് ശേഷം വരുന്നത് ക്ഷത്രിയരാണ്. രാഷ്ട്രത്തിലെ സുരക്ഷാവകുപ്പ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയവും, സൈനികവുമായ മേഖലകളില്‍ നൈപുണ്യം നേടിയവരാണ് അവര്‍. മൂന്നാമത്തെ വിഭാഗം വൈശ്യരാണ്. രാഷ്ട്രത്തില്‍ സൗഖ്യവും സുഭിക്ഷതയും ഉറപ്പ് വരുത്തുക, സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് ഇവരുടെ ദൗത്യമെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. (ഏഴ് കാര്യങ്ങളാണ് വൈശ്യര്‍ക്ക് നിര്‍ബന്ധമായിട്ടുള്ളത്. മൃഗപരിപാലനം, ദാനധര്‍മം നടത്തല്‍, ആരാധനകള്‍ നിര്‍വഹിക്കല്‍, വേദപാരായണം, കച്ചവടം, പലിശയിടപാട്, കൃഷി എന്നിവയാണ് അവ).

ഏറ്റവും ഒടുവിലത്തെ വിഭാഗമാണ് ശൂദ്രര്‍. ഹൈന്ദവരിലെ ഏറ്റവും താഴ്ന്ന വിഭാഗമാണ് അവര്‍. അടിമകള്‍ക്ക് തുല്യമായ സ്ഥാനമാണ് അവര്‍ക്ക് ഹൈന്ദദര്‍ശനത്തിലുള്ളത്. സേവിക്കുക, ജോലി ചെയ്യുക, ഉന്നതകുലജാതിക്കാരുടെ കല്‍പനകള്‍ അനുസരിക്കുക തുടങ്ങിയവയാണ് അവരുടെ ഉത്തരവാദിത്തം. മഹാത്മാ ഗാന്ധിയെപ്പോലുള്ള മഹാന്മാരുടെ നേതൃത്വത്തില്‍ ജാതിവ്യവസസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്തിയെങ്കിലും പൂര്‍ണമായി നിരോധിക്കാനും പറിച്ചു മാറ്റാനും കഴിഞ്ഞില്ല എന്നതാണ് വസ്തുത.

About dr sabri muhammad kaleel

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *