678

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -3

മദ്ധ്യകാലഘട്ടത്തിലെ പ്രമുഖ ജൂത പണ്ഡിതനായിരുന്ന റാബി ബശ്മയേല്‍ തലമറക്കാതെ പുറത്തിറങ്ങുന്നതിനെ തൊട്ട് ഇസ്രയേല്‍ സ്ത്രീകളെ താക്കീത് ചെയ്തിരിക്കുന്നു. മാത്രവുമല്ല, തൗറാത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘അവളുടെ തലമുടി വെളിവാക്കാവുന്നതാണ്’ എന്ന പ്രയോഗം സാധാരണഗതിയില്‍ അവള്‍ തലമുറക്കുകയാണ് ചെയ്യാറ്/ വേണ്ടത് എന്നതിനെക്കുറിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തന്നെ തലമറക്കാതെ പുറത്തിറങ്ങുകയെന്നത് ഇസ്രയേല്‍ പെണ്‍കൊടികളെ സംബന്ധിച്ചിടത്തോളം ഉത്തമമായ ശീലമല്ലെന്നര്‍ത്ഥം. മറ്റുള്ളവര്‍ക്ക് മുന്നില്‍ തലമുടി കാണിക്കുകയെന്നത് അവളുടെ ശീലമല്ല. അതിനാല്‍ തന്നെ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പെടുക വഴി അവള്‍ സ്വയം അവമതിക്കുകയാണ് ചെയ്യുക.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും തല മറക്കുന്നത് നിര്‍ബന്ധമാണെന്ന് കുറിക്കുന്ന ഒരു വ്യക്തമായ പരാമര്‍ശവും തൗറാത്തില്‍ ഇല്ല. എന്നാല്‍ സമാനമായ അര്‍ത്ഥത്തിലുള്ള പല അദ്ധ്യാപനങ്ങളും മറ്റും പത്ത് കല്‍പനകളില്‍ കാണാവുന്നതാണ്. (നീ നിന്റെ കൂട്ടുകാരന്റെ ഭവനം ആഗ്രഹിക്കരുത്. നീ നിന്റെ കൂട്ടുകാരന്റെ ഭാര്യയെയോ, അടിമയെയോ, അടിമസ്ത്രീയെയോ, മൃഗത്തെയോ ആഗ്രഹിക്കരുത്. നിന്റെ കൂട്ടുകാരന്റെ കയ്യിലുള്ള ഒന്നും നീ ആഗ്രഹിക്കരുത്).
വിവാഹിതയായ സ്ത്രീ മറ്റു പുരുഷന്മാര്‍ക്ക് മുന്നില്‍ സ്വയം പരിചയപ്പെടുത്തണമെന്നും, അവിവാഹിതകളില്‍ നിന്നും അവളെ വേര്‍പെടുത്തുന്ന അടയാളം കാത്ത് സൂക്ഷിക്കണമെന്നുമാണ് ഈ കല്‍പനയുടെ താല്‍പര്യമെന്ന് അവര്‍ വിശദീകരിക്കുന്നു. അതിനാല്‍ തന്നെ അവിവാഹിതകളില്‍ നിന്ന് വ്യത്യസ്തമായി അവള്‍ തല മറക്കുകയും, പുരുഷന്മാര്‍ അറിയാതെ അവള്‍ കാരണത്താല്‍ തെറ്റില്‍ അകപ്പെടുന്നതില്‍ നിന്ന് തടയുകയും വേണം. സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ ആഗ്രഹിക്കുകയെന്നതാണ് പ്രസ്തുത തെറ്റ്. താന്‍ വിവാഹിതയാണെന്ന് അറിയാത്ത പുരുഷന്മാര്‍ക്ക് മുന്നില്‍ തലമറക്കുന്നത് വഴി, അവള്‍ സമൂഹത്തിന് നന്മയാണ് ചെയ്യുന്നതെന്ന് അവര്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ മുഖം മറച്ച് തഖ്‌വാ അഥവാ ഭയഭക്തി പ്രകടിപ്പിക്കാനും, മറ്റുള്ളവരെ കബളിപ്പിക്കാനും ശ്രമിക്കാറുണ്ടായിരുന്നുവെന്ന് തൗറാത്തിന്റെ വ്യാഖ്യാതാക്കള്‍ സൂചിപ്പിക്കുന്നു. അത്തരമൊരു സംഭവം ഥാമാറിന്റെ കഥയില്‍ തൗറാത്ത് ഉദ്ധരിക്കുന്നുണ്ട്. (ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്തു കൊടുക്കുന്നില്ലെന്നു കണ്ട് താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടം കൊണ്ടു ദേഹമാകെ മറച്ചു തിമ്‌നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി. മുഖം മൂടിയിരുന്നതു കൊണ്ട് അവള്‍ ഒരു വേശ്യയാണെന്ന് യൂദാ വിചാരിച്ചു. വഴിവക്കത്ത് അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്റെ മരുമകളാണ് അവളെന്ന് അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങ് എനിക്ക് എന്തു പ്രതിഫലം തരും?17 അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്ക്കുന്നതു വരെ എന്തുറപ്പാണ് എനിക്കുതരുക? അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ് ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു). ഉല്‍പത്തി 38: 14-19.
വഞ്ചനാത്മകമായ വിധത്തില്‍ മുഖാവരണത്തെ ദുരുപയോഗപ്പെടുത്തിയത് കൊണ്ടാണ് അതിനെ എതിര്‍ത്ത് കൊണ്ടുള്ള പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെട്ടതെന്ന് തൗറാത്തിന്റെ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതിനാലാണ് സ്ത്രീയെ തിരിച്ചറിയാന്‍ മുഖാവരണം നീക്കുന്നതിന് പുരോഹിതന് ദൈവം അനുവാദം നല്‍കിയത്.
തലമുടി മറക്കുന്നത് തൗറാത്ത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും, മറിച്ച് തൗറാത്തിന്റെ കാലത്ത് സ്ത്രീകള്‍ തലമറക്കുന്നത് പതിവായിരുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അക്കാലത്ത് സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന ആചാരമായിരുന്നു അത്. ജൂതസ്ത്രീയുടെ ചരിത്രചിത്രങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്.

About dr. huda darwesh

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *